ജി.ഡി.പിയുടെ ഉദ്‌വമന തീവ്രത 2005-ലെ നിലവാരത്തിൽ നിന്ന് 2035-ഓടെ 47 ശതമാനം കുറയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്
2035-ഓടെ ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദന ശേഷി 60 ശതമാനം കൈവരിക്കാൻ ഇന്ത്യ
വനങ്ങളിലൂടെയും മരങ്ങളിലൂടെയും 2005-ലെ നിലവാരത്തിൽ നിന്ന് 2035-ഓടെ 3.5 മുതൽ 4.0 ബില്യൺ ടൺ വരെ CO₂-ന് തുല്യമായ കാർബൺ സിങ്ക് ഇന്ത്യ സൃഷ്ടിക്കും
ഇന്ത്യയുടെ ഈ പ്രതിബദ്ധതകൾ 'വികസിത ഭാരതം @2047' എന്ന കാഴ്ചപ്പാടിനും 2070-ഓടെ 'നെറ്റ്-സീറോ' കൈവരിക്കുക എന്ന ലക്ഷ്യത്തിനും അനുസൃതമാണ്

ഇന്ത്യയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ 2031 മുതൽ 2035 വരെയുള്ള കാലയളവിലേക്കുള്ള ഇന്ത്യയുടെ എൻ.ഡി.സി (ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള സംഭാവനകൾ) അംഗീകരിച്ചു. സുസ്ഥിര വികസനത്തോടും കാലാവസ്ഥാ നീതിയോടുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഉറപ്പിക്കുന്നതിനൊപ്പം യു.എൻ.എഫ്.സി.സി.സി (UNFCCC), പാരിസ് ഉടമ്പടി എന്നിവയ്ക്ക് കീഴിലുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങൾ ഇത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

'വികസിത ഭാരതം' എന്ന കാഴ്ചപ്പാടിനാൽ നയിക്കപ്പെടുന്നതാണ് 2031-35 കാലയളവിലേക്കുള്ള ഇന്ത്യയുടെ എൻ.ഡി.സി. ഇത് 2047-ലേക്കുള്ള ഒരു ലക്ഷ്യം മാത്രമല്ല, മറിച്ച് വരും തലമുറകൾക്കായി സമൃദ്ധവും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി ഇന്നുതന്നെ പ്രവർത്തിക്കുമെന്ന പ്രതിബദ്ധത കൂടിയാണ്. ഇന്ത്യയുടെ തുടർച്ചയായ കാലാവസ്ഥാ ലക്ഷ്യങ്ങൾ രാജ്യത്തിന്റെ മുൻകാല പ്രതിബദ്ധതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അവയിൽ പലതും നിശ്ചിത സമയത്തിന് മുമ്പേ കൈവരിക്കാൻ സാധിച്ചു. കാലാവസ്ഥാ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ രാജ്യത്തിന്റെ കൃത്യമായ ട്രാക്ക് റെക്കോഡിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സുസ്ഥിരതയെ ദൈനംദിന ജീവിതത്തിലും ഭരണസംവിധാനങ്ങളിലും ഉൾച്ചേർക്കാനും കാലാവസ്ഥാ പ്രതിരോധമുള്ള വികസന പാതകൾ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതും നീതിയുക്തവും ഒരു പരിവർത്തനം സാധ്യമാക്കാനും ഈ അഞ്ച് ഗുണപരമായ ലക്ഷ്യങ്ങൾ വിഭാവനം ചെയ്യുന്നു.

ആദ്യകാല നേട്ടത്തിൽ നിന്ന് ഉയർന്ന ലക്ഷ്യത്തിലേക്ക്:

