പങ്കിടുക
 
Comments

ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്നതിനായി ,  മന്ത്രാലയങ്ങളും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും  നല്‍കുന്ന ആഗോള ടെന്‍ഡറുകളില്‍ ഗവണ്‍മെന്റ് സാമഗ്രികളുടെ ഇറക്കുമതിക്കായി ഇന്ത്യയിലെ ഷിപ്പിങ് കമ്പനികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് സബ്‌സിഡിയായി 1624 കോടി രൂപ അനുവദിക്കാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി .

2021 ഫെബ്രുവരി 1 ന് ശേഷം ഇന്ത്യയില്‍ ഫ്‌ളാഗുചെയ്തതും ഇന്ത്യയില്‍ ഫ്‌ളാഗുചെയ്യുമ്പോള്‍ 10 വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതുമായ കപ്പലിന്, ക്വാട്ട് ചെയ്തതിന്റെ 15 ശതമാനം വരെ സബ്‌സിഡി പിന്തുണ നല്‍കും.  2021 ഫെബ്രുവരി 1 ന് ശേഷം ഇന്ത്യയില്‍ ഫ്‌ളാഗുചെയ്തതും ഇന്ത്യയില്‍ ഫ്‌ളാഗുചെയ്യുമ്പോള്‍ 10 മുതല്‍ 20 വയസ്സ് വരെ പ്രായമുള്ളതുമായ കപ്പലിന്, ക്വാട്ട് ചെയ്തതിന്റെ  10% വരെ സബ്‌സിഡി പിന്തുണ നല്‍കും.

മുകളില്‍ സൂചിപ്പിച്ച രണ്ട് വിഭാഗത്തിലുള്ള കപ്പലുകള്‍ക്ക് നല്‍കുന്ന സബ്‌സിഡി പിന്തുണയുടെ നിരക്ക് ഓരോ വര്‍ഷവും 1% കുറയ്ക്കും. ഇത് യഥാക്രമം 10%, 5% എന്ന രീതിയില്‍ കുറയും.

നേരത്തെ ഫ്‌ളാഗ് ചെയ്തതും 2021 ഫെബ്രുവരി 1ന് 10 വര്‍ഷത്തില്‍ താഴെ പ്രായമുള്ളതുമായ ഇന്ത്യയുടെ കപ്പലിന് വിദേശ ഷിപ്പിംഗ് കമ്പനി വാഗ്ദാനം ചെയ്യുന്ന ക്വാട്ടിന്റെ 10% വരെ സബ്‌സിഡി പിന്തുണ നല്‍കും.  നേരത്തെ ഫ്‌ളാഗുചെയ്തതും 2021 ഫെബ്രുവരി 1 ന് 10 മുതല്‍ 20 വര്‍ഷം വരെ പ്രായമുള്ളതുമായ കപ്പലിന്, വിദേശ ഷിപ്പിംഗ് കമ്പനി വാഗ്ദാനം ചെയ്യുന്ന ക്വാട്ടിന്റെ 5% സബ്‌സിഡി പിന്തുണ നല്‍കും.

ഫ്‌ളാഗുചെയ്ത കപ്പല്‍ എല്‍ 1 ബിഡ്ഡറാണെങ്കില്‍ ഈ സബ്സിഡി പിന്തുണ വ്യവസ്ഥകള്‍ ലഭ്യമാകില്ല.

ബജറ്റില്‍ നിന്നുള്ള പിന്തുണ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക്/വകുപ്പുകള്‍ക്ക് നേരിട്ടു നല്‍കും.

പദ്ധതി നടപ്പാക്കിയശേഷം അംഗീകരിക്കപ്പെട്ട കപ്പലുകള്‍ക്കു മാത്രമാകും സബ്‌സിഡി സഹായം.

ഒരു വര്‍ഷം മുതല്‍ പദ്ധതിയുടെ വിവിധ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കും ചെലവുകള്‍ക്കായി ഫണ്ട് അനുവദിക്കുന്നതിനുള്ള സൗകര്യം.

20 വര്‍ഷത്തിനു മുകളില്‍ പ്രായമുള്ള കപ്പലുകള്‍ പദ്ധതിക്കു കീഴിലുള്ള സബ്സിഡികള്‍ക്ക് അര്‍ഹമല്ല

പദ്ധതിയുടെ വ്യാപ്തി കണക്കിലെടുത്ത്, അധിക ഫണ്ടുകള്‍ക്കുള്ള ചെലവ് വകുപ്പില്‍ നിന്ന് അനുവദിക്കുന്നതിനെക്കുറിച്ച് മന്ത്രാലയം അന്വേഷിക്കും.

