Terrorists had shaken Mumbai and the entire country. But it is India's strength that we recovered from that attack and are now crushing terrorism with full courage: PM Modi
26th November is very important. On this day in 1949, the Constituent Assembly adopted the Constitution of India: PM Modi
When there is 'Sabka Saath' in nation building, only then 'Sabka Vikas': PM Modi
In India today, it's evident that the 140 crore people are driving numerous changes: PM Modi
The success of 'Vocal For Local' is opening the doors to a developed India: PM Modi
This is the second consecutive year when the trend of buying goods by paying cash on Diwali is decreasing. People are making more and more digital payments: PM Modi
In contrast to a decade ago, our patents are now receiving approvals at a rate that is tenfold higher: PM Modi
One of the biggest challenges of the 21st century is – ‘Water Security’. Conserving water is no less than saving life: PM Modi

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'ലേക്ക് സ്വാഗതം. ഇന്ന് അതായത് നവംബർ 26 നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ ദിവസമാണ് ഏറ്റവും ഹീനമായ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് നടന്നത്. ഭീകരർ മുംബൈയെയും രാജ്യത്തെയൊട്ടാകെ തന്നെയും വിറപ്പിച്ചു നിർത്തി. എന്നാൽ, ഭാരതം സ്വന്തം കഴിവിൽ ആ ആക്രമണത്തിൽ നിന്ന് കരകയറി എന്നുമാത്രമല്ല,  ഇപ്പോൾ പൂർണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുകയും ചെയ്യുന്നു. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം ഇന്ന് സ്മരിക്കുന്നു.

എന്റെ കുടുംബാംഗങ്ങളേ, നവംബർ 26-എന്ന ഈ ദിവസം മറ്റൊരു കാരണത്താലും വളരെ പ്രധാനപ്പെട്ടതാണ്. 1949 ൽ ഇതേ ദിവസമാണ് ഭരണഘടനാ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്. 2015 ൽ ബാബാ സാഹിബ് അംബേദ്കറുടെ 125-ാം ജന്മവാർഷികം ആഘോഷിക്കുമ്പോൾ, നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കണമെന്ന ആശയം ഉരുത്തിരിഞ്ഞു വന്നത് ഞാൻ ഓർക്കുന്നു. അതിനുശേഷം എല്ലാ വർഷവും ഈ ദിവസം നമ്മൾ ഭരണഘടനാ ദിനമായി ആഘോഷിച്ചു വരുന്നു. എന്റെ എല്ലാ നാട്ടുകാർക്കും ഭരണഘടനാ ദിന ശുഭാശംസകൾ നേരുന്നു. അതോടൊപ്പം നമ്മൾ ഒന്നു ചേർന്ന്  പൗരന്മാരുടെ കടമകൾക്ക് മുൻഗണന നൽകികൊണ്ട് വികസിത ഭാരതം എന്ന പ്രതിജ്ഞ  തീർച്ചയായും നിറവേറ്റും.

സുഹൃത്തുക്കളേ, ഭരണഘടന നിർമ്മാണത്തിന് 2 വർഷവും 11 മാസവും 18 ദിവസവും എടുത്തുവെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഭരണഘടനാ നിർമ്മാണ സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു ശ്രീ സച്ചിദാനന്ദ് സിൻഹ അറുപതിലധികം രാജ്യങ്ങളുടെ ഭരണഘടനയെക്കുറിച്ച് നീണ്ട ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് നമ്മുടെ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്. കരട് തയ്യാറാക്കിയ ശേഷം അവസാന രൂപം നൽകുന്നതിന് മുമ്പ് അതിൽ രണ്ടായിരത്തിലധികം ഭേദഗതികൾ വരുത്തി. 1950-ൽ ഭരണഘടന നിലവിൽ വന്നതിന് ശേഷവും ഇന്നുവരെ ആകെ 106 തവണ ഭരണഘടന ഭേദഗതി നടത്തിയിട്ടുണ്ട്. സമയവും സാഹചര്യവും രാജ്യത്തിന്റെ ആവശ്യങ്ങളും കണക്കിലെടുത്ത് വിവിധ സർക്കാരുകൾ വിവിധ സമയങ്ങളിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. എന്നാൽ, ഭരണഘടനയുടെ ആദ്യ ഭേദഗതി അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങൾ വെട്ടിക്കുറയ്ക്കാൻ വേണ്ടി ഉള്ളതായിരുന്നു എന്നത് ദൗർഭാഗ്യകരമാണ്. ഭരണഘടനയുടെ 44-ാം ഭേദഗതിയിലൂടെ അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ച തെറ്റുകൾ തിരുത്തപ്പെട്ടു.

സുഹൃത്തുക്കളേ, ഭരണഘടനാസഭയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളിൽ 15 പേർ സ്ത്രീകളാണ്. എന്നതും വളരെ പ്രചോദനപരമാണ്. അക്കൂട്ടത്തിലൊരാളായ ശ്രീമതി. ഹൻസ മേത്ത സ്ത്രീകളുടെ അവകാശങ്ങൾക്കും നീതിയ്ക്കും വേണ്ടി ശബ്ദമുയർത്തിയിരുന്നു. അക്കാലത്ത് സ്ത്രീകൾക്ക് ഭരണഘടനാപരമായി വോട്ടവകാശം നൽകിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നായിരുന്നു ഭാരതം. രാഷ്ട്രനിർമ്മാണത്തിൽ എല്ലാവരും പങ്കാളികളാകുമ്പോൾ മാത്രമേ എല്ലാവർക്കും വികസനം സാധ്യമാകൂ. ഭരണഘടനാ നിർമ്മാതാക്കളുടെ ദീർഘവീക്ഷണത്തെ പിന്തുടർന്ന് ഇപ്പോൾ ഇന്ത്യൻ പാർലമെന്റിൽ 'നാരി ശക്തി വന്ദൻ അധിനിയം' (എന്നറിയപ്പെടുന്ന വനിതാസംവരണബിൽ - 2023) പാസാക്കിയതിൽ ഞാൻ സംതൃപ്തനാണ്. 'നാരി ശക്തി വന്ദൻ നിയമം'നമ്മുടെ ജനാധിപത്യത്തിന്റെ ഇച്ഛാശക്തിയുടെ ഉദാഹരണമാണ്. വികസിത ഭാരതത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയത്തിന് ഊർജം പകരുവാനും ഇത് ഒരുപോലെ സഹായകമാകും.

എന്റെ കുടുംബാംഗങ്ങളെ, രാഷ്ട്രനിർമ്മാണത്തിന്റെ ചുമതല ജനങ്ങൾ ഏറ്റെടുക്കുമ്പോൾ, ലോകത്തെ ഒരു ശക്തിക്കും ആ രാജ്യത്തെ മുന്നോട്ടു പോകുന്നതിൽ നിന്ന് തടയാനാവില്ല. ഇന്ന്, ഭാരതത്തിലും പല മാറ്റങ്ങൾക്കും നേതൃത്വം നൽകുന്നത് രാജ്യത്തെ 140 കോടി ജനങ്ങളാണെന്നത് സ്പഷ്ടമായി കാണാവുന്നതാണ്. അതിന്റെ ഒരു പ്രത്യക്ഷ ഉദാഹരണമാണ് ഈ ഉത്സവകാലത്ത് നമ്മൾ കണ്ടത്. കഴിഞ്ഞ മാസത്തെ 'മൻ കി ബാത്തിൽ' ഞാൻ വോക്കൽ ഫോർ ലോക്കൽ, അതായത് പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് ഊന്നിപ്പറഞ്ഞിരുന്നു. ദീപാവലി, ഭയ്യാ ദൂജ്, ഛാഠ് തുടങ്ങിയ ഉത്സവദിനങ്ങളിൽ 4 ലക്ഷം കോടിയിലധികം രൂപയുടെ ബിസിനസ് ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ രാജ്യത്ത് നടന്നത്. ഈ കാലയളവിൽ, ഭാരതത്തിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളുകൾക്കിടയിൽ അത്യധികമായ ഉത്സാഹം കണ്ടു. ഇപ്പോൾ വീട്ടിലെ കുഞ്ഞുങ്ങൾ പോലും കടയിൽ നിന്ന് എന്തെങ്കിലും വാങ്ങുമ്പോൾ അതിൽ മെയ്ഡ് ഇൻ ഇന്ത്യ എന്ന് എഴുതിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് മാത്രമല്ല, ഇപ്പോൾ ആളുകൾ ഓൺലൈനിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഉത്പാദകരാജ്യം  ഏതെന്ന് പരിശോധിക്കാൻ മറക്കാറില്ല.