​ഗുണാത്മക കാലാവസ്ഥാ പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതകൾ ഏറ്റെടുത്തുകൊണ്ട്, ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനായി ഇന്ത്യ കാലാകാലങ്ങളിൽ ലക്ഷ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. 2022-ലെ പരിഷ്കരണത്തിന് ശേഷം ഇപ്പോൾ 2031-35 കാലയളവിലേക്കുള്ള ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് 2070-ഓടെ 'നെറ്റ് സീറോ' കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്. 2015-ൽ സമർപ്പിച്ച ഇന്ത്യയുടെ ആദ്യകാല കാലാവസ്ഥാ പ്രതിബദ്ധതകൾ അഥവാ എൻ.ഡി.സി ജി.ഡി.പി-യുടെ ഉദ്‌വമന തീവ്രതയിൽ 33-35% കുറവും ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദന ശേഷിയിൽ 40% പങ്കാളിത്തവും 2030-ഓടെ കൈവരിക്കുക എന്ന ശക്തമായ അടിത്തറ പാകിയിരുന്നു. ഇവ രണ്ടും യഥാക്രമം നിശ്ചയിച്ച സമയപരിധിക്ക് 11 വർഷം മുമ്പും 9 വർഷം മുമ്പും കൈവരിക്കാൻ കഴിഞ്ഞു. ഇത് കാലാവസ്ഥാ ഭരണത്തിനായുള്ള വിശ്വസനീയവും കർമ്മോന്മുഖവുമായ സമീപനം പ്രകടമാക്കുന്നു.

2005 മുതൽ 2020 വരെയുള്ള കാലയളവിൽ നമ്മുടെ ഉദ്‌വമന തീവ്രത 36% കുറഞ്ഞു, ഇപ്പോൾ ഈ ലക്ഷ്യം 2035-ഓടെ 47% ആയി ഉയർത്തിയിട്ടുണ്ട്. വൈദ്യുതി ഉൽപ്പാദന ശേഷിയിൽ ഫോസിൽ ഇതര ഊർജ്ജ സ്രോതസ്സുകളുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ എൻ.ഡി.സി ലക്ഷ്യത്തിലേക്ക്, രാജ്യം ഇതിനകം 52.57% ഫോസിൽ ഇതര ശേഷി (2026 ഫെബ്രുവരി വരെ) കൈവരിച്ചു. നിശ്ചിത സമയപരിധിക്ക് അഞ്ച് വർഷം മുമ്പ് തന്നെ ഈ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കി. ഇപ്പോൾ 2035-ഓടെ വൈദ്യുതി ഉൽപ്പാദന ശേഷിയിൽ ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളുടെ പങ്ക് 60% ആയി ഉയർത്തുക എന്നതാണ് പുതിയ ലക്ഷ്യം. വനങ്ങളിലൂടെയും മരങ്ങളിലൂടെയും അധിക കാർബൺ സിങ്ക് സൃഷ്ടിക്കുന്നതിനുള്ള എൻ.ഡി.സി ലക്ഷ്യത്തിൽ, 2021-ഓടെ 2.29 ബില്യൺ ടൺ CO2-ന് തുല്യമായ അളവ് ഇന്ത്യ ഇതിനകം സൃഷ്ടിച്ചുകഴിഞ്ഞു. വനവൽക്കരണവും ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും ഗ്രാമീണ ഉപജീവനത്തെ സഹായിക്കുന്നതോടൊപ്പം ഇന്ത്യയുടെ കാർബൺ സംഭരണ ലക്ഷ്യങ്ങളിലേക്ക് സംഭാവന നൽകുന്നത് തുടരുന്നു. വനമേഖലയിലെ അറ്റാദായത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനവും വനവിസ്തൃതിയുടെ കാര്യത്തിൽ ഒമ്പതാം സ്ഥാനവും നൽകിയ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO) പോലുള്ള സ്വതന്ത്ര ഏജൻസികൾ നമ്മുടെ വനവൽക്കരണ ശ്രമങ്ങളെ അംഗീകരിച്ചിട്ടുണ്ട്. ഉയർന്ന ജി.ഡി.പി വളർച്ചാ നിരക്ക് നിലനിർത്തുമ്പോഴും സമ്പദ്‌വ്യവസ്ഥയും പരിസ്ഥിതിയും തമ്മിലുള്ള സന്തുലിതാവസ്ഥ ഇന്ത്യ നിലനിർത്തുന്നുവെന്നതിന്റെ തെളിവാണ് ഈ പുരോഗതി. ഇപ്പോൾ വനങ്ങളിലൂടെയും മരങ്ങളിലൂടെയുമുള്ള കാർബൺ സിങ്ക് 2005-ലെ നിലവാരത്തിൽ നിന്ന് 2035-ഓടെ 3.5-4.0 ബില്യൺ ടൺ CO2-ന് തുല്യമായി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

