നേതാജി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ആസാദ് ഹിന്ദ് ഗവണ്‍മെന്റ് സ്ഥാപിക്കപ്പെട്ടതിന്റ 75-ാം വാര്‍ഷിക അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.
"സുഭാഷ് ചന്ദ്രബോസ് മുന്നോട്ടുവച്ച ശക്തവും അവിഭാജ്യവുമായ ഇന്ത്യ എന്ന വീക്ഷണത്തെയാണ് ആസാദ് ഹിന്ദ് ഗവണ്‍മെന്റ് പ്രതിനിധാനം ചെയ്യുന്നത്: പ്രധാനമന്ത്രി മോദി "
ശക്തമായ ബ്രിട്ടീഷ് കോളനിവാഴ്ചയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യക്കാരെ ഒരുമിപ്പിച്ച ദീര്‍ഘവീക്ഷണമുള്ള വ്യക്തിയായിരുന്നു സുഭാഷ് ചന്ദ്ര ബോസ് എന്ന് പ്രധാനമന്ത്രി മോദി
ലോകത്തിന്റെയാകെ സ്വാഭിമാനത്തിനായും ദേശീയസ്വാതന്ത്ര്യത്തിനായും പോരാട്ടം നടത്തുന്നവര്‍ക്കെല്ലാം നേതാജി പ്രചോദനമായിരുന്നുവെന്ന്, പ്രധാനമന്ത്രി

നേതാജി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ആസാദ് ഹിന്ദ് ഗവണ്‍മെന്റ് സ്ഥാപിക്കപ്പെട്ടതിന്റ 75-ാം വാര്‍ഷിക അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.

ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ രൂപീകരണത്തിന്റെ അഭിമാനാര്‍ഹമായ 75-ാം വാര്‍ഷികഘോഷ വേളയില്‍ പ്രധാനമന്ത്രി ദേശത്തെ അഭിനന്ദിച്ചു. സുഭാഷ് ചന്ദ്രബോസ് മുന്നോട്ടുവച്ച ശക്തവും അവിഭാജ്യവുമായ ഇന്ത്യ എന്ന വീക്ഷണത്തെയാണ് ആസാദ് ഹിന്ദ് ഗവണ്‍മെന്റ് പ്രതിനിധാനം ചെയ്യുന്നതെന്ന് ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കി. ആസാദ് ഹിന്ദ് ഗവണ്‍മെന്റ് രാജ്യനിര്‍മ്മാണത്തില്‍ വളരെ സജീവമായി ഇടപെട്ടിരുന്നുവെന്നും സ്വന്തം ബാങ്കും കറന്‍സിയും മുദ്രകളുംവരെ ആരംഭിച്ചിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ശക്തമായ ബ്രിട്ടീഷ് കോളനിവാഴ്ചയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യക്കാരെ ഒരുമിപ്പിച്ച ദീര്‍ഘവീക്ഷണമുള്ള വ്യക്തിയായിരുന്നു സുഭാഷ് ചന്ദ്ര ബോസെന്ന് നേതാജിയുടെ സംഭാവനകളെ സ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചെറുപ്രായം മുതല്‍ തന്നെ ബോസ് ദേശസ്‌നേഹിയായിരുന്നു, അദ്ദേഹം തന്റെ മാതാവിന് എഴുതിയ കത്തുകളില്‍ അത് വ്യക്തമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കു മാത്രമല്ല, ലോകത്തിന്റെയാകെ സ്വാഭിമാനത്തിനായും ദേശീയസ്വാതന്ത്ര്യത്തിനായും പോരാട്ടം നടത്തുന്നവര്‍ക്കെല്ലാം നേതാജി പ്രചോദനമായിരുന്നുവെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ദക്ഷിണാഫ്രിക്കന്‍ നേതാവായ നെല്‍സണ്‍ മണ്ടേലയെ നേതാജി എങ്ങനെ സ്വാധീനിച്ചുവെന്ന് ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. സുഭാഷ് ചന്ദ്രബോസ് വിഭാവനം ചെയ്തതുപോലൊരു നവ ഇന്ത്യ നിര്‍മ്മിക്കണമെങ്കില്‍ വളരെയേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി രാജ്യത്തെ ഓര്‍മിപ്പിച്ചു. നേതാജിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി രാജ്യത്തെ പൗരന്‍മാരോട് അഭ്യര്‍ഥിച്ചു. നിരവധി ത്യാഗങ്ങള്‍ക്കൊടുവിലാണ് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതെന്നും ആ സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്നത് ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

റാണി ഝാന്‍സി റജിമെന്റ് രൂപീകരിച്ചുകൊണ്ട് സായുധസേനയില്‍ സ്ത്രീകള്‍ക്ക് തുല്യാവസരത്തിന് അടിത്തറയിട്ടത് സുഭാഷ് ചന്ദ്രബോസ് ആയിരുന്നുവെന്ന് ജനക്കൂട്ടത്തെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ പാരമ്പര്യം ഗവണ്‍മെന്റ് അതിന്റെ ശരിയായ അര്‍ഥത്തില്‍ തന്നെ മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സായുധസേനയില്‍ പെര്‍മെനന്റ് കമ്മിഷനില്‍ തുല്യ അവസരം നല്‍കുമെന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PRAGATI proves to be a powerful platform for power sector; 237 projects worth Rs 10.53 lakh crore reviewed and commissioned

Media Coverage

PRAGATI proves to be a powerful platform for power sector; 237 projects worth Rs 10.53 lakh crore reviewed and commissioned
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 9
January 09, 2026

Citizens Appreciate New India Under PM Modi: Energy, Economy, and Global Pride Soaring