സുഹൃത്തുക്കളേ, 'സ്വച്ഛ് ഭാരത് യജ്ഞ'ത്തിന്റെ വിജയം അതിനുതന്നെ പ്രചോദനമായി മാറുന്നതുപോലെ, വോക്കൽ ഫോർ ലോക്കലിന്റെ വിജയം വികസിത ഭാരതം - സമൃദ്ധഭാരതത്തിനായുള്ള കവാടം തുറക്കുകയാണ്. വോക്കൽ ഫോർ ലോക്കൽ എന്ന ഈ കാമ്പയിൻ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ്. വോക്കൽ ഫോർ ലോക്കൽ യജ്ഞം തൊഴിൽ ലഭിക്കും എന്നുള്ളതിന് ഗ്യാരന്റിയാണ്. ഇത് വികസനത്തിന്റെ, രാജ്യത്തിന്റെ സന്തുലിതമായ വികസനത്തിന്റെ ഉറപ്പാണ്. ഇതിലൂടെ നഗരവാസികൾക്കും ഗ്രാമീണർക്കും തുല്യ അവസരങ്ങൾ ലഭിക്കുന്നു. ഇതിലൂടെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർദ്ധനവിനുള്ള വഴിയൊരുങ്ങുന്നു. മാത്രമല്ല, എങ്ങാനും ആഗോള സമ്പദ് വ്യവസ്ഥയിൽ
ല് ഉയർച്ച താഴ്ചകൾ ഉണ്ടായാൽ, വോക്കൽ ഫോർ ലോക്കൽ എന്ന മന്ത്രം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ, ഭാരതീയ ഉൽപന്നങ്ങളോടുള്ള ഈ വികാരം ഉത്സവങ്ങളിൽ മാത്രം ഒതുങ്ങരുത്. ഇപ്പോൾ വിവാഹ സീസണും ആരംഭിച്ചിരിക്കുകയാണ്. ഈ വിവാഹ സീസണിൽ ഏകദേശം 5 ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്നാണ് ചില വ്യാപാര സംഘടനകളുടെ കണക്കുകൂട്ടൽ. വിവാഹങ്ങൾക്കായി ഷോപ്പിംഗ് നടത്തുമ്പോൾ, നിങ്ങൾ എല്ലാവരും ഭാരതത്തിൽ നിർമ്മിച്ച ഉൽപന്നങ്ങൾക്ക് മാത്രം പ്രാധാന്യം നൽകണം. അതെ, വിവാഹം എന്ന വിഷയം വരുമ്പോൾ ചില സന്ദർഭങ്ങളിൽ വളരെക്കാലമായി എന്നെ വല്ലാതെ വേദനിപ്പിക്കുന്ന ഒരു കാര്യമുണ്ട്. എന്റെ മനസ്സിലെ വേദന, അത് എന്റെ വീട്ടുകാരോട് പറഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ ആരോട് പറയും? ഈയിടെയായി ചില കുടുംബങ്ങളിൽ വിദേശത്ത് പോയി വിവാഹം കഴിക്കാനുള്ള പുതിയ രീതി കണ്ടുവരുന്നു. ഇത് ആവശ്യമാണോ? നമ്മുടെ മണ്ണിൽ, നമ്മുടെ ജനങ്ങൾക്കിടയിൽ നമ്മൾ വിവാഹങ്ങൾ ആഘോഷിച്ചാൽ, രാജ്യത്തിന്റെ പണം രാജ്യത്ത് തന്നെ നിലനിൽക്കും. രാജ്യത്തെ ജനങ്ങൾക്ക് നിങ്ങളുടെ വിവാഹത്തിൽ എന്തെങ്കിലുമെക്കെ കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിക്കും, പാവപ്പെട്ടവർപോലും നിങ്ങളുടെ വിവാഹത്തെക്കുറിച്ച് സ്വന്തം മക്കളോട് പറയും. വോക്കൽ ഫോർ  ലോക്കൽ എന്ന ഈ ദൗത്യം നിങ്ങൾക്ക് വിപുലീകരിക്കുവാൻ കഴിയുമോ? എന്തുകൊണ്ട് ഇത്തരം വിവാഹം പോലുള്ള ചടങ്ങുകൾ സ്വന്തം നാട്ടിൽ നടത്തിക്കൂടാ? നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സംവിധാനം ഇന്ന് ഒരുപക്ഷേ, ഉണ്ടാകില്ലായിരിക്കാം. എന്നാൽ, അത്തരം പരിപാടികൾ സംഘടിപ്പിച്ചു തുടങ്ങിയാൽ  സംവിധാനവും വികസിക്കും. ഇത് വളരെ ഉന്നത കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. എന്റെ വേദന തീർച്ചയായും ആ ഉന്നത കുടുംബങ്ങളിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ കുടുംബക്കാരേ, ഈ ഉത്സവ സീസണിൽ മറ്റൊരു വലിയ ട്രെൻഡ് കാണുന്നുണ്ട്. ദീപാവലി പ്രമാണിച്ച് പണം നൽകി സാധനങ്ങൾ വാങ്ങുന്ന പ്രവണത ക്രമേണ കുറയുന്നത്. ഇത് തുടർച്ചയായി രണ്ടാം വർഷമാണ്. അതായത്, ഇപ്പോൾ ആളുകൾ കൂടുതൽ കൂടുതൽ ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നു. ഇതും വളരെ പ്രോത്സാഹനജനകമാണ്. നിങ്ങൾക്ക് ഒരു കാര്യം കൂടി ചെയ്യാം. ഒരു മാസത്തേക്ക് നിങ്ങൾ യു.പി.ഐ. വഴിയോ അല്ലെങ്കിൽ ഏതെങ്കിലും ഡിജിറ്റൽ മീഡിയം വഴിയോ മാത്രമേ പണമടയ്ക്കുകയുള്ളൂ എന്നും ക്യാഷ് പേയ്‌മെന്റ് നടത്തില്ലെന്നും നിങ്ങൾ തീരുമാനിക്കുന്നു. ഭാരതത്തിലെ ഡിജിറ്റൽ വിപ്ലവത്തിന്റെ വിജയമാണ് ഇത് തികച്ചും സാധ്യമാക്കിയത്. ഒരു മാസം കഴിയുമ്പോൾ, നിങ്ങളുടെ അനുഭവങ്ങളും ഫോട്ടോകളും എനിക്ക് തീർച്ചയായും ഷെയർ ചെയ്യണം. ഇപ്പോൾതന്നെ നിങ്ങൾക്ക് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.

എന്റെ കുടുംബാംഗങ്ങളേ, നമ്മുടെ യുവസുഹൃത്തുക്കൾ രാജ്യത്തിന് മറ്റൊരു വലിയ സന്തോഷവാർത്ത നൽകിയിട്ടുണ്ട്, അത് നമുക്കെല്ലാവർക്കും അഭിമാനകരമായ ഒന്നാണ്. ഇന്റലിജൻസ്, ഐഡിയ, ഇന്നൊവേഷൻ ഇവ ഇന്ന് ഇന്ത്യൻ യുവാക്കളുടെ ഐഡന്റിറ്റിയാണ്. സാങ്കേതികവിദ്യയുടെ സംയോജനത്തിലൂടെ അവരുടെ ബൗദ്ധിക സ്വത്തുക്കളിൽ തുടർച്ചയായ വർദ്ധനവ് ഉണ്ടാകണം. ഇത് തന്നെ രാജ്യത്തിന്റെ കഴിവ് വർധിപ്പിക്കുന്ന ഒരു പ്രധാന പുരോഗതിയാണ്. 2022-ൽ ഭാരതീയരിൽ നിന്നുള്ള പേറ്റന്റ് അപേക്ഷകളിൽ 31 ശതമാനത്തിലധികം വർധനവുണ്ടായി എന്നറിയുന്നത് നിങ്ങൾക്ക് സന്തോഷകരമായ കാര്യമാണ്. വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ വളരെ രസകരമായ ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. പേറ്റന്റ് ഫയൽ ചെയ്യുന്നതിൽ മുൻപന്തിയിലുള്ള 10 രാജ്യങ്ങളിൽ പോലും ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ അഭിമാനകരമായ നേട്ടത്തിന് എന്റെ യുവസുഹൃത്തുക്കളെ ഞാൻ അഭിനന്ദിക്കുന്നു. ഓരോ ചുവടുവെയ്പിലും രാജ്യം നിങ്ങളോടൊപ്പമുണ്ടെന്ന് എന്റെ യുവസുഹൃത്തുക്കൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. സർക്കാർ വരുത്തിയ ഭരണപരവും നിയമപരവുമായ പരിഷ്‌കാരങ്ങൾക്ക് ശേഷം ഇന്ന് നമ്മുടെ യുവജനങ്ങൾ പുത്തൻ ഊർജത്തോടെ വലിയ തോതിൽ നവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. 10 വർഷം മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ന് നമ്മുടെ പേറ്റന്റുകൾക്ക് 10 മടങ്ങ് കൂടുതൽ അംഗീകാരങ്ങൾ ലഭിക്കുന്നുണ്ട്. പേറ്റന്റിലൂടെ രാജ്യത്തിന്റെ ബൗദ്ധിക സ്വത്ത് വർദ്ധിക്കുക മാത്രമല്ല, പുതിയ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്യുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. മാത്രമല്ല, ഇത് നമ്മുടെ സ്റ്റാർട്ടപ്പുകളുടെ ശക്തിയും കഴിവും വർദ്ധിപ്പിക്കുന്നു. ഇന്ന് നമ്മുടെ സ്‌കൂൾ കുട്ടികളിലും നവീകരണത്തിന്റെ മനോഭാവം പ്രോത്സാഹിപ്പിക്കപ്പെടുന്നു. അടൽ ടിങ്കറിംഗ് ലാബ്, അടൽ ഇന്നൊവേഷൻ മിഷൻ, കോളേജുകളിൽ ഇൻകുബേഷൻ സെന്ററുകൾ, സ്റ്റാർട്ട്അപ്പ് ഇന്ത്യ കാമ്പയിൻ തുടങ്ങി നിരന്തരമായ പരിശ്രമത്തിന്റെ ഫലങ്ങൾ ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്. ഭാരതത്തിന്റെ യുവശക്തിയുടെ നവീകരണ ശക്തിയുടെ നേരിട്ടുള്ള ഉദാഹരണങ്ങളാണ്. ഈ ആവേശത്തോടെ മുന്നോട്ട് പോകുന്നതിലൂടെ, വികസിത ഭാരതം എന്ന കാഴ്ചപ്പാട് നാം കൈവരിക്കും, അതുകൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും പറയുന്നത് 'ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ'.

