ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെ കൂടുതൽ ജനപ്രിയമാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്‌സ് (IGNCA) ട്രസ്റ്റിമാരുമായി കൂടിക്കാഴ്ച നടത്തി.
ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്‌സ് ട്രസ്റ്റിമാരെ പ്രധാനമന്ത്രി കാണുകയും സാംസ്‌കാരിക ഉന്നമനത്തിനായുള്ള പ്രയാണത്തിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നതിനുള്ള വഴികൾ നിരീക്ഷിക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കിടെ ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും താഴേത്തട്ടിലുള്ള പ്രവർത്തനങ്ങളിലൂടെയും സാംസ്‌കാരിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയും ട്രസ്റ്റിമാരും ചർച്ച ചെയ്തു. ഇന്ത്യയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കലാകാരെയും പണ്ഡിതരെയും പിന്തുണയ്‍ക്കേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"IGNCA ട്രസ്റ്റിമാരുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെ കൂടുതൽ ജനപ്രിയമാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഈ പ്രയാണത്തിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നതിനും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും താഴേത്തട്ടിലുള്ള പ്രവർത്തനങ്ങളിലൂടെയും സാംസ്‌കാരിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും നമ്മുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കലാകാരെയും പണ്ഡിതരെയും പിന്തുണയ്ക്കുന്നതിനുമുള്ള വഴികളും ഞങ്ങൾ നിരീക്ഷിച്ചു."
Met Trustees of IGNCA and discussed various aspects relating to further popularising India’s diverse culture. We also explored ways to bring more people into this journey, strengthen outreach through digital and grassroots initiatives and support artists and scholars in… pic.twitter.com/dynFGQs1kb
— Narendra Modi (@narendramodi) March 19, 2026


