പങ്കിടുക
 
Comments

ഓസ്ട്രേലിയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാന്‍പ്രധാനമന്ത്രി യോഷിഹിഡ് സുഗ എന്നിവര്‍ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ ആദ്യമായി സെപ്റ്റംബര്‍ 24 ന്, ക്വാഡ് നേതൃ ഉച്ചകോടിക്ക് ആതിഥ്യം വഹിച്ചു. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളില്‍ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും പ്രായോഗിക സഹകരണത്തില്‍ മുന്നേറാനുമുള്ള മഹത്തായ വ്യവസ്ഥകള്‍ നേതാക്കള്‍ മുന്നോട്ടുവച്ചു. കൊവിഡ് -19 മഹാമാരി അവസാനിപ്പിക്കുന്നതിനു സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത്  ഉള്‍പ്പെടെ ചര്‍ച്ചയില്‍ വന്നു. ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ പ്രതിസന്ധി നേരിടുക, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, ബഹിരാകാശ ഗവേഷണം, സൈബര്‍ സുരക്ഷ എന്നിവയില്‍ പങ്കാളികളാകുക, എല്ലാ അംഗ രാജ്യങ്ങളിലും അടുത്ത തലമുറയിലെ പ്രതിഭകളെ വളര്‍ത്തുക തുടങ്ങിയവ ഇതില്‍പ്പെടുന്നു.

കൊവിഡ്, ആഗോള ആരോഗ്യം

നാല് ക്വാഡ് രാജ്യങ്ങളിലേയും ലോകത്തിലേയും ജീവനുകൾ ക്കും ഉപജീവനമാര്‍ഗങ്ങള്‍ക്കും മുന്നിലുള്ള ഏറ്റവും അടിയന്തര ഭീഷണി കൊവിഡ് -19 മഹാമാരി ആണെന്ന് ക്വാഡ് നേതാക്കള്‍ തിരിച്ചറിയുന്നു.  അതിനാല്‍, മാര്‍ച്ചില്‍ ക്വാഡ് നേതാക്കള്‍ ക്വാഡ് വാക്‌സിന്‍ പങ്കാളിത്തത്തിനു തുടക്ക മിട്ടു. ഇന്തോ-പസഫിക്കിലും ലോകത്തും സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനുകള്‍ക്കുള്ള തുല്യമായ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന്.  മാര്‍ച്ച് മുതല്‍ സുരക്ഷിതവും ഫലപ്രദവുമായ കൊവിഡ് 19 വാക്‌സിന്‍ നിര്‍മ്മാണ ശേഷി വിപുലീകരിക്കുന്നതിനുള്ള ധീരമായ നടപടികള്‍ ക്വാഡ് കൈക്കൊണ്ടു. നമ്മുടെ സ്വന്തം വിതരണ ശേഖരത്തില്‍ നിന്നു വാക്‌സിനുകള്‍ സംഭാവന ചെയ്തു. പകര്‍ച്ചവ്യാധിയോട് പ്രതികരിക്കുന്നതിന് ഇന്തോ-പസഫിക്കിനെ സഹായിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ക്വാഡ് പങ്കാളിത്തത്തോടെ കൊവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏരോപിപ്പിക്കുന്നതുള്‍പ്പെടെ, ഇന്‍ഡോ-പസഫിക്കിലുടനീളമുള്ള ഏറ്റവും പുതിയ പകര്‍ച്ചവ്യാധി പ്രവണതകളെക്കുറിച്ചും പതിവായി കൂടിക്കാഴ്ച നടത്തുന്ന ക്വാഡ് വാക്‌സിന്‍ വിദഗ്ദ്ധ സംഘം നമ്മുടെ കൂട്ടായ സഹകരണത്തിന്റെ ഹൃദയമാണ്. പ്രസിഡന്റ് ബൈഡന്റെ സെപ്റ്റംബര്‍ 22 കൊവിഡ് -19 ഉച്ചകോടിയെ നാം സ്വാഗതം ചെയ്യുന്നു. ഞങ്ങളുടെ പ്രവര്‍ത്തനത്തിനു തുടര്‍ച്ചയുണ്ടാകണം എന്ന് ക്വാഡ് അംഗീകരിക്കുന്നു.

