കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി തെരഞ്ഞെടുക്കപ്പെട്ട 71,000പേര്‍ക്കുള്ള നിയമന കത്തുകള്‍ 2023 ജനുവരി 20 ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്യും. നിയമനം ലഭിച്ചവരെ ഈ അവസരത്തില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് തൊഴില്‍മേള. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനുമുള്ള ഒരു ഉള്‍പ്രേരകമായി തൊഴില്‍മേള പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തിലുടനീളത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട് നിയമന ലഭിക്കുന്നവരില്‍ മറ്റുള്ളവരോടൊപ്പമുള്ള, ജൂനിയര്‍ എഞ്ചിനീയര്‍മാര്‍, ലോക്കോ പൈലറ്റുകള്‍, ടെക്‌നീഷ്യന്‍മാര്‍, ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍, സ്‌റ്റെനോഗ്രാഫര്‍, ജൂനിയര്‍ അക്കൗണ്ടന്റ്, ഗ്രാമീണ്‍ ഡാക് സേവക്, ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍, അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥര്‍, പി.എ, എം.ടി.എസുകള്‍ എന്നിവയില്‍പ്പെടുന്നവരും കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള വിവിധ തസ്തികകളിലും/സ്ഥാനങ്ങളില്‍ ചേരും.

പുതുതായി ചുമതലയേല്‍ക്കുന്ന ഉദ്യോഗസ്ഥര്‍ കര്‍മ്മയോഗി പ്രാരംഭ മൊഡ്യൂളില്‍ നിന്ന് പഠിച്ചതിന്റെ അനുഭവവും ഈ തൊഴില്‍മേള പരിപാടിയില്‍ പങ്കുവയ്ക്കും. ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലെ എല്ലാ പുതിയ നിയമനങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ കോഴ്‌സാണ് കര്‍മ്മയോഗി പ്രാരംഭ മൊഡ്യൂള്‍.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How ODOP is helping Pratapgarh turn its amla into a bigger business

Media Coverage

How ODOP is helping Pratapgarh turn its amla into a bigger business
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 1
September 01, 2026

#ModiHaiTohMumkinHai: Economy, Diplomacy and Atmanirbhar Milestones in One Social-Media Sweep