നര്‍മദാപുരത്ത് 'ഊര്‍ജ്ജ, പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദന മേഖലയ്ക്കും' രത്ലാമില്‍ വന്‍കിട വ്യവസായ പാര്‍ക്കിനും തറക്കല്ലിട്ടു
ഇന്‍ഡോറില്‍ രണ്ട് ഐടി പാര്‍ക്കുകള്‍ക്കും സംസ്ഥാനത്തുടനീളം ആറ് പുതിയ വ്യവസായ പാര്‍ക്കുകള്‍ക്കും തറക്കല്ലിട്ടു
'ഇന്നത്തെ പദ്ധതികള്‍ സൂചിപ്പിക്കുന്നത് മധ്യപ്രദേശിന് വേണ്ടിയുള്ള ഞങ്ങളുടെ ബൃഹത്തായ ദൃഢനിശ്ചയത്തെയാണ്
'ഏതൊരു രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിന്, ഭരണം സുതാര്യവും അഴിമതിമുക്തവുമാക്കേണ്ടത് ആവശ്യമാണ്'
'ഇന്ത്യ അടിമത്തത്തിന്റെ മാനസികാവസ്ഥ ഉപേക്ഷിച്ചു, ഇപ്പോള്‍ സ്വതന്ത്രമായ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ തുടങ്ങിയിരിക്കുന്നു'
'ഇന്ത്യയെ ഒറ്റക്കെട്ടായി നിലനിര്‍ത്തിയ സനാതന ധര്‍മത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം'
140 കോടി ഇന്ത്യക്കാരുടെ വിജയമാണ് ജി20യുടെ മഹത്തായ വിജയം.
'ലോകത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിലും ഒരു വിശ്വാമിത്രനായി ഉയര്‍ന്നുവരുന്നതിലും ഭാരതം അതിന്റെ വൈദഗ്ദ്ധ്യം കാണിക്കുന്നു'
'നിര്‍ധനര്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ് ഗവണ്‍മെന്റിന്റെ അടിസ്ഥാനമന്ത്രമാണ്'
'മോദിയുടെ ഉറപ്പിന്റെ മുന്‍കാല അനുഭവം നിങ്ങളുടെ മുന്നിലുണ്ട്'
'റാണി ദുര്‍ഗ്ഗാവതിയുടെ 500-ാം ജന്മവാര്‍ഷികം 2023 ഒക്ടോബര്‍ 5-ന് ഗംഭീരമായി ആഘോഷിക്കും'
' എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന് എന്ന മാതൃക ഇന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കുകയാണ്.
സന്ത് രവിദാസ് ജിയുടെ സ്മാരകത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തതും അദ്ദേഹം അനുസ്മരിച്ചു.

ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!

മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഹര്‍ദീപ് സിങ് പുരി, മധ്യപ്രദേശിലെ മറ്റ് മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, എംഎല്‍എമാര്‍, എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ,

ബുന്ദേല്‍ഖണ്ഡിലെ ഈ ഭൂമി ധീരരുടെ നാടാണ്, യോദ്ധാക്കളുടെ നാടാണ്. ബീന, ബേത്വ നദികളാല്‍ അനുഗ്രഹീതമാണ് ഈ ഭൂമി. എന്നെ സംബന്ധിച്ചിടത്തോളം, ഈ മാസം രണ്ടാം തവണ നിങ്ങളെ എല്ലാവരെയും സാഗറില്‍ കാണാന്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമാണ്. ഇന്ന് നിങ്ങളുടെ എല്ലാവരുടെയും ഇടയിലായിരിക്കാന്‍ എന്നെ അനുവദിച്ചതിന് ശ്രീ ശിവരാജ് ജിയുടെ ഗവണ്‍മെന്റിനെയും ഞാന്‍ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.
സന്ത് രവിദാസ് ജിയുടെ മഹത്തായ സ്മാരകത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനാണ് ഞാന്‍ അവസാനമായി നിങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നത്. മധ്യപ്രദേശിന്റെ വികസനത്തിന് പുതിയ കുതിപ്പ് നല്‍കുന്ന നിരവധി പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിക്കാന്‍ ഇന്ന് എനിക്ക് അവസരമുണ്ടായി. ഈ പദ്ധതികള്‍ ഈ പ്രദേശത്തിന്റെ വ്യാവസായിക വികസനത്തിന് പുതിയ ഊര്‍ജം നല്‍കും. 50,000 കോടിയിലധികം രൂപയാണ് ഈ പദ്ധതികള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് ചെലവഴിക്കുന്നത്. അമ്പതിനായിരം കോടി എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാകുമോ? നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളുടേയും വാര്‍ഷിക ബജറ്റ് കേന്ദ്ര ഗവണ്‍മെന്റ് ഇന്ന് ഒരു പരിപാടിക്ക് വേണ്ടി മാത്രം ചെലവഴിക്കുന്ന അത്രയും തുകയില്ല. മധ്യപ്രദേശിനോടുള്ള നമ്മുടെ പ്രതിബദ്ധത എത്ര വലുതാണെന്ന് ഇത് കാണിക്കുന്നു. ഈ പദ്ധതികളെല്ലാം വരും കാലങ്ങളില്‍ മധ്യപ്രദേശിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും. പാവപ്പെട്ടവരുടെയും ഇടത്തരം കുടുംബങ്ങളുടെയും സ്വപ്നങ്ങളാണ് ഈ പദ്ധതികള്‍ സാക്ഷാത്കരിക്കാന്‍ പോകുന്നത്. ബിനാ റിഫൈനറിയുടെ വിപുലീകരണത്തിന്റെയും നിരവധി പുതിയ സൗകര്യങ്ങളുടെ ഉദ്ഘാടനത്തിന്റെയും പേരില്‍ മധ്യപ്രദേശിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.

