പങ്കിടുക
 
Comments

1. ഇന്ത്യന്‍ പ്രസിഡന്റ് ശ്രീ. രാംനാഥ് കോവിന്ദിന്റെയും പ്രഥമ വനിത ശ്രീമതി സവിത കോവിന്ദിന്റെയും ക്ഷണപ്രകാരം മ്യാന്‍മര്‍ പ്രസിഡന്റ് ശ്രീ.യു വിന്‍മിയിന്റും പ്രഥമ വനിത ഡtu ചോ ചോയും ഫെബ്രുവരി 26 മുതല്‍ 29 വരെ ഇന്ത്യ സന്ദര്‍ശിക്കുകയാണ്. ബോധ്ഗയയും ആഗ്രയും ഉള്‍പ്പെടെ ഇന്ത്യയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ പ്രസിഡന്റ് വിന്‍മിയിന്റും മ്യാന്‍മര്‍ പ്രതിനിധി സംഘവും സന്ദര്‍ശിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്ക്കുന്ന ശക്തമായ സൗഹൃദത്തിന്റെ പ്രതീകമാണ് ഈ സന്ദര്‍ശനം. 
2 ഡല്‍ഹിയില്‍ രാഷ്ട്രപതിഭവനില്‍ ഫെബ്രുവരി 27 ന് പ്രസിഡന്റ് യുവിന്‍മിയിന്റിനും പത്‌നി ഡtuചോ ചോയ്ക്കും ഔപചാരികമായ വരവേല്‍പ് നല്കുകയുണ്ടായി. അതിഥികളുടെ ബഹുമാനാര്‍ഥം രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് ഔദ്യോഗിക വിരുന്നും നല്കി. പ്രധാന മന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് യു വിന്‍മിയിന്റിനെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിനു വിരുന്നു നല്കുകയും ചെയ്തു. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഡോ. എസ്.ജയ്ശങ്കറും പ്രസിഡന്റ് യു വിന്‍മിയിന്റിനെ സന്ദര്‍ശിക്കുകയുണ്ടായി. പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ പത്ത് ധാരണാപത്രങ്ങള്‍ കൈമാറി.
3. ഇരു രാജ്യങ്ങളും പൊതു താല്‍പര്യമുള്ള ഉഭയകക്ഷി, പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ക്രമമായ ഉന്നത തല ചര്‍ച്ചകള്‍ മൂലം ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ആക്കം കൂടിയിട്ടുണ്ട് എന്ന് ഇരുവരും അഭിപ്രായപ്പെടുകയും ചെയ്തു. മ്യാന്‍മറിന്റെ സ്വതന്ത്രവും സജീവവും പക്ഷംപിടിക്കാത്തതുമായ വിദേശനയത്തെയും ഇന്ത്യയുടെ കിഴക്കന്‍ മേഖലയ്ക്കായി പ്രവര്‍ത്തിക്കുക, അയല്‍ക്കാര്‍ ആദ്യം തുടങ്ങിയ നയങ്ങളെയും ഇരു രാജ്യങ്ങളും സ്വാഗതം ചെയ്യുകയും ഉഭയകക്ഷി ബന്ധങ്ങള്‍ വിശാലമാക്കുന്നതിനും ഇരു രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്നതിനും സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തുവാന്‍ ശക്തമായ പങ്കാളിത്തം തുടരുന്നതിന് ആവര്‍ത്തിച്ച് തീരുമാനിക്കുകയും ചെയ്തു.
4.രണ്ടു രാജ്യങ്ങള്‍ക്കും മധ്യേ നിലവില്‍ നിശ്ചയിച്ചിരിക്കുന്ന അതിര്‍ത്തി മേഖല ഇരു വിഭാഗങ്ങളും മാനിക്കുന്നതായി ആവര്‍ത്തിക്കുകയും ബാക്കിയുള്ള വിഷയങ്ങള്‍ സംയുക്ത അതിര്‍ത്തി പ്രവര്‍ത്തക യോഗ സമ്മേളനം പോലെ നിലവിലുള്ള ഉഭയകക്ഷി സംവിധാനത്തിലൂടെ പരിഹരിക്കുവാന്‍ തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു. 
5.ഇന്ത്യയുടെ സഹായത്താല്‍ ഇപ്പോള്‍ മ്യാന്‍മറില്‍ നടന്നു വരുന്ന വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണം ആ രാജ്യത്തിന്റെ തുടര്‍ച്ചയായ പിന്തുണയും നടപ്പാക്കാനുള്ള സൗകര്യങ്ങളും ഉപയോഗിച്ച്  ത്വരിതപ്പെടുത്തുന്നതിനും ബന്ധങ്ങള്‍ കേന്ദ്രീകൃതമാക്കുന്നതിനും ഇരു വിഭാഗങ്ങളും തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.
6. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍, അന്താരാഷ്ട്ര അതിര്‍ത്തി കവാടങ്ങളായി തമു മോറിലും റിക്കാവ്ദര്‍സൗക്ക്വാത്തറിലും ചെക്ക് പോസ്റ്റുകള്‍ തുറന്ന നടപടിയെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. ചെക്ക് പോസ്റ്റുകളില്‍ ജനങ്ങളുടെയും ചരക്കു വാഹനങ്ങളുടെയും യാത്രയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ആവശ്യകതയും തടസ്സങ്ങള്‍ പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യവികസനം ത്വരിതപ്പെടുത്തുന്നതിനുമുള്ള നടപടികള്‍  ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്തു. ഒന്നാം ഘട്ടമായി മ്യാന്‍മറിലെ തമുവില്‍ ആധുനിക ചെക്ക് പോസ്റ്റിന്റെ നിര്‍മ്മാണം നടത്തുവാനുള്ള പ്രതിബദ്ധത ഇന്ത്യ ആവര്‍ത്തിച്ചു. പദ്ധതിയുടെ നിര്‍മാണം എത്രയും വേഗത്തില്‍ തുടങ്ങുന്നതിന് ഇരു വിഭാഗങ്ങളും തീരുമാനിച്ചു. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി കടന്നുള്ള വാഹന യാത്ര സംബന്ധിച്ച് ഇനിയും തീരുമാനമാകാത്ത  ഉഭയകക്ഷി മോട്ടോര്‍ വാഹന കരാര്‍ എത്രയും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഇരു വിഭാഗങ്ങളും തീരുമാനിച്ചു. ഈ പശ്ചാത്തലത്തില്‍  ഇംഫാലിനും മണ്ഡലെയ്ക്കും ഇടയില്‍ 2020 ഏപ്രില്‍ 7 മുതല്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിന് സ്വകാര്യ വാഹന ഉടമകള്‍ തമ്മില്‍ ഒപ്പു വച്ചിരിക്കുന്ന ധാരണയെ ഇരു വിഭാഗങ്ങളും സ്വാഗതം ചെയ്തു.
7. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തികളിലെ വിദൂര മേഖലകളില്‍ താമസിക്കുന്ന ജനങ്ങളുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്കി അതിര്‍ത്തികളില്‍ തുറന്ന ചന്തകള്‍ ആരംഭിക്കുന്നതിനും 2012ലെ ധാരണാപത്രം പ്രകാരം അത്തരത്തിലുള്ള ആദ്യ വിപണി ഉടന്‍ ആരംഭിക്കുന്നതിനും ഇരു വിഭാഗങ്ങളും തമ്മില്‍ തീരുമാനമായി. പ്രവര്‍ത്തന രീതി സംബന്ധിച്ച തീരുമാനമായാല്‍ ഉടന്‍ അതിര്‍ത്തി ചന്തകള്‍ ആരംഭിക്കും. 
8. ഇന്ത്യയുടെ ധനസഹായ പദ്ധതിയിലൂടെ നാഗാ സ്വയം ഭരണ മേഖലയ്ക്കും ചിന്‍ സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിനും മ്യാന്‍മര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ത്യാ അതിര്‍ത്തി വികസന പദ്ധതികളുടെ പ്രവര്‍ത്തന വിജയത്തില്‍ ഇരുപക്ഷവും തൃപ്തി രേഖപ്പെടുത്തി. ഇതിനു കീഴില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മേല്‍പറഞ്ഞ മേഖലകളില്‍ 43 സ്‌കൂളുകള്‍ 18 ആരോഗ്യ കേന്ദ്രങ്ങള്‍, 51 പാലങ്ങള്‍ റോഡുകള്‍ എന്നിവ നിര്‍മ്മിക്കുകയുണ്ടായി. അമേരിക്കയുടെ അഞ്ചു ദശലക്ഷം ഡോളറിന്റെ സഹായത്തോടെ നാലാം വര്‍ഷം 2020-21ല്‍ 29 പദ്ധതികള്‍ കൂടി നടപ്പാക്കുന്നതിന് ഇരുവിഭാഗങ്ങളും അംഗീകാരം നല്കി.