5 വര്‍ഷത്തിന് ശേഷം പദ്ധതി അവലോകനം ചെയ്യും.

വിശദാംശങ്ങള്‍:

ഇന്ത്യന്‍ കപ്പലുകള്‍ ചെലവുകള്‍ സംബന്ധിച്ച പ്രതിസന്ധി നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ ബഹു. ധനമന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിലാണ് അഞ്ച് വര്‍ഷത്തേക്ക് 1,624 കോടി രൂപ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്.  മന്ത്രാലയങ്ങളും സിപിഎസ്ഇകളും നല്‍കുന്ന ആഗോള ടെന്‍ഡറുകളില്‍ ഗവണ്‍മെന്റ് സാമഗ്രികളുടെ ഇറക്കുമതിക്കായി ഇന്ത്യയിലെ ഷിപ്പിങ് കമ്പനികള്‍ക്ക് പിന്തുണയേകുന്നതിനാണ് തീരുമാനം. 

അഞ്ചുവര്‍ഷത്തേക്കുള്ള പരമാവധി സബ്‌സിഡി തുകയായി കണക്കാക്കുന്നത് 1624 കോടി രൂപയാണ്.

ലോകത്തിലെ ഏറ്റവും മികച്ച കപ്പല്‍ രജിസ്ട്രികള്‍ പോലെ 72 മണിക്കൂറിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടത്തും. ഇത് ഇന്ത്യയില്‍ കപ്പലുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സുഗമമാക്കും. അത് ഇന്ത്യയുടെ കപ്പല്‍ തീരുവ വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും.

ഇതിനുപുറമെ, ഫ്‌ലാഗുചെയ്യുന്ന ഏതു കപ്പലിനും ജീവനക്കാരെ മാറ്റി ഇന്ത്യന്‍ ജീവനക്കാരെ നിയോഗിക്കുന്നതിന് 30 ദിവസത്തെ സമയം നല്‍കാനും ഉദ്ദേശിക്കുന്നു.

അതുപോലെ തന്നെ, കപ്പലുകളിലെ തൊഴില്‍ ആവശ്യകതകളും സാഹചര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിനൊപ്പമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

പദ്ധതിക്കായി ഒരു നിരീക്ഷണ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഇത് ഫലപ്രദമായ നിരീക്ഷണത്തിനും അവലോകനത്തിനും സഹായിക്കുന്നു. ഇതിനായി, രണ്ടു തട്ടുള്ള നിരീക്ഷണ സംവിധാനമാണ് വിഭാവനം ചെയ്യുന്നത്; അപെക്‌സ് റിവ്യൂ കമ്മിറ്റി (എആര്‍സി), സ്‌കീം റിവ്യൂ കമ്മിറ്റി (എസ്ആര്‍സി).

നടപ്പാക്കല്‍ നയവും ലക്ഷ്യങ്ങളും:

ഇത് ആരോഗ്യകരവും ബൃഹത്തായതുമായ ഇന്ത്യന്‍ കപ്പല്‍ വ്യവസായത്തിനു കാരണമാകും. കപ്പല്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനവും തൊഴിലവസരങ്ങളും പ്രാപ്തമാക്കുകയും ആഗോള ഷിപ്പിംഗില്‍ ഇന്ത്യന്‍ കമ്പനികളുടെ പങ്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

തൊഴിലവസര സാധ്യത ഉള്‍പ്പെടെയുള്ള അനന്തരഫലം:

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഈ പദ്ധതിക്ക് കഴിയും. ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവികരെ മാത്രം നിയമിക്കേണ്ടതുണ്ട് എന്നതിനാല്‍ ഇന്ത്യന്‍ കപ്പലുകളുടെ വര്‍ദ്ധന ഇന്ത്യയിലെ കപ്പല്‍ ജീവനക്കാര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കും. 

നാവികരാകാന്‍ ആഗ്രഹിക്കുന്ന കേഡറ്റുകള്‍ കപ്പലുകളില്‍ ഓണ്‍-ബോര്‍ഡ് പരിശീലനം നേടേണ്ടതുണ്ട്. അതിനാല്‍ ഇന്ത്യന്‍ കപ്പലുകള്‍ ഇന്ത്യയിലെ കേഡറ്റുമാരായ യുവതീയുവാക്കള്‍ക്കു പരിശീലന സ്ലോട്ടുകള്‍ നല്‍കും.

