പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ന്യൂഡൽഹിയിൽ നടക്കുന്ന എ.ഐ ഇംപാക്ട് ഉച്ചകോടി 2026-ൽ പങ്കെടുക്കുന്നതിനായി ലിക്റ്റൻസ്റ്റൈൻ പ്രിൻസിപ്പാലിറ്റിയിലെ കിരീടാവകാശി അലോയിസ് രാജകുമാരൻ ഇന്ത്യ സന്ദർശിച്ചു.

ഉച്ചകോടിയോടനുബന്ധിച്ച് 2026 ഫെബ്രുവരി 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അലോയിസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ലിക്റ്റൻസ്റ്റൈനും ഊഷ്മളവും സൗഹൃദപരവുമായ ഉഭയകക്ഷി ബന്ധമാണ് പുലർത്തുന്നതെന്ന് ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു.

 

2025 ഒക്ടോബറിൽ ഇന്ത്യ-TEPA സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നതിനെ സ്വാഗതം ചെയ്ത നേതാക്കൾ, ഈ കരാർ ഉഭയകക്ഷി സാമ്പത്തിക ഇടപെടലുകൾക്ക് പുതിയ ഉണർവ് നൽകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് 100 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാൻ TEPA കരാർ സഹായിക്കുമെന്ന് ഇരു നേതാക്കളും വിലയിരുത്തി. ഉയർന്ന മൂല്യമുള്ള ഉൽപ്പാദനം, നൂതന സാങ്കേതികവിദ്യകൾ, നവീനാശയ-അധിഷ്ഠിത മേഖലകൾ എന്നിവയിൽ സഹകരണം ശക്തമാക്കാൻ ഇരുവരും സമ്മതിച്ചു.

 

ഇന്ത്യ-ലിക്റ്റൻസ്റ്റൈൻ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പായി ഈ കൂടിക്കാഴ്ച. പരസ്പര പ്രയോജനകരമായ സഹകരണം വിപുലീകരിക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പങ്കിട്ട പ്രതിബദ്ധത ഇത് വീണ്ടും ഉറപ്പിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
15 of 20 fertiliser ships cross Strait of Hormuz safely, centre assures no supply disruption

Media Coverage

15 of 20 fertiliser ships cross Strait of Hormuz safely, centre assures no supply disruption
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Share your ideas and suggestions for 'Mann Ki Baat' now!
July 05, 2026

Prime Minister Narendra Modi will share 'Mann Ki Baat' on Sunday, July 26th. If you have innovative ideas and suggestions, here is an opportunity to directly share it with the PM. Some of the suggestions would be referred by the Prime Minister during his address.

Share your inputs in the comments section below.