രാഷ്ട്രപതിയോടുള്ള അനാദരവും സന്താൾ സംസ്കാരത്തോടു പശ്ചിമ ബംഗാൾ ഗവണ്മെന്റ് കാണിച്ച നിരുത്തരവാദപരമായ സമീപനവും ഉൾപ്പെട്ട സംഭവത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായി അപലപിച്ചു.

ഈ സംഭവം ലജ്ജാകരമാണെന്നും കേട്ടുകേൾവിയില്ലാത്തതാണെന്നും, ജനാധിപത്യത്തിലും ഗോത്രവർഗ സമൂഹങ്ങളുടെ ശാക്തീകരണത്തിലും വിശ്വസിക്കുന്ന ഓരോ വ്യക്തിയും ഇതിൽ അതീവ ​ദുഃഖിതരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗോത്രവർഗ സമൂഹത്തിൽനിന്നുള്ള രാഷ്ട്രപതി പ്രകടിപ്പിച്ച വേദനയും മനോവിഷമവും രാജ്യത്തെ ജനങ്ങളുടെ മനസ്സിൽ വലിയ ദുഃഖമുണ്ടാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാളിലെ TMC ഗവണ്മെന്റ് എല്ലാ പരിധികളും ലംഘിച്ചെന്നും രാഷ്ട്രപതിയെ അപമാനിച്ച സംഭവത്തിൽ അവരുടെ ഭരണകൂടത്തിനാണ് ഉത്തരവാദിത്വമെന്നും ശ്രീ മോദി പറഞ്ഞു.

സന്താൾ സംസ്കാരം പോലുള്ള സുപ്രധാനമായ വിഷയത്തെ പശ്ചിമ ബംഗാൾ ഗവണ്മെന്റ് ഇത്ര നിസ്സാരമായി കാണുന്നത് അത്യന്തം നിർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രാഷ്ട്രപതി എന്ന പദവി രാഷ്ട്രീയത്തിന് അതീതമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, ഈ പദവിയുടെ പവിത്രത എപ്പോഴും ആദരിക്കപ്പെടണമെന്നും പറഞ്ഞു. പശ്ചിമ ബംഗാൾ ഗവണ്മെന്റിനും TMC-ക്കും ഉചിതമായ വിവേകം ഉണ്ടാകട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ഇതു ലജ്ജാകരവും കേട്ടുകേൾവിയില്ലാത്തതുമാണ്. ജനാധിപത്യത്തിലും ഗോത്രവർഗ സമൂഹങ്ങളുടെ ശാക്തീകരണത്തിലും വിശ്വസിക്കുന്ന ഓരോ വ്യക്തിയും ഇതിൽ അതീവ ദുഃഖിതരാണ്.

ഗോത്രവർഗ സമൂഹത്തിൽനിന്നുള്ള രാഷ്ട്രപതിജി പ്രകടിപ്പിച്ച വേദനയും മനോവിഷമവും ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ വലിയ ദുഃഖമുണ്ടാക്കി.

പശ്ചിമ ബംഗാളിലെ TMC ഗവണ്മെന്റ് എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. രാഷ്ട്രപതിയെ അപമാനിച്ച ഈ സംഭവത്തിന്റെ ഉത്തരവാദിത്വം അവരുടെ ഭരണകൂടത്തിനാണ്.

സന്താൾ സംസ്കാരം പോലുള്ള സുപ്രധാനമായ വിഷയത്തെ പശ്ചിമ ബംഗാൾ ഗവണ്മെന്റ് ഇത്ര നിസ്സാരമായി കാണുന്നത് അത്യന്തം നിർഭാഗ്യകരമാണ്.

രാഷ്ട്രപതി എന്ന പദവി രാഷ്ട്രീയത്തിന് അതീതമാണ്, ഈ പദവിയുടെ പവിത്രത എപ്പോഴും ആദരിക്കപ്പെടണം. പശ്ചിമ ബംഗാൾ ഗവണ്മെന്റിനും ടിഎംസിക്കും ഉചിതമായ വിവേകം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.”

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Eway bills rise 7.7% to 139.08 mn in August, third highest on record

Media Coverage

Eway bills rise 7.7% to 139.08 mn in August, third highest on record
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 4
September 04, 2026

Make in India, Power India, Play for India: Multi-Sector Momentum Under PM Modi’s Leadership