പങ്കിടുക
 
Comments
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഉത്തരാഖണ്ഡ്: നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്‌തു
സാധ്യത, നയം, പ്രകടനം എന്നിവയാണ് നമ്മുടെ പുരോഗതിയുടെ പ്രധാന സ്രോതസ്സുകൾ: പ്രധാനമന്ത്രി മോദി
ഇൻസോൾവെൻസി, പാപ്പർ നിയമം എന്നിവ മൂലം ബിസിനസ്സ് എളുപ്പമായിരിക്കുന്നു. ബാങ്കിങ്ങ് സംവിധാനവും ശക്തിപ്പെട്ടു: പ്രധാനമന്ത്രി മോദി
എല്ലാവർക്കും വീട്, എല്ലാവർക്കും വൈദ്യുതി, എല്ലാവർക്കും ശുദ്ധമായ ഇന്ധനം, എല്ലാവർക്കും ആരോഗ്യം , എല്ലാവർക്കും ബാങ്കിങ്, സർക്കാരിന്റെ മറ്റ് പദ്ധതികൾ എന്നിവ ലക്ഷ്യം നേടാൻ സഹായിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു
#AyushmanBharat രണ്ടാംകിട മൂന്നാംകിട നഗരങ്ങളിൽ ആശുപത്രികൾ നിർമ്മിക്കാൻ സഹായിക്കും മാത്രമല്ല ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറയുന്നു
ഇന്ത്യക്കു വേണ്ടി മാത്രമല്ല, മുഴുവൻ ലോകത്തിനായി ഇന്ത്യയിൽ നിർമ്മിക്കൂ " എന്ന് പ്രധാനമന്ത്രി മോദി നിക്ഷപരോട് ആവശ്യപ്പെട്ടു

ഡെറാഡൂണില്‍ 'ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്: നിക്ഷേപക ഉച്ചകോടി 2018'നെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 

ഇന്ത്യ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കാലമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന ദശാബ്ദങ്ങളില്‍ ഇന്ത്യ ലോകത്തിന്റെ തന്നെ വളര്‍ച്ചയുടെ ഒരു കേന്ദ്രമായിത്തീരുമെന്നു പൊതുവേ കരുതപ്പെടുന്നുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ വേഗവും അളവും അഭൂതപൂര്‍വമാണെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് ചെയ്യുന്നത് എളുപ്പമായുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 42 റാങ്ക് മുന്നിലേക്ക് ഉയര്‍ന്നു എന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 

നികുതിപരിഷ്‌കരണത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ്, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കിത്തീര്‍ത്തുവെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

സ്വാതന്ത്ര്യലബ്ധി മുതല്‍ നടപ്പാക്കിയതില്‍ ഏറ്റവും വലിയ നികുതിപരിഷ്‌കാരം ജി.എസ്.ടി. നടപ്പാക്കലാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. ഇതു രാജ്യത്തെ ഒറ്റ വിപണിയാക്കി മാറ്റുകയും നികുതിയുടെ അടിത്തറ വിപുലപ്പെടുത്തുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. 

അടിസ്ഥാനസൗകര്യ മേഖല അതിവേഗം വികസിച്ചുവരികയാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. റോഡ് നിര്‍മാണം, റെയില്‍പ്പാത നിര്‍മാണം, പുതിയ മെട്രോ സംവിധാനങ്ങള്‍, അതിവേഗ റയില്‍ പദ്ധതി, ചരക്ക് ഇടനാഴികള്‍ എന്നീ പ്രവൃത്തികള്‍ അതിവേഗം നടന്നുവരുന്നതിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. വ്യോമയാന രംഗത്തും ജനങ്ങള്‍ക്കു വീട്, ഊര്‍ജം, മാലിന്യമുക്തമായ ഇന്ധനം, ആരോഗ്യ-ബാങ്കിങ് സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിലും ഉണ്ടായിട്ടുള്ള പുരോഗതിയെക്കുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു. അടുത്തിടെ ആരംഭിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതി രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലുള്ള ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ വേഗം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ ഇന്ത്യ നിക്ഷേപം നടത്തുന്നതിനുള്ള വലിയ കേന്ദ്രമാണെന്നും 'ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്' ഈ ആവേശത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നിക്ഷേപകര്‍ക്കു സൗകര്യമൊരുക്കാന്‍ സംസ്ഥാനത്തു കൈക്കൊണ്ടുവരുന്ന നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. എല്ലാ കാലാവസ്ഥയിലും ഉപയോഗ യോഗ്യമായ ചാര്‍ധാം റോഡ് പദ്ധതി, ഋഷികേശ്-കാണ്‍പ്രയാഗ് റെയില്‍വൈ ലൈന്‍ പദ്ധതി എന്നിവ ഉള്‍പ്പെടെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാനത്തു നടപ്പാക്കിവരുന്ന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി പ്രസംഗത്തില്‍ വിശദീകരിച്ചു. വിനോദസഞ്ചാര മേഖലയില്‍ സംസ്ഥാനത്തിനുള്ള അനന്തമായ സാധ്യതകളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. 

ഭക്ഷ്യസംസ്‌കരണം, പുനരുപയോഗിക്കാവുന്ന ഊര്‍ജം എന്നീ മേഖലകളില്‍ നടപ്പാക്കിവരുന്ന പദ്ധതികളെക്കുറിച്ചും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ചും സൂചിപ്പിച്ചു. 

Click here to read full text speech

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
With Sengol, PM restores India’s comfort with old traditions

Media Coverage

With Sengol, PM restores India’s comfort with old traditions
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM congratulates Rashtrapati Ji on being conferred highest civilian award of Suriname
June 06, 2023
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has congratulated Rashtrapati Ji on being conferred the highest civilian award of Suriname – Grand Order of the Chain of the Yellow Star.

In response to a tweet by the President of India, the Prime Minister said;

"Congratulations to Rashtrapati Ji on being conferred the highest civilian award of Suriname – Grand Order of the Chain of the Yellow Star. This special gesture from the Government and people of Suriname symbolizes the enduring friendship between our countries."