ഇന്ത്യയുടെ കാലാവസ്ഥാ പ്രവർത്തനങ്ങൾ സുസ്ഥിരവും അഭിലാഷപൂർണ്ണവുമാണ്. നമ്മുടെ ലക്ഷ്യങ്ങൾ നിശ്ചിത സമയത്തിന് മുമ്പേ കൈവരിച്ചുവെന്ന റെക്കോഡ്, ഭാവിയിലെ പ്രതിബദ്ധതകൾ നിറവേറ്റാനുള്ള നമ്മുടെ കഴിവിൽ ശക്തമായ ആത്മവിശ്വാസം നൽകുകയും കാലാവസ്ഥാ പ്രവർത്തനങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ശുദ്ധോർജ്ജവും ഹരിത വളർച്ചയും വേഗത്തിലാക്കുന്നു

വൻതോതിലുള്ള പുനരുപയോഗ ഊർജ്ജ വിപുലീകരണം, ബാറ്ററി സംഭരണ സംവിധാനങ്ങൾ, ഹരിതോർജ്ജ ഇടനാഴികൾ, കൂടുതൽ ശുദ്ധമായ നിർമ്മാണ രീതികൾ എന്നിവയുൾപ്പെടെയുള്ള നടപടികളിലൂടെയാണ് ഇന്ത്യയുടെ കാലാവസ്ഥാ തന്ത്രം നടപ്പിലാക്കുന്നത്, ഇത് രാജ്യത്തുടനീളം വിശ്വസനീയവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നു.

ഗ്രീൻ ഹൈഡ്രജൻ മിഷൻ, പി.എം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന; പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതികൾ, പി.എം-കുസും; കാർബൺ ക്യാപ്‌ചർ, യൂട്ടിലൈസേഷൻ ആൻഡ് സ്റ്റോറേജ് (CCUS) എന്നിവയ്ക്കായുള്ള പ്രോത്സാഹനം; ആണവോർജ്ജം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളിലുടനീളം കാലാവസ്ഥാ പരിഗണനകൾ സംയോജിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, സ്ഥാപനപരമായ ശേഷി, നൂതന ആവാസവ്യവസ്ഥകൾ, പ്രാദേശിക തലത്തിലുള്ള അതിജീവന നടപടികൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും ഇത് ഊന്നൽ നൽകുന്നു. കൂടാതെ, ഇന്റർനാഷണൽ സോളാർ അലയൻസ് (ISA), കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചർ (CDRI), ഗ്ലോബൽ ബയോ-ഫ്യുവൽ അലയൻസ് (GBA), ലീഡർഷിപ്പ് ഗ്രൂപ്പ് ഫോർ ഇൻഡസ്ട്രി ട്രാൻസിഷൻ (Lead-IT) തുടങ്ങിയ സംരംഭങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ഇന്ത്യ ഒരു ഗുണാത്മക കാലാവസ്ഥാ പ്രവർത്തന അജണ്ട പിന്തുടരുന്നു.

