പ്രധാനമന്ത്രി മോറിസണിനും മുന്‍ പ്രധാനമന്ത്രി ടോണി ആബട്ടിനും അവരുടെ നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തി
''ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇൻഡ് ഓസ് ഇ സി ടി എ ഒപ്പിടുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നു''
''ഈ കരാറിന്റെ അടിസ്ഥാനത്തില്‍, വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇന്തോ-പസഫിക് മേഖലയുടെ സ്ഥിരതയ്ക്ക് സംഭാവന നല്‍കാനും കഴിയും''
''ഈ കരാര്‍ നമുക്കിടയില്‍ വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, വിനോദസഞ്ചാരികള്‍ എന്നിവരുടെ കൈമാറ്റം സുഗമമാക്കും, ഇത് ജനതകൾ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും''
വരാനിരിക്കുന്ന ലോകകപ്പ് ഫൈനലിന് ഓസ്‌ട്രേലിയയിലെ വനിതാ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി തന്റെ ആശംസകള്‍ അറിയിച്ചു

പ്രധാനമന്ത്രി മോറിസൺ,

ഓസ്‌ട്രേലിയയുടെയും ഇന്ത്യയുടെയും വാണിജ്യ മന്ത്രിമാർ,

ഒപ്പം നമ്മോടൊപ്പം ചേർന്ന ഇരു രാജ്യങ്ങളിലെയും എല്ലാ സുഹൃത്തുക്കളേ ,

നമസ്കാരം!

ഇന്ന്, ഒരു മാസത്തിനുള്ളിൽ, ഇത് എന്റെ സുഹൃത്ത് സ്കോട്ടുമായുള്ള എന്റെ മൂന്നാമത്തെ നേരിട്ടുള്ള ആശയവിനിമയമാണ്. കഴിഞ്ഞ ആഴ്ച വെർച്വൽ ഉച്ചകോടിയിൽ ഞങ്ങൾ വളരെ ഫലപ്രദമായ ചർച്ച നടത്തി. ആ സമയത്ത്, സാമ്പത്തിക സഹകരണവും വ്യാപാര കരാറും സംബന്ധിച്ച ചർച്ചകൾ എത്രയും വേഗം അവസാനിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ ടീമുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ സുപ്രധാന കരാർ ഇന്ന് ഒപ്പുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ അസാധാരണ നേട്ടത്തിന്, ഇരു രാജ്യങ്ങളിലെയും വാണിജ്യ മന്ത്രിമാരെയും അവരുടെ ഉദ്യോഗസ്ഥരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

ഓസ്‌ട്രേലിയയുടെ മുൻ പ്രധാനമന്ത്രിയും, പ്രധാനമന്ത്രി മോറിസന്റെ ഇപ്പോഴത്തെ വ്യാപാര ദൂതനുമായ ടോണി ആബട്ടിനെയും പ്രത്യേകം അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ ശ്രമങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളേ ,

ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും സുപ്രധാനമായ ഒരു കരാറിന്റെ സമാപനം ഇരുരാജ്യങ്ങളും തമ്മിൽ എത്രത്തോളം പരസ്പരവിശ്വാസം നിലനിൽക്കുന്നുവെന്ന് കാണിക്കുന്നു. ഇത് തീർച്ചയായും നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ  ഒരു   നിര്‍ണ്ണായക നിമിഷമാണ് .  നമ്മുടെ സമ്പദ്‌വ്യവസ്ഥകൾക്ക് പരസ്പരം ആവശ്യങ്ങൾ നിറവേറ്റാനുള്ള വലിയ കഴിവുണ്ട്. ഈ കരാറിലൂടെ ഈ അവസരങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഈ ഉടമ്പടി വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, വിനോദസഞ്ചാരികൾ എന്നിവരെ കൈമാറുന്നത് എളുപ്പമാക്കുകയും ഈ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും. ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാര കരാറും - 'ഇൻഡ് ഓസ് ഇ സി ടി എ യുടെ ഫലപ്രദവും വിജയകരവുമായ ചർച്ചകൾക്ക് ഞാൻ ഒരിക്കൽ കൂടി ഇരുരാജ്യങ്ങളുടെയും ടീമുകളെയും  അഭിനന്ദിക്കുന്നു.

ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തതിന് പ്രധാനമന്ത്രി മോറിസണോട് എന്റെ ഹൃദയംഗമമായ നന്ദി, ഓസ്‌ട്രേലിയയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ  വിജയകരമായ നടത്തിപ്പിന് എന്റെ ആശംസകൾ. കൂടാതെ നാളെ നടക്കുന്ന ലോകകപ്പ് ഫൈനലിനുള്ള ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിന് ആശംസകൾ.

നമസ്കാരം!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Modi 3.0: First 100 Days Marked by Key Infrastructure Projects, Reforms, and Growth Plans

Media Coverage

Modi 3.0: First 100 Days Marked by Key Infrastructure Projects, Reforms, and Growth Plans
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 സെപ്റ്റംബർ 16
September 16, 2024

100 Days of PM Modi 3.0: Delivery of Promises towards Viksit Bharat

Holistic Development across India – from Heritage to Modern Transportation – Decade of PM Modi