പങ്കിടുക
 
Comments

ബഹുമാനപ്പെട്ട ചെയര്‍മാന്‍,

ലോകം മുഴുവന്‍ നിരവധി വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. മനുഷ്യര്‍ക്ക് ഇത്തരമൊരു പ്രയാസകരമായ ഘട്ടത്തിന് വിധേയരാകേണ്ടിവരുമെന്ന് ആരും കരുതിയിരുന്നില്ല. അത്തരം വെല്ലുവിളികള്‍ക്കിടയില്‍, ഈ ദശകത്തിന്റെ തുടക്കത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹുമാനപ്പെട്ട നമ്മുടെ രാഷ്ട്രപതി നടത്തിയ പ്രസംഗം ഈ വെല്ലുവിളി നിറഞ്ഞ ലോകത്ത് പുതിയ പ്രതീക്ഷയും, അത്യുത്സാഹവും, ആത്മവിശ്വാസവും സൃഷ്ടിക്കുന്നു. രാഷ്ട്രപതിയുടെ പ്രസംഗം ഈ ദശകത്തില്‍ ആത്മനിഭര്‍ ഭാരതത്തിന് വഴിയൊരുക്കി.

ബഹുമാനപ്പെട്ട ചെയര്‍മാന്‍,

രാഷ്ട്രപതിയോട് ഹൃദയംഗമമായ നന്ദി അറിയിക്കാന്‍ ഞാന്‍ ഇന്ന് നിങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നത്. ബഹുമാനപ്പെട്ട അംഗങ്ങള്‍ 13-14 മണിക്കൂറോളം രാജ്യസഭയില്‍ നിരവധി വശങ്ങളെക്കുറിച്ച് അവരുടെ മൂല്യവത്തായ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. അതിനാല്‍, ഈ ചര്‍ച്ചയെ സമ്പന്നമാക്കിയതിന് എല്ലാ ബഹുമാനപ്പെട്ട അംഗങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. എല്ലാവരും രാഷ്ട്രപതിയുടെ പ്രസംഗം ശ്രദ്ധിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. ഇത് ജനാധിപത്യത്തിന്റെ അന്തസ്സ് കൂടുതല്‍ വര്‍ദ്ധിപ്പിക്കുമായിരുന്നു. രാഷ്ട്രപതിയുടെ പ്രസംഗം കേള്‍ക്കാത്തതില്‍ ഖേദമുണ്ടാകുമായിരുന്നില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ ശക്തി അത്തരത്തിലുള്ളതായിരുന്നു, അദ്ദേഹത്തെ ശ്രദ്ധിച്ചില്ലെങ്കിലും അവര്‍ക്ക് വളരെയധികം സംസാരിക്കാന്‍ കഴിയും. പ്രസംഗത്തിലെ ഉള്ളടക്കത്തിന്റെ ശക്തിയും, കരുത്തും, ആദര്‍ശങ്ങളുമാണ് അതിനെ എല്ലായിടത്തും എത്തിച്ചത്. അതിനാല്‍, ഈ പ്രസംഗത്തിന്റെ മൂല്യം പലമടങ്ങ് ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ബഹുമാനപ്പെട്ട ചെയര്‍മാന്‍,

ഞാന്‍ പറഞ്ഞതുപോലെ, നിരവധി വെല്ലുവിളികള്‍ക്കിടയില്‍ ഈ ദശകത്തിലെ രാഷ്ട്രപതിയുടെ ആദ്യ പ്രസംഗമാണിത്. എന്നാല്‍, ലോകത്തെ മുഴുവന്‍ നോക്കിയാല്‍, ഇന്ത്യയിലെ യുവ ജനങ്ങള നോക്കുമ്പോള്‍, ഇന്ത്യ ഇന്ന് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അവസരങ്ങളുടെ നാടാണെന്ന് തോന്നുന്നു. നിരവധി അവസരങ്ങള്‍ നമുക്കായി കാത്തിരിക്കുന്നു. അതിനാല്‍, ചെറുപ്പമാര്‍ന്നതും, ഉത്സാഹം നിറഞ്ഞതും സ്വപ്നങ്ങള്‍ ദൃഢനിശ്ചയത്തോടെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നതുമായ രാജ്യത്തിന് ഒരിക്കലും ഈ അവസരങ്ങള്‍ പാഴാക്കാനാകില്ല. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാമെല്ലാം തുടക്കം കുറിക്കുന്ന ഒരു അവസരം കൂടിയാണിത്. ഇത് തന്നെ പ്രചോദനാത്മകമായ അവസരമാണ്. നാം എവിടെയാണെങ്കിലും ഭാരതാംബയുടെ മക്കളെന്ന നിലയില്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രചോദനത്തിന്റെ ഉത്സവമായിരിക്കണം. 2047 ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍ നാം എത്രത്തോളം രാജ്യത്തെ മുന്നോട്ട് കൊണ്ട് പോകും എന്നതിനെക്കുറിച്ചുള്ള സ്വപ്നം എപ്പോഴും കണ്ടുകൊണ്ടിരിക്കുകയും വരും വര്‍ഷങ്ങളിലേയ്ക്ക് രാജ്യത്തെ ഒരുക്കാനുള്ള ഒരു അഭിനിവേശം ഉണ്ടായിരിക്കുകയും വേണം. ഇന്ന്, ലോകം മുഴുവന്‍ ഇന്ത്യയിലേക്കാണ് നോക്കുന്നത്, ഇന്ത്യയില്‍ നിന്ന് പ്രതീക്ഷകളുണ്ട്, ഇന്ത്യക്ക് ഇത് നേടാന്‍ കഴിയുമെങ്കില്‍ ലോകത്തിന്റെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് ജനങ്ങളില്‍ വിശ്വാസമുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള ഈ വിശ്വാസം ഇന്ന് ലോകത്ത് വളര്‍ന്നു വന്നിട്ടുണ്ട്.

ബഹുമാനപ്പെട്ട ചെയര്‍മാന്‍,

ഞാന്‍ അവസരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, മഹാകവി മൈഥിലി ശരണ്‍ ഗുപ്തിയുടെ കവിത ചൊല്ലാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു:

അവസരം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു
എന്നിട്ടും നിങ്ങള്‍ മിണ്ടാതിരിക്കുന്നു.
നിങ്ങളുടെ കര്‍മ്മ മേഖല വലുതാണ്
ഓരോ നിമിഷവും വിലപ്പെട്ടതാണ്
ഓ ഇന്ത്യ! ഉണരുക, കണ്ണുതുറക്കുക

മൈഥിലി ശരണ്‍ ഗുപ്ത് ജി ആണ് ഇത് എഴുതിയത്. പക്ഷേ, ഈ കാലഘട്ടത്തില്‍, 21 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇത് എഴുതേണ്ടിയിരുന്നെങ്കില്‍ അദ്ദേഹം ഇപ്രകാരമായിരിക്കും എഴുതുക:

അവസരം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു
ആത്മവിശ്വാസം നിങ്ങളില്‍ കവിഞ്ഞൊഴുകുകയാണ്
എല്ലാ തടസ്സങ്ങളും വേലികളും തകര്‍ക്കുക
ഓ ഇന്ത്യ! സ്വാശ്രയത്വത്തിന്റെ പാതയില്‍ ഓടുക

ബഹുമാനപ്പെട്ട ചെയര്‍മാന്‍,

കൊറോണ കാലഘട്ടത്തില്‍ വികസിച്ച ആഗോള സാഹചര്യങ്ങളില്‍, ആര്‍ക്കും ആരെയും സഹായിക്കാന്‍ കഴിയില്ല. ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തെ സഹായിക്കാനായില്ല. ഒരു സംസ്ഥാനത്തിന് മറ്റ് സംസ്ഥാനങ്ങളെ സഹായിക്കാനായില്ല, ഒരു കുടുംബാംഗത്തിന് പോലും മറ്റൊരു കുടുംബത്തിലെ അംഗത്തെ സഹായിക്കാന്‍ കഴിഞ്ഞില്ല; കൊറോണ കാരണം അത്തരം അന്തരീക്ഷമുണ്ടായിരുന്നു. ലോകം ഇന്ത്യയെക്കുറിച്ച് വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ കൊറോണ മഹാമാരിയെ ഇന്ത്യക്ക് സ്വയം കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, അത് ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യവര്‍ഗത്തിനും ഒരു വലിയ പ്രതിസന്ധിയാകുമെന്ന് ലോകം വളരെ ആശങ്കാകുലരായിരുന്നു. കോടിക്കണക്കിന് ആളുകള്‍ ബുദ്ധിമുട്ടിലാകും, ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കും. നമ്മെ ഭയപ്പെടുത്താന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നത് ഞങ്ങളുടെ ചോദ്യമല്ല, കാരണം ഒരു അജ്ഞാത ശത്രുവിന് എന്ത് ചെയ്യാനാകുമെന്ന് ആര്‍ക്കും ഒരു സൂചനയും ലഭിച്ചില്ല. എല്ലാവരും അവരുടേതായ രീതിയില്‍ വിലയിരുത്തി. ഇത് കൈകാര്യം ചെയ്യുന്നതിനും തങ്ങളുടെ രാജ്യത്തെ പൗരന്മാരെ ഒരു അജ്ഞാത ശത്രുവില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ഒരു പ്രോട്ടോക്കോളിനെക്കുറിച്ച് ഇന്ത്യക്ക് അറിയില്ലായിരുന്നു.
എല്ലാവര്‍ക്കും ഒരു പുതിയ സമീപനത്തിലൂടെ ഒരു പുതിയ വഴിയിലൂടെ നീങ്ങേണ്ടി വന്നു. ചില വിദഗ്ധര്‍ക്കും കഴിവുള്ള ആളുകള്‍ക്കും കൂടുതല്‍ ആശയങ്ങള്‍ ഉണ്ടായിരിക്കാം, പക്ഷേ ഇത് ഒരു അജ്ഞാത ശത്രുവായിരുന്നു എന്നതാണ് വസ്തുത. ഞങ്ങള്‍ക്ക് വഴികള്‍ കണ്ടെത്തേണ്ടി വന്നു. വഴികള്‍ കണ്ടെത്തി ജനങ്ങളെ രക്ഷിക്കേണ്ടതുണ്ട്. അക്കാലത്ത്, ഈ രാജ്യത്തിന് ദൈവം നല്‍കിയ ജ്ഞാനം, ശക്തി, കഴിവ് എന്നിവ ഉപയോഗിച്ച് രാജ്യത്തെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. മനുഷ്യരാശിയെ രക്ഷിക്കുന്നതില്‍ ഇന്ത്യ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചതില്‍ ഇപ്പോള്‍ ലോകം അഭിമാനിക്കുന്നു. ഈ യുദ്ധത്തില്‍ വിജയിച്ചതിന്റെ പ്രശസ്തി ഒരു ഗവണ്‍മെന്റിനോ ഒരു വ്യക്തിയ്‌ക്കോ മാത്രമായി പോകുന്നില്ല, അത് ഇന്ത്യയ്ക്കുള്ളതാണ്. അഭിമാനം തോന്നുന്നതില്‍ നഷ്ടപ്പെടാന്‍ എന്തെങ്കിലും ഉണ്ടോ? എന്തുകൊണ്ട് ലോകത്തിനുമുമ്പില്‍ ഒരാള്‍ക്ക് ആത്മവിശ്വാസത്തോടെ സംസാരിച്ചു കൂടാ? ഈ രാജ്യം അത് ചെയ്തു. ദരിദ്രരില്‍ ദരിദ്രര്‍ അത് ചെയ്തു. ആ സമയത്ത് വീടിന് പുറത്ത് ഒരു വിളക്ക് കത്തിച്ച് ഇന്ത്യയുടെ നന്മയ്ക്കായി കൊതിച്ച ഒരു വൃദ്ധയായ അമ്മ തന്റെ വീടിന്റെ ഉമ്മറത്ത് ഇരിക്കുന്നത് നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിരിക്കും. നാം അതിനെ കളിയാക്കുകയാണോ? അവരുടെ വികാരങ്ങളെ പരിഹസിക്കുകയാണോ? ഒരിക്കലും സ്‌കൂളില്‍ പോയിട്ടില്ലാത്ത ഒരാള്‍ പോലും രാജ്യത്തിനായി വിളക്ക് കത്തിച്ചു. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവമായിരുന്നു. അദ്ദേഹം രാജ്യത്തിന്റെ കൂട്ടായ കരുത്ത് ഉണര്‍ത്തി, തന്റെ കഴിവും ശേഷിയും അവതരിപ്പിച്ചു. അദ്ദേഹത്തെയും പരിഹസിക്കുന്നുണ്ടോ? എതിര്‍ക്കാന്‍ നിരവധി പ്രശ്‌നങ്ങളുണ്ട്, എതിര്‍പ്പും ഉണ്ടായിരിക്കണം. എന്നാല്‍ രാജ്യത്തിന്റെ മനോവീര്യം നശിപ്പിക്കുന്ന പ്രശ്നങ്ങളില്‍ കുടുങ്ങരുത്, അത് രാജ്യത്തിന്റെ സാധ്യതകളെ തരംതാഴ്ത്തുന്നു, കാരണം അത് ഒരിക്കലും പ്രയോജനപ്പെടുന്നില്ല.