 

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യത്തിന്റെ ഈ 'അമൃത് കാലത്ത്' ഓരോ ഇന്ത്യക്കാരും തങ്ങളുടെ ഇന്ത്യയെ വികസിപ്പിക്കാന്‍ തീരുമാനിച്ചു. ഈ ദൃഢനിശ്ചയം കൈവരിക്കുന്നതിന്, ഇന്ത്യ സ്വാശ്രിതമായിരിക്കേണ്ടത് അത്യാവശ്യമാണ്, കൂടാതെ വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുകയും ചെയ്യുന്നു. ഇന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് പെട്രോളും ഡീസലും മാത്രമല്ല, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നു. ഇന്ന് ബിനായിലെ പെട്രോകെമിക്കല്‍ സമുച്ചയത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഇത്തരം വസ്തുക്കളുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കും. പ്ലാസ്റ്റിക് പൈപ്പുകള്‍, ബാത്ത്‌റൂം ബക്കറ്റുകള്‍, മഗ്ഗുകള്‍, പ്ലാസ്റ്റിക് ടാപ്പുകള്‍, പ്ലാസ്റ്റിക് കസേരകള്‍, മേശകള്‍, ഹൗസ് പെയിന്റ്, കാര്‍ ബമ്പറുകള്‍, ഡാഷ്‌ബോര്‍ഡുകള്‍, പാക്കേജിംഗ് സാമഗ്രികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഗ്ലൂക്കോസ് കുപ്പികള്‍, മെഡിക്കല്‍ സിറിഞ്ചുകള്‍ എന്നിവ നിര്‍മ്മിക്കുന്നതില്‍ പെട്രോകെമിക്കലുകള്‍ക്ക് കാര്യമായ പങ്കുണ്ട് എന്ന് പലര്‍ക്കും അറിയില്ലായിരിക്കാം. വിവിധ തരത്തിലുള്ള കാര്‍ഷിക ഉപകരണങ്ങള്‍. ഇപ്പോള്‍, ബിനയില്‍ സ്ഥാപിക്കുന്ന ആധുനിക പെട്രോകെമിക്കല്‍ സമുച്ചയം ഈ പ്രദേശത്തെ മുഴുവന്‍ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. അത് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇത് പുതിയ വ്യവസായങ്ങള്‍ ഇവിടെ കൊണ്ടുവരും, പ്രാദേശിക കര്‍ഷകര്‍ക്കും ചെറുകിട സംരംഭകര്‍ക്കും പ്രയോജനപ്പെടും. ഏറ്റവും പ്രധാനമായി, ഇത് നമ്മുടെ യുവാക്കള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ നല്‍കും.
ഇന്നത്തെ പുതിയ ഇന്ത്യയില്‍ നിര്‍മ്മാണ മേഖലയും പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ വര്‍ധിക്കുകയും വികസിക്കുകയും ചെയ്യുന്നതിനാല്‍, ഉല്‍പ്പാദന മേഖലയെ നവീകരിക്കേണ്ടതും ഒരുപോലെ പ്രധാനമാണ്. ഈ കാഴ്ചപ്പാടോടെ, ഈ പരിപാടിയുടെ ഭാഗമായി മധ്യപ്രദേശില്‍ 10 പുതിയ വ്യവസായ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിച്ചു. പുനരുപയോഗ ഊര്‍ജവുമായി ബന്ധപ്പെട്ട നര്‍മ്മദാപുരത്തെ നിര്‍മ്മാണ മേഖലയായാലും, ഇന്‍ഡോറിലെ രണ്ട് പുതിയ ഐടി പാര്‍ക്കുകളായാലും, രത്ലാമിലെ ഒരു വന്‍കിട വ്യവസായ പാര്‍ക്കായാലും, ഇവയെല്ലാം മധ്യപ്രദേശിന്റെ വ്യാവസായിക ശക്തിക്ക് കൂടുതല്‍ കരുത്ത് നല്‍കും. മധ്യപ്രദേശിന്റെ വ്യാവസായിക ശക്തി വളരുമ്പോള്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടും. യുവാക്കള്‍, കര്‍ഷകര്‍, ചെറുകിട സംരംഭകര്‍ എന്നിവരെല്ലാം അവരുടെ വരുമാനത്തില്‍ വര്‍ദ്ധനവ് കാണുകയും എല്ലാവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും.