കാലാവസ്ഥാ അതിജീവനം മെച്ചപ്പെടുത്തൽ

ഇന്ത്യയുടെ കാലാവസ്ഥാ സമീപനം വെറും ലഘൂകരണ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് അതിജീവന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ഇതിനകം തന്നെ അനുഭവപ്പെട്ടു ൃതുടങ്ങിയിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഇന്ത്യ അതിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളിലുടനീളം അതിജീവനത്തിനും ദുരന്ത പ്രതിരോധത്തിനും ശക്തമായ ഊന്നൽ നൽകിയിട്ടുണ്ട്. കാലാവസ്ഥാ അതിജീവന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായുള്ള ചില പ്രധാന നടപടികൾ ഇവയാണ്: കണ്ടൽക്കാടുകളുടെ പുനരുദ്ധാരണം, തീരദേശ നിയന്ത്രണം, കാലാവസ്ഥയെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ ദുർബലമായ തീരപ്രദേശങ്ങളുടെ സംരക്ഷണം; ചുഴലിക്കാറ്റുകൾക്കും തിരമാലകൾക്കും വേണ്ടിയുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ; ഹിമാലയൻ സംസ്ഥാനങ്ങളിലെ ഗ്ലേസിയർ നിരീക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര ഉപജീവനം എന്നിവയ്ക്കായുള്ള പ്രത്യേക പദ്ധതികൾ; ഉരുൾപൊട്ടൽ, ഗ്ലേസിയർ തടാകങ്ങളിലെ വെള്ളപ്പൊക്കം എന്നിവയിൽ നിന്നുള്ള അപകടസാധ്യതകൾ നേരിടാൻ കാലാവസ്ഥയെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ; സംസ്ഥാനങ്ങളിലുടനീളം താപതരംഗ പ്രതിരോധ പദ്ധതികൾ (ഹീറ്റ് ആക്ഷൻ പ്ലാനുകൾ) നടപ്പിലാക്കൽ; കമ്മ്യൂണിറ്റി അധിഷ്ഠിത ദുരന്ത നിവാരണ, പ്രതിരോധ പരിപാടികൾ തുടങ്ങിയവ.

കാലാവസ്ഥാ പ്രവർത്തന ചട്ടക്കൂടിന് കീഴിൽ, ഇന്ത്യയുടെ എൻ.ഡി.സി (NDC) നടപ്പിലാക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമ്മ പദ്ധതിയും (NAPCC) അതിന്റെ ഒമ്പത് ദേശീയ ദൗത്യങ്ങളും കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സംസ്ഥാന കർമ്മ പദ്ധതികളും (SAPCC) വഴിയാണ്. കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതും കുറഞ്ഞ കാർബൺ പുറന്തള്ളുന്നതുമായ വികസനത്തിനായി ഏകോപിതവും സമ്പൂർണ്ണവുമായ ​ഗവൺമെന്റ് സമീപനം ഉറപ്പാക്കിക്കൊണ്ട് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ പദ്ധതികളുമായും പ്രോഗ്രാമുകളുമായും ചേർന്നാണ് ഈ ചട്ടക്കൂട് നടപ്പിലാക്കുന്നത്.

ജൽ ജീവൻ മിഷൻ, സുസ്ഥിര കൃഷിക്കായുള്ള ദേശീയ ദൗത്യം, സുസ്ഥിര ആവാസവ്യവസ്ഥ, മിഷ്ടി (MISHTI - തീരദേശ ആവാസവ്യവസ്ഥയ്ക്കും വരുമാനത്തിനുമുള്ള കണ്ടൽക്കാട് പദ്ധതി), ദേശീയ ദുരന്ത നിവാരണ പദ്ധതി, സോയിൽ ഹെൽത്ത് കാർഡ്, പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന (PMKSY) തുടങ്ങിയ വിവിധ പദ്ധതികളിലൂടെയും പരിപാടികളിലൂടെയും പ്രാദേശിക തലത്തിൽ ഇന്ത്യയുടെ കാലാവസ്ഥാ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.

ജനകേന്ദ്രീകൃത സമീപനം

ഇന്ത്യയുടെ കാലാവസ്ഥാ ശ്രമങ്ങൾ "പരിസ്ഥിതിക്ക് അനുയോജ്യമായ ജീവിതശൈലി (LiFE)" എന്ന തത്വത്തെ കേന്ദ്രീകരിച്ചുള്ളതാണ്. ഇത് സുസ്ഥിര ജീവിതത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നു. കൂടാതെ, മരം നട്ടുപിടിപ്പിക്കലിനെ ജനകീയ കാലാവസ്ഥാ പ്രവർത്തനമാക്കി മാറ്റുന്നതിനായി 'ഏക് പേഡ് മാ കേ നാം' (അമ്മയുടെ പേരിൽ ഒരു മരം) പോലുള്ള സംരംഭങ്ങളും നടപ്പിലാക്കുന്നു.