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, കുറച്ചുകാലം മുമ്പ് 'മൻ കി ബാത്തിൽ' ഞാൻ ഭാരതത്തിൽ സംഘടിപ്പിക്കുന്ന മേളകളെകുറിച്ച് ചർച്ച ചെയ്തത് നിങ്ങൾ ഓർക്കുന്നുണ്ടാകും. അന്ന് മേളകളുമായി ബന്ധപ്പെട്ട ഫോട്ടോകൾ ഷെയർ ചെയ്യുന്ന ഒരു മത്സരം എന്ന ആശയവും ഉരുതിരിഞ്ഞുവന്നു. സാംസ്‌കാരിക മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് മേള മൊമെന്റ്‌സ് കോൺടെസ്റ്റും സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ആളുകൾ അതിൽ പങ്കെടുത്തുവെന്നും നിരവധി ആളുകൾ സമ്മാനങ്ങൾ നേടിയെന്നും അറിയുമ്പോൾ നിങ്ങൾക്ക് സന്തോഷം തോന്നും. കൊൽക്കത്ത നിവാസിയായ ശ്രീ. രാജേഷ് ധരന് 'ചരക് മേള'യിലെ ബലൂണുകളും കളിപ്പാട്ടങ്ങളും വിൽക്കുന്നയാളുടെ അതിശയകരമായ ഫോട്ടോയ്ക്ക് സമ്മാനം കിട്ടി. ബംഗാളിലെ ഗ്രാമങ്ങളിൽ ഈ മേള വളരെ ജനപ്രിയമാണ്. വാരണാസിയിലെ ഹോളി പ്രദർശിപ്പിച്ചതിന് ശ്രീ. അനുപം സിംഗിന്  'മേള പോർട്രെയ്റ്റ്‌സ്' പുരസ്‌ക്കാരം ലഭിച്ചു. 'കുൽസായി ദസറ'യുമായി ബന്ധപ്പെട്ട ആകർഷകമായ പ്രദർശനം കാണിച്ചതിനാണ് ശ്രീ.അരുൺ കുമാർ നലിമേലക്ക് സമ്മാനം ലഭിച്ചത്. അതുപോലെ, മഹാരാഷ്ട്രയിൽ നിന്നുള്ള  ശ്രീമാൻ രാഹുൽ അയച്ച പണ്ഡർപൂറിന്റെ ഭക്തി കാണിക്കുന്ന ഫോട്ടോ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ഫോട്ടോകളിൽ ഉൾപ്പെടുന്നു. ഈ മത്സരത്തിൽ, മേളകളിൽ കാണപ്പെടുന്ന പ്രാദേശിക വിഭവങ്ങളുടെ നിരവധി ചിത്രങ്ങൾ ഉണ്ടായിരുന്നു. ഇക്കൂട്ടത്തിൽ പുരലിയ നിവാസിയായ ശ്രീ. അലോക് അവിനാഷിന്റെ ചിത്രമാണ് സമ്മാനാർഹമായത്. അദ്ദേഹം ഒരു മേളയിൽ കണ്ട ബംഗാളിലെ ഗ്രാമപ്രദേശങ്ങളിലെ ഭക്ഷണ-പാനീയങ്ങളുടെ ചിത്രം അയച്ചിരുന്നു. ഭഗോറിയ ഫെസ്റ്റിവലിൽ സ്ത്രീകൾ കുൽഫി ആസ്വദിക്കുന്ന ശ്രീ. പ്രണബ് ബസാകിന്റെ ചിത്രവും സമ്മാനം നേടി. ഛത്തീസ്ഗഡിലെ ജഗ്ദൽപൂരിൽ നടന്ന ഒരു ഗ്രാമ മേളയിൽ സ്ത്രീകൾ ഭജിയ രുചിക്കുന്ന ഫോട്ടോ ശ്രീമതി. റുമേല അയച്ചിരുന്നു അതിനും സമ്മാനം ലഭിച്ചു.

സുഹൃത്തുക്കളേ, 'മൻ കി ബാത്തിലൂടെ', ഇന്ന് എല്ലാ ഗ്രാമങ്ങൾക്കും എല്ലാ സ്‌കൂളുകൾക്കും, എല്ലാ പഞ്ചായത്തുകൾക്കും ഇത്തരം മത്സരങ്ങൾ തുടർച്ചയായി സംഘടിപ്പിക്കാൻ ആഗ്രഹമുണ്ടായിട്ടുണ്ട്. ഇക്കാലത്ത് സോഷ്യൽ മീഡിയയുടെ ശക്തി വളരെ കൂടുതലാണ്, സാങ്കേതികവിദ്യയും മൊബൈലും എല്ലാ വീടുകളിലും എത്തികഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ പ്രാദേശിക ഉത്സവങ്ങളോ ഉൽപ്പന്നങ്ങളോ ഏതുമാകട്ടെ, അവയെ ആഗോളവൽക്കരിക്കാൻ കഴിയും ഇവയിലൂടെ.

സുഹൃത്തുക്കളേ, ഗ്രാമഗ്രാമാന്തരങ്ങളിൽ നടക്കുന്ന മേളകൾ പോലെതന്നെ നമ്മുടെ പലതരത്തിലുള്ള നൃത്തങ്ങൾക്കും അതിന്റേതായ പാരമ്പര്യമുണ്ട്. ഝാർഖണ്ഡ്, ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിൽ വളരെ പ്രശസ്തമായ ഒരു നൃത്തമുണ്ട്, അതിനെ 'ഛഊ' എന്ന് വിളിക്കുന്നു. നവംബർ 15 മുതൽ 17 വരെ ശ്രീനഗറിൽ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന ആശയവുമായി 'ഛഊ' ഉത്സവം സംഘടിപ്പിച്ചു. ഈ പരിപാടിയിൽ എല്ലാവരും 'ഛഊ' നൃത്തം ആസ്വദിച്ചു. ശ്രീനഗറിലെ യുവാക്കൾക്ക് 'ഛഊ' നൃത്തത്തിൽ പരിശീലനം നൽകുന്നതിനായി ഒരു ശിൽപശാലയും സംഘടിപ്പിച്ചു. അതുപോലെ, ഏതാനും ആഴ്ചകൾക്ക് മുമ്പ് 'കഠുആ' ജില്ലയിൽ 'ബസോഹലി ഉത്സവ്' സംഘടിപ്പിച്ചിരുന്നു. ജമ്മുവിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഈ ഉത്സവത്തിൽ കലകളും നാടോടി നൃത്തവും പരമ്പരാഗത രാംലീലയും സംഘടിപ്പിച്ചു.

സുഹൃത്തുക്കളേ, ഭാരതസംസ്‌കാരത്തിന്റെ സൗന്ദര്യം സൗദി അറേബ്യയിലും അനുഭവപ്പെട്ടു. ഈ മാസത്തിൽ സൗദി അറേബ്യയിൽ 'സംസ്‌കൃത ഉത്സവ്' എന്ന പേരിൽ ഒരു പരിപാടി നടന്നു. പരിപാടി മുഴുവനും സംസ്‌കൃതത്തിലായിരുന്നതിനാൽ ഇത് വളരെ സവിശേഷമായിരുന്നു. സംഭാഷണങ്ങൾ, സംഗീതം, നൃത്തം, എല്ലാം സംസ്‌കൃതത്തിലായിരുന്നു. ഇതിൽ നാട്ടുകാരുടെ പങ്കാളിത്തവും കണ്ടു.

എന്റെ കുടുംബാംഗങ്ങളേ, 'ശുചിത്വ ഭാരതം' ഇപ്പോൾ രാജ്യത്തിന്റെ മുഴുവൻ പ്രിയപ്പെട്ട വിഷയമായി മാറിയിരിക്കുന്നു, ഇത് എന്റെ പ്രിയപ്പെട്ട വിഷയം തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വാർത്തകൾ ലഭിച്ചാൽ എന്റെ മനസ്സ് അതിലേക്ക് പോകുന്നു. സ്വാഭാവികമായി അപ്പോൾ 'മൻ കി ബാത്തിൽ' അതിന് ഇടം ലഭിക്കുന്നു. ശുചിത്വ ഭാരത യജ്ഞം ശുചിത്വത്തെയും പൊതു ശുചിത്വത്തെയും കുറിച്ചുള്ള ജനങ്ങളുടെ ചിന്താഗതിയിൽ മാറ്റം വരുത്തി. ഇന്ന് ഈ സംരംഭം ദേശീയ ചൈതന്യത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു, ഇത് കോടിക്കണക്കിന് നാട്ടുകാരുടെ ജീവിതം മെച്ചപ്പെടുത്തി. ഈ കാമ്പയിൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളെ, പ്രത്യേകിച്ച് യുവജനങ്ങളെ, കൂട്ടായ പങ്കാളിത്തത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരമൊരു അഭിനന്ദനാർഹമായ ഒരു ശ്രമം സൂറത്തിൽ കണ്ടു. യുവാക്കളുടെ ഒരു സംഘം ഇവിടെ ''പ്രോജക്റ്റ് സൂറത്ത്'' ആരംഭിച്ചിട്ടുണ്ട്. ശുചിത്വത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും ഉത്തമ മാതൃകയായ ഒരു മാതൃകാ നഗരമായി സൂറത്തിനെ മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം. 'സഫായി സൺഡേ' എന്ന പേരിൽ ആരംഭിച്ച ഈ ശ്രമത്തിൻ കീഴിൽ, സൂറത്തിലെ യുവാക്കൾ ആദ്യം പൊതുസ്ഥലങ്ങളും ഡുമാസ് ബീച്ചും വൃത്തിയാക്കിയിരുന്നു. പിന്നീട്, ഇവർ താപി നദിയുടെ തീരം വൃത്തിയാക്കുന്നതിൽ പൂർണ്ണമനസ്സോടെ ഏർപ്പെട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ടവരുടെ എണ്ണം 50,000 ത്തിലധികം വർദ്ധിച്ചുവെന്നറിയുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ടാകുമല്ലോ. ജനപിന്തുണ ലഭിച്ചതോടെ സംഘത്തിന്റെ ആത്മവിശ്വാസം വർധിച്ചു. അതിനുശേഷം മാലിന്യം ശേഖരിക്കുന്ന ജോലിയും അവർ തുടങ്ങി. ലക്ഷക്കണക്കിന് കിലോ മാലിന്യമാണ് ഈ സംഘം നീക്കം ചെയ്തതെന്നറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും. താഴെത്തട്ടിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വളരെ വലിയ മാറ്റങ്ങൾ കൊണ്ടുവരും.

