ഇന്ത്യയിലെ സ്ത്രീകളുടെ നേട്ടങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഈ നേട്ടങ്ങൾ സ്ത്രീ ശക്തിയുടെ ആത്മവിശ്വാസത്തിന്റെ ഫലമാണെന്ന് പറഞ്ഞു. ഈ നേട്ടങ്ങൾ അമൃത കാലത്തെ സ്വപ്‌നങ്ങൾ
യാഥാർത്ഥ്യമാക്കുമെന്ന് നമുക്ക് ഉറപ്പ് നൽകുന്നു, അദ്ദേഹം പറഞ്ഞു.
വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ആദ്യ വനിതാ ലോക്കോ പൈലറ്റായ ശ്രീമതി സുരേഖ യാദവിനെക്കുറിച്ചുള്ള കേന്ദ്രമന്ത്രി റാവുസാഹേബ് പാട്ടീൽ ദൻവെയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഇതാണ് പുതിയ ഇന്ത്യയുടെ സ്ത്രീശക്തിയുടെ ആത്മവിശ്വാസം! സ്ത്രീകൾ ഇന്ന് ജീവിതത്തിന്റെ എല്ലാ മേഖലകളിലും തങ്ങളുടെ പേര് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന നേട്ടങ്ങൾ, അമൃത കാലത്ത് രാജ്യത്തിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുമെന്ന് അവർ ഉറപ്പുനൽകുന്നു."
यह नए भारत की नारीशक्ति का आत्मविश्वास है! जीवन के हर क्षेत्र में आज महिलाएं जिन उपलब्धियों को अपने नाम दर्ज करा रही हैं, वो अमृतकाल में देश के संकल्पों के साकार होने का विश्वास दिलाती हैं। https://t.co/cyFvpubnsl
— Narendra Modi (@narendramodi) March 15, 2023