ക്വാഡ് രാജ്യങ്ങള്‍ എന്ന നിലയില്‍, ലോകത്തെ പ്രതിരോധകുത്തിവയ്പില്‍ സഹായിക്കുന്നതിന് ആഗോളതലത്തില്‍ 1.2 ശതകോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംഭാവന ചെയ്യാന്‍ നാം പ്രതിജ്ഞയെടുത്തു. കോവാക്‌സ് വഴി നാം ധനസഹായം നല്‍കിയ ഡോസുകള്‍ക്കു പുറമേയാണ് ഇത്. ഇന്നുവരെ, ഏകദേശം 79 ദശലക്ഷം സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ ഡോസുകള്‍ ഇന്‍ഡോ-പസഫിക് മേഖലയിലേക്ക് നാം എത്തിച്ചിട്ടുണ്ട്. ബയോളജിക്കല്‍ ഇ ലിമിറ്റഡില്‍ ഉത്പാദനം വിപുലീകരിക്കുന്നതിലൂടെയുള്ള നമ്മുടെ വാക്‌സിന്‍ പങ്കാളിത്തം ഇതിനിടെ തുടരുകയും ചെയ്യുന്നു. അങ്ങനെ 2022 അവസാനത്തോടെ കുറഞ്ഞത് 1 ശതകോടെ ഡോസ് കൊവിഡ് -19 വാക്‌സിനുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ആ പുതിയ ശേഷിയിലേക്കുള്ള ആദ്യപടിയായി, പകര്‍ച്ചവ്യാധിക്ക് അറുതിവരുത്താനുള്ള അന്വേഷണത്തില്‍ ഇന്തോ-പസഫിക്കിനെ ഉടനടി സഹായിക്കുന്ന ധീരമായ പ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ പ്രഖ്യാപിക്കും. വാക്‌സിന്‍ ഉല്‍പാദനത്തിനായി തുറന്നതും സുരക്ഷിതവുമായ വിതരണ ശൃംഖലകളുടെ പ്രാധാന്യം നാം തിരിച്ചറിയുന്നു.  കോവാക്‌സ് ഉള്‍പ്പെടെ സുരക്ഷിതവും ഫലപ്രദവുമായ കൊവിഡ് -19 വാക്‌സിനുകളുടെ കയറ്റുമതി 2021 ഒക്ടോബറില്‍ പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തെ ക്വാഡ് സ്വാഗതം ചെയ്തു. കൊവിഡ് -19 പ്രതിസന്ധി പ്രതികരണ അടിയന്തിര സഹായ വായ്പാ പദ്ധതിയിലെ 3.3 ശതകോടി ഡോളര്‍ ഉപയോഗിച്ച് പ്രാദേശിക രാജ്യങ്ങളില്‍ വാക്‌സിന്‍ സംഭരിക്കുന്നതിനെ ജപ്പാന്‍ തുടര്‍ന്നും സഹായിക്കും  സുരക്ഷിതവും ഫലപ്രദവും ഗുണമേന്മയുള്ളതുമായ വാക്‌സിനുകള്‍.  തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും പസഫിക്കിലേക്കും വാങ്ങുന്നതിന് ഓസ്‌ട്രേലിയ 212 ദശലക്ഷം ഡോളര്‍ തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പ നല്‍കും.  കൂടാതെ, അവസാനത്തെ ആള്‍ക്കുവരെ വാക്‌സിന്‍ ഉറപ്പാക്കുന്നതിനെ പിന്തുണയ്ക്കുന്നതിനും ആ പ്രദേശങ്ങളിലെ ക്വാഡിന്റെ വാക്‌സിന്‍ വിതരണ ഏകോപിപ്പിക്കുന്നതിനും ഓസ്‌ട്രേലിയ 219 ദശലക്ഷം ഡോളര്‍ അനുവദിക്കും.  ക്വാഡ് അംഗരാജ്യങ്ങള്‍ ആസിയാന്‍ സെക്രട്ടേറിയറ്റ്, കോവാക്‌സ് ഫെസിലിറ്റ്, മറ്റ് പ്രസക്ത സംഘടനകള്‍ എന്നിവയുമായി ഇത് ഏകോപിപ്പിക്കും. ജീവന്‍ രക്ഷാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനും ലോകാരോഗ്യ സംഘടന, കോവാക്‌സ്, ഗാവി,, സിഇപിഐ,യൂനിസെഫ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെയും ദേശീയ സര്‍ക്കാരുകളുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതു നാം തുടരും. അതേസമയം വാക്‌സിന്‍ മുഖേനയുശ്ശ ആത്മവിശ്വാസവും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതില്‍ നേതാക്കള്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്. അതിനായി, ക്വാഡ് രാജ്യങ്ങള്‍ 75 -ാമത് ലോകാരോഗ്യ അസംബ്ലിയില്‍ (ഡബ്ല്യുഎച്ച്എ) ഒരു പരിപാടിക്ക് ആതിഥേയത്വം വഹിക്കും.

ഇപ്പോള്‍ ജീവന്‍ രക്ഷിക്കൂ: ക്വാഡ് എന്ന നിലയില്‍, ഇപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ ഇന്തോ-പസഫിക് മേഖലയില്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. അന്താരാഷ്ട്ര സഹരരണതത്തിനുള്ള ജപ്പാന്‍ ബാങ്ക് വഴി വാക്‌സിന്‍, ചികിത്സാ മരുന്നുകള്‍ എന്നിവയുള്‍പ്പെടെ കൊവിഡ് -19 മായി ബന്ധപ്പെട്ട ഏകദേശം 100 ദശലക്ഷം ഡോളറിന്റെ പ്രധാന നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ജപ്പാന്‍ ഇന്ത്യയുമായി സഹകരിക്കും. അടിയന്തിര സഹായവുമായി ബന്ധപ്പെട്ട് കൂടിയാലോചിക്കാന്‍ ആവശ്യമായ ക്വാഡ് വാക്‌സിന്‍ വിദഗ്ദ്ധ സംഘത്തെ നാം ആവശ്യപ്പെടുകയും ഉപയോഗിക്കുകയും ചെയ്യും.