സുഹൃത്തുക്കളേ, ഗുജറാത്തിൽ നിന്ന് മറ്റൊരു വിവരം വന്നിരിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് അവിടെ അംബാജിയിൽ 'ഭാദരവി പൂനം മേള' സംഘടിപ്പിച്ചിരുന്നു. ഈ മേളയിൽ 50 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. എല്ലാ വർഷവും ഈ മേള നടക്കുന്നു. മേളയ്‌ക്കെത്തിയവർ ഗബ്ബർ ഹില്ലിന്റെ വലിയൊരു ഭാഗത്ത് ശുചീകരണ യജ്ഞം നടത്തി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്ഷേത്രങ്ങളുടെ പരിസരം മുഴുവൻ വൃത്തിയായി സൂക്ഷിക്കാനുള്ള ഈ കാമ്പയിൻ വളരെ പ്രചോദനകരമാണ്.

സുഹൃത്തുക്കളേ, ഞാൻ എപ്പോഴും പറയാറുണ്ട് ശുചിത്വം എന്നത് ഒരു ദിവസത്തിലോ ഒരാഴ്ചയിലോ ഒതുങ്ങുന്ന യജ്ഞമല്ല. മറിച്ച് അത് ജീവിതത്തിലുടനീളം നടപ്പിലാക്കേണ്ട കാര്യമാണ്. ജീവിതം മുഴുവൻ ശുചിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി ഉഴിഞ്ഞുവെച്ച ആളുകളെയും നമുക്ക് ചുറ്റും കാണാം. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ താമസിക്കുന്ന ശ്രീ. ലോഗനാഥൻ സമാനതകളില്ലാത്ത ആളാണ്. കുട്ടിക്കാലത്ത്, പാവപ്പെട്ട കുട്ടികളുടെ കീറിയ വസ്ത്രങ്ങൾ കണ്ട് അദ്ദേഹം പലപ്പോഴും അസ്വസ്ഥനായിരുന്നു. ഇതിനുശേഷം, അത്തരം കുട്ടികളെ സഹായിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം അവർക്കായി ദാനം ചെയ്യുവാനും തുടങ്ങി. പണത്തിന്റെ ദൗർലഭ്യം ഉണ്ടായപ്പോൾ, ശ്രീ. ലോഗനാഥൻ ടോയ്‌ലറ്റുകൾ പോലും വൃത്തിയാക്കി, അങ്ങനെ അവശരായ കുട്ടികളെ സഹായിക്കാൻ കഴിഞ്ഞു. അദ്ദേഹം കഴിഞ്ഞ 25 വർഷമായി തികഞ്ഞ അർപ്പണബോധത്തോടെ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു, ഇതുവരെ 1500ലധികം കുട്ടികളെ സഹായിച്ചിട്ടുണ്ട്. അത്തരം ശ്രമങ്ങളെ ഞാൻ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. രാജ്യത്തുടനീളം നടക്കുന്ന ഇത്തരം നിരവധി ശ്രമങ്ങൾ നമ്മെ പ്രചോദിപ്പിക്കുക മാത്രമല്ല, പുതിയ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം ഉണർത്തുകയും ചെയ്യുന്നു.

എന്റെ കുടുംബാംഗങ്ങളെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് 'ജലസുരക്ഷ'യാണ്. ജലം സംരക്ഷിക്കുക എന്നത് ജീവൻ രക്ഷിക്കുന്നതിനേക്കാൾ ഒട്ടും കുറവല്ല. ഈ കൂട്ടായ്മയോടെ ഏതൊരു പ്രവൃത്തിയും ചെയ്യുമ്പോൾ നാം വിജയിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ എല്ലാ ജില്ലകളിലും നിർമ്മിക്കുന്ന 'അമൃത സരോവർ' ഇതിന് ഉദാഹരണമാണ്. 'അമൃത് മഹോത്സവ'ത്തോടനുബന്ധിച്ച് നിർമ്മിച്ച 65,000ത്തിലധികം 'അമൃത് സരോവരങ്ങൾ' വരും തലമുറകൾക്ക് പ്രയോജനപ്പെടും. 'അമൃത് സരോവർ' നിർമ്മിച്ചിടത്തെല്ലാം ജലസംരക്ഷണത്തിന്റെ പ്രധാന സ്രോതസ്സായി അവ നിലനിൽക്കത്തക്കവിധം നിരന്തരം പരിപാലിക്കപ്പെടേണ്ടതും ഇപ്പോൾ നമ്മുടെ ഉത്തരവാദിത്തമാണ്.

സുഹൃത്തുക്കളേ, ജലസംരക്ഷണത്തെക്കുറിച്ചുള്ള ഇത്തരം ചർച്ചകൾക്കിടയിൽ ഗുജറാത്തിലെ അമരേലിയിൽ നടന്ന 'ജൽ ഉത്സവ'ത്തെപ്പറ്റിയും ഞാൻ അറിഞ്ഞു. ഗുജറാത്തിൽ വറ്റാതൊഴുകുന്ന നദികളുടെ അഭാവവുമുണ്ട്, അതിനാൽ ആളുകൾക്ക് കൂടുതലും മഴവെള്ളത്തെ ആശ്രയിക്കേണ്ടിവരുന്നു. കഴിഞ്ഞ 20-25 വർഷങ്ങളിൽ, സർക്കാരിന്റെയും സാമൂഹിക സംഘടനകളുടെയും ശ്രമഫലമായി അവിടെ സ്ഥിതിഗതികൾ തീർച്ചയായും മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെ 'ജൽ ഉത്സവ'ത്തിന് അതിന്റേതായ വലിയ പങ്കുണ്ട്. അമരേലിയിൽ നടന്ന 'ജൽ ഉത്സവവേളയിൽ, ജലസംരക്ഷണത്തെക്കുറിച്ചും തടാകങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിച്ചു. ഇതിൽ ജല കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുകയും ജലസുരക്ഷയുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. ആ പരിപാടിയിൽ പങ്കെടുത്ത ആളുകൾക്ക് ത്രിവർണ ജലധാര വളരെ ഇഷ്ടപ്പെട്ടു. സൂറത്തിലെ വജ്രവ്യാപാരത്തിൽ പേരെടുത്ത സാവ്ജി ഭായ് ഢോലകിയയുടെ ഫൗണ്ടേഷനാണ് ഈ ജലോത്സവം സംഘടിപ്പിച്ചത്. ഇതിൽ പങ്കാളികളായ ഓരോരുത്തരെയും ഞാൻ അഭിനന്ദിക്കുന്നു, ജലസംരക്ഷണത്തിനായി സമാനമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് എല്ലാവിധ ആശംസകളും നേരുന്നു.

എന്റെ കുടുംബാംഗങ്ങളെ, ഇന്ന് ലോകമെമ്പാടും നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം അംഗീകരിക്കപ്പെടുന്നു. നമ്മൾ ഒരാളെ ഒരു നൈപുണ്യം (സ്‌ക്കിൽ) പഠിപ്പിക്കുമ്പോൾ, അവന് ഒരു വൈദഗ്ദ്ധ്യം മാത്രമല്ല, ഒരു വരുമാന മാർഗ്ഗവും കൂടിയാണ് നൽകുന്നത്. ഒരു സ്ഥാപനം കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നൈപുണ്യ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് കൂടുതൽ സന്തോഷം തോന്നി. ഈ സ്ഥാപനം ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ്. അതിന്റെ പേര് 'ബെൽജിപുരം യൂത്ത് ക്ലബ്ബ്' എന്നാണ്.  നൈപുണ്യ വികസനത്തിൽ കേന്ദ്രീകരിച്ച്, ബെൽജിപുരം യൂത്ത് ക്ലബ്' 7000 ത്തോളം സ്ത്രീകളെ ശാക്തീകരിച്ചു. ഇന്ന് ഈ സ്ത്രീകളിൽ ഭൂരിഭാഗവും സ്വന്തം നിലയിൽ തൊഴിൽ ചെയ്യുന്നു. ബാലവേല ചെയ്യുന്ന കുട്ടികളെ എന്തെങ്കിലും വൈദഗ്ധ്യമോ മറ്റോ പഠിപ്പിച്ച് ആ ദുഷിച്ച വലയത്തിൽ നിന്ന് കരകയറാൻ ഈ സ്ഥാപനം സഹായിച്ചിട്ടുണ്ട്. 'ബെൽജിപുരം യൂത്ത് ക്ലബ്ബിന്റെ' ടീം ഫാർമർ പ്രൊഡക്റ്റ് ഓർഗനൈസേഷൻ അല്ലെങ്കിൽ എഫ്. പി. ഒ.യുമായി ബന്ധപ്പെട്ട കർഷകർക്ക് പുതിയ നൈപുണ്യങ്ങൾ പഠിപ്പിച്ചു. അതിലൂടെ ധാരാളം കർഷകരെ ശാക്തീകരിച്ചു. ഈ യൂത്ത് ക്ലബ്ബ് എല്ലാ ഗ്രാമങ്ങളിലും ശുചിത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു.  നിരവധി ശൗചാലയങ്ങളുടെ നിർമാണത്തിനും ഇത് സഹായഹസ്തം നീട്ടുന്നു. നൈപുണ്യ വികസനത്തിനായി ഈ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ ആൾക്കാരെയും ഞാൻ അഭിനന്ദിക്കുന്നു പ്രശംസിക്കുന്നു. ഇന്ന്, രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും നൈപുണ്യ വികസനത്തിന് ഇത്തരം കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണ്.

