ഝാരിയ കൽക്കരിപ്പാട മേഖലയിലെ തീപിടുത്തം മണ്ണിടിച്ചിൽ, ദുരിതബാധിത കുടുംബങ്ങളുടെ പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പരിഷ്കരിച്ച ഝാരിയ മാസ്റ്റർ പ്ലാനിന്‌ (JMP) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകി. പുതുക്കിയ പദ്ധതി നടപ്പിലാക്കുന്നതിനായി ആകെ 5,940.47 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. തീപിടിത്തവും മണ്ണിടിച്ചിലും കൈകാര്യം ചെയ്യാനും ഏറ്റവും അപകടസാധ്യതയുള്ള ഈ പ്രദേശങ്ങളിൽ നിന്ന്          ദുരിതബാധിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതും ഘട്ടം ഘട്ടമായുള്ള സമീപനത്തിലൂടെ ഉറപ്പാക്കും.

പുനരധിവസിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് സ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിന് പരിഷ്കരിച്ച ഝാരിയ മാസ്റ്റർ പ്ലാൻ കൂടുതൽ ഊന്നൽ നൽകുന്നു. ഇതിനായി പ്രത്യേക നൈപുണ്യ വികസന പരിപാടികൾ നടത്തുകയും, സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിന് വരുമാനദായകമായ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

കൂടാതെ, നിയമപരമായ രേഖകളുള്ള കുടുംബങ്ങൾക്കും നിയമപരമായ രേഖകളില്ലാത്ത കുടുംബങ്ങൾക്കും ഒരു ലക്ഷം രൂപയുടെ ഉപജീവന ഗ്രാന്റും, മൂന്ന് ലക്ഷം രൂപ വരെ സ്ഥാപനപരമായ വായ്പാ സഹായവും ലഭ്യമാക്കും.

പുനരധിവാസ കേന്ദ്രങ്ങളിൽ റോഡുകൾ, വൈദ്യുതി, ജലവിതരണം, മലിനജല പരിപാലന സംവിധാനം, സ്കൂളുകൾ, ആശുപത്രികൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ, മറ്റ് പൊതു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ അടിസ്ഥാന സൗകര്യങ്ങൾ  വികസിപ്പിക്കും. സമഗ്രവും മാനുഷികവുമായ പുനരധിവാസ സമീപനം ഉറപ്പാക്കിക്കൊണ്ട്, പരിഷ്കരിച്ച ഝാരിയ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനുള്ള കമ്മിറ്റിയുടെ ശുപാർശകൾക്കനുസൃതമായി ഈ വ്യവസ്ഥകൾ നടപ്പിലാക്കും.

ഉപജീവന സഹായ നടപടികളുടെ ഭാഗമായി, അതുമായി  ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പ്രത്യേക ഝാരിയ ബദൽ ഉപജീവന പുനരധിവാസ ഫണ്ട് സ്ഥാപിക്കും.  ഈ മേഖലയിൽ പ്രവർത്തിക്കുന്ന മൾട്ടി സ്കിൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് നൈപുണ്യ വികസന സംരംഭങ്ങളും നടപ്പാക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Give mothers, sisters their due rights’: PM Modi pushes for women's reservation from the ramparts of Red Fort

Media Coverage

‘Give mothers, sisters their due rights’: PM Modi pushes for women's reservation from the ramparts of Red Fort
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 16
August 16, 2026

Aatmanirbhar Ambitions Meet Global Alliances: The Modi Doctrine in Action