9. സിറ്റ്വെ തുറമുഖം കലദന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട വികസനങ്ങള്‍ ഇരു നേതാക്കളും ശ്രദ്ധിച്ചു. 2020 ഫെബ്രുവരി 1 മുതല്‍ സിറ്റ്വെ തുറമുഖം, പലേത്വ ഉള്‍നാടന്‍ ജല ഗതാഗത ടെര്‍മിനല്‍ എന്നിവയുമായി ബന്ധപ്പെട്ട സൗകര്യങ്ങളുടെ നടത്തിപ്പിന് ഒരു പോര്‍ട്ട് ഓപ്പറേറ്ററെ നിയമിച്ച നടപടിയെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഈ തുറമുഖം  ഈ മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക വികസനത്തിന് വലിയ സംഭാവനകള്‍ ചെയ്യും. കലാദന്‍ പദ്ധതിയുടെ അന്തിമ ഘട്ടമായ പലേത്വ – സൊറിന്‍പുയ് റോഡ്  വേഗം പൂര്‍ത്തീകരിക്കുന്നതിന് ഇരു വിഭാഗങ്ങളും തീരുമാനിച്ചു. പൂര്‍ത്തിയായാല്‍ ഈ റോഡ് സിറ്റ്വെ തുറമുഖത്തെ വടക്കു കിഴക്കന്‍ ഇന്ത്യയുമായി ബന്ധിപ്പിക്കും. ഇത് തുറമുഖത്തേക്കുള്ള ചരക്കു നീക്കവും വര്‍ധിപ്പിക്കും. മിസോറാം അതിര്‍ത്തിയിലൂടെ സൊരിന്‍പുരി വഴി പലേത്വയിലെയലേ്ക്കുള്ള കലാദന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍, ആളുകള്‍ എന്നിവയുടെ നീക്കത്തിന് സൗകര്യങ്ങള്‍ നല്‍കിയ മ്യാന്‍മറിന്റെ സഹകരണത്തെ ഇന്ത്യ അഭിനന്ദിച്ചു.
2021ല്‍ പൂര്‍ത്തിയാകു മൂന്നു രാജ്യങ്ങളുടെ ദേശീയ പാതയായ കലേവ യാര്‍ഗി റോഡിന്റെ നിര്‍മാണ പുരോഗതി ഇരു രാജ്യങ്ങളും വിലയിരുത്തി. ഈ പാതയിലെ 69 പാലങ്ങളുടെ നവീകരണം മ്യാന്‍മറിന്റെ സഹകരണത്തോടെ എത്രയും വേഗത്തില്‍ നടപ്പാക്കാമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു.

11. കാര്യശേഷി നിര്‍മ്മാണം പരിശീലന മേഖലകളില്‍ ഇന്ത്യയുടെ പിന്തുണയെ മ്യാന്‍മര്‍ അഭിനന്ദിച്ചു. മ്യാന്‍മര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(എം.ഐ.ഐ.ടി)യും അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ആന്റ് എഡ്യൂക്കേഷന്‍ (എ.സി.എ.ആര്‍.ഇ.) പോലുള്ള കൊടിയടയാള പദ്ധതികള്‍ സുസ്ഥിരമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാക്കുന്നതിന് രണ്ടു രാജ്യങ്ങളും സമ്മതിച്ചു. പദ്ധതിയുടെ നടപടിക്രമങ്ങള്‍ അംഗീകരിച്ചശേഷം എത്രയും വേഗം യംതീനിലെ വനിതകളുടെ പോലീസ് പരിശീലന കേന്ദ്രം ഉയര്‍ത്തുന്നതിനെ രണ്ടു നേതാക്കളും ഉറ്റുനോക്കുകയാണ്. പക്കോക്കുവിലും മിയാംഗ്യാനിലും ഇന്ത്യയുടെ ബൃഹത്തായ സഹായത്തോടെ സ്ഥാപിച്ച മ്യാന്‍മാര്‍-ഇന്ത്യാ വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ മ്യാന്‍മറിലെ യുവജനങ്ങള്‍ക്ക് വൈദഗ്ധ്യങ്ങള്‍ പകര്‍ന്നുനല്‍കുന്നതിലും അവരുടെ തൊഴില്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിലും വഹിക്കുന്ന പങ്ക്  രണ്ടു രാജ്യവും അംഗീകരിച്ചു. പണി പുരോഗമിക്കുന്ന മോണിവ്വായിലും തഥാട്ടോണിലും രണ്ടു പുതിയ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ അവര്‍ ചൂണ്ടിക്കാ'ി, 
12. സമാധാനവും സ്ഥിരതയുമുള്ള രഖ്‌നി സ്‌റ്റേറ്റ് വികസന പരിപാടിയിലൂടെ രഖ്‌നി സ്‌റ്റേറ്റില്‍ സാമൂഹിക സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാനുള്ള പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യ ആവര്‍ത്തിച്ചു. 2019ല്‍ പുറത്താക്കപ്പെട്ട വടക്കന്‍ രഖ്‌നിയിലെ ആളുകള്‍ക്കായി 250 പ്രീ-ഫാബ്രിക്കേറ്റഡ് വീടുകളും ആശ്വാസ വസ്തുക്കളുമായുള്ള ഇന്ത്യയുടെ കരുതല്‍ നടപടികളെ മ്യാന്‍മര്‍ അഭിനന്ദിച്ചു.  രാഖ്‌നി സ്‌റ്റേറ്റ് വികസന പരിപാടിയുടെ കീഴില്‍ 12 പരിപാടികളുള്‍പ്പെടുന്ന ഒരു കൂട്ടം പദ്ധതികള്‍ നടപ്പാക്കുന്നതിനും മീകോംഗ്-ഗംഗാ സഹകരണ സംവിധാനത്തിന് കീഴില്‍ ഉന്നത നേട്ടങ്ങളുള്ള സമുദായ വികസന പദ്ധതികളും അതിവേഗ നേട്ടമുണ്ടാക്കുന്ന പദ്ധതികളുടെയും ചട്ടക്കൂടിലൂടെ തുടര്‍ന്നും വികസന സഹകരണം  ശക്തിപ്പെടുത്തുന്നതിനും രണ്ടു രാജ്യങ്ങളും സമ്മതിച്ചു. ഇക്കാര്യത്തില്‍ ഔദ്യോഗിക സന്ദര്‍ശനവേളയില്‍ അതിവേഗ നേട്ടമുണ്ടാക്കുന്ന പദ്ധതികള്‍ക്കുള്ള ഇന്ത്യയുടെ ഗ്രാന്റ് സഹായത്തിനായി ഒപ്പുവച്ച കരാറിനെ അവര്‍ സ്വാഗതം ചെയ്തു.