സുഹൃത്തുക്കളേ, ഒരു ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പരിശ്രമം ഉണ്ടാകുമ്പോൾ, വിജയത്തിന്റെ ഉയരവും വർദ്ധിക്കുന്നു. ലഡാക്കിന്റെ പ്രചോദനപരമായ ഒരു ഉദാഹരണം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. പഷ്മിന ഷാളിനെക്കുറിച്ച് നിങ്ങൾ തീർച്ചയായും കേട്ടിരിക്കണം. ലഡാക്കി പഷ്മിനയെ കുറിച്ചും കുറച്ചു കാലമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. 'ലൂംസ് ഓഫ് ലഡാക്ക്' എന്ന പേരിൽ ലോകമെമ്പാടുമുള്ള വിപണികളിൽ ലഡാക്കി പഷ്മിന എത്തിക്കൊണ്ടിരിക്കുന്നു. 15 ഗ്രാമങ്ങളിൽ നിന്നുള്ള 450 ലധികം സ്ത്രീകൾ ഇത് തയ്യാറാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു എന്നറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. മുമ്പ് അവർ തങ്ങളുടെ ഉൽപന്നങ്ങൾ അവിടെ എത്തുന്ന വിനോദസഞ്ചാരികൾക്ക് മാത്രമായിരുന്നു വിറ്റിരുന്നത്. എന്നാൽ ഇപ്പോൾ ഡിജിറ്റൽ ഇന്ത്യയുടെ ഈ കാലഘട്ടത്തിൽ, അവർ നിർമ്മിച്ച വസ്തുക്കൾ രാജ്യത്തും ലോകമെമ്പാടുമുള്ള വിവിധ വിപണികളിൽ എത്തിത്തുടങ്ങിയിരിക്കുന്നു. അതായത് നമ്മുടെ ലോക്കൽ ഇപ്പോൾ ഗ്ലോബലായി മാറുകയാണ്. ഇതിലൂടെ ഈ സ്ത്രീകളുടെ വരുമാനവും വർദ്ധിച്ചു.

സുഹൃത്തുക്കളേ, സ്ത്രീശക്തിയുടെ ഇത്തരം വിജയങ്ങൾ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും കാണാം. ഇത്തരം കാര്യങ്ങൾ പരമാവധി പ്രചരിപ്പിക്കുകയാണ് വേണ്ടത്. ഇത് പറയാൻ 'മൻ കി ബാത്ത്'നേക്കാൾ മികച്ചത് മറ്റെന്തുണ്ട്? അതുകൊണ്ട് നിങ്ങളും ഇത്തരം ഉദാഹരണങ്ങൾ പരമാവധി എന്നോടു പങ്കുവയ്ക്കുക. അവയെ നിങ്ങളുടെ ഇടയിലേക്ക് കൊണ്ടുവരാൻ ഞാനും പരമാവധി ശ്രമിക്കും.

എന്റെ കുടുംബാംഗങ്ങളേ, 'മൻ കി ബാത്തിൽ' നമ്മൾ സമൂഹത്തിൽ വലിയ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന അത്തരം കൂട്ടായ ശ്രമങ്ങളെകുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. എല്ലാ വീടുകളിലും റേഡിയോ കൂടുതൽ ജനകീയമാക്കി എന്നതാണ് 'മൻ കി ബാത്തിന്റെ' മറ്റൊരു നേട്ടം. MY GOV ൽ, ഉത്തർപ്രദേശിലെ അംറോഹയിൽ നിന്നുള്ള ശ്രീ. രാം സിംഗ് ബൗദ്ധ്‌ലിൽ നിന്ന് എനിക്ക് ഒരു കത്ത് ലഭിച്ചു. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി റേഡിയോ ശേഖരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് ശ്രീ. രാം സിംഗ്. 'മൻ കി ബാത്തി'ന് ശേഷം തന്റെ റേഡിയോ മ്യൂസിയത്തെകുറിച്ചുള്ള ആളുകളുടെ ജിജ്ഞാസ കൂടുതൽ വർധിച്ചതായി അദ്ദേഹം പറയുന്നു. അതുപോലെ, 'മൻ കി ബാത്തിൽ' നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അഹമ്മദാബാദിനടുത്തുള്ള 'തീർഥധാം - പ്രേരണ തീർഥ്' രസകരമായ ഒരു പ്രദർശനം സംഘടിപ്പിച്ചു. ഭാരതത്തിൽ നിന്നും വിദേശത്തു നിന്നുമുള്ള നൂറിലധികം പുരാതന റേഡിയോകൾ ഇതിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 'മൻ കി ബാത്തി'ന്റെ ഇതുവരെയുള്ള എല്ലാ അധ്യായങ്ങളും ഇവിടെ കേൾക്കാം. 'മൻ കി ബാത്തിൽ' നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആളുകൾ അവരുടെ സ്വന്തം തൊഴിലുകൾ, എങ്ങനെ തുടങ്ങിയെന്ന് കാണിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. അത്തരത്തിലൊരു ഉദാഹരണമാണ് കർണാടകയിലെ ചാമരാജനഗറിലെ ശ്രീമതി. വർഷയുടേത്. അവരെ സ്വന്തം കാലിൽ നിൽക്കാൻ 'മൻ കി ബാത്ത്' പ്രേരിപ്പിച്ചു. ഈ പരിപാടിയുടെ ഒരു അധ്യായത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവർ വാഴയിൽ നിന്ന് ജൈവവളം ഉണ്ടാക്കുന്ന ജോലി ആരംഭിച്ചു. പ്രകൃതിയെ ഏറെ ഇഷ്ടപ്പെടുന്ന ശ്രീമതി. വർഷയുടെ ഈ ഉദ്യമം മറ്റ് ആളുകൾക്കും തൊഴിലവസരങ്ങൾ കൊണ്ടുവന്നു.

എന്റെ കുടുംബാംഗങ്ങളെ, നാളെ നവംബർ 27-ന് കാർത്തിക് പൂർണിമ ഉത്സവമാണ്. 'ദേവ് ദീപാവലി'യും ഈ ദിവസം തന്നെയാണ് ആഘോഷിക്കുന്നത്. കാശിയിലെ 'ദേവ് ദീപാവലി' കാണാൻ എന്റെ മനസ്സ് ആഗ്രഹിക്കുന്നു. ഇത്തവണ എനിക്ക് കാശിയിലേക്ക് പോകാൻ കഴിയില്ല. പക്ഷേ, തീർച്ചയായും 'മൻ കി ബാത്തിലൂടെ' ഞാൻ എന്റെ ബനാറസിലെ ജനങ്ങൾക്ക് ആശംസകൾ നേരുന്നു. ഇത്തവണയും കാശിയിലെ ഘാട്ടുകളിൽ ലക്ഷക്കണക്കിന് ദീപങ്ങൾ തെളിയും. മനോഹരമായ ആരതിയും, ലേസർ ഷോയും ഉണ്ടാകും. ഭാരതത്തിൽനിന്നും വിദേശത്തു നിന്നുമുള്ള ലക്ഷക്കണക്കിന് ആളുകൾ 'ദേവ് ദീപാവലി' ആസ്വദിക്കും.

സുഹൃത്തുക്കളേ, നാളെ പൗർണ്ണമി ദിനം, ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പർവ് കൂടിയാണ്. ഗുരുനാനാക്ക് ജിയുടെ അമൂല്യമായ സന്ദേശങ്ങൾ ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ എന്നും പ്രചോദനവും പ്രസക്തവുമാണ്. ഇത് നമ്മെ എളിമയും സൗമനസ്യവും മറ്റുള്ളവരോട് അർപ്പണബോധവും ഉള്ളവരായിരിക്കാൻ പ്രേരിപ്പിക്കുന്നു. ഗുരുനാനാക് ജി പകർന്നു നൽകിയ സേവനമനോഭാവത്തിന്റെയും സേവന പ്രവർത്തിയുടെയും പാഠങ്ങൾ ലോകമെമ്പാടുമുള്ള നമ്മുടെ സിഖ് സഹോദരീസഹോദരന്മാർ അനുവർത്തിക്കുന്നതായി കാണാം. 'മൻ കി ബാത്തിന്റെ' എല്ലാ ശ്രോതാക്കൾക്കും ഞാൻ ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പർവിന്റെ ശുഭാശംസകൾ നേരുന്നു.

എന്റെ കുടുംബാംഗങ്ങളേ, ഇത്തവണ 'മൻ കി ബാത്തിൽ' ഇത്രമാത്രം. കണ്ണടച്ച് തുറക്കുന്നത്ര വേഗത്തിൽ 2023 അതിന്റെ അവസാനത്തിലേക്ക് നീങ്ങുകയാണ്. എല്ലായ്‌പോഴത്തെയും പോലെ ഞാനും നിങ്ങളും ഈ വർഷം ഇത്ര പെട്ടെന്ന് കടന്നുപോയോ എന്ന് ചിന്തിക്കുന്നു അല്ലേ. എന്നാൽ ഈ വർഷം ഭാരതത്തെ സംബന്ധിച്ചിടത്തോളം അപാരമായ നേട്ടങ്ങളുടെ വർഷമായിരുന്നു എന്നതും സത്യമാണ്. ഭാരതത്തിന്റെ നേട്ടങ്ങൾ ഓരോ ഭാരതീയന്റെയും നേട്ടങ്ങളാണ്. ഭാരതീയരുടെ ഇത്തരം നേട്ടങ്ങളെ ഉയർത്തിക്കാട്ടാനുള്ള ശക്തമായ മാധ്യമമായി ''മൻ കി ബാത്ത്''മാറിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. നമ്മുടെ നാട്ടുകാരുടെ എണ്ണമറ്റ നേട്ടങ്ങളെക്കുറിച്ച് അടുത്ത തവണ വീണ്ടും ഞാൻ നിങ്ങളോട് സംവദിക്കും അതുവരെ എനിക്ക് വിട നൽകൂ. വളരെ വളരെ നന്ദി നമസ്‌കാരം.