എൻ.ഡി.സി (NDC - 2031-35) സംബന്ധിച്ച സമീപനം

2031-2035 കാലയളവിലേക്കുള്ള ഇന്ത്യയുടെ എൻ.ഡി.സി (ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള സംഭാവനകൾ) രൂപപ്പെടുത്തുന്നതിൽ പാരിസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾക്കും ദീർഘകാല ലക്ഷ്യങ്ങൾക്കും അനുസൃതമായി ദേശീയ യാഥാർത്ഥ്യങ്ങൾ, വികസന മുൻഗണനകൾ, ഊർജ്ജ സുരക്ഷ, കാലാവസ്ഥാ പ്രവർത്തനങ്ങളിലെ ഉയർന്ന ലക്ഷ്യബോധം എന്നിവ സമന്വയിപ്പിക്കുന്നതിനായി ആദ്യ ആഗോള സ്റ്റോക്ക്‌ടേക്കിന്റെ (GST) ഫലങ്ങൾ, 'പൊതുവായതും എന്നാൽ വ്യത്യസ്തവുമായ ഉത്തരവാദിത്തങ്ങളും അതത് ശേഷികളും' (CBDR-RC) എന്ന തത്വവും നീതിയും ​ഗവൺമെന്റ് പരിഗണിച്ചിട്ടുണ്ട്.

ഇന്ത്യയുടെ തുടർച്ചയായ കാലാവസ്ഥാ പ്രതിബദ്ധതകൾ നീതി ആയോഗിലെ പത്ത് വർക്കിംഗ് ഗ്രൂപ്പുകൾ നടത്തിയ വിപുലമായ സ്റ്റേക്ക്‌ഹോൾഡർ കൺസൾട്ടേഷനുകളുടെയും പഠനങ്ങളുടെയും ഫലമാണ്. കേന്ദ്ര മന്ത്രാലയങ്ങൾ, മേഖലയിലെ വിദഗ്ധർ, വ്യവസായ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ തുടങ്ങിയവ ഉൾപ്പെട്ടതായിരുന്നു ഈ പത്ത് ഗ്രൂപ്പുകൾ. ഊർജ്ജം, വ്യവസായം, ഗതാഗതം, കൃഷി, ജലം, നഗരവികസനം എന്നീ മേഖലകളിലുടനീളമുള്ള വിവരങ്ങൾ ശ്രദ്ധാപൂർവ്വം വിലയിരുത്തിക്കൊണ്ട് പരിഷ്കരിച്ച ലക്ഷ്യങ്ങൾ അഭിലഷണീയവും എന്നാൽ കൈവരിക്കാവുന്നതും ആഭ്യന്തര ശേഷികളിൽ അധിഷ്ഠിതവുമാണെന്ന് ഉറപ്പുവരുത്തി. ഈ പ്രക്രിയ കാലാവസ്ഥാ ലക്ഷ്യങ്ങളുമായി ദേശീയ വികസന മുൻഗണനകളെ യോജിപ്പിച്ചുകൊണ്ട് ഗവൺമെന്റിന്റെയും സമൂഹത്തിന്റെയും സമ്പൂർണ്ണ സമീപനം ഉറപ്പാക്കി. വളർച്ച, ഉപജീവനം, ഊർജ്ജ-ഭക്ഷ്യ സുരക്ഷ എന്നിവ സംരക്ഷിച്ചുകൊണ്ട് തന്നെ ഉൾക്കൊള്ളുന്നതും പങ്കാളിത്തമുള്ളതുമായ കാലാവസ്ഥാ നയരൂപീകരണത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഈ കൂടിയാലോചനാരീതി പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യയുടെ തുടർച്ചയായ കാലാവസ്ഥാ പ്രതിബദ്ധതകൾ യുവാക്കൾക്കും സ്ത്രീകൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ഇത് ഹരിത പരിവർത്തനത്തിൽ അവരെ പ്രധാന പങ്കാളികളാക്കുകയും ചെയ്യും.