13. വടക്കന്‍ രാഖ്‌നിയിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന് മ്യാന്‍മര്‍ ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ക്കുള്ള പിന്തുണ ഇന്ത്യ ആവര്‍ത്തിച്ചു. രാഖ്‌നിയില്‍ നിന്നു പലയാനം ചെയ്യപ്പെട്ടവരെ തിരിച്ച് സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി മ്യാന്‍മറും ബംഗ്ലാദേശും തമ്മില്‍ ഒപ്പിട്ട ഉഭയകക്ഷി കരാറിനുള്ള പിന്തുണയും ഇന്ത്യ പ്രകടിപ്പിച്ചു. തങ്ങളുടെ ഉഭയകക്ഷി കരാര്‍പ്രകാരം ഇപ്പോള്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍മേഖലയിലുള്ള പലയാനം ചെയ്ത ആളുകളെ സ്വമേധയാ സുസ്ഥിരമായി വേഗത്തില്‍ സ്വദേശത്തേക്ക് മടക്കികൊണ്ടുപോകുന്നതിന് മ്യാന്‍മറും ബംഗ്ലാദേശും തുടര്‍ന്നും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്തു. പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണത മനസിലാക്കിയതിനും മ്യാന്‍മറിന് നല്‍കിയ എല്ലാ പിന്തുണയ്ക്കും മ്യാന്‍മറിന്റെ ഭാഗത്തുനിന്ന് ഇന്ത്യയ്ക്ക് നന്ദി പ്രകാശിപ്പിച്ചു.
14. തങ്ങളുടെ പൂര്‍ണ്ണശേഷിയില്‍ വ്യാപാര-സാമ്പത്തിക ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ വേണമെന്ന് ഇരു രാജ്യങ്ങളും ചൂണ്ടിക്കാട്ടി. ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുക, വിപണി ലഭ്യത ഉറപ്പാക്കുക, സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കല്‍, ബിസിനസ് ടു ബിസിനസ് ബന്ധത്തിന് സൗകര്യമുണ്ടാക്കുകയും  ഉഭയകക്ഷി പ്രാദേശിക വ്യാപാര കരാറുകള്‍ രൂപീകരിക്കുകയും ചെയ്യുന്ന നടപടികള്‍ രണ്ടു രാജ്യത്തിന്റെയും സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുമെും അവര്‍ ചൂണ്ടിക്കാ'ി. 
15. ഇന്ത്യയുടെ റുപേകാര്‍ഡ് മ്യാന്‍മറില്‍ എത്രയൂം വേഗം നടപ്പാക്കുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കാന്‍ രണ്ടു രാജ്യങ്ങളും സമ്മതിച്ചു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) മ്യാന്‍മറിലെ നിയമങ്ങളും നിയന്ത്രണങ്ങളുമായി യോജിച്ചുപോകേണ്ടതുണ്ടെന്നും റുപേ കാര്‍ഡിന്റെ നടപ്പാക്കല്‍ മ്യാന്‍മറിലെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുമെന്നും ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും സൗകര്യമൊരുക്കുമെന്നും അവര്‍ വിലയിരുത്തി.