ഇവ രണ്ടും ആഗോള ഷിപ്പിംഗില്‍ ഇന്ത്യന്‍ നാവികരുടെ പങ്ക് വര്‍ദ്ധിപ്പിക്കും. അങ്ങനെ ലോകത്തിന് ഇന്ത്യ നല്‍കുന്ന നാവികരുടെ എണ്ണം പലമടങ്ങ് വര്‍ദ്ധിക്കും.

കൂടാതെ, ഇന്ത്യന്‍ കപ്പലുകളുടെ വര്‍ദ്ധന അനുബന്ധ വ്യവസായങ്ങളായ കപ്പല്‍ നിര്‍മ്മാണം, കപ്പല്‍ അറ്റകുറ്റപ്പണി, നിയമനം, ബാങ്കിംഗ് മുതലായവയുടെ വികസനത്തിനു കാരണമാകും. പരോക്ഷമായി തൊഴില്‍ സൃഷ്ടിക്കും. ഇത് ഇന്ത്യയുടെ ജിഡിപിക്കും സഹായകമാകും.

നേട്ടങ്ങള്‍:

ഇന്ത്യയിലെ എല്ലാ നാവികര്‍ക്കും നാവികരാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയിലെ കേഡറ്റുകള്‍ക്കും നിലവിലുള്ള എല്ലാ ഇന്ത്യന്‍ ഷിപ്പിംഗ് കമ്പനികള്‍ക്കും ഇതു നേട്ടമാകും. ഇന്ത്യന്‍ കമ്പനികള്‍ സ്ഥാപിക്കുന്നതിനും കപ്പലുകള്‍ ഫ്‌ലാഗുചെയ്യുന്നതിനും താല്‍പ്പര്യമുള്ള ഇന്ത്യയിലെയും വിദേശത്തെയും പൗരന്മാര്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പ്രയോജനപ്രദമാകും. വിദേശകപ്പലുകളിലേക്കു പോകേണ്ട പണം സമ്പാദ്യമായി മാറുന്നതിനാല്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഇതു ഗുണകരമാകും.   അംഗീകാരം നല്‍കി.

2021 ഫെബ്രുവരി 1 ന് ശേഷം ഇന്ത്യയില്‍ ഫ്‌ളാഗുചെയ്തതും ഇന്ത്യയില്‍ ഫ്‌ളാഗുചെയ്യുമ്പോള്‍ 10 വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതുമായ കപ്പലിന്, ക്വാട്ട് ചെയ്തതിന്റെ 15 ശതമാനം വരെ സബ്‌സിഡി പിന്തുണ നല്‍കും.  2021 ഫെബ്രുവരി 1 ന് ശേഷം ഇന്ത്യയില്‍ ഫ്‌ളാഗുചെയ്തതും ഇന്ത്യയില്‍ ഫ്‌ളാഗുചെയ്യുമ്പോള്‍ 10 മുതല്‍ 20 വയസ്സ് വരെ പ്രായമുള്ളതുമായ കപ്പലിന്, ക്വാട്ട് ചെയ്തതിന്റെ  10% വരെ സബ്‌സിഡി പിന്തുണ നല്‍കും.

മുകളില്‍ സൂചിപ്പിച്ച രണ്ട് വിഭാഗത്തിലുള്ള കപ്പലുകള്‍ക്ക് നല്‍കുന്ന സബ്‌സിഡി പിന്തുണയുടെ നിരക്ക് ഓരോ വര്‍ഷവും 1% കുറയ്ക്കും. ഇത് യഥാക്രമം 10%, 5% എന്ന രീതിയില്‍ കുറയും.

നേരത്തെ ഫ്‌ളാഗ് ചെയ്തതും 2021 ഫെബ്രുവരി 1ന് 10 വര്‍ഷത്തില്‍ താഴെ പ്രായമുള്ളതുമായ ഇന്ത്യയുടെ കപ്പലിന് വിദേശ ഷിപ്പിംഗ് കമ്പനി വാഗ്ദാനം ചെയ്യുന്ന ക്വാട്ടിന്റെ 10% വരെ സബ്‌സിഡി പിന്തുണ നല്‍കും.  നേരത്തെ ഫ്‌ളാഗുചെയ്തതും 2021 ഫെബ്രുവരി 1 ന് 10 മുതല്‍ 20 വര്‍ഷം വരെ പ്രായമുള്ളതുമായ കപ്പലിന്, വിദേശ ഷിപ്പിംഗ് കമ്പനി വാഗ്ദാനം ചെയ്യുന്ന ക്വാട്ടിന്റെ 5% സബ്‌സിഡി പിന്തുണ നല്‍കും.