മെച്ചപ്പെട്ട ആരോഗ്യ സുരക്ഷ കെട്ടിപ്പടുക്കുക: ഇനിയൊരു പകര്‍ച്ചവ്യാധി ഉണ്ടായാല്‍ നമ്മുടെ രാജ്യങ്ങളെയും ലോകത്തെയും മികച്ച രീതിയില്‍ തയ്യാറാക്കാന്‍ ക്വാഡ് പ്രതിജ്ഞാബദ്ധമാണ്. ഇന്തോ-പസഫിക്കിലെ നമ്മുടെ വിപുലമായ കൊവിഡ് -19 പ്രതികരണത്തിലും ആരോഗ്യ-സുരക്ഷാ ശ്രമങ്ങളിലും ഏകോപനം പടുത്തുയര്‍ത്തുന്നത് നാം തുടരും. കൂടാതെ നാം സംയുക്തമായി 2022-ല്‍ ഒരു മഹാമാരി തയ്യാറെടുപ്പ് സമ്മേളനമോ ഇടപെടലോ നടത്തുകയും ചെയ്യും. 100-ദിവസത്തെ ദൗത്യത്തെ പിന്തുണയ്ക്കുന്ന സാങ്കേതിക സഹകരണം-100 ദിവസത്തിനുള്ളില്‍ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനുകള്‍, ചികിത്സകള്‍, രോഗനിര്‍ണയങ്ങള്‍ എന്നിവ ലഭ്യമാകുന്നതിന് -ഇന്നും ഭാവിയിലും നമ്മുട ശാസ്ത്ര, സാങ്കേതികവിദ്യാ സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തും. അന്താരാഷ്ട്ര കൊവിഡ് -19 ചികിത്സാ, വാക്‌സിന്‍ ഗവേഷണ പരീക്ഷണങ്ങള്‍ക്കായി ( എസിടിഐവി) അധിക സ്ഥലങ്ങള്‍ ആരംഭിക്കുന്നതുപോലെ നിലവിലുള്ളതും ഭാവിയിലേക്കുമുള്ള ചികില്‍സാ പരീക്ഷണങ്ങളിലെ സഹകരണം ഇതില്‍പ്പെടുന്നു. അതേസമയം പുതിയ വാക്‌സിനുകളുടെയും ചികിത്സാ രീതികളുടെയും അന്വേഷണം ത്വരിതപ്പെടുത്തുന്നതിനു രാജ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ശാസ്ത്രീയമായി നല്ല ചികില്‍സാ ഗവേഷണം ഏറ്റെടുക്കാനുള്ള അവരുടെ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള മേഖല കണ്ടെത്തുകതന്നെ വേണം. ഒരു 'ആഗോള മഹാമാരി റഡാര്‍' എന്ന ആഹ്വാനത്തെ ഞങ്ങള്‍ പിന്തുണയ്ക്കുകയും ലോകോരോഗ്യ സംഘടനയുടെ ആഗോള പകര്‍ച്ചവ്യാധി നിരീക്ഷണ, പ്രതികരണ സംവിധാനം (ജിഐഎസ്ആര്‍എസ്) ശക്തിപ്പെടുത്താനും വിപുലീകരിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഉള്‍പ്പെടെയുള്ള നമ്മുടെ വൈറല്‍ ജനിതക നിരീക്ഷണം മെച്ചപ്പെടുത്തുകയും ചെയ്യും.

അടിസ്ഥാന സൗകര്യങ്ങള്‍

കൂടുതല്‍ നന്നായി പുനര്‍നിര്‍മിക്കുക എന്ന ജി 7 പ്രഖ്യാപനം അടിസ്ഥാനമാക്കി, ഡിജിറ്റല്‍ കണക്റ്റിവിറ്റി, കാലാവസ്ഥ, ആരോഗ്യം, ആരോഗ്യ സുരക്ഷ, ലിംഗസമത്വ അടിസ്ഥാനസൗകര്യം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അടിസ്ഥാനസൗകര്യ പങ്കാളിത്തത്തില്‍ നിലവിലുള്ള അടിസ്ഥാനസൗകര്യ സംരംഭങ്ങള്‍ ശക്തിപ്പെടുത്താനുള്ള മികവ് സ്വാധീനം എന്നിവയിലെ വൈദഗ്ദ്ധ്യവും ശേഷിയും ക്വാഡ് സമാഹരിക്കും. പ്രദേശവും അവിടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പുതിയ അവസരങ്ങളും ക്വാഡ് തിരിച്ചറിയും.

ക്വാഡ് അടിസ്ഥാന സൗകര്യ ഏകോപന ഗ്രൂപ്പ് ആരംഭിക്കുക: ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യത്തെക്കുറിച്ച് ക്വാഡ് പങ്കാളികളില്‍ നിന്ന് നിലവിലുള്ള നേതൃത്വത്തെ അടിസ്ഥാനമാക്കി, പ്രാദേശിക അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതകള്‍ വിലയിരുത്തുന്നതിനും സുതാര്യവും ഉയര്‍ന്ന നിലവാരമുള്ളതുമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാന്‍ ഒരു മുതിര്‍ന്ന ക്വാഡ് അടിസ്ഥാന സൗകര്യ ഏകോപന ഗ്രൂപ്പ് രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട സമീപനങ്ങള്‍ ക്രമീകരിക്കുന്നതിനു ഗ്രൂപ്പ് പതിവായി യോഗം ചേരും.  ഇന്തോ-പസഫിക്കിലെ സുപ്രധാനമായ അടിസ്ഥാനസൗകര്യ ങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനായി നമ്മുടെ പരിശ്രമങ്ങള്‍ പരസ്പര പൂരകമാണെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രാദേശിക പങ്കാളികളുള്‍പ്പെടെയുള്ള സാങ്കേതിക സഹായവും ശേഷി വര്‍ദ്ധിപ്പിക്കല്‍ ശ്രമങ്ങളും ഗ്രൂപ്പ് ഏകോപിപ്പിക്കും.

ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ മുന്നിട്ടുനില്‍ക്കുക: ഇന്തോ-പസഫിക് മേഖലയില്‍ ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ക്വാഡ് നേതാക്കള്‍ പങ്കാളികള്‍ ആണ്. നമ്മുടെ അനുബന്ധ സമീപനങ്ങള്‍ പരമാവധി സ്വാധീനം നേടുന്നതിന് പൊതു, സ്വകാര്യ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. 2015 മുതല്‍, ക്വാഡ് പങ്കാളികള്‍ ഈ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 48 ശതകോടി ഡോളറിലധികം ഔദ്യോഗിക ധനസഹായം നല്‍കിയിട്ടുണ്ട്.  ഗ്രാമീണ വികസനം, ആരോഗ്യ അടിസ്ഥാനസൗകര്യം, ജലവിതരണം, ശുചിത്വം, പുനരുല്‍പ്പാദിപ്പിക്കാവുന്ന വൈദ്യുതി ഉത്പാദനം (ഉദാ: കാറ്റ്, സൗരോര്‍ജ്ജം, ജലവൈദ്യുതി), ആശയവിനിമയ സംവിധാനങ്ങള്‍, റോഡ് ഗതാഗതം, കൂടാതെ 30 രാജ്യങ്ങളിലായി ശേഷി വര്‍ദ്ധിപ്പിക്കല്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പദ്ധതികളെ ഇത് പ്രതിനിധീകരിക്കുന്നു. ഈ സംഭാവനകള്‍ നമ്മുടെ അടിസ്ഥാനസൗകര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും മേഖലയിലെ സ്വകാര്യ മേഖലയിലെ നിക്ഷേപത്തെ കൂടുതല്‍ ഉത്തേജിപ്പിക്കുകയും ചെയ്യും.

കാലാവസ്ഥ

ഏറ്റവും പുതിയ കാലാവസ്ഥാ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ചുള്ള ആഗസ്റ്റ് അന്തരാഷ്ട്ര സമിതിയുമായി ക്വാഡ് രാജ്യങ്ങള്‍ ഗുരുതരമായ ആശങ്ക പങ്കിടുന്നു.  കാലാവസ്ഥാ പ്രതിസന്ധി അടിയന്തരമായി നേരിടുന്നതിന്, ക്വാഡ് രാജ്യങ്ങള്‍ കാലാവസ്ഥാ സ്ഥിതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ദേശീയ തലത്തിലെ പുറന്തള്ളല്‍, പുനരുപയോഗ ഊര്‍ജ്ജം, ശുദ്ധമായ ഊര്‍ജ്ജ നവീകരണം, വിന്യാസം എന്നിവയ്ക്കായുള്ള 2030ലേക്കുള്ള ലക്ഷ്യങ്ങള്‍ വച്ചാണു പ്രവര്‍ത്തനവും തയ്യാറെടുപ്പും. ഇന്തോ-പസഫിക്കില്‍ നമ്മുടെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി പ്രതീക്ഷിക്കുന്ന ഊര്‍ജ്ജ ആവശ്യം നിറവേറ്റുന്നതിനും വേഗതയിലും തോതിലും കാര്‍ബണ്‍മുക്തീ കരണം നടത്തുന്നതിനും 2020-കളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പിന്തുടരാന്‍ ക്വാഡ് രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. പ്രകൃതി-വാതക മേഖലയിലെ മീഥേന്‍ ശമിപ്പിക്കുന്നതിനും ഉത്തരവാദിത്ത മുള്ളതും പ്രതിരോധശേഷിയുള്ളതുമായ ശുദ്ധ-ഊര്‍ജ്ജ വിതരണ ശൃംഖലകള്‍ സ്ഥാപിക്കുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ക്വാഡ് നിര്‍വഹിക്കുന്ന അധിക ശ്രമങ്ങളില്‍ ഉള്‍പ്പെടുന്നു.

ഒരു ഹരിത കപ്പല്‍മാര്‍ഗ്ഗ ശൃംഖല് രൂപീകരിക്കുക: ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളുള്ള പ്രധാന സമുദ്ര കപ്പല്‍ കേന്ദ്രങ്ങളെ ക്വാഡ് രാജ്യങ്ങള്‍ പ്രതിനിധീകരിക്കുന്നു.  തല്‍ഫലമായി, ഹരിത തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ വിന്യസിക്കുകയും ക്ലീന്‍-ബങ്കറിംഗ് ഇന്ധനങ്ങള്‍ ഉപയോഗി ക്കുകയും ചെയ്യേണ്ട വിധത്തിലാണ് ക്വാഡ് രാജ്യങ്ങള്‍ സവിശേഷമായി സ്ഥിതിചെയ്യുന്നത്. ക്വാഡ് കപ്പല്‍ഗതാഗത ദൗത്യസംഘം് ആരംഭിച്ച് ക്വാഡ് പങ്കാളികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ലോസ് ഏഞ്ചല്‍സ്, മുംബൈ പോര്‍ട്ട് ട്രസ്റ്റ്, സിഡ്‌നി (ബോട്ടണി), യോക്കോഹാമ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ തുറമുഖങ്ങളെ ക്ഷണിക്കുകയും കപ്പല്‍ഗതാഗത ശൃംഖല ഹരിതവല്‍ക്കരിക്കാനും കാര്‍ബണ്‍മുക്തമാക്കുകയും ചെയ്യുന്നതിനു ഒരു ശൃംഖല രൂപീകരിക്കും.

