ഭയാനകമായ ഒരു അപകടം നടന്നിരിക്കുന്നു.  ഉത്‌കണ്‌ഠയുളവാക്കുന്ന ഈ വേദന ഞാൻ അനുഭവിക്കുന്നു, ഈ അപകടത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ആളുകൾക്ക് ഒന്നല്ലെങ്കിൽ  അല്ലെങ്കിൽ മറ്റെന്തെങ്കിലും നഷ്ടമായി . ആളുകൾക്ക് അവരുടെ ജീവൻ നഷ്ടപ്പെട്ടു, ഇത് അങ്ങേയറ്റം, അസ്വസ്ഥതയുളവാക്കുന്നതും  വേദനാജനകവും സങ്കൽപ്പിക്കാൻ പോലും കഴിയാത്തതുമാണ് .

പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഗവണ്മെന്റ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. നമുക്ക് നഷ്ടപ്പെട്ട അംഗങ്ങളെ തിരികെ കൊണ്ടുവരാൻ കഴിയില്ല, എന്നാൽ  പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ ഗവണ്മെന്റ് അവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നു. ഈ സംഭവം  അങ്ങേയറ്റം ഗുരുതരമായി ഗവണ്മെന്റ് കരുതുന്നു . എല്ലാത്തരം അന്വേഷണങ്ങൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്, കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അവർക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കും. ഒരിക്കലും ഒഴിവാക്കപ്പെടുകയില്ല.


ഈ സാഹചര്യത്തിൽ തങ്ങളാൽ കഴിയുന്ന എല്ലാ വിധത്തിലും ജനങ്ങളെ സഹായിക്കാൻ ശ്രമിച്ച ഒഡീഷ ഗവണ്മെന്റിനും  ഇവിടുത്തെ ഭരണത്തിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഞാൻ നന്ദി പറയുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ സാധ്യമായതെല്ലാം ചെയ്യാൻ അവർ ശ്രമിച്ചതിനാൽ ഇവിടെ താമസിക്കുന്നവരോടും ഞാൻ നന്ദി പറയുന്നു; അത് രക്തദാനമായാലും രക്ഷാപ്രവർത്തനത്തിൽ സഹായമായാലും. പ്രത്യേകിച്ച് ഈ പ്രദേശത്തെ യുവാക്കൾ രാത്രി മുഴുവൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്.

ഈ പ്രദേശത്തെ ജനങ്ങളോട് ഞാൻ ആദരവോടെ വണങ്ങുന്നു, കാരണം അവരുടെ സഹകരണം കാരണം രക്ഷാപ്രവർത്തനം വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു. റെയിൽ‌വേ അതിന്റെ എല്ലാ ശക്തിയും സംയോജിപ്പിച്ച് ദുരിതാശ്വാസ, രക്ഷാപ്രവർത്തനം തുടരുന്നതിനും ട്രാക്ക് എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും ഗതാഗതം ദ്രുതഗതിയിൽ പുനഃസ്ഥാപിക്കുന്നതിനും പൂർണ്ണമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഈ മൂന്ന് കാര്യങ്ങളിൽ  നന്നായി ചിന്തിച്ചുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.


ദുഃഖത്തിന്റെ ഈ വേളയിൽ ഇന്ന് ഞാൻ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരോടും സംസാരിച്ചു. ഈ വേദന പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. എങ്കിലും ഈ നിർഭാഗ്യകരമായ കാലഘട്ടത്തിൽ നിന്ന് എത്രയും വേഗം കരകയറാൻ ദൈവം നമുക്കെല്ലാം ശക്തി നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ സംഭവങ്ങളിൽ നിന്നും നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിക്കുമെന്നും പൗരന്മാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി നമ്മുടെ സംവിധാനങ്ങളെ പരമാവധി മുന്നോട്ട് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ട്. ഇത് ദുഃഖത്തിന്റെ സമയമാണ്; ഈ കുടുംബങ്ങൾക്കായി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Wed in India’ Initiative Fuels The Rise Of NRI And Expat Destination Weddings In India

Media Coverage

'Wed in India’ Initiative Fuels The Rise Of NRI And Expat Destination Weddings In India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 15
December 15, 2025

Visionary Leadership: PM Modi's Era of Railways, AI, and Cultural Renaissance