എല്ലായിടത്തും ഭയം ഉണ്ടായിരുന്നപ്പോള്‍, നമ്മുടെ കൊറോണ യോദ്ധാക്കളും മുന്‍നിര പ്രവര്‍ത്തകരും അവരുടെ കടമ നിര്‍വഹിക്കുകയും അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും ചെയ്തുവെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? ഇതൊരു ചെറിയ കാര്യമല്ല; നാം അതില്‍ അഭിമാനിക്കുകയും അവരെ ബഹുമാനിക്കുകയും വേണം. അവരുടെ ശ്രമഫലമായിട്ടാണ് രാജ്യത്തിന് പരിണതഫലം കാണിക്കാന്‍ കഴിയുന്നത്. ഇത് വിമര്‍ശനത്തിനുള്ളതല്ല, മറിച്ച് നാം ഭൂതകാലത്തിലേക്ക് പോയാല്‍, അത്തരം സാഹചര്യങ്ങളിലാണ് നാം ജീവിച്ചിരുന്നത്. വസൂരിയെക്കുറിച്ച് പരാമര്‍ശിക്കാന്‍ പോലും ഭയം ഉണ്ടായിരുന്നു. പോളിയോ എത്ര ഭയാനകമായിരുന്നു, വാക്‌സിനുകള്‍ ലഭിക്കാന്‍ എത്ര ശ്രമം നടത്തിയിരുന്നു? അവിടെ എത്രയെത്ര ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു? അത് എപ്പോള്‍ ലഭ്യമാകും, എത്രമാത്രം ലഭ്യമാകും, അത് എങ്ങനെ ലഭ്യമാകും, എത്ര ഡോസുകള്‍ എടുക്കണം, ആ ദിവസങ്ങളെല്ലാം നാം കണ്ടു. അത്തരമൊരു സാഹചര്യത്തില്‍, ആ ദിവസങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുവെങ്കില്‍, ഇന്ന് മൂന്നാം ലോക രാജ്യങ്ങളെന്ന് കണക്കാക്കപ്പെടുന്ന രാജ്യങ്ങള്‍ മനുഷ്യരാശിയുടെ ക്ഷേമത്തിനായി വാക്‌സിനുകള്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് കാണാം. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍, നമ്മുടെ ശാസ്ത്രജ്ഞരും ദൗത്യ രൂപത്തില്‍ ഏര്‍പ്പെടുന്നു. ഇത് മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഇന്ത്യ നല്‍കിയ സംഭാവനകളുടെ മഹത്തായ കഥയാണ്. നാം അതില്‍ അഭിമാനിക്കണം, അത് പുതിയ ആത്മവിശ്വാസത്തിന് പ്രചോദനവുമാണ്. ലോകത്ത് ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ് പ്രചാരണം ഈ രാജ്യത്ത് നടക്കവെ ലോകത്തിന്റെ മനോവീര്യം പ്രചോദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നമ്മുടെ രാജ്യത്തിന് അഭിമാനിക്കാം. ഇന്ന് ലോകത്ത് ദ്രുതഗതിയിലുള്ള വാക്‌സിനേഷന്‍ ഉണ്ടെങ്കില്‍, അത് നമ്മുടെ എല്ലാവരുടെയും അമ്മയായ ഇന്ത്യയുടെ മടിയിലാണ് സംഭവിക്കുന്നത്. ഇന്ത്യയുടെ സാധ്യതകള്‍ എവിടെയാണ് എത്താത്തത്?

ഇന്ന്, കൊറോണ ലോകവുമായുള്ള ബന്ധങ്ങളില്‍ ഇന്ത്യക്ക് ഒരു പുതിയ അര്‍ത്ഥം നല്‍കി. തുടക്കത്തില്‍, ഏത് മരുന്നുകള്‍ ഫലപ്രദമാകുമെന്ന് അറിയാത്തതും വാക്‌സിന്‍ വികസിപ്പിക്കാതെയും ഇരുന്നപ്പോള്‍, ഇന്ത്യന്‍ മരുന്നുകള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചു. ലോകത്തെ ഫാര്‍മസികളുടെ കേന്ദ്രമായി ഇന്ത്യ ഉയര്‍ന്നു. ഇന്ത്യ അക്കാലത്ത് 150 രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. മനുഷ്യരാശിയുടെ സംരക്ഷണത്തില്‍ നാം പിന്നോട്ട് പോയില്ല. മാത്രമല്ല, ഇന്ത്യന്‍ വാക്‌സിനുകള്‍ ലഭിച്ചതായി ലോകം അഭിമാനത്തോടെ അവകാശപ്പെടുന്നു. ലോകത്തിലെ ചില പ്രശസ്തമായ ആശുപത്രികളില്‍ സമ്പന്നരായ ആളുകള്‍ എത്തുമ്പോള്‍, അവരുടെ കണ്ണുകള്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ക്കുള്ളില്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് അവര്‍ ഒരു ഇന്ത്യന്‍ ഡോക്ടറെ തിരയുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും കാണാം. ടീമില്‍ ഒരു ഇന്ത്യന്‍ ഡോക്ടറെ കണ്ടെത്തുമ്പോള്‍ അദ്ദേഹത്തിന് ആശ്വാസമുണ്ടാകും. ഇതാണ് രാജ്യം സമ്പാദിച്ചത്. അതില്‍ നാം അഭിമാനിക്കണം. അതിനാല്‍, ഈ മഹത്വവുമായി നാം മുന്നോട്ട് പോകണം.
കൊറോണ കാലഘട്ടത്തില്‍ ഇന്ത്യ അതിന്റെ തനതായ സ്വത്വം സൃഷ്ടിക്കുകയും ആഗോള രംഗത്ത് സ്വയം ഒരു പേര് ഉണ്ടാക്കുകയും അതേ രീതിയില്‍, ഫെഡറലിസത്തിന്റെ അതേ മനോഭാവം കേന്ദ്രവും സംസ്ഥാനങ്ങളും കാണിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ നമുക്ക് എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകും, എല്ലാ ശക്തികളെയും ഒരേ ദിശയില്‍ എങ്ങനെ വഴി തിരിച്ച് വിടാനാകും എന്നതാണ് ആന്തരികശക്തി. സഹകരണ ഫെഡറലിസം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിച്ച സംസ്ഥാനങ്ങളെ ഈ സഭയില്‍ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം സംസ്ഥാനങ്ങള്‍ക്കും സഭയില്‍ അവരുടേതായ ഭാവമുണ്ട്. കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ ഒരു പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ എല്ലാ സംസ്ഥാനങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍, എല്ലാവരും അഭിനന്ദനത്തിന് അര്‍ഹരാണ്.

ജനാധിപത്യത്തെക്കുറിച്ച് ധാരാളം പ്രഭാഷണങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ട്. ഒട്ടേറെ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ രാജ്യത്തെ ഒരു പൗരനും ഇതൊന്നും വിശ്വസിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യയുടെ ജനാധിപത്യം നമുക്ക് ഇതുപോലെ വേര്‍പെടുത്താന്‍ കഴിയുന്ന ഒന്നല്ല. നാം അത്തരം തെറ്റുകള്‍ വരുത്തരുത്. സംസാരിക്കാനുള്ള സ്വാതന്ത്ര്യം, ഭീഷണിപ്പെടുത്തല്‍, വേട്ടയാടല്‍ തുടങ്ങി വളരെ ശ്രദ്ധേയമായ വാക്കുകള്‍ ഉപയോഗിച്ച ശ്രീ. ഡെറക്കിനെ ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചപ്പോള്‍, അദ്ദേഹം ബംഗാളിനെയാണോ രാജ്യത്തെയാണോ പരാമര്‍ശിച്ചതെന്ന് എന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല. സ്വാഭാവികമായും മുഴുവന്‍ സമയവും അദ്ദേഹം കാണുന്നതും കേള്‍ക്കുന്നതും അബദ്ധവശാല്‍ ഇവിടെ വന്ന് പറഞ്ഞു പോയതാകാം. കോണ്‍ഗ്രസിലെ ശ്രീ. ബജ്വയും ഒരുപോലെ വാചാലനായിരുന്നു, അദ്ദേഹം കടന്നുകയറുന്ന രീതി, അടിയന്തരാവസ്ഥ ദിനങ്ങളിലേക്ക് അദ്ദേഹം ഉടന്‍ പോകുമെന്ന് ഞാന്‍ കരുതി. ഒരു പടി മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് ഞാന്‍ കരുതി, താമസിയാതെ അദ്ദേഹം 84 നെക്കുറിച്ച് പരാമര്‍ശിക്കും, പക്ഷേ അദ്ദേഹം അങ്ങനെ ചെയ്തില്ല. കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും രാജ്യത്തെ നിരാശപ്പെടുത്തുന്നു, അതുപോലെ നിങ്ങളും.

ബഹുമാനപ്പെട്ട ചെയര്‍മാന്‍,

ഈ സഭയ്ക്ക് മുന്നില്‍ ഒരു ഉദ്ധരണി അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ജനാധിപത്യത്തെയും നമ്മുടെ അടിസ്ഥാന ശക്തിയെയും സംശയിക്കുന്ന എല്ലാവരും ഇത് മനസിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 'നമ്മുടെ ജനാധിപത്യം ഒരു അര്‍ത്ഥത്തിലും ഒരു പാശ്ചാത്യ സ്ഥാപനമല്ല. ഇതൊരു മനുഷ്യ സ്ഥാപനമാണ്. ഇന്ത്യയുടെ ചരിത്രം ജനാധിപത്യ സ്ഥാപനങ്ങളുടെ ഉദാഹരണങ്ങള്‍ നിറഞ്ഞതാണ്. പുരാതന ഇന്ത്യയില്‍ 81 റിപ്പബ്ലിക്കുകളെക്കുറിച്ചുള്ള വിവരണം നമുക്ക് ലഭിക്കുന്നു. ഇന്ത്യന്‍ ദേശീയതയ്ക്ക് എതിരെയുള്ള ആക്രമണത്തെക്കുറിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് ജാഗ്രത പകരേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയുടെ ദേശീയത ഇടുങ്ങിയതോ സ്വാര്‍ത്ഥപരമോ ആക്രമണോത്സുകമോ അല്ല. അത് 'സത്യം ശിവം സുന്ദരം' എന്ന മൂല്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു.
-------------------------------------------------