ക്വാഡ് കപ്പല്‍ഗതാഗത ദൗത്യ സംഘം അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരവധി ശ്രേണികളിലൂടെ സംഘടിപ്പിക്കുകയും 2030 ഓടെ രണ്ട് മുതല്‍ മൂന്ന് വരെ അല്ലെങ്കില്‍ ശൂന്യ മാലിന്യ പുറന്തള്ളല്‍ കപ്പല്‍ഗതാഗത ഇടനാഴികള്‍ സ്ഥാപിക്കുകയും ചെയ്യും.

ഒരു ക്ലീന്‍-ഹൈഡ്രജന്‍ പങ്കാളിത്തം സ്ഥാപിക്കുക: ക്വാഡ്-ഹൈഡ്രജന്‍ മൂല്യശൃംഖലയിലെ എല്ലാ ഘടകങ്ങളിലും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ചെലവു കുറയ്ക്കുന്നതിനുമായി ഒരു ക്ലീന്‍-ഹൈഡ്രജന്‍ പങ്കാളിത്തം പ്രഖ്യാപിക്കും. മറ്റ് വേദികളില്‍ നിലവിലുള്ള ഉഭയകക്ഷി, ബഹുരാഷ്ട്ര ഹൈഡ്രജന്‍ സംരംഭങ്ങള്‍ പ്രയോജനപ്പെടുത്തും. ഇതില്‍ സാങ്കേതിക വികസനവും ശുദ്ധമായ ഹൈഡ്രജന്റെ ഉത്പാദനവും (പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രജന്‍, കാര്‍ബണ്‍ പിടിച്ചെടുക്കലും ഫോ്‌സില്‍ ഇന്ധനങ്ങളും, ആണവ ഊര്‍ജ്ജവും വിന്യസിക്കാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ), സുരക്ഷിതവും കാര്യക്ഷമവുമായ വിതരണത്തിനുള്ള വിതരണ അടിസ്ഥാനസൗകര്യം കണ്ടെത്തലും വികസനവും ഉള്‍പ്പെടുന്നു. അന്തിമ ഉപയോഗത്തിനായി ശുദ്ധമായ ഹൈഡ്രജന്‍ സംഭരിക്കുക, വിതരണം ചെയ്യുക, ഇന്തോ-പസഫിക് മേഖലയിലെ ശുദ്ധമായ ഹൈഡ്രജന്റെ വ്യാപാരം ത്വരിതപ്പെടുത്തുന്നതിന് വിപണി ആവശ്യകത ഉത്തേജിപ്പിക്കുക.

കാലാവസ്ഥാ പൊരുത്തപ്പെടുത്തല്‍, പ്രതിരോധം, തയ്യാറെടുപ്പ് എന്നിവ മെച്ചപ്പെടുത്തുക: നിര്‍ണായക കാലാവസ്ഥാ വിവരങ്ങള്‍ പങ്കിടലും ദുരന്തത്തെ നേരിടാന്‍ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുകയും ചെയ്യുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തോടുള്ള ഇന്തോ-പസഫിക് മേഖലയുടെ പ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍ ക്വാഡ് രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ക്വാഡ് രാജ്യങ്ങള്‍ ഒരു കാലാവസ്ഥാ- വിവര സേവന ദൗത്യസംഘത്തെ വിളിക്കുകയും ചെറിയ ദ്വീപുകള്‍ക്കും വികസ്വര സംസ്ഥാനങ്ങള്‍ക്കും സാങ്കേതിക സഹായം നല്‍കുന്ന ദുരന്ത നിവാരണ അടിസ്ഥാനസൗകര്യ സഖ്യത്തിലൂടെ ഒരു പുതിയ സാങ്കേതിക സൗകര്യം നിര്‍മ്മിക്കുകയും ചെയ്യും.

