ഗതാഗത സംവിധാനത്തെ ഏതു വിധം നവീകരിക്കാന്‍ അടിസ്ഥാന സൗകര്യ മേഖലയിലെ പുതുതലമുറ സങ്കേതകങ്ങള്‍ക്കു സാധിക്കുമെന്ന് വാരണാസിയോടൊപ്പം രാജ്യമാകെ തിരിച്ചറിയുകയാണ്: പ്രധാനമന്ത്രി
ഉള്‍നാടന്‍ ജലപാത സമയവും ചെലവും ലാഭിക്കാനും റോഡിലെ ഗതാഗതത്തിരക്കും ഇന്ധനച്ചെലവും വാഹന ഗതാഗതം നിമിത്തമുള്ള മലിനീകരണവും കുറച്ചുകൊണ്ടുവരാനും സഹായകമാകും: പ്രധാനമന്ത്രി മോദി
കഴിഞ്ഞ നാലു വര്‍ഷമായി അതിവേഗം ആധുനിക അടിസ്ഥാന സൗകര്യം ഒരുക്കപ്പെടുകയാണ്: പ്രധാനമന്ത്രി മോദി
ദൂര പ്രദേശങ്ങളില്‍ വിമാനത്താവളങ്ങള്‍, വടക്കുകിഴക്കന്‍ മേഖലയില്‍ റെയില്‍ബന്ധം , ഗ്രാമീണ റോഡുകളും ദേശീയപാതകളും മെച്ചപ്പെടുത്തുക എന്നിവ കേന്ദ്ര ഗവണ്‍മെന്റിന്റെ സവിശേഷതയാണ്: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരണാസി സന്ദര്‍ശിച്ചു. ചില പദ്ധതികളുടെ ഉദ്ഘാടനവം നിര്‍വഹിച്ച അദ്ദേഹം, ചില പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്തു. ഇവയ്‌ക്കെല്ലാംകൂടി 2400 കോടി രൂപയുടെ മൂല്യം വരും.

ഗംഗാ നദിയിലെ ബഹുവിധ ടെര്‍മിനല്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആദ്യമായി ചരക്കുമായെത്തിയ കണ്ടെയ്‌നര്‍ യാനത്തിനു സ്വീകരണം നല്‍കപ്പെട്ടു. വാരണാസി റിങ് റോഡിന്റെ ഒന്നാം ഘട്ടവും അതോടൊപ്പം ദേശീയ പാത 56ല്‍ ബബത്പൂര്‍ മുതല്‍ വാരണാസി വരെയുള്ള ഭാഗത്തിന്റെ വികസന പദ്ധതിയും നാലു വരിയാക്കല്‍ പ്രവൃത്തിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വാരണാസിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടു. ഏതാനും പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്തു.

ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയ വലിയ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ, കാശിക്കും പൂര്‍വാഞ്ചലിനും കിഴക്കന്‍ ഇന്ത്യക്കും അതിലുപരി ഇന്ത്യക്ക് ആകെത്തന്നെയും ചരിത്രപരമായ ദിനമാണ് ഇന്ന് എന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പൂര്‍ത്തിയാക്കപ്പെടുന്ന വികസന പദ്ധതികള്‍ ദശാബ്ദങ്ങള്‍ക്കു മുമ്പേ പൂര്‍ത്തിയാക്കപ്പെടേണ്ടതായിരുന്നു എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഗതാഗത സംവിധാനത്തെ ഏതു വിധം നവീകരിക്കാന്‍ അടിസ്ഥാന സൗകര്യ മേഖലയിലെ പുതുതലമുറ സങ്കേതകങ്ങള്‍ക്കു സാധിക്കുമെന്ന് വാരണാസിയോടൊപ്പം രാജ്യമാകെ തിരിച്ചറിയുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഉള്‍നാടന്‍ ജലപാതയിലൂടെ ഇതാദ്യമായി കണ്ടെയ്‌നര്‍ യാനം വാരണാസിയില്‍ എത്തിച്ചേര്‍ന്നതിനെക്കുറിച്ചു പരാമര്‍ശിക്കവേ, ഈ പാതയിലൂടെ കിഴക്കന്‍ ഉത്തര്‍പ്രദേശ് ജലമാര്‍ഗം ബംഗാള്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതേ വേദയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട നമാമി ഗംഗേയുമായി ബന്ധപ്പെട്ട പദ്ധതികളും റോഡ് പദ്ധതികളും സംബന്ധിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.

ഉള്‍നാടന്‍ ജലപാത സമയവും ചെലവും ലാഭിക്കാനും റോഡിലെ ഗതാഗതത്തിരക്കും ഇന്ധനച്ചെലവും വാഹന ഗതാഗതം നിമിത്തമുള്ള മലിനീകരണവും കുറച്ചുകൊണ്ടുവരാനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ബബത്പൂര്‍ വിമാനത്താവളത്തെയും വാരണാസിയെയും ബന്ധിപ്പിക്കുന്ന റോഡ്, യാത്രാസൗകര്യം വര്‍ധിപ്പിക്കുകയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യുന്നു എന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

 
 

കഴിഞ്ഞ നാലു വര്‍ഷമായി അതിവേഗം ആധുനിക അടിസ്ഥാന സൗകര്യം ഒരുക്കപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്രാസൗകര്യം കുറഞ്ഞ പ്രദേശങ്ങളില്‍ വിമാനത്താവളങ്ങള്‍ നിര്‍മിക്കുക, വടക്കുകിഴക്കന്‍ മേഖലയില്‍ റെയില്‍ബന്ധം മെച്ചപ്പെടുത്തുക, ഗ്രാമീണ റോഡുകളും ദേശീയപാതകളും മെച്ചപ്പെടുത്തുക എന്നിവയ്ക്കായി നടപ്പാക്കിവരുന്ന ഊര്‍ജിത പദ്ധതികള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സവിശേഷയാണെന്നും ശ്രീ. നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

നമാമി ഗംഗേയുമായി ബന്ധപ്പെട്ട് ഇതുവരെ 23,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഗംഗാ നദിയുടെ തീരത്തുള്ള ഗ്രാമങ്ങളെല്ലാം തുറസ്സായ സ്ഥലത്തു മലവിസര്‍ജനം ഇല്ലാത്ത ഗ്രാമങ്ങളായി മാറിക്കഴിഞ്ഞു എന്നു പ്രധാനമന്ത്രി അറിയിച്ചു. ഗംഗാ നദി മാലിന്യമുക്തമാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.

Click here to read PM's speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Since 2019, a total of 1,106 left wing extremists have been 'neutralised': MHA

Media Coverage

Since 2019, a total of 1,106 left wing extremists have been 'neutralised': MHA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 13
December 13, 2025

PM Modi Citizens Celebrate India Rising: PM Modi's Leadership in Attracting Investments and Ensuring Security