ബഹുമാനപ്പെട്ട ചെയർമാൻ,

ആസാദ് ഹിന്ദ് ഫൌജിന്റെ പ്രഥമ സർക്കാരിന്റെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഉദ്ധരണിയാണിത്. ആകസ്മികമായി, നാം അദ്ദേഹത്തിന്റെ 125-ാം ജന്മവാർഷികം ആഘോഷിക്കുകയുമാണ്. പക്ഷേ, നിർഭാഗ്യവശാൽ, നേതാജിയുടെ ഈ മനോഭാവത്തെയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും ആശയങ്ങളെയും നാം അശ്രദ്ധമായി മറന്നു പോയി. അതിന്റെ ഫലമായി നാം ഇന്ന് നമ്മെത്തന്നെ തല്ലുകയാണ്. ചിലപ്പോഴൊക്കെ, ലോകം സൃഷ്ടിച്ച ചില വാക്കുകൾ നാം മുറുകെ പിടിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ആളുകൾ ഇന്ത്യയെ പരാമർശിക്കുന്നത് കേൾക്കുമ്പോൾ നല്ലത് തോന്നുന്നു. അതെ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എന്നാൽ ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് നാം നമ്മുടെ യുവതലമുറയെ പഠിപ്പിച്ചിട്ടില്ല. അത് ജനാധിപത്യത്തിന്റെ മാതാവാണ്. നാം ഏറ്റവും വലിയ ജനാധിപത്യം ആണെന്ന് മാത്രല്ല; ഈ രാജ്യം ജനാധിപത്യത്തിന്റെ മാതാവാണ്. ഇത് നമ്മുടെ ഭാവിതലമുറയെ പഠിപ്പിക്കേണ്ടതുണ്ട്, അഭിമാനപൂർവ്വം ഇത് സ്ഥിരീകരിക്കേണ്ടതുണ്ട്, കാരണം നമ്മുടെ പൂർവ്വികർ നമുക്ക് പൈതൃകമായി നൽകിയതാണത്. നാം ഒരു ജനാധിപത്യ രാജ്യമാണെന്നല്ല, കാരണം ഇന്ത്യയുടെ ഭരണം ജനാധിപത്യപരമാണെന്നത് കൊണ്ടുമാത്രമല്ല നാം ഒരു ജനാധിപത്യ രാജ്യമായത്. നമ്മുടെ സമ്പ്രദായം ജനാധിപത്യപരമാണ്, കാരണം ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും മനസ്സും ജനാധിപത്യപരമാണ്. അടിസ്ഥാനപരമായി, നാം ജനാധിപത്യവാദികളാണ്. രാജ്യത്തെയും അത്തരത്തിൽ പരീക്ഷിച്ചു.
അടിയന്തരാവസ്ഥയുടെ ആ ദിവസങ്ങൾ ഓർക്കുക, ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും ഭരണത്തിന്റെയും അവസ്ഥ എന്തായിരുന്നു? എല്ലാം ജയിലുകളായി പരിവർത്തനം ചെയ്യപ്പെട്ടിരുന്നു, എന്നാൽ ജനാധിപത്യത്തിന്റെ നിറങ്ങളാൽ ജീവിപ്പിച്ച രാജ്യത്തെ ജനങ്ങളെ ഇളക്കിവിടാൻ ആർക്കും കഴിഞ്ഞില്ല. അവസരം ലഭിച്ചയുടൻ അദ്ദേഹം ജനാധിപത്യത്തെ സ്വാധീനിച്ചു. ഇതാണ് ആളുകളുടെയും നമ്മുടെ സംസ്കാരങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളുടെയും ശക്തി. ഏത് സർക്കാർ ഇത് അടിച്ചേൽപ്പിച്ചു എന്നതല്ല പ്രശ്നം. ഞാൻ അതിനെക്കുറിച്ച് ചർച്ച ചെയ്യുന്നില്ല, അത്തരം വിഷയങ്ങളിൽ സമയം ചെലവഴിക്കാനല്ല എന്നെ ഇങ്ങോട്ടേക്ക് അയച്ചത്. ജനാധിപത്യ മൂല്യങ്ങളെ പ്രതിരോധിക്കുമ്പോൾ നാം മുന്നോട്ട് പോകണം. ആത്മനിഭർ ഭാരതത്തെക്കുറിച്ചും ചർച്ച നടന്നു. നമ്മുടെ സഹപ്രവർത്തകൻ ധർമേന്ദ്ര പ്രധാൻ ജി ആത്മനിഭർ ഭാരതിന്റെ നിർദ്ദേശത്തെക്കുറിച്ച് വിശദമായ പ്രസ്താവന നടത്തി. എന്നാൽ ഒരു കാര്യം ഉറപ്പാണ്, ഇന്ത്യ ഇന്ന് സാമ്പത്തിക രംഗത്ത് സ്വയം സ്ഥാപിച്ചു. കൊറോണ കാലഘട്ടത്തിൽ പോലും ലോകജനത നിക്ഷേപത്തിനായി കൊതിക്കുന്നു. ഇപ്പോൾ എല്ലാം പുറത്താണ്. റെക്കോർഡ് നിക്ഷേപം നടക്കുന്ന രാജ്യമാണ് ഇന്ത്യ. എല്ലാ വസ്തുതകളും സൂചിപ്പിക്കുന്നത് പല രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതി അസ്ഥിരമാണ്, അതേസമയം ലോകം ഇന്ത്യയുടെ ഇരട്ട ഡിജിറ്റൽ വളർച്ച കണക്കാക്കുന്നു. ഒരു വശത്ത്, നിരാശയുടെ അന്തരീക്ഷമുണ്ട്, അതേസമയം ഇന്ത്യയിൽ പ്രതീക്ഷയുടെ ഒരു കിരണമുണ്ട്, ഇത് ലോകം പ്രചരിപ്പിക്കുന്നു.
ഇന്ന് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം റെക്കോർഡിലാണ്. ഇന്ന് ഇന്ത്യയിൽ റെക്കോർഡ് ഭക്ഷ്യധാന്യ ഉൽപാദനമുണ്ട്. ഇന്റർനെറ്റ് ഉപയോക്താക്കളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. യുപിഐ വഴി ഇന്ത്യയിൽ ഓരോ മാസവും നാല് ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ ഇടപാട് നടക്കുന്നു. ഏകദേശം രണ്ട്-മൂന്ന് വർഷം മുമ്പ് ഈ സഭയിലെ പ്രസംഗങ്ങൾ ഓർക്കുക. മൊബൈൽ ഫോണുകൾ ആളുകൾക്കായി എവിടെയാണ്, ആളുകൾ എങ്ങനെ ഡിജിറ്റലായി കാര്യങ്ങൾ ചെയ്യും എന്നതായിരുന്നു അന്ന് ഉയർന്നുവന്ന പ്രശ്നങ്ങൾ. രാജ്യത്തിന്റെ ശക്തി നോക്കൂ. പ്രതിമാസം നാല് ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകൾ! ഒരു മൊബൈൽ ഫോൺ നിർമ്മാതാവ് എന്ന നിലയിൽ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറി. ലോകമെമ്പാടും റെക്കോർഡ് എണ്ണം സ്റ്റാർട്ട്-അപ്പുകളും യൂണികോൺസും ഉണ്ട്. നമ്മുടെ യുവതലമുറ ഇവിടെ അത് ചെയ്യുന്നു. പുനരുപയോഗ ഊർജ്ജമേഖലയിൽ ലോകത്തിലെ അഞ്ച് രാജ്യങ്ങളായി ഞങ്ങൾ സ്വയം സ്ഥാപിച്ചു, വരും ദിവസങ്ങളിൽ ഞങ്ങൾ മുന്നേറാൻ പോകുന്നു. വെള്ളം, കര, ആകാശം, ബഹിരാകാശം എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും സ്വയം പരിരക്ഷിക്കാനുള്ള ശേഷിയോടെയാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. മിന്നൽ വ്യോമാക്രമണങ്ങളിലൂടെ ഇന്ത്യയുടെ കഴിവ് ലോകം കണ്ടു.

ബഹുമാനപ്പെട്ട ചെയർമാൻ,

2014 ൽ ഞാൻ ഞാൻ നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ആദ്യമായി ഈ സഭയുടെ പരിസരത്ത് വന്ന നേരം , എന്റെ സർക്കാർ ദരിദ്രർക്കായി സമർപ്പിതമാണെന്ന് ഞാൻ ആദ്യത്തെ പ്രസംഗത്തിൽ പറഞ്ഞു. രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഞാൻ ഇന്ന് ഇത് ആവർത്തിക്കുന്നു. നമ്മുടെ ദിശ മാറ്റുകയോ നേർപ്പിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടില്ല, നാം ഒരേ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്, കാരണം മുന്നോട്ട് പോകാൻ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാകണം. നാം ശ്രമങ്ങൾ കൂട്ടിച്ചേർക്കേണ്ടതുണ്ട്. നേരത്തെ ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ, നമുക്ക് അവ നിർത്താൻ കഴിയില്ല, ആ ശ്രമങ്ങളിൽ കൂട്ടിച്ചേർക്കേണ്ടതുണ്ട്. ജീവിതസൗകര്യത്തിന്റെ അടിസ്ഥാന ആവശ്യകത ഉറപ്പുവരുത്തുന്നത് ആത്മവിശ്വാസത്തിലേക്ക് നയിക്കുകയും ദരിദ്രർ ആത്മവിശ്വാസത്തിലാവുകയും ചെയ്താൽ, ദാരിദ്ര്യത്തെ വെല്ലുവിളിക്കാൻ അവൻ ശക്തിയോടെ നിൽക്കും, അവൻ ആരുടെയും സഹായത്തെ ആശ്രയിക്കില്ല. ഇതാണ് എന്റെ അനുഭവം. 10 കോടിയിലധികം ടോയ്‌ലറ്റുകൾ നിർമ്മിച്ചു, 41 കോടി ആളുകളുടെ അക്കൌണ്ട് തുറന്നു, ദരിദ്രർക്കായി 2 കോടിയിലധികം വീടുകൾ നിർമ്മിച്ചു, 8 കോടിയിലധികം സൌജന്യ ഗ്യാസ് കണക്ഷനുകൾ നൽകി, അഞ്ച് ലക്ഷം രൂപ വരെയുള്ള സൌജന്യ ചികിത്സ ദരിദ്രരുടെ ജീവിതത്തിൽ ഒരു വലിയ ശക്തിയായി മാറി. ദരിദ്രരുടെ ജീവിതത്തെ മാറ്റിമറിക്കുകയും പുതിയ ആത്മവിശ്വാസം സൃഷ്ടിക്കുകയും ചെയ്യുന്ന നിരവധി പദ്ധതികളുണ്ട്.

ബഹുമാനപ്പെട്ട ചെയർമാൻ,

വെല്ലുവിളികളുണ്ട്. ലോകത്തിലെ സമ്പന്ന രാജ്യങ്ങൾക്ക് പോലും വെല്ലുവിളികളുണ്ട്. അവരുടെയും നമ്മുടെയും വെല്ലുവിളികൾ വ്യത്യസ്തമാണ്. എന്നാൽ പ്രശ്നത്തിന്റെ ഭാഗമാകണോ അതോ പരിഹാരത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടതുണ്ട്. ഇത് ഒരു നേർത്ത വര മാത്രമാണ്. നാം പ്രശ്നത്തിന്റെ ഭാഗമായാൽ രാഷ്ട്രീയം തുടരും, പക്ഷേ പരിഹാരത്തിന്റെ ഭാഗമായാൽ ദേശീയ നയം വമ്പിച്ച മുന്നേറ്റം നടത്തും.വർത്തമാനകാലത്തെയും ഭാവിതലമുറയെയും കുറിച്ച് ചിന്തിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. പ്രശ്‌നങ്ങളുണ്ടെങ്കിലും നാം ഒരുമിച്ച് പ്രവർത്തിക്കുമെന്നും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുമെന്നും എനിക്ക് സാഹചര്യങ്ങളിൽ മാറ്റം വരുത്തുമെന്നും ആവശ്യമുള്ള ഫലങ്ങൾ നേടാൻ നമുക്ക് കഴിയുമെന്നും എനിക്ക് ഉറപ്പുണ്ട്. ഇതാണ് എന്റെ ഉറച്ച വിശ്വാസം.

ബഹുമാനപ്പെട്ട ചെയർമാൻ,
കർഷകരുടെ പ്രക്ഷോഭത്തെക്കുറിച്ച് സഭയിൽ ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. മിക്ക സംവാദങ്ങളും പ്രക്ഷോഭത്തെ ചുറ്റിപ്പറ്റിയാണ്. എന്നാൽ പ്രക്ഷോഭത്തിന്റെ പിന്നിലെ കാരണം സംബന്ധിച്ച് എല്ലാവരും നിശബ്ദരായിരുന്നു. എന്താണ് പ്രക്ഷോഭം, പ്രക്ഷോഭത്തിൽ എന്താണ് സംഭവിക്കുന്നത്? ഈ കാര്യങ്ങളെല്ലാം വളരെ പ്രധാനമാണ്, പക്ഷേ അടിസ്ഥാന വിഷയത്തിൽ ഒരു ചർച്ച നടത്തുന്നത് നന്നായിരിക്കും. നമ്മുടെ മാന്യനായ കൃഷി മന്ത്രി നിരവധി നല്ല ചോദ്യങ്ങൾ ചോദിച്ചു, പക്ഷേ ആ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ പോകുന്നില്ലെന്ന് എനിക്കറിയാം, പക്ഷേ അദ്ദേഹം ഈ വിഷയം വിശദമായി ചർച്ച ചെയ്തു. ഈ ചർച്ചയെല്ലാം ഗൗരവമായി കാണുകയും സർക്കാരിന്റെ നല്ല ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്ത ബഹുമാനപ്പെട്ട ദേവഗൗഡ ജിയോട് ഞാൻ വളരെ നന്ദിയുള്ളവനാണ്, കാരണം അദ്ദേഹം തന്റെ ജീവിതത്തിലുടനീളം കർഷകർക്കായി സമർപ്പിതനാണ്. സർക്കാരിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും നല്ല നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ബഹുമാനപ്പെട്ട ദേവഗൗഡ ജിയോട് ഞാൻ ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു.

ബഹുമാനപ്പെട്ട ചെയർമാൻ,
കൃഷിയുടെ അടിസ്ഥാന പ്രശ്നം എന്താണ്? പ്രശ്നത്തിന്റെ മൂലമെന്ത്? മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ് ജി വിശദമാക്കിയ കാര്യങ്ങൾ ഇന്ന് ഞാൻ പരാമർശിക്കാൻ ആഗ്രഹിക്കുന്നു. ചൗധരി ചരൺ സിംഗ് ജിയുടെ പാരമ്പര്യം ഏറ്റെടുക്കുന്നതിൽ അഭിമാനിക്കുന്ന ധാരാളം ആളുകൾ ഉണ്ട്, അവർ തീർച്ചയായും അത് മനസിലാക്കാൻ ശ്രമിക്കും. 1971 ൽ അദ്ദേഹം പലപ്പോഴും കാർഷിക സെൻസസ് ഉദ്ധരിക്കുമായിരുന്നു. ചൗധരി ചരൺ സിംഗ് ജി പറഞ്ഞത് ഇതാണ് : രണ്ട് ബിഗയോ അതിൽ കുറവോ ഭൂമി സ്വന്തമായുള്ള കർഷകർ 33 ശതമാനം വരും. അതായത് അര ഏക്കറോ അല്ലെങ്കിൽ ഒരു ഏക്കറോ ഭൂമി കർഷകരാണ് രണ്ട് വലിയ ഭൂമിയോ രണ്ട് ബിഗാസിൽ കുറവോ ഭൂമിയോ ഉള്ളതെന്ന് കണ്ടെത്തി. പതിനെട്ട് ശതമാനം കർഷകർക്ക് 2 മുതൽ 4 ബിഗ വരെ ഭൂമി ഉണ്ട്, അതായത്, അര ഹെക്ടർ അല്ലെങ്കിൽ ഒരു ഹെക്ടർ ഭൂമി. ഈ 51 ശതമാനം കർഷകർക്ക് എത്ര കഠിനാധ്വാനം ചെയ്താലും അത്തരം ഒരു ചെറിയ ഭൂമിയോട് സത്യസന്ധത പുലർത്താൻ കഴിയില്ല. ചൗധരി ചരൺ സിംഗ് ജിയുടെ ഉദ്ധരണിയാണിത്.