ജനങ്ങള്‍ തമ്മിലുള്ള വിനിമയവും വിദ്യാഭ്യാസവും

ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ നാളത്തെ നേതാക്കളും നവീനാശയങ്ങള്‍ ഉള്ളവരും അഗ്രഗാമികളും ആയിരിക്കും. അടുത്ത തലമുറയിലെ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും തമ്മിലുള്ള ബന്ധം വളര്‍ത്തിയെടുക്കാന്‍, ക്വാഡ് പങ്കാളികള്‍ ക്വാഡ് ഫെലോഷിപ്പ് പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നു: ഒരു ജീവകാരുണ്യ സംരംഭം നടത്തുന്നതും നിയന്ത്രിക്കുന്നതുമായ ഒരു ആദ്യ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമാണ് ആദ്യത്തേത്. ഓരോ ക്വാഡ് രാജ്യത്തുനിന്നും നേതാക്കളെ ഉള്‍ക്കൊള്ളുന്ന സര്‍ക്കാരിതര ദൗത്യസംഘവുമായി കൂടിയാലോചിച്ചാകും ഇതു നടപ്പാക്കുക. അസാധാരണ മികവുള്ള അമേരിക്കന്‍, ജാപ്പനീസ്, ഓസ്‌ട്രേലിയന്‍, ഇന്ത്യന്‍ ബിരുദധാരികളെയും ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നിവയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥികളെയും അമേരിക്കന്‍ ഐക്യനാടുകളില്‍ പഠിക്കാന്‍ കൊണ്ടുവരും. ഈ പുതിയ കൂട്ടായ്മ സ്വകാര്യ, പൊതു, അക്കാദമിക് മേഖലകളില്‍, അവരുടെ സ്വന്തം രാജ്യങ്ങളിലും ക്വാഡ് രാജ്യങ്ങളിലും നവീകരണവും സഹകരണവും മെച്ചപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധരായ ശാസ്ത്ര സാങ്കേതിക വിദഗ്ധരുടെ ഒരു ശൃംഖല വികസിപ്പിക്കും.  ഓരോ ക്വാഡ് രാജ്യത്തിലേക്കും സമഗ്രമായ യാത്രകളിലൂടെയും ഓരോ രാജ്യത്തെയും മികച്ച ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, രാഷ്ട്രീയക്കാര്‍ എന്നിവരുമായുള്ള ശക്തമായ പ്രോഗ്രാമിംഗിലൂടെയും പരസ്പരം സമൂഹങ്ങളിലെയും സംസ്‌കാരങ്ങളിലെയും പണ്ഡിതന്മാര്‍ക്കിടയില്‍ ഈ പരിപാടി ഒരു അടിസ്ഥാനപരമായ ധാരണ ഉണ്ടാക്കും.

ക്വാഡ് ഫെലോഷിപ്പ് ആരംഭിക്കുക: അമേരിക്കന്‍ ഐക്യനാടുകളിലെ പ്രമുഖ ശാസ്ത്ര, സാങ്കേതിക,എന്‍ജിനീയറിംഗ്, ഗണിതശാസ്ത്ര (സ്റ്റെം) ബിരുദ സര്‍വകലാശാലകളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നതിന് പ്രതിവര്‍ഷം 100 വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യും.

ഇത് ലോകത്തിലെ പ്രമുഖ ബിരുദ ഫെലോഷിപ്പുകളിലൊന്നായിരിക്കും; ക്വാഡ് ഫെലോഷിപ്പ് സ്റ്റെമ്മില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നിവയുടെ മികവുറ്റവരെ ഒന്നിച്ചു കൊണ്ടുവരികയും ചെയ്യും. ജീവകാരുണ്യ സംരംഭമായ  ഷ്മിഡറ്റ് ഫ്യൂച്ചേഴ്‌സ് ഓരോ ക്വാഡ് രാജ്യത്തു നിന്നുമുള്ള അക്കാദമിക്, വിദേശനയം, സ്വകാര്യ മേഖല നേതാക്കള്‍ എന്നിവരടങ്ങുന്ന ഒരു ഗവണ്‍മെന്റിതര ദൗത്യസംഘവുമായി കൂടിയാലോചിച്ച് ഫെലോഷിപ്പ് നടത്തുകയും നിയന്ത്രിക്കുകയും ചെയ്യും.  ഫെലോഷിപ്പ് പ്രോഗ്രാമിന്റെ സ്ഥാപക സ്‌പോണ്‍സര്‍മാരില്‍ ആക്സെഞ്ചര്‍, ബ്ലാക്ക്‌സ്റ്റോണ്‍, ബോയിംഗ്, ഗൂഗിള്‍, മാസ്റ്റര്‍കാര്‍ഡ്, വെസ്റ്റേണ്‍ ഡിജിറ്റല്‍ എന്നിവ ഉള്‍പ്പെടുന്നു. ഫെലോഷിപ്പിനെ പിന്തുണയ്ക്കാന്‍ താല്‍പ്പര്യമുള്ള അധിക സ്‌പോണ്‍സര്‍മാരെ സ്വാഗതം ചെയ്യുന്നു.

നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകള്‍

തുറന്നതും പ്രാപ്യവും സുരക്ഷിതവുമായ സാങ്കേതിക പരിസ്ഥിതി വ്യവസ്ഥയെ പരിപോഷി പ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ക്വാഡ് നേതാക്കള്‍ പ്രതിജ്ഞാബദ്ധരാണ്. മാര്‍ച്ചില്‍ ഒരു പുതിയ നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതിക പ്രവൃത്തി ഗ്രൂപ്പ് സ്ഥാപിച്ചതിനുശേഷം, നാം നാല് ശ്രമങ്ങള്‍ക്കനുസൃതമായി നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു: സാങ്കേതിക മാനദണ്ഡങ്ങള്‍, 5 ജി വൈവിധ്യവല്‍ക്കരണവും വിന്യാസവും, വിജ്ഞാനമണ്ഡലം കണ്ടെത്തല്‍്, സാങ്കേതിക വിതരണ വിതരണ ശൃംഖലകള്‍ എന്നിവയാണ് അവ. ഇന്ന്, ക്വാഡ് നേതാക്കള്‍ സാങ്കേതികവിദ്യയെക്കുറിച്ചുള്ള തത്വങ്ങളുടെ ഒരു പ്രസ്താവന പുറപ്പെടുവിക്കുകയാണ്. പുതിയ ശ്രമങ്ങള്‍ക്കൊപ്പം, നമ്മുടെ പങ്കുവയ്ക്കപ്പെട്ട ജനാധിപത്യ മൂല്യങ്ങളും സാര്‍വത്രിക മനുഷ്യാവ കാശങ്ങളോടുള്ള ആദരവും രൂപപ്പെടുത്തിയ നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതിക വിദ്യകള്‍ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകും.

