PM Modi campaigns in Bijnor, Uttar Pradesh, urges people to vote for BJP
Shri Modi questions Samajwadi party for attacking & getting BJP workers arrested without reason
Farmer welfare is most vital for us. Our Government has brought the Pradhan Mantri Fasal Bima Yojana: PM
Chaudhary Charan Singh Kisan Kalyan Kosh would be created for farmers’ welfare, says Shri Modi
People in UP must question the SP government that what development works have been done in the state in last five years: Shri Modi

ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  പ്രചാരണം നടത്തി. ഉത്തർപ്രദേശിലെ ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിക്കുന്നു എന്നത്  അവരുടെ ഉത്സാഹം കാണുന്നതിൽനിന്ന് വ്യക്തമാണെന്ന് പ്രധാനമന്ത്രി  പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഒരു ബി.ജെ.പി. സർക്കാരിനുവേണ്ടി വോട്ട് ചെയ്യുവാൻ  ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

സമാജ്വാദി പാർട്ടിയെ പ്രഹരിച്ചുകൊണ്ട്, ശ്രീ മോദി പറഞ്ഞു, "ഓരോ നിയമസഭാമണ്ഡലത്തിലും ഒരു  തെറ്റും ചെയ്യാത്ത  ബിജെപി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുന്നു. സർക്കാരുകൾ ഇങ്ങനെയാണോ  പ്രവർത്തിക്കേണ്ടത്? രാഷ്ട്രീയ എതിരാളികൾക്കെതിരെ നിയമം ദുരുപയോഗം ചെയ്യാൻ പാടുണ്ടോ?"

എസ്.പി. സർക്കാരിന് സംസ്ഥാനത്തെ ദരിദ്രരുടെയും  സത്യസന്ധരായ പൗരന്മാരുടെയും  താൽപര്യങ്ങൾ സംരക്ഷിക്കാൻ  കഴിയുന്നില്ല എന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ  ഉയരുന്ന കുറ്റകൃത്യങ്ങൾ ചൂണ്ടികാണിച്ചുകൊണ്ടു ശ്രീ മോദി പറഞ്ഞു  “സംസ്ഥാനത്തെ നിർഭാഗ്യകരമായ ബലാത്സംഗ സംഭവങ്ങൾക്ക്  ശേഷം സമാജ്വാദി പാർട്ടി നേതാക്കൾ എന്താണ് പറയുന്നത്? അത്തരത്തിലുള്ള  ആക്ഷേപകരമായ പ്രസ്‌താവനവകൾ അസ്വീകാര്യമാണ്.”

ശ്രീ മോദി കോൺഗ്രസിനെയും ആക്രമിച്ചുകൊണ്ട്, അവർ നിലനിൽപ്പിന് വേണ്ടി  എന്തും ചെയ്യുമെന്ന് പറഞ്ഞു. “ കോൺഗ്രസ് നിലനിൽപ്പിനായി എന്തും ചെയ്യും, വർഷങ്ങളായി പരസ്പരം പോരാടിയിരുന്ന എസ്.പിയുമായി സഖ്യമുണ്ടാക്കുക പോലും ചെയ്തിരിക്കുന്നു."

കരിമ്പ് കർഷകരുടെ ക്ഷേമം  ബിജെപി സർക്കാരിന് പരമപ്രധാനമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. "എന്തുകൊണ്ട് ഉത്തർപ്രദേശിലെ കരിമ്പ് കർഷകർക്ക് അവരുടെ  കുടിശ്ശിക ലഭിക്കുന്നില്ല? എന്തുകൊണ്ടാണ് കർഷകർക്ക് നീതി ലഭിക്കാത്തത്? അവരുടെ കുടിശ്ശികകൾ തീർക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും."

കേന്ദ്രത്തിന്റെ പ്രധാൻമന്ത്രി ഫസൽ ബീമാ യോജനയെക്കുറിച്ച് പ്രധാനമന്ത്രി മോദി ദീർഘമായി സംസാരിച്ചു. "കർഷകക്ഷേമം നമുക്ക് ഏറ്റവും പ്രധാനമാണ്. ഞങ്ങളുടെ സർക്കാർ പ്രധാൻമന്ത്രി ഫസൽ ബീമാ യോജന നടപ്പാക്കി. ഇത്  നമ്മുടെ കൃഷിക്കാർക്ക് കുറഞ്ഞ പ്രീമിയത്തിൽ  പരമാവധി ഇൻഷ്വറൻസ് ഉറപ്പാക്കുന്നു."