16. രണ്ടു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തികടന്നുള്ള പണമിടപാടുകള്‍ക്ക് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യാ-മ്യാന്‍മര്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ഗേറ്റ്‌വേ സൃഷ്ടിക്കുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിക്കാന്‍  രണ്ടു രാജ്യങ്ങളും സമ്മതിച്ചു. അതിര്‍ത്തികടന്നുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രാദേശിക കറന്‍സികളില്‍ കണക്കുകള്‍ തീര്‍ക്കുന്നതിനുള്ള ഉഭയകക്ഷി സംവിധാനത്തിന്റെ സാദ്ധ്യതകള്‍ പരിശോധിക്കുന്നതിനുള്ള താല്‍പര്യവും അവര്‍ പ്രകടിപ്പിച്ചു. ഇതിനായി എത്രയും വേഗത്തില്‍ നിലവിലുള്ള സംവിധാനമായ ഇന്ത്യാ-മ്യാന്‍മര്‍ സംയുക്ത വ്യാപാര കമ്മിറ്റിയുടെ യോഗം വിളിച്ചുചേര്‍ക്കുന്നതിനും രണ്ടു രാജ്യങ്ങളും സമ്മതിച്ചു.
17. രണ്ടു രാജ്യങ്ങളും തമ്മില്‍ ഊര്‍ജ്ജമേഖലയില്‍ കൂടുതല്‍ സംയോജിക്കുന്നതുകൊണ്ടുള്ള പരസ്പര ഗുണങ്ങള്‍ രണ്ടു രാജ്യങ്ങളും തിരച്ചറിഞ്ഞു. പെട്രോളിയം ഉല്‍പ്പന്നമേഖലയില്‍ സഹകരിക്കുന്നതിന് ഇന്ത്യയും മ്യാന്‍മറും സമ്മതിച്ചു. മറ്റു പലതിനൊപ്പം ശുദ്ധീകരണം, ശേഖരണം, കൂട്ടിയോജിപ്പിക്കല്‍ ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ചില്ലറവില്‍പ്പന എന്നീ മേഖലയില്‍ ഒരു ധാരണാപത്രത്തിലൂടെ സഹകരണം ഉറപ്പാക്കാനും സമ്മതിച്ചു.  ഈ മേഖലയിലെ വ്യാാപരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വികസനത്തിന് ഇന്ത്യയിലേയും മ്യാന്‍മറിലേയും എണ്ണ വാതക കമ്പനികള്‍ തമ്മിലുള്ള സഹകരണത്തിന് സൗകര്യമൊരുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് രണ്ടു രാജ്യങ്ങളൂം സമ്മതിച്ചു. മ്യാന്‍മറില്‍ ഉയര്‍ന്നുവരുന്ന മേഖലയില്‍ ഇന്ത്യയിലെ പൊതുമേഖല എണ്ണ വാതക കമ്പനികള്‍ നിക്ഷേപം നടത്തുന്നതിനെ രണ്ടു രാജ്യങ്ങളും സ്വാഗതം ചെയ്യുകയും ഇന്ത്യന്‍ പൊതുമേഖല എണ്ണ വാതക കമ്പനികള്‍ നിക്ഷേപങ്ങള്‍ എവിടെയൊക്കെ നടത്തിയിട്ടുണ്ടോ അത്തരം പദ്ധതികളില്‍നിന്നു ലഭിക്കുന്നതില്‍ ഒരു വിഹിതം ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നതിനുള്ള അവസരങ്ങള്‍ പരിശോധിക്കാന്‍ പരിശ്രമിക്കുകയും ചെയ്യും.
18. ഇന്ത്യ-മ്യാന്‍മര്‍ ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാനപ്പെട്ട സ്തംഭങ്ങളില്‍ ഒന്നായി നിലനില്‍ക്കുന്നത് പ്രതിരോധ-സുരക്ഷാ സഹകരണമാണെന്ന് രണ്ടു രാജ്യങ്ങളും ആവര്‍ത്തിച്ചു. പ്രതിരോധ ഉദ്യോഗസ്ഥരുടെ പരസ്പര സന്ദര്‍ശനത്തിലൂടെയുണ്ടായ ഗുണപരമായ ചലനാത്മകതയെ അവര്‍ പ്രശംസിച്ചു. 2019 ജൂലൈയില്‍ ഒപ്പിട്ട പ്രതിരോധ സഹകരണത്തിനുള്ള ധാരണാപത്രം കൂടുതല്‍ അടുത്ത സഹകരണത്തിനുള്ള വഴിയൊരുക്കിയെന്നു രണ്ടു നേതാക്കളും അംഗീകരിച്ചു. മ്യാന്‍മര്‍ പ്രതിരോധ സേനയുടെ കാര്യശേഷി നിര്‍മാണത്തിനും പരസ്പരമുള്ള സുരക്ഷാ ആശങ്കകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യ ആവര്‍ത്തിച്ചു. പ്രാദേശിക ജനങ്ങളുടെയും രണ്ടു രാജ്യങ്ങളുടെയും മേഖലയുടെയും സമ്പല്‍ സമൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിന് അതിര്‍ത്തി മേഖലകളിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയും അവര്‍ ആവര്‍ത്തിച്ചു. തങ്ങളുടെ മണ്ണില്‍നിന്നു പരസ്പരം വിദ്വേഷപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഒരു നിഷേധഘടകങ്ങളെയും അനുവദിക്കില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു.