തത്വങ്ങളുടെ ഒരു ക്വാഡ് പ്രസ്താവന പസിദ്ധീകരിക്കുക: സാങ്കേതികവിദ്യാ രൂപകല്‍പ്പന, വികസനം, ഭരണനിര്‍വഹണം എന്നിവയില്‍ മാസങ്ങള്‍ നീണ്ട സഹകരണത്തിനു ശേഷം ക്വാഡ് ഒരു പ്രസ്താവന പുറപ്പെടുവിക്കും. അത് ഈ മേഖലയെ മാത്രമല്ല ലോകത്തെ ഉത്തരവാദിത്തമുള്ള, തുറന്ന, ഉയര്‍ന്ന നിലവാരത്തിലേക്ക് നയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.  

സാങ്കേതിക നിലവാര പരസ്പര ബന്ധ ഗ്രൂപ്പുകള്‍ സ്ഥാപിക്കുക: പൊതു സ്വഭാവമുള്ള വികസന പ്രവര്‍ത്തനങ്ങളിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് അത്യാധുനിക ആശയവിനിമയം, നിര്‍മിത ബുദ്ധി എന്നിവയില്‍ പരസ്പര ബന്ധപ്പെടുന്നതിനുള്ള ഗ്രൂപ്പുകള്‍ രൂപീകരിക്കും.

ഒരു അര്‍ദ്ധചാലക വിതരണ ശൃംഖല ആരംഭിക്കുക: ക്വാഡ് പങ്കാളികള്‍ ശേഷി മാപ്പ് ചെയ്യുന്നതിനും അപകടസാധ്യതകള്‍ തിരിച്ചറിയുന്നതിനും അര്‍ദ്ധചാലകങ്ങള്‍ക്കും അവയുടെ സുപ്രധാന ഘടകങ്ങള്‍ക്കും വിതരണ ശൃംഖലാ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും സംയുക്ത സംരംഭം ആരംഭിക്കും. ആഗോളതലത്തില്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യമായ സുരക്ഷിതമായ നിര്‍ണായക സാങ്കേതികവിദ്യകള്‍ നിര്‍മ്മിക്കുന്ന വൈവിധ്യമാര്‍ന്നതും മത്സരപരവുമായ വിപണിയെ ക്വാഡ് പങ്കാളികള്‍ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഈ സംരംഭം സഹായിക്കും.

 5 ജി വിന്യാസവും വൈവിധ്യവല്‍ക്കരണവും പിന്തുണയ്ക്കുന്നു: വൈവിധ്യമാര്‍ന്നതും സുസ്ഥിരവും സുരക്ഷിതവുമായ ആശയവിനിമയ ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും ഉയര്‍ത്തി ക്കൊണ്ടു വരുന്നതിനും ക്വാഡ് ഗവണ്‍മെന്റുകളുടെ നിര്‍ണായക പങ്കിനെ പിന്തുണയ്ക്കുന്നതിന്, തുറന്ന റാന്‍ വിന്യാസം നടപ്പാക്കല്‍, തുറന്ന റാന്‍ നയസഖ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഏകോപനം എന്നിവ സംബന്ധിച്ച് ക്വാഡ് ട്രാക്ക് 1.5 വ്യവസായ സംഭാഷണം ആരംഭിച്ചു. കൂട്ടുകക്ഷി. പരിശോധന, പരിശോധനാ സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിശ്രമങ്ങള്‍ ഉള്‍പ്പെടെ, 5G വൈവിധ്യവല്‍ക്കരണത്തിനായി ക്വാഡ് പങ്കാളികള്‍ സംയുക്തമായി സൗകര്യമൊരുക്കും.

ജൈവസാങ്കേതികവിദ്യാ സ്‌കാനിംഗ് നിരീക്ഷിക്കുക: സിന്തറ്റിക് ബയോളജി,  ജനിതകഘടന, ജൈവ അടിസ്ഥാനസൗകര്യം എന്നിവയുള്‍പ്പെടെയുള്ള നൂതന ബയോടെക്‌നോളജികള്‍ മുതല്‍ നിര്‍ണായക വും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ പ്രവണതകള്‍ ക്വാഡ് നിരീക്ഷിക്കും. ഈ പ്രക്രിയയില്‍, സഹകരണത്തിനുള്ള അനുബന്ധ അവസരങ്ങള്‍ നാം തിരിച്ചറിയും.

 സൈബര്‍ സുരക്ഷ

സൈബര്‍ സുരക്ഷയില്‍ നമ്മുടെ നാല് രാജ്യങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല സഹകരണം കെട്ടിപ്പടുക്കുന്നതിലൂടെ, ആഭ്യന്തരവും അന്തര്‍ദേശീയവുമായ മികച്ച സമ്പ്രദായങ്ങളാല്‍ നയിക്കപ്പെടുന്നതിനായി നമ്മുടെ രാജ്യങ്ങളുടെ വൈദഗ്ദ്ധ്യം ഒരുമിച്ച് കൊണ്ടുവന്ന് സൈബര്‍ ഭീഷണികള്‍ക്കെതിരെ നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ശ്രമങ്ങള്‍ ക്വാഡ് ആരംഭിക്കും.