കർഷകരുടെ ക്ഷേമത്തിനായി ഒരു ചൗധരി ചരൺ സിങ് കിസാൻ കല്യാൺ കോശ് സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാത്ത, പാപ്തിയില്ലാത്ത  സംസ്ഥാന സർക്കാരിനെ  ഉത്തർപ്രദേശിലെ ജനങ്ങൾ അർഹിക്കുന്നില്ല എന്ന് മോദി പ്രസ്താവിച്ചു. “കേന്ദ്രവിഹിതങ്ങൾ ലഭിച്ചിട്ടും സംസ്ഥാന സർക്കാർ അത് സംസ്ഥാനത്തിൻ്റെ ക്ഷേമത്തിനായി വിനിയോഗിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. "കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് എന്ത് വികസന പ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത് എന്ന് ഉത്തർപ്രദേശിലെ ജനങ്ങൾ എസ്.പി. സർക്കാരിനോട് ചോദിക്കണം? അവർ സംസ്ഥാനത്തിന്റെ പ്രകൃതിസമ്പത്ത്  കൊള്ളയടിക്കുന്ന ഒരു നേതാവുമായി വേദി പങ്കിട്ടുകൊണ്ടാണ് അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്" എന്നദ്ദേഹം കൂട്ടിച്ചേർത്തു.

Click here to read the full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India to add 100 merchant ships to its fleet in 5 years: Sarbananda Sonowal

Media Coverage

India to add 100 merchant ships to its fleet in 5 years: Sarbananda Sonowal
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി ഓഗസ്റ്റ് 27ന് ഖേലോ ഇന്ത്യ ഡയലോഗിൽ യുവാക്കളെ അഭിസംബോധന ചെയ്യും
August 26, 2026
ഖേലോ ഇന്ത്യ ഡയലോഗ് കായികരംഗം, യുവ നേതൃത്വം, പൗര ഉത്തരവാദിത്വം, സന്നദ്ധസേവനം, ശാരീരികക്ഷമത, രാഷ്ട്രനിർമാണം എന്നിവയെ ഒരു വേദിയിൽ അണിനിരത്തും
ഖേലോ ഇന്ത്യ ഡയലോഗിൻ്റെ ഭാഗമായി നടക്കുന്ന ‘യുവസംവാദം’ കായികരംഗം, ഒളിമ്പിക്സ് സ്വപ്നങ്ങൾ, യുവ നേതൃത്വം, വികസിത ഇന്ത്യ, ലഹരിമുക്ത യുവത എന്നീ അഞ്ച് പ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 27-നു പകൽ 11-നു വീഡിയോ കോൺഫറൻസിങ് വഴി ഖേലോ ഇന്ത്യ ഡയലോഗിനെ അഭിസംബോധന ചെയ്യും. ഇന്ത്യയുടെ കായിക മുന്നേറ്റവുമായി യുവാക്കളെ കൂടുതൽ അടുപ്പിക്കുക, കായികസ്വപ്നങ്ങളും അഭിലാഷങ്ങളും പങ്കുവയ്ക്കാൻ അവസരമൊരുക്കുക, യുവാക്കളുടെ നേതൃത്വത്തിലുള്ള കരുത്തുറ്റ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണു പരിപാടിയുടെ ലക്ഷ്യം.

‘മേരാ യുവ ഭാരത്’ (MY Bharat) സംഘടിപ്പിക്കുന്ന പരിപാടി 2026-ലെ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായാണു നടത്തുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി, ഓരോ ജില്ലയിലെയും രണ്ടു കോളേജുകളിലെ യുവാക്കളുടെ പങ്കാളിത്തത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വികസന കാര്യപരിപാടിയുടെ കാതലിൽ യുവാക്കളുടെ അഭിലാഷങ്ങൾക്കു പ്രാധാന്യം നൽകുന്നതിനൊപ്പം, കായികക്ഷമതയും അച്ചടക്കവും കായികമേഖലയിൽ മുന്നിട്ടുനിൽക്കുന്നതുമായ രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണു പരിപാടി.

രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഖേലോ ഇന്ത്യ ഡയലോഗ് കായികരംഗം, യുവജന നേതൃത്വം, പൗരബോധം, സന്നദ്ധസേവനം, കായികക്ഷമത, രാഷ്ട്രനിർമാണം എന്നീ മേഖലകളെ ഒരൊറ്റ വേദിയിൽ കൊണ്ടുവരും. രാജ്യത്തിന്റെ കായിക അഭിലാഷങ്ങളുമായി നേരിട്ടു സംവദിക്കാൻ യുവാക്കൾക്ക് ഇതവസരമൊരുക്കും. അതോടൊപ്പം, ഇന്ത്യയുടെ യുവജന-കായിക ആവാസവ്യവസ്ഥയെക്കുറിച്ചുള്ള തുടർച്ചയായ സംവാദത്തിന്റെ ഭാഗമാകാൻ അവരുടെ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അവസരം ലഭിക്കുകയുംചെയ്യും.

ദേശീയ പരിപാടിയുടെ ഭാഗമായി യുവജന പങ്കാളികൾ, MY ഭാരത് സന്നദ്ധപ്രവർത്തകർ, പ്രാദേശിക കായികതാരങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രാദേശിക സംവാദങ്ങളും നടക്കും. കായികരംഗത്തോടു താൽപ്പര്യമുള്ള യുവാക്കൾക്ക് ഇന്ത്യയിലെ പ്രമുഖ കായികതാരങ്ങളുമായും മെഡൽ ജേതാക്കളുമായും നേരിട്ടു സംവദിക്കാനുള്ള അവസരം ലഭിക്കും എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. പരിപാടിയുടെ പ്രധാന ഘടകമായിരിക്കും ‘യുവസംവാദം’. ഇതിലൂടെ യുവജന പങ്കാളികൾക്ക് ആശയങ്ങളും കാഴ്ചപ്പാടുകളും അഭിലാഷങ്ങളും സ്വന്തം വാക്കുകളിൽ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. അഞ്ച് പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും സംവാദം:

* മെച്ചപ്പെട്ട സൗകര്യങ്ങൾ, പരിശീലനം, കായികശാസ്ത്രം, ഏവരെയും ഉൾക്കൊള്ളൽ എന്നിവയിലൂടെ ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയ്ക്കു കൂടുതൽ കരുത്തേകൽ;
* ശാസ്ത്രീയമായ പ്രതിഭാന്വേഷണം, സുതാര്യമായ തെരഞ്ഞെടുപ്പ്, ദീർഘകാലാടിസ്ഥാനത്തിൽ കായികതാരങ്ങളെ വളർത്തിയെടുക്കൽ എന്നിവയിലൂടെ 2036ലെ ഒളിമ്പിക്സിനായി കായിക പ്രതിഭകളെ പരിപോഷിപ്പിക്കൽ;
* ഭരണതലവേദികളിലൂടെയും MY ഭാരതിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തനങ്ങളിലൂടെയും യുവജന നേതാക്കളെ സൃഷ്ടിക്കൽ;
* പൗരബോധം, ഭാവിയെ നേരിടാൻ സജ്ജമായ കഴിവുകൾ, ചിട്ടയായ സന്നദ്ധപ്രവർത്തനം എന്നിവ വളർത്തിയെടുത്തു വികസിത ഇന്ത്യക്കായി യുവാക്കളെ ശാക്തീകരിക്കൽ;
* കായികരംഗവും സഹപാഠി കൂട്ടായ്മകളും പ്രയോജനപ്പെടുത്തി ലഹരിദുരുപയോഗത്തിനെതിരെ പോരാടുന്ന ‘ലഹരിമുക്ത യുവജന’ പ്രസ്ഥാനത്തിന് പ്രോത്സാഹനം നൽകൽ. പ്രധാനമന്ത്രി 2026 ഓഗസ്റ്റ് രണ്ടിനാരംഭിച്ച 100 ആഴ്ച നീളുന്ന രാജ്യവ്യാപക യജ്ഞത്തിന്റെ ഭാഗമായി ആഴ്ചതോറും സംഘടിപ്പിക്കുന്ന ജനപങ്കാളിത്ത പ്രവർത്തനങ്ങളിലൂടെ ഈ ശ്രമങ്ങൾക്കു കൂടുതൽ കരുത്തേകും.