ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഡൽഹിക്കും ഡെറാഡൂണിനും ഇടയിലുള്ള യാത്രാസമയം 6 മണിക്കൂറിൽ നിന്ന് ഏകദേശം 2.5 മണിക്കൂറായി ഈ ഇടനാഴി കുറയ്ക്കും
മനുഷ്യ-മൃഗ സംഘർഷം ഗണ്യമായി കുറയ്ക്കുന്നതിനുള്ള നിരവധി സവിശേഷതകളോടെയാണ് ഈ ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നത്
ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഒന്നായ 12 കിലോമീറ്റർ ദൈർഘ്യമുള്ള 'വൈൽഡ് ലൈഫ് എലിവേറ്റഡ് കോറിഡോർ' ഈ പദ്ധതിയിൽ ഉൾപ്പെടുന്നു
പ്രധാനമന്ത്രി വന്യജീവി ഇടനാഴി സന്ദർശിക്കുകയും അവലോകനം നടത്തുകയും ചെയ്യും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഏപ്രിൽ 14-ന് ഉത്തരാഖണ്ഡും ഉത്തർപ്രദേശും സന്ദർശിക്കും. രാവിലെ 11:15-ഓടെ പ്രധാനമന്ത്രി ഉത്തർപ്രദേശിലെ സഹാറൻപൂർ സന്ദർശിക്കുകയും ഡൽഹി-ഡെറാഡൂൺ  സാമ്പത്തിക ഇടനാഴിയിലെ എലിവേറ്റഡ് സെക്ഷനിലുള്ള വന്യജീവി ഇടനാഴിയുടെ അവലോകനം നടത്തുകയും ചെയ്യും. രാവിലെ 11:40-ഓടെ പ്രധാനമന്ത്രി ഡെറാഡൂണിന് അടുത്തുള്ള ജയ് മാ ദാത് കാളി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. അതിനുശേഷം ഏകദേശം 12:30-ന് ഡെറാഡൂണിൽ നടക്കുന്ന പൊതുചടങ്ങിൽ പ്രധാനമന്ത്രി ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി ഉദ്ഘാടനം ചെയ്യുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

213 കിലോമീറ്റർ നീളമുള്ള ആറുവരി ആക്സസ് കൺട്രോൾഡ് ഡൽഹി-ഡെറാഡൂൺ  സാമ്പത്തിക ഇടനാഴി 12,000 കോടിയിലധികം രൂപ ചെലവിലാണ് വികസിപ്പിച്ചിരിക്കുന്നത്. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ ഇടനാഴി ഡൽഹിക്കും ഡെറാഡൂണിനും ഇടയിലുള്ള യാത്രാസമയം നിലവിലെ ആറ് മണിക്കൂറിൽ നിന്ന് ഏകദേശം രണ്ടര മണിക്കൂറായി കുറയ്ക്കും.

തടസ്സമില്ലാത്ത അതിവേഗ കണക്റ്റിവിറ്റി സാധ്യമാക്കുന്നതിനായി 10 ഇന്റർചേഞ്ചുകൾ, മൂന്ന് റെയിൽവേ ഓവർ ബ്രിഡ്ജുകൾ (ROB), നാല് പ്രധാന പാലങ്ങൾ, 12 വഴിയോര സേവനകേന്ദ്രങ്ങൾ എന്നിവയുടെ നിർമ്മാണവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. യാത്രക്കാർക്ക് സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാ അനുഭവം നൽകുന്നതിനായി ഈ ഇടനാഴിയിൽ അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ATMS) സജ്ജീകരിച്ചിട്ടുണ്ട്.

ഈ മേഖലയിലെ പാരിസ്ഥിതിക സംവേദനക്ഷമതയും സമ്പന്നമായ ജൈവവൈവിധ്യവും വന്യജീവിസമ്പത്തും കണക്കിലെടുത്ത് മനുഷ്യ-മൃഗ സംഘർഷം ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി സവിശേഷതകളോടെയാണ് ഈ ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നത്. വന്യമൃഗങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കുന്നതിനായി പദ്ധതിയിൽ വന്യജീവിസംരക്ഷണത്തിനായി നിരവധി പ്രത്യേക ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ, 12 കിലോമീറ്റർ നീളമുള്ള വന്യജീവി എലിവേറ്റഡ് കോറിഡോർ ഇതിൽ ഉൾപ്പെടുന്നു. എട്ട് അനിമൽ പാസുകൾ, ഓരോന്നിനും 200 മീറ്റർ വീതമുള്ള രണ്ട് എലിഫന്റ് അണ്ടർപാസുകൾ, ദാത് കാളി ക്ഷേത്രത്തിന് സമീപം 370 മീറ്റർ നീളമുള്ള തുരങ്കം എന്നിവയും ഈ ഇടനാഴിയിലുണ്ട്.

പ്രധാന വിനോദസഞ്ചാര-സാമ്പത്തിക കേന്ദ്രങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെയും മേഖലയിലുടനീളം വ്യാപാരത്തിനും വികസനത്തിനുമായി പുതിയ വഴികൾ തുറക്കുന്നതിലൂടെയും പ്രാദേശിക സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിൽ ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴ് നിർണ്ണായക പങ്ക് വഹിക്കും. അതിവേഗ കണക്റ്റിവിറ്റിയും പാരിസ്ഥിതിക സുസ്ഥിരതയും പൗരന്മാരുടെ മെച്ചപ്പെട്ട ജീവിതനിലവാരവും സംയോജിപ്പിക്കുന്ന പുതിയ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നത്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Khichdi To Moringa Paratha: 7 Traditional Foods PM Modi Loves

Media Coverage

Khichdi To Moringa Paratha: 7 Traditional Foods PM Modi Loves
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 26
August 26, 2026

Accountability Meets Ambition: Record Low NPAs, Record Defence Output, Record Digital Adoption Under the Leadership of PM Modi