ചെറുകിട കർഷകരുടെ ദയനീയ അവസ്ഥ ചൗധരി ചരൺ സിംഗ് ജിക്ക് എല്ലായ്പ്പോഴും വേദനയായിരുന്നു. അദ്ദേഹം എപ്പോഴും അതിൽ ശ്രദ്ധാലുവായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ കാണുക. ഒരു ഹെക്ടറിൽ താഴെ ഭൂമി കൈവശമുള്ള കർഷകർ 1971 ൽ 51 ശതമാനമായിരുന്നു, അത് 68 ശതമാനമായി ഉയർന്നു. വളരെ കുറച്ച് ഭൂമി ഉള്ള കർഷകരുടെ എണ്ണം രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഇതിനർത്ഥം. ചെറുകിട, നാമമാത്ര കൃഷിക്കാരെ ചേർത്താൽ 86 ശതമാനം കർഷകരാണ് രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ളവർ. അത്തരം കർഷകരുടെ എണ്ണം 12 കോടിയാണ്. ഈ 12 കോടി കർഷകരോട് ഞങ്ങൾക്ക് ഉത്തരവാദിത്തമില്ലേ? രാജ്യത്തിന് ഉത്തരവാദിത്തമില്ലേ ? ഈ 12 കോടി കർഷകരെ എപ്പോഴെങ്കിലും നമ്മുടെ പദ്ധതികളുടെ കേന്ദ്രത്തിൽ നിർത്തേണ്ടതുണ്ടോ ? ഈ ചോദ്യത്തിനുള്ള ഉത്തരം ചൗധരി ചരൺ സിംഗ് ജി നമുക്ക് വേണ്ടി അവശേഷിപ്പിച്ചു. ചൗധരി ചരൺ സിംഗ് ജിയ്ക്ക് ഒരു ആദരാഞ്ജലി അർപ്പിക്കാനുള്ള ഉത്തരം നാം കണ്ടെത്തണം. എല്ലാവരും ഇതിന് സംഭാവന നൽകേണ്ടി വരും.
ചെറുകിട കർഷകൻ മുൻ സർക്കാരുകൾക്ക് പ്രാധാന്യമുണ്ടോ? വിമർശനത്തിനായിട്ടല്ല ഞാൻ ഇത് പറയുന്നത്, പക്ഷേ നമ്മൾ ചിന്തിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ; വായ്പ എഴുതിത്തള്ളൽ പ്രഖ്യാപനങ്ങളുണ്ട്. ഇതൊരു കർഷക പരിപാടിയാണ്, പക്ഷേ, ഇത് വോട്ടുകൾക്കായുള്ള ഒരു പ്രോഗ്രാമാണ്, എല്ലാവർക്കും ഇത് നന്നായി അറിയാം. എന്നാൽ വായ്പ എഴുതിത്തള്ളപ്പെടുമ്പോൾ ചെറുകിട കർഷകർക്ക് അത് നഷ്ടപ്പെടും. അദ്ദേഹത്തിന് ഒന്നും ലഭിക്കുന്നില്ല, കാരണം ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുന്നവർക്കാണ് വായ്പ എഴുതിത്തള്ളൽ. ചെറുകിട കർഷകന് ബാങ്ക് അക്കൗണ്ട് പോലുമില്ല, എവിടെ നിന്ന് വായ്പ ലഭിക്കും. ഞങ്ങൾ രാഷ്ട്രീയം ചെയ്തിരിക്കാം, പക്ഷേ ചെറുകിട കർഷകർക്കായി ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല. ഒന്നോ രണ്ടോ ഏക്കർ ഭൂമി കൈവശമുള്ള കർഷകന് ബാങ്ക് അക്കൌണ്ട് ഇല്ല, അയാൾ വായ്പ എടുക്കുന്നില്ല, വായ്പ എഴുതിത്തള്ളലിന്റെ ആനുകൂല്യവും ലഭിക്കുന്നില്ല. അതുപോലെ, മുമ്പത്തെ വിള ഇൻഷുറൻസ് പദ്ധതി എന്തായിരുന്നു? ഒരുതരം ഇൻഷുറൻസായിരുന്നു അത്, ബാങ്ക് ഗ്യാരണ്ടിയായും അത് പ്രവർത്തിച്ചിരുന്നു. ചെറുകിട കർഷകർക്ക് ഇത് ലഭ്യമല്ല. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത കർഷകർക്ക് മാത്രമായിരുന്നു പദ്ധതി. അവർക്ക് മാത്രമേ ഇൻഷ്വർ ചെയ്തിട്ടുള്ളൂ, ബാങ്കുകൾക്കും അവരുടെ പണം ഉറപ്പുനൽകി.

ഇന്ന്, രണ്ട് ഹെക്ടറിൽ താഴെ ഭൂമി ഉള്ളവരും ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നവരുമായ എത്ര കർഷകർ ഉണ്ട്? ചെറുകിട കർഷകർക്ക് ജലസേചന സൗകര്യം പോലും ലഭ്യമല്ല. വൻകിട കർഷകർ വലിയ പമ്പുകളും കുഴൽകിണറുകളും സ്ഥാപിക്കുകയും വൈദ്യുതി ലഭിക്കുകയും ചെയ്യും. ചെറുകിട കർഷകന് ജലസേചനവും ഒരു പ്രശ്നമായിരുന്നു. കുഴൽ നന്നായി ഇൻസ്റ്റാൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചിലപ്പോൾ, ഒരു വലിയ കർഷകനിൽ നിന്ന് വെള്ളം വാങ്ങുകയും വലിയ കർഷകന്റെ ആവശ്യപ്രകാരം വില നൽകുകയും ചെയ്യാറുണ്ടായിരുന്നു. വൻകിട കർഷകർക്ക് യൂറിയ ലഭിക്കുന്നതിൽ ഒരു പ്രശ്നവുമില്ല. ചെറുകിട കർഷകനെ രാത്രി മുഴുവൻ യൂറിയയ്ക്കായി ഒരു ക്യൂവിൽ നിർത്താൻ പ്രേരിപ്പിച്ചു. ചിലപ്പോൾ, ലാത്തിചാർജ്ജ് ചെയ്യപ്പെടുകയും യൂറിയ ഇല്ലാതെ വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. ചെറുകിട കർഷകരുടെ അവസ്ഥ നമുക്കറിയാം. 2014 ന് ശേഷം ഞങ്ങൾ ചില മാറ്റങ്ങൾ വരുത്തി. ചെറുകിട കൃഷിക്കാരനും ഇത് പ്രയോജനപ്പെടുത്തുന്നതിനായി ഞങ്ങൾ വിള ഇൻഷുറൻസ് പദ്ധതിയുടെ വ്യാപ്തി വിപുലീകരിച്ചു. ഞങ്ങൾ വളരെ ചെറിയ തുകയിൽ നിന്നാണ് ആരംഭിച്ചത്, കഴിഞ്ഞ 4-5 വർഷങ്ങളിൽ വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 90,000 കോടി രൂപയുടെ ക്ലെയിമുകൾ കർഷകർക്ക് ലഭിച്ചു. വായ്പ എഴുതിത്തള്ളൽ പദ്ധതികളേക്കാൾ വളരെ കൂടുതലാണ് ഈ കണക്ക്.

ഇപ്പോൾ, കിസാൻ ക്രെഡിറ്റ് കാർഡുകൾ നോക്കുക. നേരത്തെ കർഷകർക്കായി ക്രെഡിറ്റ് കാർഡുകളുണ്ടായിരുന്നുവെങ്കിലും അത് വൻകിട കർഷകർക്ക് മാത്രമുള്ളതായിരുന്നു, വളരെ കുറഞ്ഞ പലിശയ്ക്ക് ബാങ്കുകളിൽ നിന്ന് വായ്പ നേടാൻ കഴിയുന്നവർ. ചില സംസ്ഥാനങ്ങളിൽ അവർക്ക് പൂജ്യം ശതമാനം പലിശയ്ക്ക് വായ്പ ലഭിച്ചു. അവർ ഈ പണം മറ്റ് സംരംഭങ്ങളിൽ ഉപയോഗിച്ചിരുന്നു. ചെറുകിട കർഷകന്റെ വിധിയിലായിരുന്നില്ല അത്. രാജ്യത്തെ എല്ലാ കർഷകർക്കും ക്രെഡിറ്റ് കാർഡുകൾ നൽകാൻ ഞങ്ങൾ തീരുമാനിച്ചു. മാത്രമല്ല, മത്സ്യത്തൊഴിലാളികൾക്കും ഇത് പ്രയോജനപ്പെടുത്തുന്നതിനായി ഞങ്ങൾ അതിന്റെ ലക്ഷ്യം വിപുലീകരിച്ചു. 1.75 കോടിയിലധികം കർഷകരാണ് കിസാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചത്. പരമാവധി കർഷകർക്ക് ഇത് പ്രയോജനപ്പെടുത്തുന്നതിനായി ഇത് കൂടുതൽ നീട്ടാൻ ഞങ്ങൾ മറ്റ് സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുന്നു. സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സഹായം, കർഷകർക്ക് കൂടുതൽ സഹായം! അതുപോലെ, ഞങ്ങൾ മറ്റൊരു പദ്ധതി അവതരിപ്പിച്ചു - പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന. അതിനു കീഴിൽ ഈ തുക നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പോകുന്നു. ഒരു സഹായവും ഉറപ്പ് ലഭിക്കാത്ത കർഷകരാണ് ഇവ. ഇതിന്റെ ഗുണം നേടിയ 10 കോടി കുടുംബങ്ങളുണ്ട്.