എന്റെ കുടുംബാംഗങ്ങളേ,

ഏതൊരു രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിന്, ഭരണം പൂര്‍ണ സുതാര്യതയോടെ പ്രവര്‍ത്തിക്കുകയും അഴിമതി തടയുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്. മധ്യപ്രദേശിലെ ഇന്നത്തെ തലമുറ ഓര്‍ക്കുന്നില്ലായിരിക്കാം, എന്നാല്‍ രാജ്യത്തെ ഏറ്റവും ജീര്‍ണിച്ച സംസ്ഥാനങ്ങളിലൊന്നായി മധ്യപ്രദേശ് കുപ്രസിദ്ധി നേടിയ ഒരു കാലമുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള കാലഘട്ടം മധ്യപ്രദേശില്‍ ദീര്‍ഘകാലം ഭരിച്ചവര്‍ കുറ്റകൃത്യങ്ങളും അഴിമതിയും ഒഴികെ മറ്റൊന്നും സംസ്ഥാനത്തിന് നല്‍കിയില്ല. അക്കാലത്ത്, മധ്യപ്രദേശ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ടതായിരുന്നു, ആളുകള്‍ക്ക് ക്രമസമാധാനത്തില്‍ വിശ്വാസമില്ലായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ മധ്യപ്രദേശില്‍ എങ്ങനെ വ്യവസായങ്ങള്‍ സ്ഥാപിക്കാനാകും? കച്ചവടത്തിനായി ഇവിടെ വരാന്‍ ആര്‍ക്കാണ് ധൈര്യം? നിങ്ങള്‍ ഞങ്ങള്‍ക്ക് സേവനം ചെയ്യാന്‍ അവസരം നല്‍കിയപ്പോള്‍, ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് സേവനം ചെയ്യാന്‍ അവസരം നല്‍കിയപ്പോള്‍, മധ്യപ്രദേശിന്റെ വിധി മാറ്റാന്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. ഞങ്ങള്‍ മധ്യപ്രദേശിനെ ഭയത്തില്‍ നിന്ന് മോചിപ്പിച്ചു, ക്രമസമാധാനം സ്ഥാപിച്ചു, സ്ഥിതി മെച്ചപ്പെടുത്തി. റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചു ബുന്ദേല്‍ഖണ്ഡിനെ കോണ്‍ഗ്രസ് എങ്ങനെ അവഗണിച്ചുവെന്ന് മുന്‍ തലമുറയിലെ ആളുകള്‍ ഓര്‍ക്കും. ഇന്ന് ബിജെപി ഗവണ്‍മെന്റിന് കീഴില്‍ എല്ലാ ഗ്രാമങ്ങളിലും റോഡുകള്‍ എത്തുന്നു, എല്ലാ വീട്ടിലും വൈദ്യുതി എത്തുന്നു. കണക്റ്റിവിറ്റി മെച്ചപ്പെടുമ്പോള്‍, വ്യവസായങ്ങള്‍ക്കും കച്ചവടങ്ങള്‍ക്കും അനുകൂലവും പ്രശാന്തവുമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇന്ന്, മുന്‍നിര നിക്ഷേപകര്‍ വരാന്‍ താല്‍പ്പര്യപ്പെടുന്നു

 

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മധ്യപ്രദേശ് വ്യാവസായിക വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്റെ കുടുംബാംഗങ്ങളേ,

ഇന്നത്തെ പുതിയ ഇന്ത്യ അതിവേഗം പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അടിമ മാനസികാവസ്ഥയില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും  ' എല്ലാവരുടെയും ശ്രമങ്ങള്‍' എന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞാന്‍ ചെങ്കോട്ടയില്‍ നിന്ന് വിശദമായി ചര്‍ച്ച ചെയ്തത് നിങ്ങള്‍ ഓര്‍ക്കും. ഇന്ത്യ അടിമ മനോഭാവത്തിന് അപ്പുറത്തേക്ക് നീങ്ങുകയും സ്വാതന്ത്ര്യത്തില്‍ അഭിമാനത്തോടെ മുന്നേറാന്‍ തുടങ്ങുകയും ചെയ്തതില്‍ ഞാന്‍ ഇന്ന് അഭിമാനിക്കുന്നു. ഏതൊരു രാജ്യവും അത്തരമൊരു ദൃഢനിശ്ചയം നടത്തുമ്പോള്‍, അതിന്റെ പരിവര്‍ത്തനം ആരംഭിക്കുന്നു. ജി20 ഉച്ചകോടിക്കിടെ നിങ്ങള്‍ ഇതിന്റെ ഒരു കാഴ്ച്ച കണ്ടു. 'ജി20' എന്ന വാക്ക് ഓരോ ഗ്രാമത്തിലെയും കുട്ടികള്‍ക്കിടയില്‍ അഭിമാനത്തോടെ അലയടിക്കുകയാണ്. ജി20 ഉച്ചകോടിക്ക് ഇന്ത്യ എങ്ങനെ ആതിഥേയത്വം വഹിച്ചുവെന്ന് നിങ്ങള്‍ എല്ലാവരും കണ്ടതാണ്. ഇനി പറയൂ സുഹൃത്തുക്കളേ, നിങ്ങള്‍ എന്നോട് പറയുമോ? നിങ്ങളുടെ കൈകള്‍ ഉയര്‍ത്തി എനിക്ക് ഉത്തരം നല്‍കുക, പിന്നിലുള്ളവര്‍ പോലും പ്രതികരിക്കും. ജി 20 ഉച്ചകോടിയുടെ വിജയത്തില്‍ നിങ്ങള്‍ക്ക് അഭിമാനമുണ്ടോ ഇല്ലയോ എന്ന് എന്നോട് പറയാമോ? നിങ്ങള്‍ക്ക് അഭിമാനം തോന്നിയോ, ഇല്ലയോ? രാജ്യത്തിന് അഭിമാനം തോന്നിയോ, ഇല്ലയോ? നിങ്ങളുടെ തല ഉയര്‍ത്തിയിട്ടുണ്ടോ, ഇല്ലയോ? അഭിമാനത്താല്‍ നെഞ്ച് വീര്‍പ്പുമുട്ടിയോ?