 

 

 

 

 

 

 

 

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Will walk shoulder to shoulder': PM Modi pushes 'Make in India, Partner with India' at Russia-India forum

Media Coverage

'Will walk shoulder to shoulder': PM Modi pushes 'Make in India, Partner with India' at Russia-India forum
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Today, India is becoming the key growth engine of the global economy: PM Modi
December 06, 2025
India is brimming with confidence: PM
In a world of slowdown, mistrust and fragmentation, India brings growth, trust and acts as a bridge-builder: PM
Today, India is becoming the key growth engine of the global economy: PM
India's Nari Shakti is doing wonders, Our daughters are excelling in every field today: PM
Our pace is constant, Our direction is consistent, Our intent is always Nation First: PM
Every sector today is shedding the old colonial mindset and aiming for new achievements with pride: PM

आप सभी को नमस्कार।

यहां हिंदुस्तान टाइम्स समिट में देश-विदेश से अनेक गणमान्य अतिथि उपस्थित हैं। मैं आयोजकों और जितने साथियों ने अपने विचार रखें, आप सभी का अभिनंदन करता हूं। अभी शोभना जी ने दो बातें बताई, जिसको मैंने नोटिस किया, एक तो उन्होंने कहा कि मोदी जी पिछली बार आए थे, तो ये सुझाव दिया था। इस देश में मीडिया हाउस को काम बताने की हिम्मत कोई नहीं कर सकता। लेकिन मैंने की थी, और मेरे लिए खुशी की बात है कि शोभना जी और उनकी टीम ने बड़े चाव से इस काम को किया। और देश को, जब मैं अभी प्रदर्शनी देखके आया, मैं सबसे आग्रह करूंगा कि इसको जरूर देखिए। इन फोटोग्राफर साथियों ने इस, पल को ऐसे पकड़ा है कि पल को अमर बना दिया है। दूसरी बात उन्होंने कही और वो भी जरा मैं शब्दों को जैसे मैं समझ रहा हूं, उन्होंने कहा कि आप आगे भी, एक तो ये कह सकती थी, कि आप आगे भी देश की सेवा करते रहिए, लेकिन हिंदुस्तान टाइम्स ये कहे, आप आगे भी ऐसे ही सेवा करते रहिए, मैं इसके लिए भी विशेष रूप से आभार व्यक्त करता हूं।

साथियों,

इस बार समिट की थीम है- Transforming Tomorrow. मैं समझता हूं जिस हिंदुस्तान अखबार का 101 साल का इतिहास है, जिस अखबार पर महात्मा गांधी जी, मदन मोहन मालवीय जी, घनश्यामदास बिड़ला जी, ऐसे अनगिनत महापुरूषों का आशीर्वाद रहा, वो अखबार जब Transforming Tomorrow की चर्चा करता है, तो देश को ये भरोसा मिलता है कि भारत में हो रहा परिवर्तन केवल संभावनाओं की बात नहीं है, बल्कि ये बदलते हुए जीवन, बदलती हुई सोच और बदलती हुई दिशा की सच्ची गाथा है।

साथियों,

आज हमारे संविधान के मुख्य शिल्पी, डॉक्टर बाबा साहेब आंबेडकर जी का महापरिनिर्वाण दिवस भी है। मैं सभी भारतीयों की तरफ से उन्हें श्रद्धांजलि अर्पित करता हूं।

Friends,

आज हम उस मुकाम पर खड़े हैं, जब 21वीं सदी का एक चौथाई हिस्सा बीत चुका है। इन 25 सालों में दुनिया ने कई उतार-चढ़ाव देखे हैं। फाइनेंशियल क्राइसिस देखी हैं, ग्लोबल पेंडेमिक देखी हैं, टेक्नोलॉजी से जुड़े डिसरप्शन्स देखे हैं, हमने बिखरती हुई दुनिया भी देखी है, Wars भी देख रहे हैं। ये सारी स्थितियां किसी न किसी रूप में दुनिया को चैलेंज कर रही हैं। आज दुनिया अनिश्चितताओं से भरी हुई है। लेकिन अनिश्चितताओं से भरे इस दौर में हमारा भारत एक अलग ही लीग में दिख रहा है, भारत आत्मविश्वास से भरा हुआ है। जब दुनिया में slowdown की बात होती है, तब भारत growth की कहानी लिखता है। जब दुनिया में trust का crisis दिखता है, तब भारत trust का pillar बन रहा है। जब दुनिया fragmentation की तरफ जा रही है, तब भारत bridge-builder बन रहा है।

साथियों,

अभी कुछ दिन पहले भारत में Quarter-2 के जीडीपी फिगर्स आए हैं। Eight परसेंट से ज्यादा की ग्रोथ रेट हमारी प्रगति की नई गति का प्रतिबिंब है।

साथियों,

ये एक सिर्फ नंबर नहीं है, ये strong macro-economic signal है। ये संदेश है कि भारत आज ग्लोबल इकोनॉमी का ग्रोथ ड्राइवर बन रहा है। और हमारे ये आंकड़े तब हैं, जब ग्लोबल ग्रोथ 3 प्रतिशत के आसपास है। G-7 की इकोनमीज औसतन डेढ़ परसेंट के आसपास हैं, 1.5 परसेंट। इन परिस्थितियों में भारत high growth और low inflation का मॉडल बना हुआ है। एक समय था, जब हमारे देश में खास करके इकोनॉमिस्ट high Inflation को लेकर चिंता जताते थे। आज वही Inflation Low होने की बात करते हैं।

साथियों,

भारत की ये उपलब्धियां सामान्य बात नहीं है। ये सिर्फ आंकड़ों की बात नहीं है, ये एक फंडामेंटल चेंज है, जो बीते दशक में भारत लेकर आया है। ये फंडामेंटल चेंज रज़ीलियन्स का है, ये चेंज समस्याओं के समाधान की प्रवृत्ति का है, ये चेंज आशंकाओं के बादलों को हटाकर, आकांक्षाओं के विस्तार का है, और इसी वजह से आज का भारत खुद भी ट्रांसफॉर्म हो रहा है, और आने वाले कल को भी ट्रांसफॉर्म कर रहा है।

साथियों,

आज जब हम यहां transforming tomorrow की चर्चा कर रहे हैं, हमें ये भी समझना होगा कि ट्रांसफॉर्मेशन का जो विश्वास पैदा हुआ है, उसका आधार वर्तमान में हो रहे कार्यों की, आज हो रहे कार्यों की एक मजबूत नींव है। आज के Reform और आज की Performance, हमारे कल के Transformation का रास्ता बना रहे हैं। मैं आपको एक उदाहरण दूंगा कि हम किस सोच के साथ काम कर रहे हैं।

साथियों,

आप भी जानते हैं कि भारत के सामर्थ्य का एक बड़ा हिस्सा एक लंबे समय तक untapped रहा है। जब देश के इस untapped potential को ज्यादा से ज्यादा अवसर मिलेंगे, जब वो पूरी ऊर्जा के साथ, बिना किसी रुकावट के देश के विकास में भागीदार बनेंगे, तो देश का कायाकल्प होना तय है। आप सोचिए, हमारा पूर्वी भारत, हमारा नॉर्थ ईस्ट, हमारे गांव, हमारे टीयर टू और टीय़र थ्री सिटीज, हमारे देश की नारीशक्ति, भारत की इनोवेटिव यूथ पावर, भारत की सामुद्रिक शक्ति, ब्लू इकोनॉमी, भारत का स्पेस सेक्टर, कितना कुछ है, जिसके फुल पोटेंशियल का इस्तेमाल पहले के दशकों में हो ही नहीं पाया। अब आज भारत इन Untapped पोटेंशियल को Tap करने के विजन के साथ आगे बढ़ रहा है। आज पूर्वी भारत में आधुनिक इंफ्रास्ट्रक्चर, कनेक्टिविटी और इंडस्ट्री पर अभूतपूर्व निवेश हो रहा है। आज हमारे गांव, हमारे छोटे शहर भी आधुनिक सुविधाओं से लैस हो रहे हैं। हमारे छोटे शहर, Startups और MSMEs के नए केंद्र बन रहे हैं। हमारे गाँवों में किसान FPO बनाकर सीधे market से जुड़ें, और कुछ तो FPO’s ग्लोबल मार्केट से जुड़ रहे हैं।

साथियों,

भारत की नारीशक्ति तो आज कमाल कर रही हैं। हमारी बेटियां आज हर फील्ड में छा रही हैं। ये ट्रांसफॉर्मेशन अब सिर्फ महिला सशक्तिकरण तक सीमित नहीं है, ये समाज की सोच और सामर्थ्य, दोनों को transform कर रहा है।

साथियों,

जब नए अवसर बनते हैं, जब रुकावटें हटती हैं, तो आसमान में उड़ने के लिए नए पंख भी लग जाते हैं। इसका एक उदाहरण भारत का स्पेस सेक्टर भी है। पहले स्पेस सेक्टर सरकारी नियंत्रण में ही था। लेकिन हमने स्पेस सेक्टर में रिफॉर्म किया, उसे प्राइवेट सेक्टर के लिए Open किया, और इसके नतीजे आज देश देख रहा है। अभी 10-11 दिन पहले मैंने हैदराबाद में Skyroot के Infinity Campus का उद्घाटन किया है। Skyroot भारत की प्राइवेट स्पेस कंपनी है। ये कंपनी हर महीने एक रॉकेट बनाने की क्षमता पर काम कर रही है। ये कंपनी, flight-ready विक्रम-वन बना रही है। सरकार ने प्लेटफॉर्म दिया, और भारत का नौजवान उस पर नया भविष्य बना रहा है, और यही तो असली ट्रांसफॉर्मेशन है।