ഫ്‌ളാഗുചെയ്ത കപ്പല്‍ എല്‍ 1 ബിഡ്ഡറാണെങ്കില്‍ ഈ സബ്സിഡി പിന്തുണ വ്യവസ്ഥകള്‍ ലഭ്യമാകില്ല.

ബജറ്റില്‍ നിന്നുള്ള പിന്തുണ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക്/വകുപ്പുകള്‍ക്ക് നേരിട്ടു നല്‍കും.

പദ്ധതി നടപ്പാക്കിയശേഷം അംഗീകരിക്കപ്പെട്ട കപ്പലുകള്‍ക്കു മാത്രമാകും സബ്‌സിഡി സഹായം.

ഒരു വര്‍ഷം മുതല്‍ പദ്ധതിയുടെ വിവിധ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കും ചെലവുകള്‍ക്കായി ഫണ്ട് അനുവദിക്കുന്നതിനുള്ള സൗകര്യം.

20 വര്‍ഷത്തിനു മുകളില്‍ പ്രായമുള്ള കപ്പലുകള്‍ പദ്ധതിക്കു കീഴിലുള്ള സബ്സിഡികള്‍ക്ക് അര്‍ഹമല്ല

പദ്ധതിയുടെ വ്യാപ്തി കണക്കിലെടുത്ത്, അധിക ഫണ്ടുകള്‍ക്കുള്ള ചെലവ് വകുപ്പില്‍ നിന്ന് അനുവദിക്കുന്നതിനെക്കുറിച്ച് മന്ത്രാലയം അന്വേഷിക്കും.

5 വര്‍ഷത്തിന് ശേഷം പദ്ധതി അവലോകനം ചെയ്യും.

വിശദാംശങ്ങള്‍:

ഇന്ത്യന്‍ കപ്പലുകള്‍ ചെലവുകള്‍ സംബന്ധിച്ച പ്രതിസന്ധി നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ ബഹു. ധനമന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിലാണ് അഞ്ച് വര്‍ഷത്തേക്ക് 1,624 കോടി രൂപ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്.  മന്ത്രാലയങ്ങളും സിപിഎസ്ഇകളും നല്‍കുന്ന ആഗോള ടെന്‍ഡറുകളില്‍ ഗവണ്‍മെന്റ് സാമഗ്രികളുടെ ഇറക്കുമതിക്കായി ഇന്ത്യയിലെ ഷിപ്പിങ് കമ്പനികള്‍ക്ക് പിന്തുണയേകുന്നതിനാണ് തീരുമാനം. 

അഞ്ചുവര്‍ഷത്തേക്കുള്ള പരമാവധി സബ്‌സിഡി തുകയായി കണക്കാക്കുന്നത് 1624 കോടി രൂപയാണ്.

ലോകത്തിലെ ഏറ്റവും മികച്ച കപ്പല്‍ രജിസ്ട്രികള്‍ പോലെ 72 മണിക്കൂറിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടത്തും. ഇത് ഇന്ത്യയില്‍ കപ്പലുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സുഗമമാക്കും. അത് ഇന്ത്യയുടെ കപ്പല്‍ തീരുവ വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും.

ഇതിനുപുറമെ, ഫ്‌ലാഗുചെയ്യുന്ന ഏതു കപ്പലിനും ജീവനക്കാരെ മാറ്റി ഇന്ത്യന്‍ ജീവനക്കാരെ നിയോഗിക്കുന്നതിന് 30 ദിവസത്തെ സമയം നല്‍കാനും ഉദ്ദേശിക്കുന്നു.

അതുപോലെ തന്നെ, കപ്പലുകളിലെ തൊഴില്‍ ആവശ്യകതകളും സാഹചര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിനൊപ്പമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

പദ്ധതിക്കായി ഒരു നിരീക്ഷണ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഇത് ഫലപ്രദമായ നിരീക്ഷണത്തിനും അവലോകനത്തിനും സഹായിക്കുന്നു. ഇതിനായി, രണ്ടു തട്ടുള്ള നിരീക്ഷണ സംവിധാനമാണ് വിഭാവനം ചെയ്യുന്നത്; അപെക്‌സ് റിവ്യൂ കമ്മിറ്റി (എആര്‍സി), സ്‌കീം റിവ്യൂ കമ്മിറ്റി (എസ്ആര്‍സി).

