കരുത്തുറ്റ ഇന്ത്യ-ജപ്പാൻ ബന്ധം ഊട്ടിയുറപ്പിച്ചു

ജപ്പാന്റെ മുൻ പ്രധാനമന്ത്രി, അന്തരിച്ച ഷിൻസോ ആബെയുടെ പത്നിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കൂടിക്കാഴ്ച നടത്തി. ഷിൻസോ ആബെയുമായുള്ള വ്യക്തിപരമായ സൗഹൃദം കൂടിക്കാഴ്ചയിൽ സ്നേഹപൂർവം അനുസ്മരിച്ച ശ്രീ മോദി, ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ സാധ്യതകളിൽ അദ്ദേഹത്തിന്റെ കരുത്തുറ്റ വിശ്വാസത്തെക്കുറിച്ച് എടുത്തുപറയുകയും ചെയ്തു.

അദ്ദേഹത്തിന്റെ പത്നിയുടെ ഇന്ത്യയുമായുള്ള തുടർച്ചയായ സഹകരണത്തെ ആഴത്തിൽ വിലമതിക്കുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ഇന്ന് മധ്യാഹ്നവേളയിൽ ഷിൻസോ ആബെയുടെ പത്നിയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷം. ജപ്പാന്റെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ആഴത്തിലുള്ള വ്യക്തിപരമായ സൗഹൃദം അനുസ്മരിച്ചു. ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ സാധ്യതകളിൽ അദ്ദേഹത്തിന്റെ വിശ്വാസം നമുക്കു ശാശ്വതമായ ശക്തിയുടെ ഉറവിടമായി തുടരും. അദ്ദേഹത്തിന്റെ പത്നിയുടെ ഇന്ത്യയുമായുള്ള തുടർച്ചയായ സഹകരണത്തെ ആഴത്തിൽ വിലമതിക്കുന്നു.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
The Middle Class Story: How governance reforms are powering India’s next growth engine

Media Coverage

The Middle Class Story: How governance reforms are powering India’s next growth engine
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 6
June 06, 2026

Viksit Bharat Rising: PM Modi's Vision Powers Energy, Defense & Digital Dominance