രാഷ്ട്രീയം ബംഗാളിന്റെ വഴിയിൽ വന്നില്ലെങ്കിൽ, ബംഗാളിലെ കർഷകർ ഈ പദ്ധതിയിൽ ചേർന്നിരുന്നുവെങ്കിൽ, ഈ കണക്ക് ഇതിലും കൂടുതലാകുമായിരുന്നു, ഇതുവരെ 1,15,000 കോടി രൂപ ഈ ചെറുകിട കർഷകരുടെ അക്കൗണ്ടിലേക്ക് പോകുമായിരുന്നു. ഞങ്ങളുടെ എല്ലാ പദ്ധതികളുടെയും കേന്ദ്ര ബിന്ദു സോയിൽ ഹെൽത്ത് കാർഡാണ്. ചെറുകിട കർഷകന് ഏതുതരം ഭൂമിയുണ്ടെന്നും ഏത് വിളയ്ക്ക് വേണ്ടിയാണെന്നും അറിയാൻ 100 ശതമാനം കർഷകർക്കായി ഞങ്ങൾ മണ്ണിന്റെ ആരോഗ്യ കാർഡുകളെക്കുറിച്ച് സംസാരിച്ചു. 100 ശതമാനം മണ്ണിന്റെ ആരോഗ്യ കാർഡിനായി ഞങ്ങൾ പ്രവർത്തിച്ചു. അതുപോലെ, ഞങ്ങൾ 100 ശതമാനം വേപ്പെണ്ണ പുരട്ടിയ യൂറിയ നൽകി. നൂറുശതമാനത്തിനു പിന്നിലെ ഉദ്ദേശ്യം ദരിദ്രരായ കർഷകരിൽ പോലും യൂറിയ ലഭിക്കാൻ ബുദ്ധിമുട്ടില്ല എന്നതാണ്. അതുപോലെ, ചെറുകിട, നാമമാത്ര കർഷകർക്കുള്ള പെൻഷൻ പദ്ധതിയും ഞങ്ങൾ കൊണ്ടുവന്നു. ഇപ്പോൾ നമ്മുടെ ചെറുകിട കർഷകരും പദ്ധതിയുടെ ഭാഗമാവുകയാണ്. അതുപോലെ, പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന - ഇത് റോഡുകളിൽ മാത്രം ഒതുങ്ങുന്നില്ല, പക്ഷേ രാജ്യത്തെ കർഷകരുടെ ഭാഗ്യം മാറ്റുന്നതിനുള്ള വളരെ പ്രധാനപ്പെട്ട പദ്ധതിയാണ് . ആദ്യമായി ഞങ്ങൾ കിസാൻ റെയിലിനെക്കുറിച്ച് തീരുമാനിച്ചു. ചെറുകിട കർഷകന് തന്റെ ഉൽപ്പന്നങ്ങൾ വിൽക്കാൻ പ്രയാസമായിരുന്നു. കിസാൻ റെയിൽ കാരണം ഇന്ന് ഗ്രാമങ്ങളിലെ കർഷകർ തങ്ങളുടെ ഉൽ‌പന്നങ്ങളും പഴങ്ങളും പച്ചക്കറികളും മുംബൈ മാർക്കറ്റുകളിൽ വിൽക്കുന്നു. ചെറുകിട കർഷകന് നേട്ടമുണ്ട്. കിസാൻ ഉഡാൻ യോജന - നേരത്തെ വടക്കു കിഴക്കൻ മേഖലയിലെ നമ്മുടെ കർഷകർക്ക് ഒരു ഗതാഗത സംവിധാനത്തിന്റെ അഭാവത്തിൽ അവരുടെ മികച്ച ഉൽപ്പന്നങ്ങൾ വിൽക്കുന്നത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. ഇന്ന്, കിസാൻ ഉദാൻ യോജനയുടെ ഗുണം അവർക്ക് ലഭിക്കുന്നു. ചെറുകിട കർഷകരുടെ കഷ്ടപ്പാടുകൾ എല്ലാവർക്കും പരിചിതമാണ് ... അവരുടെ ശാക്തീകരണത്തിന് കാലാകാലങ്ങളിൽ ഒരു ആവശ്യവും ഉയർന്നിട്ടുണ്ട്.
ഞങ്ങളുടെ ബഹുമാനപ്പെട്ട ശരദ് പവാർ ജി, കോൺഗ്രസിൽ നിന്നുള്ള എല്ലാവരും ... ഓരോ സർക്കാരും കാർഷിക പരിഷ്കാരങ്ങൾക്കായി വാദിച്ചു. പരിഷ്കാരങ്ങൾ നടക്കണമെന്ന് എല്ലാവരും പറഞ്ഞു. ഇത് അന്ന് സംഭവിച്ച കാര്യമല്ല, മുൻ സർക്കാരുകളിലും ഇത് ഉണ്ടായിരുന്നു. പരിഷ്കാരങ്ങളെ അനുകൂലിക്കുന്നതായും ശരദ് പവാർ ജി പ്രസ്താവന നൽകിയിട്ടുണ്ട്. സമ്മതിക്കുക, ഈ പ്രക്രിയയെക്കുറിച്ച് അദ്ദേഹത്തിന് ചോദ്യങ്ങളുണ്ടാകാം, പക്ഷേ പരിഷ്കാരങ്ങളെ അദ്ദേഹം ഒരിക്കലും എതിർത്തില്ല. ഈ നിയമങ്ങളുടെ നിരവധി വശങ്ങൾ ശ്രീ സിന്ധ്യ ജി സംക്ഷിപ്തമായി മുന്നോട്ട് വച്ചിട്ടുണ്ട്. ഈ ചർച്ചകളെല്ലാം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നടക്കുന്നു. നമ്മുടെ സർക്കാർ രൂപീകരിച്ചതിനുശേഷം മാത്രമാണ് ഇത് ആരംഭിച്ചത് എന്നല്ല. സമയം വന്നിട്ടുണ്ടെന്നും അത് നടക്കുമെന്നും എല്ലാവരും പറഞ്ഞു. ചിലപ്പോൾ ഒറു കുത്തും കോമയുമുണ്ടാകും. പക്ഷേ ആർക്കും ഈ വിഷയത്തിൽ അവരുടെ ചിന്ത തികഞ്ഞതാണെന്ന് അവകാശപ്പെടാൻ കഴിയില്ല. ഞങ്ങളുടെ സമീപനം മികച്ചതാണെന്നും 10 വർഷത്തിനുശേഷം പുതിയ സമീപനങ്ങളൊന്നും ഉണ്ടാകില്ലെന്നും എനിക്ക് അവകാശപ്പെടാൻ കഴിയില്ല. ഇത് സംഭവിക്കുന്നില്ല. സാമൂഹിക ജീവിതം പരിവർത്തനപരമാണ്.

നിലവിലെ സാഹചര്യങ്ങളിൽ ഞങ്ങൾക്ക് തോന്നിയത് കാര്യങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. പുതിയ കാര്യങ്ങൾ ചേർക്കുന്നതിലൂടെ പുരോഗതിയിലേക്കുള്ള പ്രക്രിയയാണ്. തടസ്സങ്ങൾ സൃഷ്ടിച്ചാൽ എവിടെയാണ് പുരോഗതി? അതിനാൽ, ഈ വിഷയത്തിൽ ചിലരുടെ പെട്ടെന്നുള്ള യു-ടേണിനെക്കുറിച്ച് ഞാൻ ആശ്ചര്യപ്പെടുന്നു. ഇപ്പോൾ അവർ പ്രക്ഷോഭത്തിന്റെ വിഷയത്തിൽ സർക്കാരിനെ എതിർക്കുകയും പരിഷ്കാരങ്ങൾ വളരെ പ്രധാനമാണെന്ന് കർഷകരോട് ഒരേസമയം പറയുകയും ചെയ്യുന്നു. നിരവധി വർഷങ്ങൾ കടന്നുപോയി, പുതിയ കാര്യങ്ങൾ അവതരിപ്പിക്കേണ്ടതുണ്ട്. രാജ്യം ഇങ്ങനെയാണ് മുന്നേറുന്നത്, പക്ഷേ രാഷ്ട്രീയം സ്വന്തം ആശയങ്ങളെ മറികടക്കുന്നുവെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു. ബഹുമാനപ്പെട്ട ഡോ. മൻ‌മോഹൻ സിംഗ് ജി ഇവിടെയുണ്ട്, അദ്ദേഹത്തിന്റെ ഒരു ഉദ്ധരണി വായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരുപക്ഷേ, യു-ടേൺ എടുക്കുന്നവർ എന്നോട് യോജിക്കുന്നില്ലായിരിക്കാം, പക്ഷേ തീർച്ചയായും മൻ‌മോഹൻ സിംഗ് ജിയുമായി യോജിക്കും. “1930 കളിലെ മുഴുവൻ മാർക്കറ്റിംഗ് ഭരണകൂട സജ്ജീകരണവും കാരണം മറ്റ് കർക്കശതകളുണ്ട്, ഇത് ഞങ്ങളുടെ കർഷകരെഉൽ‌പ്പന്നങ്ങൾ വിൽ‌ക്കുന്നതിൽ‌ നിന്നും തടയുന്നു, അവിടെ അവർക്ക് ഉയർന്ന വരുമാന നിരക്ക് ലഭിക്കും. നീക്കം ചെയ്യുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം .... ഒരു വലിയ പൊതുവിപണി എന്ന നിലയിൽ ഇന്ത്യയുടെ വിശാലമായ സാധ്യതകൾ തിരിച്ചറിഞ്ഞ് ഇന്ത്യയുടെ വഴിയിൽ വരുന്ന എല്ലാ വൈകല്യങ്ങളും നീക്കം ചെയ്യുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. ” ബഹുമാനപ്പെട്ട മൻ‌മോഹൻ സിംഗ് ജിയുടെ ഉദ്ധരണിയാണിത്. കൃഷിക്കാർക്ക് ഉൽ‌പ്പന്നങ്ങൾ വിൽക്കാൻ സ്വാതന്ത്ര്യം നൽകാനും ഇന്ത്യയ്ക്ക് കാർഷിക വിപണി നൽകാനുമുള്ള ആഗ്രഹം ബഹുമാനപ്പെട്ട മൻ‌മോഹൻ സിംഗ് ജി പ്രകടിപ്പിച്ചിരുന്നു. അതാണ് ഞങ്ങൾ ചെയ്യുന്നത്. നിങ്ങൾ അഭിമാനിക്കണം ... നോക്കൂ ... ബഹുമാനപ്പെട്ട മൻ‌മോഹൻ സിംഗ് ജി ഇത് പറഞ്ഞു ... ഇത് ചെയ്യുന്നത് മോദിയാണ്. അതിൽ അഭിമാനിക്കുക. പ്രശ്‌നം രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നവർ അവരുടെ സംസ്ഥാനങ്ങളിലും എന്തെങ്കിലും അല്ലെങ്കിൽ മറ്റൊന്ന് ചെയ്യുക എന്നതാണ് ഏറ്റവും നല്ലത്. ഇവിടുത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തെങ്കിലും ഒന്ന് അല്ലെങ്കിൽ മറ്റൊന്ന് ചെയ്തു. ഇതാണ് പോംവഴി എന്നും അവർക്കറിയാം. നിയമത്തിന്റെ ചൈതന്യം ഈ വിഷയത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് ഞാൻ മനസ്സിലാക്കി. പ്രക്രിയ ശരിയല്ലെന്നും അത് തിടുക്കത്തിൽ ചെയ്തുവെന്നും പരാതി. ഒരു കുടുംബത്തിൽ ഒരു വിവാഹം നടക്കുമ്പോഴെല്ലാം, ഒരു വൃദ്ധയായ ഏതെങ്കിലും സ്ത്രീയെ ക്ഷണത്തെക്കുറിച്ച് പരാതിപ്പെടുന്നത് നിങ്ങൾ കാണും. “എന്നെ എവിടെയാണ് വിളിച്ചത്? ഇത്രയും വലിയ കുടുംബത്തിലാണ് ഇത് സംഭവിക്കുന്നത്. ”

നമുക്ക് ഇപ്പോൾ വ്യത്യസ്ത പ്രശ്നങ്ങളിൽ ശ്രദ്ധിക്കാം. ഉദാഹരണത്തിന് പാൽ ഉൽപാദനം. ഇത് ഒരു അടിമത്തത്തിലും ബന്ധിപ്പിച്ചിട്ടില്ല. എന്നാൽ തമാശ നോക്കൂ. സ്വകാര്യ, സഹകരണ സ്ഥാപനങ്ങളും പാൽ രംഗത്ത് അത്തരമൊരു ശക്തമായ ശൃംഖല രൂപീകരിച്ചിട്ടുണ്ട്, ഇരുവരും ഒരുമിച്ച് ഈ ജോലി ചെയ്യുന്നു. നമ്മുടെ രാജ്യത്ത് മികച്ച വിതരണ ശൃംഖലയുണ്ട്. എന്റെ ഭരണകാലത്ത് ഇത് സംഭവിച്ചില്ല. ഇത് എനിക്ക് മുമ്പാണ് ചെയ്തതെന്ന് നിങ്ങൾക്ക് അഭിമാനിക്കാം. നാമെല്ലാവരും അതിൽ അഭിമാനിക്കണം. പഴം-പച്ചക്കറിയുമായി ബന്ധപ്പെട്ട ബിസിനസിന് മിക്ക വിപണികളുമായും നേരിട്ടുള്ള ബന്ധമുണ്ട്. വിപണികളിൽ ഇടപെടലുകളില്ല, അത് പ്രയോജനകരമാണ്. പാൽ ഉൽപന്നങ്ങളോ പച്ചക്കറികളോ വാങ്ങുന്ന സംരംഭകർ കന്നുകാലി കർഷകരുടെയോ അവരുടെ കന്നുകാലികളുടെയോ ഭൂമി കൈവശപ്പെടുത്തുന്നുണ്ടോ? ഇല്ല. പാൽ വിൽക്കുന്നു, പക്ഷേ കന്നുകാലികളല്ല. കാർഷിക സമ്പദ്‌വ്യവസ്ഥയുടെ മൊത്തം മൂല്യത്തിന്റെ 28 ശതമാനത്തിലധികമാണ് ക്ഷീര വ്യവസായത്തിന്റെ സംഭാവന. അതായത്, കൃഷിയെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ ഈ വർഷം നാം മറക്കുന്നു. സംഭാവന 28 ശതമാനമാണ്. ഏകദേശം എട്ട് ലക്ഷം കോടി രൂപയുടെ വിറ്റുവരവുണ്ട്. ധാന്യങ്ങളുടെയും പയറുവർഗങ്ങളുടെയും സംയോജിത മൂല്യത്തേക്കാൾ കൂടുതലാണ് പാലിന്റെ മൂല്യം. ഞങ്ങൾ ഒരിക്കലും ഈ വർഷം നോക്കുന്നില്ല. കന്നുകാലി കർഷകർക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ധാന്യങ്ങളും പയറുവർഗ്ഗങ്ങളും ഉൽ‌പാദിപ്പിക്കുന്ന ചെറുകിട, നാമമാത്ര കർഷകർക്ക് സ്വാതന്ത്ര്യം ലഭിക്കാത്തത് എന്തുകൊണ്ട്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയാണെങ്കിൽ, ഞങ്ങൾ ശരിയായ പാതയിലേക്ക് നീങ്ങും.

