വാരാണസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിക്കും
പരമശിവനിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു സ്റ്റേഡിയത്തിന്റെ രൂപകൽപ്പന
ഉത്തർപ്രദേശിലുടനീളം 1115 കോടി രൂപ ചെലവിൽ നിർമിച്ച 16 അടൽ ആവാസീയ വിദ്യാലയങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
‘കാശി സാൻസദ് സാംസ്കൃതിക് മഹോത്സവ് 2023’ന്റെ സമാപനച്ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്തംബർ 23നു വാരാണസി സന്ദർശിക്കും. ഉച്ചയ്ക്ക് 1.30നു വാരാണസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനു പ്രധാനമന്ത്രി തറക്കല്ലിടും. ഉച്ചകഴിഞ്ഞ് 3.15നു രുദ്രാക്ഷ് അന്താരാഷ്ട്ര സഹകരണ-കൺവെൻഷൻ കേന്ദ്രത്തിൽ എത്തുന്ന പ്രധാനമന്ത്രി, ‘കാശി സാൻസദ് സാംസ്‌കൃതിക് മഹോത്സവ് 2023’ന്റെ സമാപനച്ചടങ്ങിൽ പങ്കെടുക്കും. ഉത്തർപ്രദേശിലുടനീളം നിർമിച്ച 16 അടൽ ആവാസീയ വിദ്യാലയങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ആധുനിക ലോകോത്തര കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിനുള്ള ചുവടുവയ്പാകും വാരാണസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം. വാരാണസി രാജാതാലാബിലെ ഗഞ്ജാരിയിൽ നിർമിക്കുന്ന ആധുനിക അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം 450 കോടി രൂപ ചെലവിൽ 30 ഏക്കറിലധികം വിസ്തൃതിയിൽ വികസിപ്പിക്കും. പരമശിവനിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു സ്റ്റേഡിയത്തിന്റെ രൂപകൽപ്പന നടത്തിയിരിക്കുന്നത്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മേൽക്കൂര ആവരണങ്ങൾ, ത്രിശൂലത്തിന്റെ ആകൃതിയിലുള്ള ഫ്ലഡ് ലൈറ്റുകൾ, ഘാട്ട് പടവുകളെ അടിസ്ഥാനമാക്കിയുള്ള ഇരിപ്പിടങ്ങൾ, മുൻഭാഗത്തു കൂവളത്തിന്റെ ഇലയുടെ ആകൃതിയിലുള്ള ലോഹപാളികൾ എന്നിവ രൂപകൽപ്പനയുടെ ഭാഗമാണ്. 30,000 കാണികളെ ഉൾക്കൊള്ളാൻ സ്റ്റേഡിയത്തിനു ശേഷിയുണ്ടാകും.

ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള പ്രാപ്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തർപ്രദേശിലുടനീളം ഏകദേശം 1115 കോടി രൂപ ചെലവിൽ 16 അടൽ ആവാസീയ വിദ്യാലയങ്ങൾ നിർമിച്ചത്. തൊഴിലാളികളുടെയും നിർമാണ തൊഴിലാളികളുടെയും മക്കൾക്കും കോവിഡ്-19 മഹാമാരിയെത്തുടർന്ന് ഉറ്റവരും ഉടയവരും നഷ്ടമായ കുട്ടികൾക്കുമായാണ് ഈ വിദ്യാലയങ്ങൾ പ്രവർത്തിക്കുക. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയും കുട്ടികളുടെ സമഗ്രവികസനത്തിനു സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ വിദ്യാലയങ്ങൾ ലക്ഷ്യമിടുന്നത്. ക്ലാസ് മുറികൾ, കായികമൈതാനം, വിനോദമേഖലകൾ, മിനി ഓഡിറ്റോറിയം, ഹോസ്റ്റൽ സമുച്ചയം, ഭക്ഷണശാല, ജീവനക്കാർക്കു താമസിക്കാനുള്ള ഫ്ലാറ്റുകൾ എന്നിവ ഉൾപ്പെടെ 10 മുതൽ 15 വരെ ഏക്കർ വിസ്തൃതിയിലാണ് ഓരോ വിദ്യാലയവും നിർമിച്ചിരിക്കുന്നത്. ഈ റസിഡൻഷ്യൽ സ്കൂളുകൾക്ക് 1000 വിദ്യാർഥികളെ വീതം ഉൾക്കൊള്ളാനാകും.

കാശിയുടെ സാംസ്കാരിക ചൈതന്യത്തിനു കരുത്തേകാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണു ‘കാശി സാൻസദ് സാംസ്കൃതിക മഹോത്സവം’ എന്ന ആശയത്തിലേക്കു നയിച്ചത്. മഹോത്സവത്തിൽ 17 ഇനങ്ങളിലായി 37,000-ലധികം പേർ പങ്കെടുത്തു. ഗാനം, വാദ്യോപകരണവാദനം, നുക്കാദ് നാടകം, നൃത്തം തുടങ്ങിയവയിൽ അവർ കഴിവുകൾ പ്രകടിപ്പിച്ചു. പ്രകടനങ്ങളിൽ മികവു കാട്ടിയവർക്കു രുദ്രാക്ഷ് അന്താരാഷ്ട്ര സഹകരണ-കൺവെൻഷൻ കേന്ദ്രത്തിൽ നടക്കുന്ന പരിപാടിയിൽ അവരുടെ കലാരൂപങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
International Yoga Day 2025: 17 world records that show Yoga's global rise

Media Coverage

International Yoga Day 2025: 17 world records that show Yoga's global rise
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂൺ 21
June 21, 2025

Health, Harmony, Heritage Celebrating 11th International Yoga Day with PM Modi

Empowering Farmers to Space: PM Modi’s #MakeInIndia Transforms India"