साथियों,

भारत में आए एक और बदलाव की चर्चा मैं यहां करना ज़रूरी समझता हूं। एक समय था, जब भारत में रिफॉर्म्स, रिएक्शनरी होते थे। यानि बड़े निर्णयों के पीछे या तो कोई राजनीतिक स्वार्थ होता था या फिर किसी क्राइसिस को मैनेज करना होता था। लेकिन आज नेशनल गोल्स को देखते हुए रिफॉर्म्स होते हैं, टारगेट तय है। आप देखिए, देश के हर सेक्टर में कुछ ना कुछ बेहतर हो रहा है, हमारी गति Constant है, हमारी Direction Consistent है, और हमारा intent, Nation First का है। 2025 का तो ये पूरा साल ऐसे ही रिफॉर्म्स का साल रहा है। सबसे बड़ा रिफॉर्म नेक्स्ट जेनरेशन जीएसटी का था। और इन रिफॉर्म्स का असर क्या हुआ, वो सारे देश ने देखा है। इसी साल डायरेक्ट टैक्स सिस्टम में भी बहुत बड़ा रिफॉर्म हुआ है। 12 लाख रुपए तक की इनकम पर ज़ीरो टैक्स, ये एक ऐसा कदम रहा, जिसके बारे में एक दशक पहले तक सोचना भी असंभव था।

साथियों,

Reform के इसी सिलसिले को आगे बढ़ाते हुए, अभी तीन-चार दिन पहले ही Small Company की डेफिनीशन में बदलाव किया गया है। इससे हजारों कंपनियाँ अब आसान नियमों, तेज़ प्रक्रियाओं और बेहतर सुविधाओं के दायरे में आ गई हैं। हमने करीब 200 प्रोडक्ट कैटगरीज़ को mandatory क्वालिटी कंट्रोल ऑर्डर से बाहर भी कर दिया गया है।

साथियों,

आज के भारत की ये यात्रा, सिर्फ विकास की नहीं है। ये सोच में बदलाव की भी यात्रा है, ये मनोवैज्ञानिक पुनर्जागरण, साइकोलॉजिकल रेनसां की भी यात्रा है। आप भी जानते हैं, कोई भी देश बिना आत्मविश्वास के आगे नहीं बढ़ सकता। दुर्भाग्य से लंबी गुलामी ने भारत के इसी आत्मविश्वास को हिला दिया था। और इसकी वजह थी, गुलामी की मानसिकता। गुलामी की ये मानसिकता, विकसित भारत के लक्ष्य की प्राप्ति में एक बहुत बड़ी रुकावट है। और इसलिए, आज का भारत गुलामी की मानसिकता से मुक्ति पाने के लिए काम कर रहा है।

साथियों,

अंग्रेज़ों को अच्छी तरह से पता था कि भारत पर लंबे समय तक राज करना है, तो उन्हें भारतीयों से उनके आत्मविश्वास को छीनना होगा, भारतीयों में हीन भावना का संचार करना होगा। और उस दौर में अंग्रेजों ने यही किया भी। इसलिए, भारतीय पारिवारिक संरचना को दकियानूसी बताया गया, भारतीय पोशाक को Unprofessional करार दिया गया, भारतीय त्योहार-संस्कृति को Irrational कहा गया, योग-आयुर्वेद को Unscientific बता दिया गया, भारतीय अविष्कारों का उपहास उड़ाया गया और ये बातें कई-कई दशकों तक लगातार दोहराई गई, पीढ़ी दर पीढ़ी ये चलता गया, वही पढ़ा, वही पढ़ाया गया। और ऐसे ही भारतीयों का आत्मविश्वास चकनाचूर हो गया।

साथियों,

गुलामी की इस मानसिकता का कितना व्यापक असर हुआ है, मैं इसके कुछ उदाहरण आपको देना चाहता हूं। आज भारत, दुनिया की सबसे तेज़ी से ग्रो करने वाली मेजर इकॉनॉमी है, कोई भारत को ग्लोबल ग्रोथ इंजन बताता है, कोई, Global powerhouse कहता है, एक से बढ़कर एक बातें आज हो रही हैं।

लेकिन साथियों,

आज भारत की जो तेज़ ग्रोथ हो रही है, क्या कहीं पर आपने पढ़ा? क्या कहीं पर आपने सुना? इसको कोई, हिंदू रेट ऑफ ग्रोथ कहता है क्या? दुनिया की तेज इकॉनमी, तेज ग्रोथ, कोई कहता है क्या? हिंदू रेट ऑफ ग्रोथ कब कहा गया? जब भारत, दो-तीन परसेंट की ग्रोथ के लिए तरस गया था। आपको क्या लगता है, किसी देश की इकोनॉमिक ग्रोथ को उसमें रहने वाले लोगों की आस्था से जोड़ना, उनकी पहचान से जोड़ना, क्या ये अनायास ही हुआ होगा क्या? जी नहीं, ये गुलामी की मानसिकता का प्रतिबिंब था। एक पूरे समाज, एक पूरी परंपरा को, अन-प्रोडक्टिविटी का, गरीबी का पर्याय बना दिया गया। यानी ये सिद्ध करने का प्रयास किया गया कि, भारत की धीमी विकास दर का कारण, हमारी हिंदू सभ्यता और हिंदू संस्कृति है। और हद देखिए, आज जो तथाकथित बुद्धिजीवी हर चीज में, हर बात में सांप्रदायिकता खोजते रहते हैं, उनको हिंदू रेट ऑफ ग्रोथ में सांप्रदायिकता नज़र नहीं आई। ये टर्म, उनके दौर में किताबों का, रिसर्च पेपर्स का हिस्सा बना दिया गया।

साथियों,

गुलामी की मानसिकता ने भारत में मैन्युफेक्चरिंग इकोसिस्टम को कैसे तबाह कर दिया, और हम इसको कैसे रिवाइव कर रहे हैं, मैं इसके भी कुछ उदाहरण दूंगा। भारत गुलामी के कालखंड में भी अस्त्र-शस्त्र का एक बड़ा निर्माता था। हमारे यहां ऑर्डिनेंस फैक्ट्रीज़ का एक सशक्त नेटवर्क था। भारत से हथियार निर्यात होते थे। विश्व युद्धों में भी भारत में बने हथियारों का बोल-बाला था। लेकिन आज़ादी के बाद, हमारा डिफेंस मैन्युफेक्चरिंग इकोसिस्टम तबाह कर दिया गया। गुलामी की मानसिकता ऐसी हावी हुई कि सरकार में बैठे लोग भारत में बने हथियारों को कमजोर आंकने लगे, और इस मानसिकता ने भारत को दुनिया के सबसे बड़े डिफेंस importers के रूप में से एक बना दिया।

साथियों,

गुलामी की मानसिकता ने शिप बिल्डिंग इंडस्ट्री के साथ भी यही किया। भारत सदियों तक शिप बिल्डिंग का एक बड़ा सेंटर था। यहां तक कि 5-6 दशक पहले तक, यानी 50-60 साल पहले, भारत का फोर्टी परसेंट ट्रेड, भारतीय जहाजों पर होता था। लेकिन गुलामी की मानसिकता ने विदेशी जहाज़ों को प्राथमिकता देनी शुरु की। नतीजा सबके सामने है, जो देश कभी समुद्री ताकत था, वो अपने Ninety five परसेंट व्यापार के लिए विदेशी जहाज़ों पर निर्भर हो गया है। और इस वजह से आज भारत हर साल करीब 75 बिलियन डॉलर, यानी लगभग 6 लाख करोड़ रुपए विदेशी शिपिंग कंपनियों को दे रहा है।

साथियों,

शिप बिल्डिंग हो, डिफेंस मैन्यूफैक्चरिंग हो, आज हर सेक्टर में गुलामी की मानसिकता को पीछे छोड़कर नए गौरव को हासिल करने का प्रयास किया जा रहा है।

साथियों,

गुलामी की मानसिकता ने एक बहुत बड़ा नुकसान, भारत में गवर्नेंस की अप्रोच को भी किया है। लंबे समय तक सरकारी सिस्टम का अपने नागरिकों पर अविश्वास रहा। आपको याद होगा, पहले अपने ही डॉक्यूमेंट्स को किसी सरकारी अधिकारी से अटेस्ट कराना पड़ता था। जब तक वो ठप्पा नहीं मारता है, सब झूठ माना जाता था। आपका परिश्रम किया हुआ सर्टिफिकेट। हमने ये अविश्वास का भाव तोड़ा और सेल्फ एटेस्टेशन को ही पर्याप्त माना। मेरे देश का नागरिक कहता है कि भई ये मैं कह रहा हूं, मैं उस पर भरोसा करता हूं।

साथियों,

हमारे देश में ऐसे-ऐसे प्रावधान चल रहे थे, जहां ज़रा-जरा सी गलतियों को भी गंभीर अपराध माना जाता था। हम जन-विश्वास कानून लेकर आए, और ऐसे सैकड़ों प्रावधानों को डी-क्रिमिनलाइज किया है।

साथियों,

पहले बैंक से हजार रुपए का भी लोन लेना होता था, तो बैंक गारंटी मांगता था, क्योंकि अविश्वास बहुत अधिक था। हमने मुद्रा योजना से अविश्वास के इस कुचक्र को तोड़ा। इसके तहत अभी तक 37 lakh crore, 37 लाख करोड़ रुपए की गारंटी फ्री लोन हम दे चुके हैं देशवासियों को। इस पैसे से, उन परिवारों के नौजवानों को भी आंत्रप्रन्योर बनने का विश्वास मिला है। आज रेहड़ी-पटरी वालों को भी, ठेले वाले को भी बिना गारंटी बैंक से पैसा दिया जा रहा है।

साथियों,

हमारे देश में हमेशा से ये माना गया कि सरकार को अगर कुछ दे दिया, तो फिर वहां तो वन वे ट्रैफिक है, एक बार दिया तो दिया, फिर वापस नहीं आता है, गया, गया, यही सबका अनुभव है। लेकिन जब सरकार और जनता के बीच विश्वास मजबूत होता है, तो काम कैसे होता है? अगर कल अच्छी करनी है ना, तो मन आज अच्छा करना पड़ता है। अगर मन अच्छा है तो कल भी अच्छा होता है। और इसलिए हम एक और अभियान लेकर आए, आपको सुनकर के ताज्जुब होगा और अभी अखबारों में उसकी, अखबारों वालों की नजर नहीं गई है उस पर, मुझे पता नहीं जाएगी की नहीं जाएगी, आज के बाद हो सकता है चली जाए।