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ,

ഇന്ന് നിങ്ങള്‍ക്കു നേട്ടത്തേക്കുറിച്ചുള്ള ബോധം രാജ്യത്തിന്റെ മുഴുവന്‍ വികാരമാണ്. ജി20 ഉച്ചകോടിയുടെ വിജയം, ഈ സുപ്രധാന നേട്ടം, അത് ആരുടേതാണ്? അതിന്റെ ഖ്യാതി ആരുടെതാണ്? അത് ആരുടേതാണ്? ആരാണ് അത് പ്രദര്‍ശിപ്പിച്ചത്? ആരാണ് അത് കാണിച്ചത്? ഇത് മോദി മാത്രമല്ല, നിങ്ങളാണ്. അത് നിങ്ങളുടെ കഴിവാണ്. 140 കോടി ഇന്ത്യക്കാരുടെ വിജയമാണിത്. അത് ഇന്ത്യയുടെ കൂട്ടായ ശക്തിയുടെ തെളിവാണ്. ഈ ഉച്ചകോടിക്കിടെ, ലോകമെമ്പാടുമുള്ള വിദേശ അതിഥികള്‍ ഇന്ത്യയിലെത്തി, ഇത്തരമൊരു സംഭവം ഇതുവരെ കണ്ടിട്ടില്ലെന്ന് അവര്‍ പറഞ്ഞു. രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളില്‍ വിദേശ അതിഥികളെ ഇന്ത്യ സ്വാഗതം ചെയ്തു, അവര്‍ക്ക് ഇന്ത്യയുടെ സ്ഥലങ്ങള്‍ കാണിച്ചുകൊടുത്തു, ഇന്ത്യയുടെ വൈവിധ്യം, പാരമ്പര്യം, സമൃദ്ധി എന്നിവയില്‍ അവര്‍ ആഴത്തില്‍ മതിപ്പുളവാക്കി. മധ്യപ്രദേശില്‍ പോലും, ഭോപ്പാല്‍, ഇന്‍ഡോര്‍, ഖജുരാഹോ എന്നിവിടങ്ങളില്‍ ഞങ്ങള്‍ ജി 20 യോഗങ്ങള്‍ നടത്തി, ആ മീറ്റിംഗുകള്‍ക്ക് എത്തിയ ആളുകള്‍, പങ്കെടുത്ത ആളുകള്‍, അവര്‍ നിങ്ങളെ പ്രശംസിക്കുന്നു, അവര്‍ നിങ്ങളെ സ്തുതിക്കുന്നു. ജി20 ഉച്ചകോടിയുടെ വിജയകരമായ സംഘാടനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങള്‍ മധ്യപ്രദേശിന്റെ സാംസ്‌കാരിക, ടൂറിസം, കാര്‍ഷിക, വ്യാവസായിക കഴിവുകള്‍ ലോകത്തിന് മുന്നില്‍ കാണിച്ചു. ഇത് ആഗോളതലത്തില്‍ മധ്യപ്രദേശിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചു. ജി20 ഉച്ചകോടിയുടെ വിജയകരമായ സംഘാടനം ഉറപ്പാക്കിയതിന് ശിവരാജ് ജിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു.

 

എന്റെ കുടുംബാംഗങ്ങളേ,

ഒരു വശത്ത്, ഇന്നത്തെ ഇന്ത്യ ലോകവുമായി ബന്ധപ്പെടാനുള്ള കഴിവ് തെളിയിക്കുന്നു. നമ്മുടെ ഇന്ത്യ അന്താരാഷ്ട്ര വേദികളില്‍ ഒരു 'വിശ്വമിത്ര' (ആഗോള സുഹൃത്ത്) ആയി ഉയര്‍ന്നുവരുന്നു. മറുവശത്ത്, രാജ്യത്തെയും സമൂഹത്തെയും ഭിന്നിപ്പിക്കുന്നതില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്ന ചില ഗ്രൂപ്പുകളുണ്ട്. അവര്‍ ഒരു ഇന്‍ഡി അലയന്‍സ് രൂപീകരിച്ചു. ചിലര്‍ ഈ ഇന്‍ഡി സഖ്യത്തെ അഹന്തയുടെ  സഖ്യം എന്ന് വിളിക്കുന്നു. അവരുടെ നേതാവാരെന്നു വ്യക്തമല്ല, നേതൃത്വത്തെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ മുംബൈയില്‍ ഒരു കൂടിക്കാഴ്ച നടത്തി. ആ യോഗത്തില്‍, ഈ അഹന്തയുടെ  സഖ്യം എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ചുള്ള അവരുടെ തന്ത്രങ്ങളും തന്ത്രങ്ങളും അവര്‍ നിരത്തിയതായി ഞാന്‍ വിശ്വസിക്കുന്നു. അവര്‍ ഒരു ഒളി അജണ്ടയും തയ്യാറാക്കിയിട്ടുണ്ട്, എന്താണ് ഈ അജണ്ട? ഇന്ത്യയുടെ സംസ്‌കാരത്തെ ആക്രമിക്കുക എന്നത് ഇന്‍ഡി സഖ്യത്തിന്റെ നയമാണ്, അഹന്തയുടെ  സഖ്യത്തിന്റെ  നയമാണ്. ഇന്ത്യന്‍ ജനതയുടെ വിശ്വാസത്തെ ആക്രമിക്കാനാണ് ഇന്‍ഡി സഖ്യത്തിന്റെ തീരുമാനം. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നതും അതിന്റെ മൂല്യങ്ങളും സംസ്‌കാരവും പാരമ്പര്യവും നശിപ്പിക്കുക എന്നതാണ് ഇന്‍ഡി സഖ്യത്തിന്റെ  ഉദ്ദേശ്യം. രാജ്യത്തിന്റെ എല്ലാ കോണുകളിലും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്താനും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള കാമ്പെയ്ന്‍ ആരംഭിക്കാനും രാഷ്ട്രത്തിന്റെ പൈതൃകം സംരക്ഷിക്കാനും ദേവി അഹല്യഭായ് ഹോള്‍ക്കറിനെ പ്രചോദിപ്പിച്ച ആ പുരാതന സംസ്്കാരം അവസാനിപ്പിക്കാന്‍ ഈ ഇന്‍ഡി സഖ്യം, ഈ അഹന്തയുടെ  സഖ്യം തീരുമാനിച്ചു. കാലാതീതമായ ആ സനാതന പാരമ്പര്യങ്ങളും മൂല്യങ്ങളും അവസാനിപ്പിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഈ അഹന്തയുടെ  സഖ്യം, ഈ ഇന്‍ഡി സഖ്യം നീങ്ങുന്നത്.