19. രണ്ടു രാജ്യങ്ങളും തമ്മിലുള്ള സമുദ്രതല സഹകരണം വര്‍ദ്ധിച്ചതിനെ രണ്ടു നേതാക്കളും സ്വാഗതംചെയ്തു. സമുദ്രതലത്തിലുള്ള വെല്ലുവിളികളും സമുദ്രതല സുരക്ഷ ശക്തിപ്പെടുത്തുന്നതും അഭിസംബോധന ചെയ്യേണ്ടതിന്റെ പ്രാധാന്യവും അവര്‍ അംഗീകരിച്ചു. സമുദ്രതല സുരക്ഷാ സഹകരണ(എം.എസ്.സി)ത്തില്‍ ഒരു ധാരണാപത്രം ഒപ്പിടുന്നത്, 2019 സെപ്റ്റംബറില്‍ സംയുക്ത കര്‍മ്മ ഗ്രൂപ്പുകളുടെ ആദ്യയോഗം സംഘടിപ്പിച്ചത്, വൈറ്റ് ഷിപ്പിംഗ് ഡാറ്റാകളുടെ വിനിമയം ആരംഭിച്ചത് എല്ലാം ഈ മേഖലയിലെ സുപ്രധാനമായ നടപടികളാണെ് രണ്ടു നേതാക്കളും അംഗീകരിച്ചു.
20. സുരക്ഷയുമായി ബന്ധപ്പെട്ട് പരസ്പരം ആശങ്കയുള്ള വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി സമഗ്രമായി ഒരു നിയമചട്ടക്കൂട് നിര്‍മ്മിക്കുന്നതിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കികൊണ്ട്, മ്യൂച്വല്‍ ലീഗല്‍ അസിസ്ന്റന്‍സ് ട്രീറ്റി ഓണ്‍ സിവില്‍ ആന്റ് കോമേഴ്‌സ്യല്‍ മാറ്റേഴ്‌സ് ആന്റ് ദിഎക്‌സ്ട്രാഡിഷന്‍ ട്രീറ്റി തുടങ്ങി മുടങ്ങിക്കിടക്കുന്ന വിവിധ ഉടമ്പടികളില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടരാന്‍ രണ്ടു രാജ്യങ്ങളും തീരുമാനിച്ചു. ഇവ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും അവര്‍ ആവര്‍ത്തിച്ചു. 2020 ഡിസംബര്‍ വരെ മ്യാന്‍മറില്‍ എത്തുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ കാലാവധി നീട്ടിക്കൊടുക്കാനുള്ള മ്യാന്‍മറിന്റെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു.
21. കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായി മെഡിക്കല്‍ റേഡിയേഷന്‍ ഉപകരണമായ 'ബാബാത്രോ-2' ലഭ്യമാക്കാമെന്നുള്ള ഇന്ത്യയുടെ വാഗ്ദനാത്തെ മ്യാന്‍മര്‍ അഭിനന്ദിച്ചു. ആരോഗ്യപരിപരക്ഷ മേഖലയില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് രണ്ടു രാജ്യങ്ങളും സമ്മതിച്ചു.
22. ദേശീയ അനുരജ്ഞനം, സമാധാന പ്രക്രിയകള്‍, ഒരു ജനാധിപത്യ ഫെഡറല്‍ യൂണിയന്‍ സ്ഥാപിക്കുന്നതിനായുള്ള ജനാധിപത്യ പരിവര്‍ത്തനം എന്നിവയിലേക്കുള്ള മ്യാന്‍മറിന്റെ പരിശ്രമത്തിനുള്ള പിന്തുണ ഇന്ത്യ ആവര്‍ത്തിച്ചു. മ്യാന്‍മറിലെ സിവില്‍ സര്‍വന്റുകള്‍, കായികതാരങ്ങള്‍, പാര്‍ലമെന്റേറിയന്മാര്‍, നീതിന്യായ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കുവേണ്ടി ഇന്ത്യ വാഗ്ദാനം ചെയ്തതില്‍ നടന്നുകൊണ്ടിരിക്കുന്ന പരിശീലനം, കാര്യശേഷി നിര്‍മാണ പരിപാടികള്‍, പഠനത്തിന് സഹായിക്കുന്ന എക്‌പോഷന്‍ വിസിറ്റുകളും ലക്ച്ചര്‍ ശൃംഖലകള്‍ എന്നിവയില്‍ രണ്ടു രാജ്യങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയുടെ ദേശീയ അറിവ് ശൃംഖല (എന്‍.കെ.എന്‍) മ്യാന്‍മര്‍ സര്‍വകലാശാലകള്‍ക്ക് കൂടി വ്യാപിപ്പിക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചു. മ്യാന്‍മര്‍ നയതന്ത്ര അക്കാദമി സ്ഥാപിക്കുന്നതിന് വേണ്ട സഹായം നല്‍കുന്നതിനുള്ള സന്നദ്ധതയും ഇന്ത്യ ആവര്‍ത്തിച്ചു. ഇന്ത്യയുടെ 'ആധാര്‍' പദ്ധതിയിലധഷ്ഠിതമായ മ്യാന്‍മറിലെ ദേശീയ ഐ.ഡി. പദ്ധതിക്ക് സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുള്ള ഇന്ത്യയുടെ വാഗ്ദാനത്തെ മ്യാന്‍മര്‍ നന്ദിയോടെ ചൂണ്ടിക്കാട്ടി.