ബഹുമാനപ്പെട്ട ചെയർമാൻ,

ഇത് ശരിയാണ്, ഇത് നമ്മുടെ പെരുമാറ്റത്തിലും പ്രതിഫലിക്കുന്നു. വീട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടിവരുമ്പോഴെല്ലാം പിരിമുറുക്കമുണ്ട്. എന്തുകൊണ്ടാണ് കസേരയോ മേശയോ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്? ഇന്ത്യ അത്രയും വിശാലമായ ഒരു രാജ്യമാണ്, നമ്മൾ വളർന്നുവന്ന പാരമ്പര്യങ്ങളും, പുതിയ എന്തെങ്കിലും വരുമ്പോഴെല്ലാം അല്പം ആശയക്കുഴപ്പം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഹരിത വിപ്ലവത്തെക്കുറിച്ച് ചർച്ചകൾ നടന്നിരുന്ന ദിവസങ്ങൾ ഓർക്കുക. ഹരിത വിപ്ലവ സമയത്ത് നടന്ന കാർഷിക പരിഷ്കാരങ്ങൾ; ആശങ്കകളും പ്രക്ഷോഭങ്ങളും ഉണ്ടായിരുന്നു. എല്ലാം നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. കാർഷിക പരിഷ്കാരങ്ങൾക്കായി ശാസ്ത്രി ജി കടുത്ത തീരുമാനങ്ങൾ എടുക്കുമ്പോൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകരാരും കാർഷിക മന്ത്രിയാകാൻ തയ്യാറായില്ല. അവരുടെ കൈകൾ കത്തിക്കുമെന്നും കർഷകർ ദേഷ്യപ്പെടുമെന്നും രാഷ്ട്രീയം അവസാനിക്കുമെന്നും അവർക്ക് തോന്നി. ശാസ്ത്രി ജിയുടെ കാലത്തെ സംഭവങ്ങളാണിവ. ഒടുവിൽ ശാസ്ത്രി ജിയ്ക്ക് ശ്രീ സുബ്രഹ്മണ്യത്തെ കാർഷിക മന്ത്രിയാക്കേണ്ടിവന്നു. അദ്ദേഹം നിർദ്ദേശിച്ച പരിഷ്കാരങ്ങളെയും ആസൂത്രണ കമ്മീഷൻ എതിർത്തു. ധനമന്ത്രാലയം ഉൾപ്പെടെ മുഴുവൻ മന്ത്രിസഭയിലും പ്രതിഷേധത്തിന്റെ പിറുപിറുപ്പുണ്ടായിരുന്നു. എന്നാൽ രാജ്യത്തിന്റെ നന്മയ്ക്കായി ശാസ്ത്രി ജി മുന്നോട്ട് പോയി. ഇന്ന് ഇടതുപാർട്ടികൾ സംസാരിക്കുന്ന ഭാഷ, അവർ അതേ ഭാഷയാണ് ഉപയോഗിച്ചിരുന്നത്. യുഎസിന്റെ നിർദേശപ്രകാരം ശാസ്ത്രി ജിയും കോൺഗ്രസ് പാർട്ടിയും ഇത് ചെയ്യുന്നുവെന്ന് അവർ ആരോപിച്ചിരുന്നു. എല്ലാവരും കോൺഗ്രസ് നേതാക്കളെ യുഎസിന്റെ ഏജന്റുമാർ എന്ന് വിളിക്കാറുണ്ടായിരുന്നു. ഇതേ ഭാഷ ഇടതുപാർട്ടികളും ഉപയോഗിച്ചിരുന്നു. കാർഷിക പരിഷ്കാരങ്ങളെ ചെറുകിട കർഷകരെ നശിപ്പിക്കുന്ന ഒന്നായി അവർ വിശേഷിപ്പിച്ചു. നൂറുകണക്കിന് പ്രതിഷേധങ്ങൾ രാജ്യത്ത് സംഘടിപ്പിച്ചു. ഒരു വലിയ പ്രസ്ഥാനം ആരംഭിച്ചു. ഇവയ്‌ക്കെല്ലാം ഇടയിൽ, ലാൽ ബഹാദൂർ ശാസ്ത്രി ജിയും അദ്ദേഹത്തിന് ശേഷമുള്ള സർക്കാരുകളും പരിഷ്കാരങ്ങൾ തുടർന്നു, അതിന്റെ ഫലമാണ് പി‌എൽ -480 പദ്ധതി പ്രകാരം ഞങ്ങൾ ഇറക്കുമതി ചെയ്യാൻ ഉപയോഗിച്ചത് നമ്മുടെ കർഷകർ നമ്മുടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. റെക്കോർഡ് ഉൽപാദനം നടത്തിയിട്ടും കാർഷിക മേഖലയിൽ പ്രശ്‌നങ്ങളുണ്ട്. ആർക്കും അത് നിഷേധിക്കാൻ കഴിയില്ല, പക്ഷേ നാമെല്ലാവരും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം. ഇപ്പോൾ സമയം കാത്തിരിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.
കൊറോണയുടെ പശ്ചാത്തലത്തിൽ പോലും നമ്മുടെ കർഷകർ റെക്കോർഡ് ഉൽപാദനം നടത്തിയിട്ടുണ്ടെന്ന് രാംഗോപാൽ ജി വളരെ നല്ല ഒരു കാര്യം പറഞ്ഞു. കൊറോണ കാലഘട്ടത്തിൽ വിത്തിനും വളത്തിനും കുറവുണ്ടായിരുന്നില്ലെന്നും സർക്കാർ ഉറപ്പുവരുത്തി. കൂട്ടായ പരിശ്രമത്തിന്റെ ഫലമായി സംഭരണ ​​കേന്ദ്രങ്ങൾ നിറഞ്ഞു. കൊറോണ കാലഘട്ടത്തിൽ വിളകളുടെ റെക്കോർഡ് വാങ്ങലുകൾ നടന്നു. പുതിയ പരിഹാരങ്ങൾ കണ്ടെത്തി നമുക്ക് മുന്നോട്ട് പോകേണ്ടിവരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ നേരത്തെ പറഞ്ഞതുപോലെ, പല നിയമങ്ങൾക്കും രണ്ടോ അഞ്ചോ വർഷത്തിന് ശേഷം ഭേദഗതികൾ ആവശ്യമാണ്. നമുക്ക് ഒരു സ്ഥിരപരിതസ്ഥിതിയിൽ ജീവിക്കാൻ കഴിയില്ല. നല്ല നിർദ്ദേശങ്ങളുണ്ടാകുമ്പോൾ അവ നല്ല പരിഷ്കാരങ്ങളുമായി പിന്തുടരും. എന്റെ ഗവൺമെന്റ് മാത്രമല്ല, മുൻ സർക്കാരുകളും നല്ല പരിഷ്കാരങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഇതാണ് ജനാധിപത്യ പാരമ്പര്യം. അതിനാൽ, നല്ല നിർദ്ദേശങ്ങളുമായി മുന്നോട്ട് പോകണം. ഞാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു. കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തി പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തിക്കൊണ്ട് നമുക്ക് ഈ രാജ്യം മുന്നോട്ട് കൊണ്ടുപോകാം. ഇന്ന് അല്ലെങ്കിൽ, ഇവിടെയുള്ളവർ ഭാവിയിൽ ഈ ജോലി ചെയ്യേണ്ടിവരും. ഞാൻ ഇന്ന് അത് ചെയ്തു. വിമർശനങ്ങൾ എന്റെ നേരെ വരട്ടെ, പക്ഷേ ഈ നല്ല പ്രവൃത്തി ചെയ്യുന്നതിന് ഒന്നിക്കുക. വിമർശനങ്ങൾ എന്റെ അടുക്കൽ വരട്ടെ; ക്രെഡിറ്റ് നിങ്ങളിലേക്ക് പോകട്ടെ. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. നമ്മുടെ കൃഷി മന്ത്രി പതിവായി കർഷകരുമായി സംസാരിക്കുന്നു. തുടർച്ചയായ മീറ്റിംഗുകൾ നടക്കുന്നു. പിരിമുറുക്കമില്ല. പരസ്പരം മനസ്സിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങൾ എല്ലായ്പ്പോഴും പ്രതിഷേധക്കാരോട് അഭ്യർത്ഥിക്കുന്നു. എന്നാൽ പ്രായമായ ആളുകൾ ഇവിടെ സമരത്തിന് ഇരിക്കുന്നത് നല്ലതല്ല. അവരെ മടക്കി അയയ്‌ക്കുക. നിങ്ങൾ ഈ പ്രക്ഷോഭം അവസാനിപ്പിക്കുക. കൂടുതൽ ചർച്ചകൾക്കായി വാതിൽ തുറക്കും. ഞങ്ങൾ ഇത് നേരത്തെ പറഞ്ഞിട്ടുണ്ട്, ഈ ക്ഷണം ഈ സഭയിലൂടെ ഞാൻ വ്യാപിപ്പിക്കുകയാണ്.

ബഹുമാനപ്പെട്ട ചെയർമാൻ,

നമ്മുടെ കൃഷി സമൃദ്ധമാക്കുന്നതിന് തീരുമാനമെടുക്കേണ്ട സമയമാണെന്നും സമയം നഷ്ടപ്പെടുത്തരുതെന്നും ഉറപ്പാണ്. നാം മുന്നോട്ട് പോകണം .. രാജ്യം തിരിച്ചടി നേരിടരുത്. ഭരണകക്ഷിയായാലും പ്രതിപക്ഷമായാലും പ്രക്ഷോഭകാരികളായ സഹപ്രവർത്തകരായാലും പരിഷ്കാരങ്ങൾക്ക് നാം അവസരം നൽകണം. ഈ മാറ്റങ്ങൾ നമുക്ക് ഗുണം ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് നോക്കണം. എന്തെങ്കിലും കുറവുണ്ടെങ്കിൽ അത് ശരിയാക്കും. എന്തെങ്കിലും അയവുള്ളതാണെങ്കിൽ, അത് ശ്രദ്ധിക്കും. എല്ലാ വാതിലുകളും അടച്ചിരിക്കുന്നു എന്നല്ല. അതിനാൽ, മാണ്ഡികൾ ആധുനികവൽക്കരിക്കപ്പെട്ടാൽ കൂടുതൽ മത്സരമുണ്ടാകുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ഇതുസംബന്ധിച്ച് ബജറ്റിലും ഞങ്ങൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എംഎസ്പി ഉണ്ട്, എംഎസ്പി ഉണ്ടായിരുന്നു, എംഎസ്പി തുടരും. ഈ സഭയുടെ പവിത്രത നാം മനസ്സിലാക്കണം. കുറഞ്ഞ വിലയ്ക്ക് റേഷൻ നൽകുന്ന 80 കോടിയിലധികം ആളുകൾക്ക് ഇത് ലഭിക്കുന്നത് തുടരണം.
അതിനാൽ, ആശയക്കുഴപ്പം സൃഷ്ടിക്കരുത്, കാരണം ഞങ്ങൾക്ക് രാജ്യം ഒരു പ്രത്യേക ഉത്തരവാദിത്തം നൽകിയിട്ടുണ്ട്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള മറ്റ് നടപടികൾക്കും ഞങ്ങൾ ഊന്നൽ നൽകേണ്ടതുണ്ട്. ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കുടുംബത്തിനുള്ളിൽ അംഗങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമി വിഘടിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, കർഷകരുടെ ഭാരം കുറയ്ക്കുന്നതിന് എന്തെങ്കിലും ചെയ്യേണ്ടതുണ്ട്, ഞങ്ങൾക്ക് കർഷകർക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ കഴിയും. അവരുടെ കഷ്ടപ്പാടുകൾ പരിഹരിക്കുന്നതിന് ഞങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്, ഇനിയും കാലതാമസം വരുത്തി രാഷ്ട്രീയ സമവാക്യങ്ങളിൽ കുടുങ്ങിയാൽ കർഷകരെ ഇരുട്ടിലേക്ക് തള്ളിവിടുമെന്ന് ഞാൻ വിശ്വസിക്കുന്നു. കൃഷിക്കാരുടെ ശോഭനമായ ഭാവിക്കായി നാം ഇത് ഒഴിവാക്കണം. എല്ലാവരോടും ഞാൻ പ്രാർത്ഥിക്കുന്നു. നമുക്ക് അതിനെക്കുറിച്ച് വിഷമിക്കേണ്ടിവരും.