ഝാന്‍സിയിലെ റാണി ലക്ഷ്മിഭായി ബ്രിട്ടീഷുകാരെ വിളിച്ച് തന്റെ ഝാന്‍സിയെ കൈവിടില്ലെന്ന് പ്രഖ്യാപിച്ചത് സനാതന മൂല്യങ്ങളുടെ കരുത്തായിരുന്നു. ജീവിതത്തിലുടനീളം സനാതനത്തെ ആശ്ലേഷിക്കുകയും ഭഗവാന്‍ ശ്രീരാമനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്ത മഹാത്മാഗാന്ധിയുടെ അവസാന വാക്കുകള്‍ 'ഹേ റാം!' തൊട്ടുകൂടായ്മയ്ക്കെതിരെ ആജീവനാന്ത പ്രസ്ഥാനം നയിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച അതേ സനാതനവും, എന്നിട്ടും, ഈ ഇന്‍ഡി സഖ്യം, ഈ അഹന്തയുടെ  സഖ്യംത്തിലെ  വ്യക്തികള്‍, ആ സനാതന പാരമ്പര്യം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. വിവിധ സാമൂഹിക തിന്മകളിലേക്ക് ജനങ്ങളെ ഉണര്‍ത്താന്‍ സ്വാമി വിവേകാനന്ദനെ പ്രചോദിപ്പിച്ച സനാതന മൂല്യങ്ങളാണ് ഇപ്പോള്‍ ഇന്‍ഡി സഖ്യത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്താനും ഗണേശപൂജയെ സ്വാതന്ത്ര്യ സമരവുമായി ബന്ധിപ്പിക്കാനും പൊതു ഗണേശോത്സവങ്ങളുടെ പാരമ്പര്യം സ്ഥാപിക്കാനും ലോകമാന്യ തിലകനെ പ്രചോദിപ്പിച്ച അതേ സനാതന മൂല്യങ്ങളെ നശിപ്പിക്കാന്‍ ഈ ഇന്‍ഡി സഖ്യം വല്ലാതെ കഷ്ടപ്പെടുകയാണ്.

 

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യ സമര കാലത്ത് തൂക്കുമരം നേരിട്ട ധീരരായ ആത്മാക്കള്‍ 'എന്റെ അടുത്ത ജന്മത്തില്‍ വീണ്ടും ഭാരതമാതാവിന്റെ മടിത്തട്ടില്‍ ജനിക്കണം' എന്ന് പറയുന്ന നമ്മുടെ സനാതന മൂല്യങ്ങളുടെ ശക്തി ഇവയായിരുന്നു. ഇതുതന്നെയാണ് സനാതന മൂല്യങ്ങള്‍ സന്ത് രവിദാസിനെ പ്രതിനിധീകരിക്കുന്ന, ശബരി മാതാവിനെ സൂചിപ്പിക്കുന്ന, മഹര്‍ഷി വാല്‍മീകിയുടെ അടിത്തറയായ, ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയെ ബന്ധിപ്പിച്ച അതേ സനാതന മൂല്യങ്ങള്‍ ഇവയാണ്. എന്നിട്ടും, ഈ ആളുകള്‍, ഇന്‍ഡി സഖ്യം എന്ന നിലയില്‍, ഈ സനാതന മൂല്യങ്ങളെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ന്, ഈ വ്യക്തികള്‍ തുറന്ന് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു, അവര്‍ പരസ്യമായി ആക്രമണം അഴിച്ചുവിട്ടു. ഭാവിയില്‍ അവര്‍ നമുക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിപ്പിക്കും. ഓരോ സനാതനിയും, ഈ രാജ്യത്തെ ഓരോ സ്‌നേഹിതനും, അതിന്റെ മണ്ണിന്റെ ഓരോ ആരാധകനും, ഈ രാഷ്ട്രത്തെ സ്‌നേഹിക്കുന്ന അസംഖ്യം ആളുകളും ജാഗരൂകരായിരിക്കണം. സനാതനത്തെ ഉന്മൂലനം ചെയ്യാനും ഈ രാജ്യത്തെ മറ്റൊരു ആയിരം വര്‍ഷത്തെ അടിമത്തത്തിലേക്ക് തള്ളിവിടാനും അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നമ്മള്‍ ഒരുമിച്ച് ഈ ശക്തികളെ തടയുകയും നമ്മുടെ സംഘടനയുടെയും നമ്മുടെ ഐക്യത്തിന്റെയും ശക്തി ഉപയോഗിച്ച് അവരുടെ പദ്ധതികളെ പരാജയപ്പെടുത്തുകയും വേണം.