23. ദേശീയ അനുരജ്ഞനത്തിനും ജനാധിപത്യ ഫെഡറല്‍ യൂണിയന്‍ സ്ഥാപിക്കുന്നതിനായി ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനുമായുള്ള മ്യാന്‍മറിന്റെ പരിശ്രമങ്ങള്‍ക്കുള്ള പിന്തുണ ഇന്ത്യ ആവര്‍ത്തിച്ചു. ഗവണ്‍മെന്റും സൈന്യവും സായുധ വംശീയ വിഭാഗങ്ങളുമായി ദേശീയ വെടിനിര്‍ത്തല്‍ ഉടമ്പടി ചട്ടക്കൂടിന്റെ കീഴില്‍ കൊണ്ടുവരുന്നതിന് മുന്നോട്ടുകൊണ്ടുപോകുന്ന ചര്‍ച്ചകളിലൂടെയുള്ള മ്യാന്‍മറിന്റെ സമാധാന പ്രക്രിയകള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി പൂര്‍ണ്ണ പിന്തുണ പിന്തുണ പ്രകടിപ്പിച്ചു. ഈ മേഖലയിലെ വികസനമെന്ന പങ്കാളിത്ത ദേശീയ ലക്ഷ്യം കൈവരിക്കുന്നതിനായി സ്ഥിരതയുടെയും സമാധാനത്തിന്റെയൂം പ്രാധാന്യത്തില്‍ ഇരുനേതാക്കളും അടിവരയിട്ടു.
24. ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണിയെ അംഗീകരിച്ചുകൊണ്ട് ഭീകരവാദ ഗ്രൂപ്പുകളെയും അവരുടെ പ്രവര്‍ത്തനങ്ങളേയും എതിരിടുന്നതിന് സഹകരിക്കാനായി രണ്ടു രാജ്യങ്ങളും സമ്മതിച്ചു. എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദത്തെ ഇരുഭാഗവും അപലപിക്കുകയും ഭീകരവാദത്തേയും അക്രമാസക്തമായ തീവ്രാവാദത്തേയും നേരിടുന്നതിനായി വിവരങ്ങളുടെയൂം അറിവുകളുടെയും വിനിമയം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ എല്ലാതരത്തിലൂം കൂടുതല്‍ ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തം ആവശ്യമാണെന്നതിന് അവര്‍ ഊന്നല്‍ നല്‍കി.  ഇക്കാര്യത്തില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും അവര്‍ സമ്മതിച്ചു.
25. ഐക്യരാഷ്ട്ര സഭയെയും, മറ്റ് അന്താരാഷ്ട്ര സംഘടനകളെയുംപോലുള്ള അന്താരാഷ്ട്ര വേദികളില്‍ കൂടുതല്‍ അടുത്ത സഹകരണം തുടരാന്‍ രണ്ടു ഭാഗവും സമ്മതിച്ചു. ആസിയാന്‍, ബിംസ്‌റ്റെക്ക്, മേകോംഗ്-ഗംഗാ സഹകരണം പോലുള്ള പ്രാദേശിക സഹകരണ ചട്ടക്കൂടുകള്‍ക്കുള്ളിലൂടെയുള്ള സഹകരണത്തിനും രണ്ടു രാജ്യങ്ങളും സമ്മതിച്ചു. കൂടുതല്‍ വിപുലമാക്കിയതും പരിഷ്‌ക്കരിച്ചതുമായ ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ പരിശ്രമങ്ങളെ മ്യാന്‍മര്‍ പിന്തുണയ്ക്കും. ശാന്തമായ അതിര്‍ത്തി പരിപാലിക്കുന്നതിനും സ്പഷ്ടതയുടെ തത്വശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിനും സംശ്ലേഷണത്തിനും പുരോഗതി, സമ്പല്‍ സമൃദ്ധി എന്നീ പൊതു ഉദ്യമങ്ങളെ ആശ്ലേഷിക്കുന്ന സുതാര്യതയ്ക്കും അന്താരാഷ്ട്ര നിയമത്തിലുള്ള ബഹുമാനം ഇന്ത്യാ-പസഫിക്ക് മേഖലയിലെ ആസിയാന്‍ കേന്ദ്രീകരണം എന്നിവയ്ക്കുള്ള പ്രതിജ്ഞാബദ്ധത ഇരു രാജ്യങ്ങളും ആവര്‍ത്തിച്ചു. നിലവിലുള്ള സുഹൃത്ത്ബന്ധങ്ങളിലും നല്ല അയല്‍ക്കാരനിലും അധിഷ്ഠിതമായി 200 നോ'ിക്കല്‍ മൈലിന് അപ്പുറത്തുള്ള വന്‍കരത'് പരിധിക്ക് വേണ്ടിയുള്ള സമര്‍പ്പണം സംബന്ധിച്ച ഉഭയകക്ഷി സാങ്കേതികതല ചര്‍ച്ചകള്‍ തുടരുന്നതിനെ ഇരു രാജ്യങ്ങളും ഉറ്റുനോക്കുു. 