ബഹുമാനപ്പെട്ട ചെയർമാൻ,

ക്ഷീരപരിപാലനവും മൃഗസംരക്ഷണവും നമ്മുടെ കാർഷിക മേഖലയുമായി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്, അങ്ങനെ നമ്മുടെ കർഷകർ സ്വയം ആശ്രയിക്കുന്നു. അതുപോലെ, കുളമ്പുരോഗത്തിനെതിരെ ഞങ്ങൾ‌ ഒരു വൻ പ്രചാരണംആരംഭിച്ചു, ഇത് കന്നുകാലികൾ‌ക്കും കൃഷിക്കാർ‌ക്കും പ്രയോജനം ചെയ്യും. മത്സ്യബന്ധനത്തിന് ഞങ്ങൾ വ്യത്യസ്തമായ ഊന്നൽ നൽകുകയും പ്രത്യേക മന്ത്രാലയം സൃഷ്ടിക്കുകയും ഒരു ലക്ഷം രൂപ നീക്കിവെക്കുകയും ചെയ്തിട്ടുണ്ട്. മത്സ്യ സമ്പാദ യോജനയ്ക്ക് 20,000 കോടി രൂപ. മധുര വിപ്ലവത്തിലും വലിയ പ്രതീക്ഷയുണ്ട്, അതിന് വലിയ ഭൂപ്രദേശങ്ങൾ ആവശ്യമില്ല. ഒരാളുടെ വയലിൽ ജോലി ചെയ്യുന്നതിലൂടെ ഒരാൾക്ക് 40,000 രൂപ മുതൽ 200,000 രൂപ വരെ നേടാൻ കഴിയും. തേൻ, തേനീച്ച മെഴുക് എന്നിവയ്ക്ക് ലോകത്ത് വലിയ ഡിമാൻഡുണ്ട്. ഇന്ത്യയ്ക്ക് തേനീച്ച മെഴുക് കയറ്റുമതി ചെയ്യാൻ കഴിയും. ഒരു ചെറുകിട കൃഷിക്കാരന് ഇതര വരുമാനം നേടാൻ കഴിയുന്ന ഒരു അന്തരീക്ഷം ഞങ്ങൾ സൃഷ്ടിച്ചു. തേനീച്ചവളർത്തലിനായി നൂറുകണക്കിന് ഏക്കർ സ്ഥലത്തിന്റെ ആവശ്യമില്ല. ഒരാൾക്ക് അയാളുടെ സ്ഥലത്ത് അത് സുഖകരമായി ചെയ്യാൻ കഴിയും. നമ്മുടെ കർഷകർ സൗരോർജ്ജ ഉൽപാദകരാകണം. സൗരയൂഥത്തിലൂടെ തന്റെ വയലിൽ ഊർജ്ജം ഉൽപാദിപ്പിക്കുകയും സൗരോർജ്ജ പമ്പ് പ്രവർത്തിപ്പിക്കുകയും ജലത്തിന്റെ ആവശ്യകത നിറവേറ്റുകയും വേണം. ഇതോടെ അയാൾക്ക് ചെലവ് കുറയ്ക്കാൻ കഴിയും. തന്റെ വിള വർദ്ധിപ്പിക്കാൻ കഴിയും. ഒന്നിനുപകരം, അയാൾക്ക് രണ്ട് വിളകൾ, രണ്ടിനുപകരം, മൂന്ന് വിളകൾ ചെയ്യാം. അയാൾ മാതൃക മാറ്റണം. നമുക്ക് ഈ ദിശയിലേക്ക് പോകാം. ഒരു കാര്യം, അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും പുതിയ വഴികൾ കണ്ടെത്താനുമാണ് ഇന്ത്യയുടെ കരുത്ത്, അവ കൂടുതൽ തുറക്കും. എന്നാൽ ഇന്ത്യ അസ്ഥിരവും അസ്വസ്ഥവുമായി തുടരുന്നതിന് ചില ആളുകൾ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ ആളുകളെ നാം തിരിച്ചറിയണം.

പഞ്ചാബിന് എന്ത് സംഭവിച്ചുവെന്ന് നാം മറക്കരുത്. വിഭജന വേളയിലാണ് പഞ്ചാബ് ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത്. 84 കലാപങ്ങൾ നടന്നപ്പോൾ മിക്കവരും കണ്ണീരൊഴുക്കിയത് പഞ്ചാബിലാണ്. ഏറ്റവും ദാരുണമായ സംഭവങ്ങൾക്ക് ഇരയായത് പഞ്ചാബാണ്. ജമ്മു കശ്മീരിൽ എന്താണ് സംഭവിച്ചത്? നിരപരാധികൾ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ ഭാഗത്ത് തോക്കുകളും വെടിയുണ്ടകളും പെയ്തു. ഈ സംഭവവികാസങ്ങളെല്ലാം ഏതെങ്കിലും രൂപത്തിൽ അല്ലെങ്കിൽ രാജ്യത്തിന് വളരെയധികം നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ഈ സംഭവവികാസങ്ങൾക്കെല്ലാം പിന്നിലുള്ള ശക്തികൾ എന്തൊക്കെയാണ്? എല്ലാ സർക്കാരും അത് കണ്ടു, മനസിലാക്കി അന്വേഷിച്ചു. അതിനാൽ, ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ ഞങ്ങൾ അതിവേഗം നീങ്ങി. ചില ആളുകൾ പഞ്ചാബിലെ ഞങ്ങളുടെ സിഖ് സഹോദരന്മാരുടെ മനസ്സിനെ വിഷലിപ്തമാക്കുന്നുവെന്ന കാര്യം മറക്കരുത്. ഈ രാജ്യം എല്ലാ സിഖുകാരിലും അഭിമാനിക്കുന്നു. അവർ രാജ്യത്തിനായി എന്താണ് ചെയ്യാത്തത് ? എന്നിരുന്നാലും, അവരെ എത്ര തന്നെ ആദരിച്ചാലും അത് പര്യാപ്തമല്ല. പഞ്ചാബിലെ റൊട്ടി കഴിക്കാൻ എനിക്ക് അവസരം ലഭിച്ചു. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വർഷങ്ങൾ ഞാൻ പഞ്ചാബിൽ ചെലവഴിച്ചു, അതിനാൽ എനിക്കറിയാം. അതിനാൽ, ചില ആളുകൾ അവർക്കുവേണ്ടി സംസാരിക്കുന്ന ഭാഷ, അവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവർ രാജ്യത്തിന് ഒരു നന്മയും ചെയ്യില്ല. അതിനാൽ, ഈ അവസ്ഥയെക്കുറിച്ച് നാം ആശങ്കപ്പെടേണ്ടതുണ്ട്.

ബഹുമാനപ്പെട്ട ചെയർമാൻ സർ,

ചില വാക്കുകൾ നമുക്ക് വളരെ പരിചിതമാണ് - ശ്രം ജീവികൾ (അധ്വാനിക്കുന്നവർ), ബുദ്ധിജീവികൾ (ബുദ്ധിജീവികൾ). കുറച്ചുകാലമായി ഒരു പുതിയ കൂട്ടർ ജനിക്കുന്നത് ഞാൻ ശ്രദ്ധിച്ചു; ഒരു പുതിയ സമൂഹംമുന്നോട്ട് വന്നിരിക്കുന്നു. അതാണ് ആന്ദോളൻ ജീവി (പ്രതിഷേധം കൊണ്ട് ജീവിക്കുന്നവർ). അഭിഭാഷകരുടെ പ്രതിഷേധമുണ്ടെങ്കിൽ, അവരെ അവിടെ കാണുന്നു; വിദ്യാർത്ഥികളുടെ പ്രക്ഷോഭമുണ്ടെങ്കിൽ അവരെ അവിടെ കാണും; തൊഴിലാളികളുടെ പ്രതിഷേധമുണ്ടെങ്കിൽ അവരെ അവിടെ കാണും. ചിലപ്പോൾ, അവർ തിരശ്ശീലയ്ക്ക് പിന്നിലുണ്ട്, ചിലപ്പോൾ അതിന്റെ മുന്നിൽ. ആന്ദോളൻ ജീവികളിൽ ഒരു ഇനമുണ്ട്. അവർക്ക് പ്രക്ഷോഭമില്ലാതെ ജീവിക്കാനും പ്രക്ഷോഭങ്ങളിലൂടെ സ്വയം ജീവിക്കാനുള്ള വഴികൾ കണ്ടെത്താനും കഴിയില്ല. എല്ലായിടത്തും എത്തിച്ചേരുകയും പ്രത്യയശാസ്ത്രപരമായ നിലപാട് നൽകുകയും തെറ്റിദ്ധരിപ്പിക്കുകയും പ്രതിഷേധിക്കാനുള്ള പുതിയ വഴികൾ അവരോട് പറയുകയും വേണം. ഈ ആന്ദോളൻ ജീവി ജനതയെക്കുറിച്ച് രാജ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതാണ് അവരുടെ കരുത്ത് - അവർക്ക് സ്വയം ഒന്നും ചെയ്യാനാകില്ല, ഇതിനകം അവിടെയുള്ളതിന്റെ ക്രെഡിറ്റ് എടുക്കുകയും ചെയ്യാം. അവ പരാന്നഭോജികളാണ്. ഇവിടെ, എല്ലാവരും എന്റെ വാക്കുകൾ ആസ്വദിക്കുന്നുണ്ടാകണം, കാരണം നിങ്ങൾ സംസ്ഥാനങ്ങളിൽ ഗവൺമെന്റുകൾ നടത്തുന്നിടത്തെല്ലാം അത്തരം പരാന്നഭോജികൾ അനുഭവിച്ചിരിക്കണം. അതിനാൽ, അതേ രീതിയിൽ, ഞാൻ ഒരു പുതിയ കാര്യം ശ്രദ്ധിച്ചു. രാജ്യം പുരോഗമിക്കുന്നു; ഞങ്ങൾ സംസാരിക്കുന്നത് വിദേശ നേരിട്ടുള്ള നിക്ഷേപമായ എഫ്ഡിഐയെക്കുറിച്ചാണ്. എന്നാൽ ഈ ദിവസങ്ങളിൽ ഒരു പുതിയ എഫ്ഡിഐ രംഗത്തെത്തിയതായി ഞാൻ കാണുന്നു. ഈ പുതിയ എഫ്ഡിഐയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് എഫ്ഡിഐ ആവശ്യമാണ്, അതായത്, നേരിട്ടുള്ള നേരിട്ടുള്ള നിക്ഷേപം. എന്നാൽ പുതിയ എഫ്ഡിഐ വിദേശത്ത് നിന്നുള്ള വിനാശകരമായ പ്രത്യയശാസ്ത്രമാണ്, അതിനാൽ ഈ എഫ്ഡിഐയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ നാം കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ബഹുമാനപ്പെട്ട ചെയർമാൻ,

നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് അതിന്റേതായ മൂല്യമുണ്ട്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ആത്മനിഭർ ഭാരതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ആത്മനിഭർ ഭാരത് ഒരു സർക്കാരിന്റെയും പരിപാടിയല്ല, ആകാനും പാടില്ല. 130 കോടി നാട്ടുകാരുടെ നിശ്ചയദാർഢ്യമായിരിക്കണം ഇത്. അതിൽ നാം അഭിമാനിക്കണം, ധർമ്മസങ്കടം ഉണ്ടാകരുത്. മഹാത്മാഗാന്ധിയെപ്പോലുള്ള മഹാന്മാർ ഈ പാത ഞങ്ങൾക്ക് കാണിച്ചുതന്നു. നാം അതിൽ നിന്ന് അൽപം വ്യതിചലിച്ചിട്ടുണ്ടെങ്കിൽ, ആ പാതയിലേക്ക് തിരിച്ചുവരേണ്ടതും ആത്മനിർഭർ ഭാരത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകേണ്ടതുമാണ്. ഗ്രാമവും നഗരവും തമ്മിലുള്ള അന്തരം നികത്തണമെങ്കിൽ നാം ആത്മനിർഭർ ഭാരതത്തിലേക്ക് നീങ്ങണം. എനിക്ക് ഉറപ്പുണ്ട്, നമ്മൾ അവയുമായി മുന്നോട്ട് പോകുമ്പോൾ, നമ്മുടെ രാജ്യത്തെ സാധാരണക്കാരുടെ വിശ്വാസവും വളരും. ചോദ്യോത്തര വേളയിൽ ജൽ ജീവൻ മിഷനെക്കുറിച്ച് ഒരു ചർച്ച നടന്നു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ മൂന്ന് കോടി കുടുംബങ്ങൾക്ക് ടാപ്പ് കണക്ഷനുകളിലൂടെ കുടിവെള്ളം നൽകിയിട്ടുണ്ട്. എല്ലാവരും സമ്പദ്‌വ്യവസ്ഥയിൽ പങ്കാളികളാകുമ്പോൾ മാത്രമേ സ്വാശ്രയത്വം സാധ്യമാകൂ. ഞങ്ങളുടെ സഹോദരി സോണൽ തന്റെ പ്രസംഗത്തിൽ സഹോദരിമാരുടെയും പെൺമക്കളുടെയും പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിശദമായി ചർച്ച ചെയ്തു.

കൊറോണ കാലഘട്ടത്തിൽ, അത് റേഷൻ, സാമ്പത്തിക സഹായം അല്ലെങ്കിൽ സൌജന്യ ഗ്യാസ് സിലിണ്ടറുകൾ എന്നിവയാണെങ്കിലും, സർക്കാർ നമ്മുടെ അമ്മമാരെയും സഹോദരിമാരെയും എല്ലാവിധത്തിലും പരിപാലിക്കുന്നു, മാത്രമല്ല ശക്തമായ ഒരു ശക്തിയായി മാറുന്നതിലൂടെ ഇവ കൈകാര്യം ചെയ്യാനും അവർ സഹായിച്ചിട്ടുണ്ട്. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ, അവർ സാഹചര്യങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ, നമ്മുടെ രാജ്യത്തിന്റെ സ്ത്രീശക്തി വളരെ ക്ഷമയോടെ കുടുംബത്തെ പരിപാലിച്ചതുപോലെ, കൊറോണയ്‌ക്കെതിരായ ഈ പോരാട്ടത്തിൽ എല്ലാ കുടുംബങ്ങളിലെയും അമ്മമാർ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഞാൻ അവർക്ക് കൂടുതൽ നന്ദി പറയും. അത് നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും ആത്മാവാണ്, ആത്മനിർഭർ ഭാരതത്തിൽ നമ്മുടെ അമ്മമാരും സഹോദരിമാരും ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന്, യുദ്ധമേഖലയിൽ നമ്മുടെ പെൺമക്കളുടെ പങ്കാളിത്തവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ലേബർ കോടതികൾ എല്ലാ മേഖലയിലും ജോലി ചെയ്യാൻ പെൺമക്കൾക്ക് തുല്യവേതനം നൽകാനുള്ള അവകാശം നൽകുന്നു. മുദ്ര പദ്ധതി പ്രകാരം 70 ശതമാനം വായ്പ നമ്മുടെ സഹോദരിമാർ നേടിയിട്ടുണ്ട്. ഒരു തരത്തിൽ, ഇത് ഒരു സങ്കലനമാണ്. ഏകദേശം 7 കോടി സ്ത്രീകളുടെ പങ്കാളിത്തത്തോടെ, 60 ലക്ഷത്തിലധികം സ്വാശ്രയ ഗ്രൂപ്പുകൾ ഇന്ന് സ്വാശ്രയ ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഒരു പുതിയ കരുത്ത് നൽകുന്നു.