എന്റെ കുടുംബാംഗങ്ങളേ,

ഭാരതീയ ജനതാ പാര്‍ട്ടി ദേശസ്നേഹത്തിനും, ജനശക്തിയുടെ ആരാധനയ്ക്കും, പൊതുസേവനത്തിന്റെ രാഷ്ട്രീയത്തിനും വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ് ബിജെപിയുടെ ഭരണത്തിന്റെ അടിസ്ഥാന തത്വം. ബിജെപി നയിക്കുന്ന ഗവണ്‍മെന്റ് കാരുണ്യ ഗവണ്‍മെന്റാണ്. അത് ഡല്‍ഹിയായാലും ഭോപ്പാലായാലും, ഇന്ന് ഗവണ്‍മെന്റ് നിങ്ങളുടെ വീടുകളിലെത്തി നിങ്ങളെ സേവിക്കാന്‍ ശ്രമിക്കുന്നു. കൊവിഡ്-19 ന്റെ കടുത്ത പ്രതിസന്ധി നേരിട്ടപ്പോള്‍, കോടിക്കണക്കിന് പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഗവണ്‍മെന്റ് വാക്‌സിനേഷന്‍ നടത്തി. സന്തോഷത്തിലും ദുഃഖത്തിലും ഞങ്ങള്‍ നിങ്ങളുടെ കൂട്ടാളികളാണ്. നമ്മുടെ സര്‍ക്കാര്‍ 80 കോടിയിലധികം ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി. പാവപ്പെട്ടവന്റെ അടുപ്പ് കത്തിക്കൊണ്ടിരിക്കണം, അവരുടെ വയറു ശൂന്യമാകരുത്. ദരിദ്രരോ ദലിതരോ പിന്നോക്കക്കാരോ ഗോത്രവര്‍ഗക്കാരോ ആയ ഒരു കുടുംബത്തില്‍ നിന്നും ഒരു അമ്മയും വിശന്നുവലയുന്ന ഒരു കുട്ടിയുമായി ഉറങ്ങാന്‍ പോകുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമങ്ങള്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ട് പാവപ്പെട്ടവന്റെ റേഷനും പാവപ്പെട്ട അമ്മയുടെ ആകുലതകളുമാണ് ഈ പാവപ്പെട്ട മകന്‍ ചിന്തിച്ചത്. നിങ്ങളുടെ അനുഗ്രഹത്താല്‍ ഇന്നും ഞാന്‍ ഈ ഉത്തരവാദിത്തം നിറവേറ്റുന്നു.

എന്റെ കുടുംബാംഗങ്ങളേ,

മധ്യപ്രദേശ് വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനും മധ്യപ്രദേശിലെ ഓരോ കുടുംബത്തിന്റെയും ജീവിതം സുഗമമാക്കാനും എല്ലാ വാതിലുകളിലും സമൃദ്ധി കൊണ്ടുവരുന്നതിനുമാണ് ഞങ്ങളുടെ നിരന്തരമായ പ്രയത്‌നം. മോദിയുടെ ഉറപ്പിന്റെ മുന്‍കാല അനുഭവം നിങ്ങളുടെ മുന്നിലുണ്ട്. അവരുടെ ട്രാക്ക് റെക്കോര്‍ഡ് ഓര്‍ക്കുക, എന്റെ ട്രാക്ക് റെക്കോര്‍ഡ് നോക്കുക. പാവപ്പെട്ടവര്‍ക്ക് കെട്ടുറപ്പുള്ള വീട് നല്‍കുമെന്ന് മോദി ഉറപ്പ് നല്‍കിയിരുന്നു. ഇന്ന് മധ്യപ്രദേശില്‍ മാത്രം 40 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് കോണ്‍ക്രീറ്റ് വീടുകള്‍ ലഭിച്ചു. എല്ലാ വീട്ടിലും ശുചിമുറികള്‍ ഞങ്ങള്‍ ഉറപ്പ് നല്‍കി, ആ ഉറപ്പ് ഞങ്ങള്‍ നിറവേറ്റി. പാവപ്പെട്ടവരില്‍ ഏറ്റവും ദരിദ്രരായ ആളുകള്‍ക്ക് ഞങ്ങള്‍ സൗജന്യ ആരോഗ്യ സംരക്ഷണം ഉറപ്പ് നല്‍കി. എല്ലാ വീട്ടിലും ഒരു ബാങ്ക് അക്കൗണ്ട് തുറക്കുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കി. അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പുക രഹിത അടുക്കളകള്‍ ഞങ്ങള്‍ ഉറപ്പുനല്‍കി. ഇന്ന് നിങ്ങളുടെ സേവകനായ മോദി ഈ ഉറപ്പുകളെല്ലാം നിറവേറ്റുകയാണ്. നമ്മുടെ സഹോദരിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നമ്മുടെ ഗവണ്‍മെന്റ് ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു. അതായത് ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കള്‍ക്ക് 100 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കുന്നു. 400 കുറവ്. ഉജ്ജ്വല പദ്ധതി എങ്ങനെയാണ് നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും ജീവന്‍ രക്ഷിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഒരു സഹോദരിയോ മകളോ പുകയുടെ നടുവില്‍ പാചകം ചെയ്യേണ്ടതില്ല എന്നതാണ് ഞങ്ങളുടെ ശ്രമം. അതുകൊണ്ടാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ മറ്റൊരു സുപ്രധാന തീരുമാനമെടുത്തത്. ഇനി, രാജ്യത്തെ 75 ലക്ഷം സഹോദരിമാര്‍ക്ക് കൂടി സൗജന്യ ഗ്യാസ് കണക്ഷനുകള്‍ ലഭിക്കും. ഗ്യാസ് കണക്ഷനില്‍ ഒരു സഹോദരിയെയും ഒഴിവാക്കില്ല; ഇതാണ് ഞങ്ങളുടെ ലക്ഷ്യം. ഒരിക്കല്‍ ഞങ്ങള്‍ ഞങ്ങളുടെ ജോലി പൂര്‍ത്തിയാക്കി, എന്നാല്‍ ചില കുടുംബങ്ങളില്‍, വികാസം സംഭവിച്ചു, കുടുംബം വിഭജിക്കപ്പെട്ടു, അതിനാല്‍ മറ്റൊരു കുടുംബത്തിന് ഗ്യാസ് കണക്ഷന്‍ ആവശ്യമാണ്. ലിസ്റ്റില്‍ പേരുള്ളവര്‍ക്കായി ഞങ്ങള്‍ ഈ പുതിയ പ്ലാന്‍ കൊണ്ടുവന്നിട്ടുണ്ട്.

