ലോകം ഒന്നിച്ചുചേര്‍ന്ന് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കണമെന്ന് 2014 സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത് ഇന്ത്യയില്‍ വേരുകളുള്ള യോഗയുടെ യശസ്സാര്‍ന്ന പാരമ്പര്യത്തിന് ചേര്‍ന്ന സ്‌തുത്യുപഹാരമായി മാറി.
2014 ഡിസംബറില്‍ 177 രാജ്യങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്ട്ര സഭ ഈ അഭിപ്രായം സ്വീകരിച്ച്, ജൂണ്‍ 21 ' അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിച്ചു. ഈ 177 രാജ്യങ്ങള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ ഭൂഖണ്ഡങ്ങളിലുമുള്‍പ്പെട്ടവയാണ്.
ജൂണ്‍ 21 'അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിച്ചത് യോഗയെ ലോകവ്യാപകമായി കൂടുതല്‍ ജനപ്രിയമാക്കുന്നതിനു വിശാലമായ വഴിയൊരുക്കും. സ്വന്തം നിലയ്ക്കുതന്നെ യോഗയില്‍ സജീവമായ പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗയെ ധ്യാനത്തിന്റെയും കര്‍മത്തിന്റെയും ഭക്തിയുടെയും മനോഹര ലയനമായും 'രോഗ മുക്തി'യും 'ഭോഗ മുക്തി'യും നേടാനുള്ള വഴിയായും വിശദീകരിച്ചു. യഥാര്‍ത്ഥത്തില്‍, യുവജനങ്ങള്‍ക്കിടയില്‍ യോഗ കൂടുതല്‍ ജനപ്രിയമാക്കുന്നതിന് ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യമെടുത്ത് യോഗാ സര്‍വകലാശാല ഉദ്ഘാടനം ചെയ്തിരുന്നു.