26. ഐക്യരാഷ്ട്ര സഭയിലെ എല്ലാ അംഗരാജ്യങ്ങളേയും അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയില്‍ ചേരുകയും സൗരോര്‍ജ്ജ മേഖലയില്‍ മുന്നോട്ടുള്ള സഹകരണവും ഉണ്ടാക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയുടെ കരാര്‍ ചട്ടക്കൂടിലെ ഭേദഗതികള്‍ക്ക് എത്രയൂം വേഗം അംഗീകാരം നല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മ്യാന്‍മര്‍ പ്രതിജ്ഞാബദ്ധമാണ്, തുടര്‍ന്ന് ഇന്ത്യയും മ്യാന്‍മറും പോലെ ദുരന്തബാധിതമായ രാജ്യങ്ങള്‍ക്ക് ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ യോജിപ്പി(സി.ഡി.ആര്‍.ഐ-കോയലേഷന്‍ ഓഫ് ഡിസാസ്റ്റര്‍ റിസലിയന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍)ന്റെ പ്രസക്തി ഇന്ത്യ ആവര്‍ത്തിക്കുകയും മ്യാന്‍മറിനെ സി.ഡി.ആര്‍.ഐയില്‍ ചേരുന്നത് ആലോചിക്കുന്നതിനായി പ്രേരിപ്പിക്കുകയും ചെയ്തു.
27. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റില്‍ ബേഗാനെ ഉള്‍പ്പെടുത്തിയതിനെ ഇന്ത്യ സ്വാഗതം ചെയ്തു. 12 പഗോഡകളെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എസ്.എസ്.ഐ) ആരംഭിച്ച ആദ്യഘട്ട പ്രവര്‍ത്തനത്തെ രണ്ടു രാജ്യങ്ങളും സ്വാഗതം ചെയ്തു. ആദ്യഘട്ട പദ്ധതിയില്‍ ബാഗാനില്‍ ഭൂകമ്പം നശിപ്പിച്ച 92 പഗോഡകള്‍ പുനഃസ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യും. ഈ പരിപാലന പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്ന എ.എസ്.ഐ. ടീമിന് ആവശ്യമായ എല്ലാതരത്തിലുള്ള പിന്തുണയും നല്‍കാന്‍ മ്യാന്‍മര്‍ സമ്മതിച്ചു.
28. രണ്ടു രാജ്യങ്ങളും തമ്മില്‍ സൗഹൃദപരവും അനുയോജ്യമായതുമായ ഉഭയകക്ഷി ബന്ധം കൂടുതല്‍ ഉറപ്പിക്കുന്നതിനുള്ള ശക്തമായ പ്രതിജ്ഞാബദ്ധത രണ്ടു രാജ്യങ്ങളും പ്രകടിപ്പിക്കുകയും എല്ലാതലത്തിലുമുള്ള ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിനായി തീരുമാനിക്കുകയും ചെയ്തു.
29. ഇന്ത്യയിലെ താമസക്കാലത്ത് മ്യാന്‍മര്‍ പ്രതിനിധി സംഘത്തിന് നല്‍കിയ ഊഷ്മളവും വിശിഷ്ടമായതുമായ ആതിഥേയത്വത്തിന് പ്രസിഡന്റ് യു വിന്‍ മയിന്റും പ്രഥമവനിത ലേഡി ഡാ ചോ ചോയും രാഷ്ട്രപതി ശ്രീ. രാംനാഥ് കോവിന്ദിനും പ്രഥമവനിത ശ്രീമതി സവിതാ കോവിന്ദിനും നന്ദി പ്രകാശിപ്പിച്ചു.

 

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
How MISHTI plans to conserve mangroves

Media Coverage

How MISHTI plans to conserve mangroves
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2023 മാർച്ച് 21
March 21, 2023
പങ്കിടുക
 
Comments

PM Modi's Dynamic Foreign Policy – A New Chapter in India-Japan Friendship

New India Acknowledges the Nation’s Rise with PM Modi's Visionary Leadership