ഒരു ക്വാഡ് സീനിയര്‍ സൈബര്‍ ഗ്രൂപ്പ് ആരംഭിക്കുക: പങ്കിടുന്ന സൈബര്‍ മാനദണ്ഡങ്ങള്‍ സ്വീകരിക്കു ന്നതും നടപ്പിലാക്കുന്നതും ഉള്‍പ്പെടെയുള്ള മേഖലകളില്‍ തുടര്‍ച്ചയായ മെച്ചപ്പെടുത്തലുകള്‍ക്കായി, ഗവണ്‍മെന്റും ്‌വ്യവസായവും തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നേതൃതല വിദഗ്ധര്‍ പതിവായി യോഗം ചേരും;  സുരക്ഷിത സോഫ്റ്റുവെയറിന്റെ വികസനം;  തൊഴില്‍ ശക്തിയും കഴിവും കെട്ടിപ്പടുക്കുന്നതിനു സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യത്തിന്റെ വ്യാപ്തിയും സൈബര്‍ സുരക്ഷയും പ്രോത്സാഹിപ്പിക്കും.

ബഹിരാകാശം

ബഹിരാകാശത്ത് ഉള്‍പ്പെടെ ലോകത്തിലെ ശാസ്ത്ര നേതാക്കളില്‍ ഒന്നാണ് ക്വാഡ് രാജ്യങ്ങള്‍. ഇന്ന്, ക്വാഡ് ആദ്യമായി ഒരു പുതിയ പ്രവൃത്തി ഗ്രൂപ്പുമായി ബഹിരാകാശ സഹകരണം ആരംഭിക്കും. പ്രത്യേകിച്ചും, നമ്മുടെ പങ്കാളിത്തം ഉപഗ്രഹ വിവരങ്ങളുടെ കൈമാറ്റം, കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കുന്നതിലും പൊരുത്തപ്പെടുന്നതിലും, ദുരന്ത തയ്യാറെടുപ്പിലും, പങ്കിട്ട പ്രദേശങ്ങളിലെ വെല്ലുവിളികളോട് പ്രതികരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. :

ഭൂമിയെയും ജലത്തെയും സംരക്ഷിക്കുന്നതിനായി ഉപഗ്രഹ വിവരങ്ങള്‍ പങ്കിടുക: കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹങ്ങളുടെ വിവരങ്ങളും കാലാവസ്ഥാ വ്യതിയാന അപകടസാധ്യതകളും സമുദ്രങ്ങളുടെയും സമുദ്ര വിഭവങ്ങളുടെയും സുസ്ഥിര ഉപയോഗത്തെക്കുറിച്ചുള്ള വിശകലനത്തിനും നാം നാല് രാജ്യങ്ങള്‍ ചര്‍ച്ചകള്‍ ആരംഭിക്കും.  ഈ വിവരങ്ങള്‍ പങ്കിടുന്നത് ക്വാഡ് രാജ്യങ്ങളെ കാലാവസ്ഥാ വ്യതിയാനവുമായി നന്നായി പൊരുത്തപ്പെടാനും കാലാവസ്ഥാ അപകടസാധ്യതയുള്ള മറ്റ് ഇന്തോ-പസഫിക് രാജ്യങ്ങളില്‍ ക്വാഡ് കാലാവസ്ഥാ പ്രവൃത്തി ഗ്രൂപ്പുമായി ഏകോപിപ്പിച്ച് ശേഷി വളര്‍ത്താനും സഹായിക്കും. സുസ്ഥിര വികസനത്തിനുള്ള ശേഷി-നിര്‍മ്മാണം പ്രാപ്തമാക്കുന്നതിനും അപകടസാധ്യതകളും വെല്ലുവിളികളും കൈകാര്യം ചെയ്യുന്നതിനായി മറ്റ് ഇന്തോ-പസഫിക് രാജ്യങ്ങളിലെ ബഹിരാകാശ സംബന്ധമായ മേഖലകളില്‍ ശേഷി വര്‍ദ്ധിപ്പിക്കല്‍ സാധ്യമാക്കും. ബഹിരാകാശ ആപ്ലിക്കേഷനുകളെയും പരസ്പര താല്‍പ്പര്യമുള്ള സാങ്കേതികവിദ്യകളെയും പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും മെച്ചപ്പെടുത്താനും ക്വാഡ് രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും.

മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിശോധിക്കുക: ബഹിരാകാശ പരിസ്ഥിതിയുടെ ദീര്‍ഘകാല സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, തത്വങ്ങള്‍, നിയമങ്ങള്‍ എന്നിവയെക്കുറിച്ചും നാം ആലോചിക്കും.

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
An order that looks beyond just economics, prioritises humans

Media Coverage

An order that looks beyond just economics, prioritises humans
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 നവംബർ 26
November 26, 2021
പങ്കിടുക
 
Comments

Along with PM Modi, nation celebrates Constitution Day.

Indians witness firsthand the effectiveness of good governance under PM Modi.