ഭുവനേശ്വറിൽ ഉത്കർഷ് ഒഡീഷ - മേക്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്യും
ഒഡീഷയെ ഇന്ത്യയിലെ പ്രമുഖ നിക്ഷേപ-വ്യാവസായിക കേന്ദ്രമാക്കി മാറ്റിക്കൊണ്ട് പൂർവോദയ ദർശനത്തിന്റെ അടിത്തറയാക്കുക എന്നതാണ് കോൺക്ലേവിന്റെ ലക്ഷ്യം
38-ാമത് ദേശീയ ഗെയിംസ് ഡെറാഡൂണിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ദേശീയ ഗെയിംസിന്റെ പ്രമേയം: ഗ്രീൻ ഗെയിംസ്

ജനുവരി 28 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡീഷയും ഉത്തരാഖണ്ഡും സന്ദർശിക്കും. രാവിലെ 11 മണിയോടെ ഭുവനേശ്വറിലെ ജനതാ മൈതാനത്ത് ഉത്കർഷ് ഒഡീഷ - മേക്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം ഉത്തരാഖണ്ഡിലെ ഡെറാഡൂണിലേക്ക് പോവുകയും വൈകുന്നേരം 6 മണിയോടെ 38-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

ഒഡീഷയിൽ പ്രധാനമന്ത്രി 

ഭുവനേശ്വറിൽ നടക്കുന്ന ഉത്കർഷ് ഒഡീഷ - മേക്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഒഡീഷ ഗവണ്മെന്റ് ആതിഥേയത്വം വഹിക്കുന്ന ഈ മുൻനിര ആഗോള നിക്ഷേപ ഉച്ചകോടി, സംസ്ഥാനത്തെ പൂർവോദയ ദർശനത്തിന്റെ അടിത്തറയായും  ഇന്ത്യയിലെ ഒരു പ്രമുഖ നിക്ഷേപ- വ്യാവസായിക കേന്ദ്രമായും സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.

ഊർജ്ജസ്വലമായ ഒരു വ്യാവസായിക ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിൽ സംസ്ഥാനം കൈവരിച്ചനേട്ടങ്ങൾ എടുത്തുകാണിക്കുന്ന മേക്ക് ഇൻ ഒഡീഷ പ്രദർശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ജനുവരി 28 മുതൽ 29 വരെയാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന കോൺക്ലേവ് . വ്യവസായ നേതാക്കൾ, നിക്ഷേപകർ, നയരൂപീകരണ വിദഗ്ധർ എന്നിവർക്ക് ഒത്തുചേരാനും ഒരു മുൻഗണനാ നിക്ഷേപ കേന്ദ്രമായി ഒഡീഷ വാഗ്ദാനം ചെയ്യുന്ന അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനുമുള്ള ഒരു വേദിയായി ഇത് പ്രവർത്തിക്കും. ലോകമെമ്പാടുമുള്ള നിക്ഷേപകരുമായുള്ള ഇടപഴകൾ ഉറപ്പാക്കുന്ന, സിഇഒമാരുടെയും നേതാക്കളുടെയും വട്ടമേശ സമ്മേളനങ്ങൾ, സെക്ടറൽ സെഷനുകൾ, ബി2ബി മീറ്റിംഗുകൾ, നയ രൂപീകരണ ചർച്ചകൾ എന്നിവ കോൺക്ലേവിൽ നടക്കും.

ഉത്തരാഖണ്ഡിൽ പ്രധാനമന്ത്രി

ഡെറാഡൂണിൽ 38-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.  രജത ജൂബിലി വർഷത്തിലാണ് ഉത്തരാഖണ്ഡ് ദേശീയഗെയിംസിന്  ആതിഥ്യമരുളുന്നത്. ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെ ഉത്തരാഖണ്ഡിലെ 8 ജില്ലകളിലെ 11 നഗരങ്ങളിലായാണ് ഗെയിംസ് നടക്കുക.

36 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും ദേശീയ ഗെയിംസിൽ പങ്കെടുക്കും. 17 ദിവസങ്ങളിലായി 35 കായിക ഇനങ്ങളിലെ മത്സരങ്ങൾ നടക്കും. ഇതിൽ 33 കായിക ഇനങ്ങളിൽ മെഡലുകൾ നൽകുകയും രണ്ടെണ്ണം പ്രദർശന കായിക ഇനങ്ങളുമായിരിക്കും. ഇതാദ്യമായി യോഗയും മല്ലകംബും ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 10,000-ത്തിലധികം കായികതാരങ്ങൾ ദേശീയ ഗെയിംസിൽ  പങ്കെടുക്കും.

സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള "ഗ്രീൻ ഗെയിംസ്"എന്നതാണ്  ഈ വർഷത്തെ ദേശീയ ഗെയിംസിന്റെ പ്രമേയം. സ്പോർട്സ് ഫോറസ്റ്റ് എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക പാർക്ക് വേദിക്ക് സമീപം വികസിപ്പിക്കും, അവിടെ അത്‌ലറ്റുകളും അതിഥികളും 10,000-ത്തിലധികം വൃക്ഷതൈകൾ നടും. അത്‌ലറ്റുകൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും പരിസ്ഥിതി സൗഹൃദമായ ജൈവിക വസ്തുക്കളിൽ നിന്നാണ് നിർമ്മിക്കുക.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jan Dhan accounts hold Rs 2.75 lakh crore in banks: Official

Media Coverage

Jan Dhan accounts hold Rs 2.75 lakh crore in banks: Official
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 7
December 07, 2025

National Resolve in Action: PM Modi's Policies Driving Economic Dynamism and Inclusivity