പങ്കിടുക
 
Comments
സായുധ കരസേനയെ ശക്തിപ്പെടുത്താന്‍ ഗവണ്‍മെന്റ് ഒരു വശത്തു ശ്രമിക്കുമ്പോള്‍ നമ്മുടെ സായുധ സേനകള്‍ ആവശ്യമില്ലെന്നു ചിന്തിക്കുന്നവരാണു മറുവശത്തുള്ളത്: പ്രധാനമന്ത്രി മോദി
ദേശ സുരക്ഷയും സായുധ സേനകളുടെ ആവശ്യങ്ങളും സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ് രാഷ്ട്രതാല്‍പര്യം മാത്രമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്: പ്രധാനമന്ത്രി മോദി
അസത്യം മാത്രം പറയുന്നവര്‍ പ്രതിരോധ മന്ത്രാലയത്തെയും വ്യോമസേനയെയും ഒരു വിദേശ ഗവണ്‍മെന്റിനെയും അപകീര്‍ത്തിപ്പെടുത്തുകയാണ് : പ്രധാനമന്ത്രി മോദി

ഉത്തര്‍പ്രദേശില്‍ ഏകദിന സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി റായ്ബറേലിയിലുള്ള ആധുനിക കോച്ച് ഫാക്ടറി സന്ദര്‍ശിച്ചു. പൊതുയോഗത്തില്‍ 900-ാമത് കോച്ചും ഹംസഫര്‍ റേക്കും അദ്ദേഹം ഉദ്ഘാടനം ചെയ്തു. റായ്ബറേലിയിലെ ഏതാനും വികസന പദ്ധതികള്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ച പ്രധാനമന്ത്രി, ചില വികസന പദ്ധതികളുടെ ഉദ്ഘാടനവും ചില വികസന പദ്ധതികളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചു.

ഇന്നു രാജ്യത്തിനു സമര്‍പ്പിക്കപ്പെട്ടതും ഉദ്ഘാടനം ചെയ്യപ്പെട്ടതും ശിലാസ്ഥാപനം നടത്തപ്പെട്ടതുമായ പദ്ധതികളുടെ മൂല്യം ആകെ ആയിരം കോടി രൂപ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യുവാക്കള്‍ക്കു തൊഴിലവസരം നല്‍കുന്ന ആധുനിക കോച്ച് ഫാക്ടറി റായ്ബറേലിയെ റെയില്‍ കോച്ച് ഉല്‍പാദനത്തിന്റെ ആഗോളകേന്ദ്രമാക്കി വളര്‍ത്തുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഭീകരതയുടെയും ക്രൂരതയുടെയും നിയമരാഹിത്യത്തിന്റെയും പ്രതീകമായി നിലകൊണ്ടിരുന്നവരെ 1971ല്‍ ഇതേ ദിവസമാണ് ഇന്ത്യന്‍ സേന പരാജയപ്പെടുത്തിയതെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഇന്നു സായുധ കരസേനയെ ശക്തിപ്പെടുത്താന്‍ ഗവണ്‍മെന്റ് ഒരു വശത്തു ശ്രമിക്കുമ്പോള്‍ നമ്മുടെ സായുധ സേനകള്‍ ആവശ്യമില്ലെന്നു ചിന്തിക്കുന്നവരാണു മറുവശത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

അസത്യം മാത്രം പറയുന്നവര്‍ പ്രതിരോധ മന്ത്രാലയത്തെയും വ്യോമസേനയെയും ഒരു വിദേശ ഗവണ്‍മെന്റിനെയും അപകീര്‍ത്തിപ്പെടുത്തുകയാണെന്നു പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

 നുണ പറയാനുള്ള പ്രവണതയെ സത്യംകൊണ്ടു മാത്രമേ അതിജീവിക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ദേശ സുരക്ഷയും സായുധ സേനകളുടെ ആവശ്യങ്ങളും സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ് രാഷ്ട്രതാല്‍പര്യം മാത്രമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി 22 വിളകളുടെ തറവില കേന്ദ്ര ഗവണ്‍മെന്റ് ഉയര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തീരുമാനം വഴി കര്‍ഷകര്‍ക്ക് 60,000 കോടി രൂപയുടെ അധികവരുമാനം ലഭിക്കും. 

 അപ്രതീക്ഷിതമായ കാരണങ്ങളാല്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍ക്കു പ്രധാനമന്ത്രി ഫസല്‍ ബീമ യോജന ഗുണകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം’ എന്ന മന്ത്രം നടപ്പാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Click here to read full text speech

സംഭാവന
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
PM Modi named world’s most-admired Indian, Big B & SRK follow

Media Coverage

PM Modi named world’s most-admired Indian, Big B & SRK follow
...

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനായി നിങ്ങളുടെ നിർദ്ദേശങ്ങൾ പങ്കിടുക
July 18, 2019
പങ്കിടുക
 
Comments

അടുത്ത മാസം സ്വാതന്ത്ര്യദിനം ആഘോഷിക്കാനായി ഇന്ത്യ ഒരുങ്ങുമ്പോൾ, നിങ്ങൾക്ക് ഈ അവസരത്തിന്റെ ഭാഗമാകാനും, രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകാനുമുള്ള ഒരു അവസരം ഇതാ.  

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായി നിങ്ങളുടെ നൂതന ആശയങ്ങളും നിർദ്ദേശങ്ങളും പങ്കിടുക. ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അഭിസംബോധനയിൽ പരാമർശിച്ചേക്കാം. 

ചുവടെയുള്ള അഭിപ്രായങ്ങളുടെ വിഭാഗത്തിൽ നിങ്ങളുടെ ആശയങ്ങൾ പങ്കിടുക.