ശക്തമായ നയപരമായ ദിശാബോധം, സാങ്കേതിക നവീകരണം, ജനപങ്കാളിത്തം എന്നിവയിലൂടെ സാമ്പത്തിക വളർച്ചയും പാരിസ്ഥിതിക ഉത്തരവാദിത്തവും കൈകോർത്തു മുന്നോട്ടുപോകുമെന്ന് ഇന്ത്യ തുടർന്നും തെളിയിക്കുന്നു.

2031 മുതൽ 2035 വരെയുള്ള കാലയളവിലേക്കുള്ള ഇന്ത്യയുടെ എൻ.ഡി.സി-ക്ക് (ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള സംഭാവനകൾ) കേന്ദ്ര മന്ത്രിസഭ നൽകിയ അംഗീകാരം, കുറഞ്ഞ കാർബൺ പുറന്തള്ളുന്നതും കാലാവസ്ഥാ മാറ്റങ്ങളെ പ്രതിരോധിക്കുന്നതുമായ ഒരു ഭാവിയിലേക്കുള്ള ഇന്ത്യയുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്, ഇത് കാലാവസ്ഥാ പ്രവർത്തനങ്ങളിലെ ആഗോള നേതാവ് എന്ന നിലയിലുള്ള ഇന്ത്യയുടെ പങ്കിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Chronic therapies power 11% growth in Indian pharma market in May

Media Coverage

Chronic therapies power 11% growth in Indian pharma market in May
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
World Leaders Congratulate Prime Minister Shri Narendra Modi on Becoming India’s Longest-Serving Elected Prime Minister
June 09, 2026

Prime Minister Shri Narendra Modi received warm congratulations from world leaders on the eve of his becoming the longest-serving elected Prime Minister of India. World leaders from across the globe paid tribute to Prime Minister’s transformative governance, his advocacy for the Global South, and his vision of an inclusive and economically dynamic India.

H.E. Anura Kumara Disanayaka, the President of Sri Lanka, in a letter dated 8 June 2026 addressed to the Prime Minister, conveyed the warm congratulations of the Government and people of Sri Lanka to him, stating: “This milestone is a testament not only to your years in office, but also to the trust and confidence that the people of the world’s largest democracy have repeatedly placed in your leadership.” The President also highlighted India’s remarkable economic and social transformation and noted that Prime Minister Modi’s vision has inspired many beyond India’s borders, including Sri Lanka. Prime Minister Modi visited Sri Lanka from 4–6 April 2025, his fourth visit to the island nation, during which he was conferred the Mitra Vibhushana, Sri Lanka’s highest civilian honour accorded to a foreign dignitary. The visit reaffirmed India’s Neighbourhood First policy, with Sri Lanka among the closest beneficiaries of India’s steadfast partnership, including India’s pivotal support during Sri Lanka’s economic difficulties in 2022.

H.E. James Marape, the Prime Minister of Papua New Guinea, in a personal video message, described Prime Minister Modi as “a role model and an example of leadership”. He also stated - “Lifting over 200 million people out of poverty to good life today is an amazing feat.” Prime Minister Marape expressed Papua New Guinea’s warm friendship and its desire to further consolidate bilateral ties. Prime Minister Modi’s historic visit to Papua New Guinea in May 2023, the first-ever by an Indian Prime Minister, for the Third Forum for India–Pacific Islands Cooperation (FIPIC-III) Summit was a landmark moment in India’s engagement with the Pacific Island nations. The visit underscored India’s role as a committed partner of the Global South.

H.E. Kamla Persad-Bissessar, the Prime Minister of Trinidad and Tobago, congratulated Prime Minister Modi on this occassion, noting that “under the leadership of Prime Minister Modi, India has evolved as a leading voice on global matters.” She highlighted Prime Minister Modi’s journey from humble beginnings to leading a nation of 1.4 billion people across three terms, and underscored India’s significant achievements in foreign policy, economic growth, infrastructure, and socio-economic development. Prime Minister Modi paid a landmark visit to Trinidad and Tobago from 3–4 July 2025, the first bilateral visit by an Indian Prime Minister in 26 years, coinciding with the 180th anniversary of the arrival of Indian immigrants to Trinidad and Tobago.