 

സുഹൃത്തുക്കളേ,

ഞങ്ങള്‍ നല്‍കിയ എല്ലാ ഉറപ്പും നിറവേറ്റുന്നതിനായി ഞങ്ങള്‍ തികഞ്ഞ സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്നു. ഇടനിലക്കാരെ അവസാനിപ്പിക്കുമെന്നും എല്ലാ ഗുണഭോക്താക്കള്‍ക്കും മുഴുവന്‍ ആനുകൂല്യവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്തു. അതിന്റെ ഒരു ഉദാഹരണമാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. ഈ പദ്ധതി പ്രകാരം ഓരോ കര്‍ഷകനും അവരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് 28,000 രൂപ ലഭിക്കും. 2.6 ലക്ഷം കോടി രൂപയാണ് ഈ പദ്ധതിക്കായി ഗവണ്‍മെന്റ്
ചെലവഴിച്ചത്.

സുഹൃത്തുക്കളേ,

കഴിഞ്ഞ 9 വര്‍ഷമായി കേന്ദ്ര ഗവണ്‍മെന്റും കര്‍ഷകര്‍ക്ക് ചെലവ് ചുരുക്കി വിലകുറഞ്ഞ വളം നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തി. ഇക്കാലയളവില്‍ 10 ലക്ഷം കോടിയിലധികം രൂപയാണ്  ഗവണ്‍മെന്റ് ഖജനാവില്‍ നിന്ന് നമ്മുടെ ഗവണ്‍മെന്റ് ചെലവഴിച്ചത്. ഇന്ന് കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന ഒരു ചാക്ക് യൂറിയ 3000 രൂപയ്ക്കാണ് അമേരിക്കയില്‍ വില്‍ക്കുന്നത്. പക്ഷേ, അതേ ബാഗ് എന്റെ സഹ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് വെറും 300 രൂപയ്ക്ക് ലഭ്യമാക്കുന്നു, ഇതിനായി ഗവണ്‍മെന്റ് ഖജനാവില്‍ നിന്ന് പത്ത് ലക്ഷം കോടി രൂപ ചെലവഴിച്ചു. ഓര്‍ക്കുക, മുമ്പ് യൂറിയയുടെ പേരില്‍ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതികള്‍ നടന്നിരുന്നു, യൂറിയ കിട്ടാന്‍ വേണ്ടി മാത്രം കര്‍ഷകര്‍ക്ക് ലാത്തിച്ചാര്‍ജ്ജ് നേരിടേണ്ടി വന്നു. ഇപ്പോള്‍, അതേ യൂറിയ എല്ലായിടത്തും വളരെ എളുപ്പത്തില്‍ ലഭ്യമാണ്.

എന്റെ കുടുംബാംഗങ്ങളേ,

ജലസേചനത്തിന്റെ പ്രാധാന്യം ബുന്ദേല്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് മറ്റാരെക്കാളും നന്നായി മനസ്സിലാകുന്ന ഒന്നാണ്. ഇരട്ട എന്‍ജിനുള്ള ബിജെപി ഗവണ്‍മെന്റ് ബുന്ദേല്‍ഖണ്ഡില്‍ നിരവധി ജലസേചന പദ്ധതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെന്‍-ബെത്വ ലിങ്ക് കനാല്‍, ഈ മേഖലയിലെ മറ്റ് ജലസേചന പദ്ധതികള്‍ക്കൊപ്പം, ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ജീവിതകാലം മുഴുവന്‍ മാത്രമല്ല, ഭാവി തലമുറയ്ക്കും വളരെ പ്രയോജനപ്രദമാകും. ഞങ്ങളുടെ സര്‍ക്കാര്‍ പൈപ്പ് നല്‍കാന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു

 

നമ്മുടെ സഹോദരിമാരുടെ എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിക്കാന്‍ ഞങ്ങളുടെ ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. നാല് വര്‍ഷം കൊണ്ട് രാജ്യത്തുടനീളം 10 കോടിയോളം പുതിയ കുടുംബങ്ങള്‍ക്ക് പൈപ്പ് ലൈനിലൂടെ വെള്ളം എത്തിച്ചു. മധ്യപ്രദേശില്‍ മാത്രം 65 ലക്ഷം കുടുംബങ്ങളിലേക്ക് പൈപ്പ് വെള്ളം എത്തിയിട്ടുണ്ട്. ഇത് എന്റെ ബുന്ദേല്‍ഖണ്ഡിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും കാര്യമായ നേട്ടങ്ങള്‍ കൈവരിച്ചു. ബുന്ദേല്‍ഖണ്ഡിലെ അടല്‍ ഭുജല്‍ യോജനയ്ക്ക് കീഴില്‍ ജലസ്രോതസ്സുകള്‍ സൃഷ്ടിക്കുന്നതിനുള്ള കാര്യമായ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.

സുഹൃത്തുക്കളേ,

ഈ പ്രദേശത്തിന്റെ വികസനത്തിനും അതിന്റെ അഭിമാനം വര്‍ധിപ്പിക്കുന്നതിനും ഞങ്ങളുടെ ഗവണ്‍മെന്റ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്. ഈ വര്‍ഷം ഒക്ടോബര്‍ 5 ന് ഞങ്ങള്‍ റാണി ദുര്‍ഗാവതി ജിയുടെ 500-ാം ജന്മദിനം ആഘോഷിക്കും. ഈ ശുഭമുഹൂര്‍ത്തം ആവേശത്തോടെ ആഘോഷിക്കാനാണ് ഇരട്ട എന്‍ജിനുള്ള ഈ ഗവണ്‍മെന്റും സര്‍ക്കാരും ആലോചിക്കുന്നത്.

സുഹൃത്തുക്കളേ,

നമ്മുടെ ഗവണ്‍മെന്റിന്റെ പ്രയത്നങ്ങള്‍ ദരിദ്രര്‍ക്കും ദലിതര്‍ക്കും ആദിവാസി വിഭാഗങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്തു. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്ന ' എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെ വികസനത്തിന്' എന്ന മാതൃകയാണ് ഇന്ന് ലോകത്തിന് മുന്നില്‍ വഴി കാണിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിലൊന്നായി മാറാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇന്ത്യയെ ആദ്യ മൂന്ന് (ലോകത്തില്‍) ആക്കുന്നതില്‍ മധ്യപ്രദേശിന് കാര്യമായ പങ്കുണ്ട്, മധ്യപ്രദേശ് ആ പങ്ക് നിറവേറ്റും. ഇത് ഈ മേഖലയിലെ കര്‍ഷകര്‍ക്കും വ്യവസായങ്ങള്‍ക്കും യുവാക്കള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. അടുത്ത അഞ്ച് വര്‍ഷം മധ്യപ്രദേശിന്റെ വികസനത്തിന് പുതിയ ഉയരങ്ങള്‍ കൊണ്ടുവരും. ഇന്ന് ഞങ്ങള്‍ ആരംഭിച്ച പദ്ധതികള്‍ മധ്യപ്രദേശിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് ആക്കം കൂട്ടും. വികസനത്തിന്റെ ആഘോഷത്തില്‍ പങ്കെടുത്തതിനും നിങ്ങളുടെ സാന്നിധ്യം കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചതിനും നിങ്ങളുടെ പിന്തുണയ്ക്കും ഞാന്‍ നിങ്ങളോട് അഗാധമായ നന്ദിയുള്ളവനാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെയധികം ആശംസകള്‍!

എന്നോടൊപ്പം പറയുക:

ഭാരത് മാതാ കീ - ജയ്!
ഭാരത് മാതാ കീ - ജയ്!
ഭാരത് മാതാ കീ - ജയ്!
നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Over 28 lakh companies registered in India: Govt data

Media Coverage

Over 28 lakh companies registered in India: Govt data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister pays homage to Chhatrapati Shivaji Maharaj on his Jayanti
February 19, 2025

The Prime Minister, Shri Narendra Modi has paid homage to Chhatrapati Shivaji Maharaj on his Jayanti.

Shri Modi wrote on X;

“I pay homage to Chhatrapati Shivaji Maharaj on his Jayanti.

His valour and visionary leadership laid the foundation for Swarajya, inspiring generations to uphold the values of courage and justice. He inspires us in building a strong, self-reliant and prosperous India.”

“छत्रपती शिवाजी महाराज यांच्या जयंतीनिमित्त मी त्यांना अभिवादन करतो.

त्यांच्या पराक्रमाने आणि दूरदर्शी नेतृत्वाने स्वराज्याची पायाभरणी केली, ज्यामुळे अनेक पिढ्यांना धैर्य आणि न्यायाची मूल्ये जपण्याची प्रेरणा मिळाली. ते आपल्याला एक बलशाली, आत्मनिर्भर आणि समृद्ध भारत घडवण्यासाठी प्रेरणा देत आहेत.”