आपको ये जानकर हैरानी होगी कि आज देश के बैंकों में, हमारे ही देश के नागरिकों का 78 thousand crore रुपया, 78 हजार करोड़ रुपए Unclaimed पड़ा है बैंको में, पता नहीं कौन है, किसका है, कहां है। इस पैसे को कोई पूछने वाला नहीं है। इसी तरह इन्श्योरेंश कंपनियों के पास करीब 14 हजार करोड़ रुपए पड़े हैं। म्यूचुअल फंड कंपनियों के पास करीब 3 हजार करोड़ रुपए पड़े हैं। 9 हजार करोड़ रुपए डिविडेंड का पड़ा है। और ये सब Unclaimed पड़ा हुआ है, कोई मालिक नहीं उसका। ये पैसा, गरीब और मध्यम वर्गीय परिवारों का है, और इसलिए, जिसके हैं वो तो भूल चुका है। हमारी सरकार अब उनको ढूंढ रही है देशभर में, अरे भई बताओ, तुम्हारा तो पैसा नहीं था, तुम्हारे मां बाप का तो नहीं था, कोई छोड़कर तो नहीं चला गया, हम जा रहे हैं। हमारी सरकार उसके हकदार तक पहुंचने में जुटी है। और इसके लिए सरकार ने स्पेशल कैंप लगाना शुरू किया है, लोगों को समझा रहे हैं, कि भई देखिए कोई है तो अता पता। आपके पैसे कहीं हैं क्या, गए हैं क्या? अब तक करीब 500 districts में हम ऐसे कैंप लगाकर हजारों करोड़ रुपए असली हकदारों को दे चुके हैं जी। पैसे पड़े थे, कोई पूछने वाला नहीं था, लेकिन ये मोदी है, ढूंढ रहा है, अरे यार तेरा है ले जा।

साथियों,

ये सिर्फ asset की वापसी का मामला नहीं है, ये विश्वास का मामला है। ये जनता के विश्वास को निरंतर हासिल करने की प्रतिबद्धता है और जनता का विश्वास, यही हमारी सबसे बड़ी पूंजी है। अगर गुलामी की मानसिकता होती तो सरकारी मानसी साहबी होता और ऐसे अभियान कभी नहीं चलते हैं।

साथियों,

हमें अपने देश को पूरी तरह से, हर क्षेत्र में गुलामी की मानसिकता से पूर्ण रूप से मुक्त करना है। अभी कुछ दिन पहले मैंने देश से एक अपील की है। मैं आने वाले 10 साल का एक टाइम-फ्रेम लेकर, देशवासियों को मेरे साथ, मेरी बातों को ये कुछ करने के लिए प्यार से आग्रह कर रहा हूं, हाथ जोड़कर विनती कर रहा हूं। 140 करोड़ देशवसियों की मदद के बिना ये मैं कर नहीं पाऊंगा, और इसलिए मैं देशवासियों से बार-बार हाथ जोड़कर कह रहा हूं, और 10 साल के इस टाइम फ्रैम में मैं क्या मांग रहा हूं? मैकाले की जिस नीति ने भारत में मानसिक गुलामी के बीज बोए थे, उसको 2035 में 200 साल पूरे हो रहे हैं, Two hundred year हो रहे हैं। यानी 10 साल बाकी हैं। और इसलिए, इन्हीं दस वर्षों में हम सभी को मिलकर के, अपने देश को गुलामी की मानसिकता से मुक्त करके रहना चाहिए।

साथियों,

मैं अक्सर कहता हूं, हम लीक पकड़कर चलने वाले लोग नहीं हैं। बेहतर कल के लिए, हमें अपनी लकीर बड़ी करनी ही होगी। हमें देश की भविष्य की आवश्यकताओं को समझते हुए, वर्तमान में उसके हल तलाशने होंगे। आजकल आप देखते हैं कि मैं मेक इन इंडिया और आत्मनिर्भर भारत अभियान पर लगातार चर्चा करता हूं। शोभना जी ने भी अपने भाषण में उसका उल्लेख किया। अगर ऐसे अभियान 4-5 दशक पहले शुरू हो गए होते, तो आज भारत की तस्वीर कुछ और होती। लेकिन तब जो सरकारें थीं उनकी प्राथमिकताएं कुछ और थीं। आपको वो सेमीकंडक्टर वाला किस्सा भी पता ही है, करीब 50-60 साल पहले, 5-6 दशक पहले एक कंपनी, भारत में सेमीकंडक्टर प्लांट लगाने के लिए आई थी, लेकिन यहां उसको तवज्जो नहीं दी गई, और देश सेमीकंडक्टर मैन्युफैक्चरिंग में इतना पिछड़ गया।

साथियों,

यही हाल एनर्जी सेक्टर की भी है। आज भारत हर साल करीब-करीब 125 लाख करोड़ रुपए के पेट्रोल-डीजल-गैस का इंपोर्ट करता है, 125 लाख करोड़ रुपया। हमारे देश में सूर्य भगवान की इतनी बड़ी कृपा है, लेकिन फिर भी 2014 तक भारत में सोलर एनर्जी जनरेशन कपैसिटी सिर्फ 3 गीगावॉट थी, 3 गीगावॉट थी। 2014 तक की मैं बात कर रहा हूं, जब तक की आपने मुझे यहां लाकर के बिठाया नहीं। 3 गीगावॉट, पिछले 10 वर्षों में अब ये बढ़कर 130 गीगावॉट के आसपास पहुंच चुकी है। और इसमें भी भारत ने twenty two गीगावॉट कैपेसिटी, सिर्फ और सिर्फ rooftop solar से ही जोड़ी है। 22 गीगावाट एनर्जी रूफटॉप सोलर से।

साथियों,

पीएम सूर्य घर मुफ्त बिजली योजना ने, एनर्जी सिक्योरिटी के इस अभियान में देश के लोगों को सीधी भागीदारी करने का मौका दे दिया है। मैं काशी का सांसद हूं, प्रधानमंत्री के नाते जो काम है, लेकिन सांसद के नाते भी कुछ काम करने होते हैं। मैं जरा काशी के सांसद के नाते आपको कुछ बताना चाहता हूं। और आपके हिंदी अखबार की तो ताकत है, तो उसको तो जरूर काम आएगा। काशी में 26 हजार से ज्यादा घरों में पीएम सूर्य घर मुफ्त बिजली योजना के सोलर प्लांट लगे हैं। इससे हर रोज, डेली तीन लाख यूनिट से अधिक बिजली पैदा हो रही है, और लोगों के करीब पांच करोड़ रुपए हर महीने बच रहे हैं। यानी साल भर के साठ करोड़ रुपये।

साथियों,

इतनी सोलर पावर बनने से, हर साल करीब नब्बे हज़ार, ninety thousand मीट्रिक टन कार्बन एमिशन कम हो रहा है। इतने कार्बन एमिशन को खपाने के लिए, हमें चालीस लाख से ज्यादा पेड़ लगाने पड़ते। और मैं फिर कहूंगा, ये जो मैंने आंकडे दिए हैं ना, ये सिर्फ काशी के हैं, बनारस के हैं, मैं देश की बात नहीं बता रहा हूं आपको। आप कल्पना कर सकते हैं कि, पीएम सूर्य घर मुफ्त बिजली योजना, ये देश को कितना बड़ा फायदा हो रहा है। आज की एक योजना, भविष्य को Transform करने की कितनी ताकत रखती है, ये उसका Example है।

वैसे साथियों,

अभी आपने मोबाइल मैन्यूफैक्चरिंग के भी आंकड़े देखे होंगे। 2014 से पहले तक हम अपनी ज़रूरत के 75 परसेंट मोबाइल फोन इंपोर्ट करते थे, 75 परसेंट। और अब, भारत का मोबाइल फोन इंपोर्ट लगभग ज़ीरो हो गया है। अब हम बहुत बड़े मोबाइल फोन एक्सपोर्टर बन रहे हैं। 2014 के बाद हमने एक reform किया, देश ने Perform किया और उसके Transformative नतीजे आज दुनिया देख रही है।

साथियों,

Transforming tomorrow की ये यात्रा, ऐसी ही अनेक योजनाओं, अनेक नीतियों, अनेक निर्णयों, जनआकांक्षाओं और जनभागीदारी की यात्रा है। ये निरंतरता की यात्रा है। ये सिर्फ एक समिट की चर्चा तक सीमित नहीं है, भारत के लिए तो ये राष्ट्रीय संकल्प है। इस संकल्प में सबका साथ जरूरी है, सबका प्रयास जरूरी है। सामूहिक प्रयास हमें परिवर्तन की इस ऊंचाई को छूने के लिए अवसर देंगे ही देंगे।

साथियों,

एक बार फिर, मैं शोभना जी का, हिन्दुस्तान टाइम्स का बहुत आभारी हूं, कि आपने मुझे अवसर दिया आपके बीच आने का और जो बातें कभी-कभी बताई उसको आपने किया और मैं तो मानता हूं शायद देश के फोटोग्राफरों के लिए एक नई ताकत बनेगा ये। इसी प्रकार से अनेक नए कार्यक्रम भी आप आगे के लिए सोच सकते हैं। मेरी मदद लगे तो जरूर मुझे बताना, आईडिया देने का मैं कोई रॉयल्टी नहीं लेता हूं। मुफ्त का कारोबार है और मारवाड़ी परिवार है, तो मौका छोड़ेगा ही नहीं। बहुत-बहुत धन्यवाद आप सबका, नमस्कार।