നടപ്പാക്കല്‍ നയവും ലക്ഷ്യങ്ങളും:

ഇത് ആരോഗ്യകരവും ബൃഹത്തായതുമായ ഇന്ത്യന്‍ കപ്പല്‍ വ്യവസായത്തിനു കാരണമാകും. കപ്പല്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനവും തൊഴിലവസരങ്ങളും പ്രാപ്തമാക്കുകയും ആഗോള ഷിപ്പിംഗില്‍ ഇന്ത്യന്‍ കമ്പനികളുടെ പങ്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

തൊഴിലവസര സാധ്യത ഉള്‍പ്പെടെയുള്ള അനന്തരഫലം:

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഈ പദ്ധതിക്ക് കഴിയും. ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവികരെ മാത്രം നിയമിക്കേണ്ടതുണ്ട് എന്നതിനാല്‍ ഇന്ത്യന്‍ കപ്പലുകളുടെ വര്‍ദ്ധന ഇന്ത്യയിലെ കപ്പല്‍ ജീവനക്കാര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കും. 

നാവികരാകാന്‍ ആഗ്രഹിക്കുന്ന കേഡറ്റുകള്‍ കപ്പലുകളില്‍ ഓണ്‍-ബോര്‍ഡ് പരിശീലനം നേടേണ്ടതുണ്ട്. അതിനാല്‍ ഇന്ത്യന്‍ കപ്പലുകള്‍ ഇന്ത്യയിലെ കേഡറ്റുമാരായ യുവതീയുവാക്കള്‍ക്കു പരിശീലന സ്ലോട്ടുകള്‍ നല്‍കും.

ഇവ രണ്ടും ആഗോള ഷിപ്പിംഗില്‍ ഇന്ത്യന്‍ നാവികരുടെ പങ്ക് വര്‍ദ്ധിപ്പിക്കും. അങ്ങനെ ലോകത്തിന് ഇന്ത്യ നല്‍കുന്ന നാവികരുടെ എണ്ണം പലമടങ്ങ് വര്‍ദ്ധിക്കും.

കൂടാതെ, ഇന്ത്യന്‍ കപ്പലുകളുടെ വര്‍ദ്ധന അനുബന്ധ വ്യവസായങ്ങളായ കപ്പല്‍ നിര്‍മ്മാണം, കപ്പല്‍ അറ്റകുറ്റപ്പണി, നിയമനം, ബാങ്കിംഗ് മുതലായവയുടെ വികസനത്തിനു കാരണമാകും. പരോക്ഷമായി തൊഴില്‍ സൃഷ്ടിക്കും. ഇത് ഇന്ത്യയുടെ ജിഡിപിക്കും സഹായകമാകും.

നേട്ടങ്ങള്‍:

ഇന്ത്യയിലെ എല്ലാ നാവികര്‍ക്കും നാവികരാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയിലെ കേഡറ്റുകള്‍ക്കും നിലവിലുള്ള എല്ലാ ഇന്ത്യന്‍ ഷിപ്പിംഗ് കമ്പനികള്‍ക്കും ഇതു നേട്ടമാകും. ഇന്ത്യന്‍ കമ്പനികള്‍ സ്ഥാപിക്കുന്നതിനും കപ്പലുകള്‍ ഫ്‌ലാഗുചെയ്യുന്നതിനും താല്‍പ്പര്യമുള്ള ഇന്ത്യയിലെയും വിദേശത്തെയും പൗരന്മാര്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പ്രയോജനപ്രദമാകും. വിദേശകപ്പലുകളിലേക്കു പോകേണ്ട പണം സമ്പാദ്യമായി മാറുന്നതിനാല്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഇതു ഗുണകരമാകും.

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Why Narendra Modi is a radical departure in Indian thinking about the world

Media Coverage

Why Narendra Modi is a radical departure in Indian thinking about the world
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ഒക്ടോബർ 17
October 17, 2021
പങ്കിടുക
 
Comments

Citizens congratulate the Indian Army as they won Gold Medal at the prestigious Cambrian Patrol Exercise.

Indians express gratitude and recognize the initiatives of the Modi government towards Healthcare and Economy.