ഇന്ത്യയുടെ യുവശക്തിക്ക് ഞങ്ങൾ കൂടുതൽ ഊന്നൽ നൽകുന്നു, കൂടുതൽ അവസരങ്ങൾ ഞങ്ങൾ നൽകുന്നു, അവ നമ്മുടെ രാജ്യത്തിന്റെ, ശോഭനമായ ഭാവിക്കായി ശക്തമായ അടിത്തറയായി മാറുമെന്ന് ഞാൻ കരുതുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ യുവതലമുറയ്ക്ക് പുതിയ അവസരങ്ങൾ നൽകാനും ശ്രമിച്ചു. വിദ്യാഭ്യാസ നയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഗണ്യമായ സമയം ചെലവഴിച്ചതിൽ ഞാൻ സന്തുഷ്ടനാണ്, പക്ഷേ അത് രാജ്യത്തിന് ലഭിച്ച രീതി ഒരു പുതിയ വിശ്വാസം സൃഷ്ടിച്ചു. നമ്മുടെ രാജ്യത്ത് ഒരു പുതിയ വിദ്യാഭ്യാസ മാർഗ്ഗം എന്ന ആശയത്തിന്റെ വരവാണ് ഈ പുതിയ വിദ്യാഭ്യാസ നയം എന്ന് എനിക്ക് ഉറപ്പുണ്ട്.
നമ്മുടെ എം‌എസ്‌എം‌ഇ മേഖലയ്ക്ക് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്നു. കൊറോണ കാലഘട്ടത്തിൽ ഉത്തേജനം പ്രഖ്യാപിച്ചപ്പോൾ, MSME- കളിൽ പൂർണ്ണ ശ്രദ്ധ ചെലുത്തി, ഇത് നമ്മുടെ MSME- കൾ ഇന്ന് സാമ്പത്തിക വീണ്ടെടുക്കലിൽ വളരെ വലിയ പങ്ക് വഹിക്കുന്നുവെന്നതിന്റെ ഫലമാണ്, ഞങ്ങൾ അത് മുന്നോട്ട് കൊണ്ടുപോകുന്നു.

സബ്ക സാത്ത്, സബ്ക വികാസ്, സബ്ക വിശ്വാസ് എന്നീ മന്ത്രങ്ങളുമായാണ് ഞങ്ങൾ തുടക്കം മുതൽ മുന്നോട്ട് പോകുന്നത്. ഈ കാരണത്താലാണ് വടക്കുകിഴക്കൻ അല്ലെങ്കിൽ നക്സൽ ബാധിത പ്രദേശങ്ങളിലെ ഞങ്ങളുടെ പ്രശ്നങ്ങൾ ക്രമേണ മന്ദഗതിയിലാകുന്നത്, ഫലമായി നമ്മുടെ സഹപ്രവർത്തകർക്ക് വികസനത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങാനുള്ള അവസരങ്ങൾ ലഭിക്കുന്നു. ഇന്ത്യയുടെ ശോഭനമായ ഭാവിയിൽ കിഴക്കൻ ഇന്ത്യ വളരെ വലിയ പങ്ക് വഹിക്കുമെന്ന് എനിക്ക് വ്യക്തമായി കാണാൻ കഴിയും.

ഞാൻ ബഹുമാനപ്പെട്ട ഗുലാം നബി ജി കേൾക്കുകയായിരുന്നു. എന്തായാലും മൃദുവായും സൌമ്യമായും സംസാരിക്കുകയും കയ്പേറിയ വാക്കുകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നത് ഗുലാം നബി ജിയുടെ സ്വഭാവമാണ്. എല്ലാ പാർലമെന്റ് അംഗങ്ങളും അദ്ദേഹത്തിൽ നിന്ന് ഇത് പഠിക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ഞാൻ അദ്ദേഹത്തെയും ബഹുമാനിക്കുന്നു. ജമ്മു കശ്മീരിൽ നടന്ന തിരഞ്ഞെടുപ്പിനെ അദ്ദേഹം പ്രശംസിച്ചു. ജമ്മു കശ്മീരിന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും ജമ്മു കശ്മീരിനെ സംബന്ധിച്ച് രാജ്യത്തിന്റെ മുഴുവൻ ഹൃദയത്തിലും ഒരേ മനോഭാവം ഉള്ളതിനാൽ ഇത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു-കശ്മീർ സ്വാശ്രയത്വത്തിനായി പഞ്ചായത്ത്, ബിഡിസി, ഡിഡിസി തിരഞ്ഞെടുപ്പുകൾ നടക്കുകയും ഗുലാം നബി ജി അതിനെ അഭിനന്ദിക്കുകയും ചെയ്തു. ഈ അഭിനന്ദനത്തിന് ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. പക്ഷേ നിങ്ങൾ എന്നെ പ്രശംസിച്ചതിൽ ഞാൻ ഭയപ്പെടുന്നു. നിങ്ങളുടെ പാർട്ടി അത് ശരിയായ മനോഭാവത്തോടെ സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, കൂടാതെ ജി -23 ന്റെ അഭിപ്രായം അശ്രദ്ധമായി വഹിച്ചുകൊണ്ട് അത് മാറ്റില്ല.

ബഹുമാനപ്പെട്ട ചെയർമാൻ സർ,

കൊറോണയുടെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ അതിർത്തിയെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങളും നടന്നു. നമ്മുടെ ധീരരായ സൈനികർ അവരുടെ ധൈര്യത്തിലൂടെയും ചടുലതയിലൂടെയും മികച്ച മറുപടി നൽകി. ഓരോ ഇന്ത്യക്കാരനും അതിൽ അഭിമാനിക്കുന്നു. ദുഷ്‌കരമായ സാഹചര്യങ്ങളിൽപ്പോലും ഞങ്ങളുടെ ജവാൻമാർ കാവൽ നിന്നു. ഞങ്ങളുടെ ജവാൻമാരുടെ വീര്യത്തെ അഭിനന്ദിച്ച നിരവധി സഹപ്രവർത്തകരോട് ഞാൻ നന്ദിയുണ്ട്. എൽ‌എസിയുടെ സ്ഥിതി സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ്, രാജ്യവും അതിനെ നന്നായി നോക്കുന്നു, അതിൽ അഭിമാനിക്കുന്നു. അതിർത്തിയിലെ അടിസ്ഥാന സൌകര്യങ്ങളോടും അതിർത്തി സുരക്ഷയോടുമുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയിൽ എന്തെങ്കിലും ഇളവ് ലഭിക്കുമെന്നതിന് ചോദ്യമോ വ്യാപ്തിയോ ഇല്ല. ഞങ്ങളുടെ ആശയങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് അറിയുന്നവർ ഇക്കാര്യത്തിൽ ഒരിക്കലും ഞങ്ങളെ ചോദ്യം ചെയ്യില്ല. ഞങ്ങൾ പ്രതിജ്ഞാബദ്ധരായ ആളുകളാണെന്ന് അവർക്കറിയാം, അതിനാൽ, ഈ വിഷയങ്ങളിൽ ഞങ്ങൾ ഒരിടത്തും ഇല്ല.

ബഹുമാനപ്പെട്ട ചെയർമാൻ,

സഭയിലെ പ്രശംസനീയമായ ചർച്ചയ്ക്ക് ഞാൻ എല്ലാവരോടും നന്ദി പറയുന്നു. അവസാനമായി, ഒരു മന്ത്രം പരാമർശിച്ച് ഞാൻ എന്റെ ശബ്ദം താൽക്കാലികമായി നിർത്തും. വേദങ്ങളിൽ നിന്ന് നമുക്ക് ഒരു മികച്ച ആശയം ലഭിക്കുന്നു. 130 കോടി നാട്ടുകാർക്ക് ഈ മന്ത്രം വലിയ പ്രചോദനമാണ്. വേദങ്ങളുടെ മന്ത്രം പറയുന്നു:

അതായത് ഞാൻ ഒന്നല്ല, ഞാൻ തനിച്ചല്ല, എന്നോടൊപ്പം കോടിക്കണക്കിന് മനുഷ്യരെ ഞാൻ കാണുന്നു, അനുഭവിക്കുന്നു. അതിനാൽ എന്റെ ആത്മീയശക്തി കോടിക്കണക്കിനാണ്. എനിക്ക് ദശലക്ഷക്കണക്കിന് ദർശനങ്ങൾ ഉണ്ട്, എനിക്ക് ദശലക്ഷക്കണക്കിന് ശ്രവണശക്തി ഉണ്ട്, കർമ്മശക്തിയും ഉണ്ട്.

ബഹുമാനപ്പെട്ട ചെയർമാൻ,

വേദങ്ങളുടെ ഈ മനോഭാവത്തോടെ, ഈ ബോധത്തോടെ, 130 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യ എല്ലാവരുമായും മുന്നോട്ട് പോവുകയാണ്. ഇന്ന് 130 കോടി നാട്ടുകാരുടെ സ്വപ്നങ്ങൾ ഇന്ത്യയുടെ സ്വപ്നങ്ങളാണ്. ഇന്ന് 130 കോടി നാട്ടുകാരുടെ അഭിലാഷങ്ങളാണ് ഈ രാജ്യത്തിന്റെ അഭിലാഷങ്ങൾ. ഇന്ന് 130 കോടി നാട്ടുകാരുടെ ഭാവി ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ ഉറപ്പ് നൽകുന്നു. അതിനാൽ, ഇന്ന്, രാജ്യം നയങ്ങൾ രൂപപ്പെടുത്തുകയും ശ്രമങ്ങൾ നടത്തുകയും ചെയ്യുമ്പോൾ, ഇവ പെട്ടെന്നുള്ള ലാഭത്തിനും നഷ്ടത്തിനും വേണ്ടിയല്ല, മറിച്ച് ദൂരവ്യാപകമാണ്. 2047 ൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ, രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളുമായി അടിത്തറയിടുകയാണ്. ഈ ജോലി നിർവഹിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗത്തിന് ഞാൻ വീണ്ടും നന്ദി പറയുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ചർച്ച നടന്ന രീതി വളരെ മികച്ചതാണെന്നും അന്തരീക്ഷവും മികച്ചതാണെന്നും ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ആരൊക്കെ എന്നെ ആക്രമിച്ചെങ്കിലും, എന്തൊക്കെ പറഞ്ഞുവെങ്കിലും, പക്ഷേ എങ്ങനെയെങ്കിലും നിങ്ങൾക്ക് സഹായകരമായെങ്കിൽ ഞാൻ അത് വളരെ ആസ്വദിച്ചു.
കൊറോണ കാരണം, നിങ്ങൾ എവിടെയും സന്ദർശിക്കാറില്ല, നിങ്ങൾ വീട്ടിൽ തന്നെ അടച്ചിരിക്കുന്നതിനാൽ വീട്ടിൽ ചില പിരിമുറുക്കങ്ങൾ ഉണ്ടാകുകയും ചെയ്യും. ഇപ്പോൾ നിങ്ങൾ ഇവിടെ വളരെയധികം കോപം തുപ്പിയതിനാൽ, നിങ്ങൾക്ക് വളരെ ഭാരക്കുറവ് തോന്നുന്നുണ്ടാവാം. ഇപ്പോൾ നിങ്ങൾക്ക് സന്തോഷത്തോടെ വീട്ടിൽ സമയം ചെലവഴിക്കാൻ കഴിയും. നിങ്ങൾക്ക് ലഭിച്ച സന്തോഷവും ഇക്കാര്യത്തിൽ ഞാൻ നിങ്ങൾക്ക് സഹായകരവുമാണ്, ഇത് ഒരു ബഹുമതിയായി ഞാൻ കരുതുന്നു, ഈ നിമിഷങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചർച്ച തുടരുക, സഭയെ സജീവമായി നിലനിർത്തുക. മോദി അവിടെയുണ്ട്, അതിനാൽ അവസരം ആസ്വദിക്കൂ.

വളരെ നന്ദി.

 

Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
PM Modi highlights M-Yoga app in International Yoga Day address. Here's all you need to know

Media Coverage

PM Modi highlights M-Yoga app in International Yoga Day address. Here's all you need to know
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ജൂൺ 21
June 21, 2021
പങ്കിടുക
 
Comments

#YogaDay: PM Modi addressed on the occasion of seventh international Yoga Day, gets full support from citizens

India praised the continuing efforts of Modi Govt towards building a New India