സ്വകാര്യമേഖലയുടെ നേതൃത്വത്തിലുള്ള ഗവേഷണ-വികസന ആവാസവ്യവസ്ഥയ്ക്കു കരുത്തേകാൻ ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നൂതനാശയ പദ്ധതിക്കു പ്രധാനമന്ത്രി തുടക്കമിടും
വിദ്യാഭ്യാസസ്ഥാപ​നങ്ങൾ, ഗവേഷണകേന്ദ്രങ്ങൾ, വ്യവസായമേഖല, ഗവണ്മെന്റ് എന്നിവയിൽനിന്നുള്ള 3000-ത്തിലധികം പേരുടെ പങ്കാളിത്തത്തിന് ESTIC 2025 സാക്ഷ്യം വഹിക്കും
നിർമിതബുദ്ധി, ജൈവനിർമാണം, ഇലക്ട്രോണിക്സ്-സെമികണ്ടക്റ്റർ നിർമാണം, വളർന്നുവരുന്ന കാർഷിക സാങ്കേതികവിദ്യകൾ, ക്വാണ്ടം ശാസ്ത്രം തുടങ്ങിയ 11 പ്രധാന വിഷയമേഖലകളിൽ ചർച്ച നടക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ മൂന്നിനു രാവിലെ 9.30നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ‘ഉയർന്നുവരുന്ന ശാസ്ത്ര-സാങ്കേതിക നൂതനാശയ സമ്മേളനം (Emerging Science, Technology & Innovation Conclave - ESTIC) 2025’ ഉദ്ഘാടനം ചെയ്യും. തുടർന്ന്, പ്രധാനമന്ത്രി ചടങ്ങിനെ അഭിസംബോധന ചെയ്യും.

രാജ്യത്തെ ഗവേഷണ-വികസന ആവാസവ്യവസ്ഥയ്ക്കു നവോന്മേഷം പകരുന്ന, ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ (RDI) പദ്ധതിനിധി പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. രാജ്യത്തു സ്വകാര്യമേഖലയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണ-വികസന ആവാസവ്യവസ്ഥയ്ക്കു പ്രോത്സാഹനമേകകു എന്നതാണു പദ്ധതി ലക്ഷ്യമിടുന്നത്.

2025 നവംബർ 3 മുതൽ 5 വരെയാണ് ESTIC 2025 നടക്കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഗവേഷണകേന്ദ്രങ്ങൾ, വ്യവസായമേഖല, ഗവണ്മെന്റ് എന്നിവയിൽനിന്നുള്ള 3000-ത്തിലധികം പേർ സമ്മേളനത്തിൽ പങ്കാളികളാകും. നോബൽ സമ്മാന ജേതാക്കൾ, പ്രമുഖ ശാസ്ത്രജ്ഞർ, നൂതനാശയ ഉപജ്ഞാതാക്കൾ, നയരൂപകർത്താക്കൾ എന്നിവർ സമ്മേളനത്തിൽ ഒത്തുചേരും. അത്യാധുനിക സാമഗ്രികളും നിർമാണവും, നിർമിതബുദ്ധി, ജൈവനിർമാണം, നീല സമ്പദ്‌വ്യവസ്ഥ, ഡിജിറ്റൽ ആശയവിനിമയം, ഇലക്ട്രോണിക്സ്-സെമികണ്ടക്റ്റർ നിർമാണം, വളർന്നുവരുന്ന കാർഷിക സാങ്കേതികവിദ്യകൾ, ഊർജവും പരിസ്ഥിതിയും കാലാവസ്ഥയും, ആരോഗ്യ-വൈദ്യശാസ്ത്ര സാങ്കേതികവിദ്യ, ക്വാണ്ടം ശാസ്ത്ര-സാങ്കേതികവിദ്യ, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ 11 പ്രധാന വിഷയ മേഖലകളിലാണു ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുക.

പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, അവതരണങ്ങൾ, സാങ്കേതിക പ്രദർശനങ്ങൾ എന്നിവ ESTIC 2025-ന്റെ ഭാഗമാകും. ഗവേഷകർ, വ്യവസായമേഖല, യുവ നൂതനാശയ ഉപജ്ഞാതാക്കൾ എന്നിവർക്കു സഹകരണത്തിനുള്ള വേദിയൊരുക്കി ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക ആവാസവ്യവസ്ഥയ്ക്കു കരുത്തേകാൻ ഇതു സഹായിക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s continuing tradition of celebrating its teachers

Media Coverage

India’s continuing tradition of celebrating its teachers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 5
September 05, 2026

The New Indian Equation: Policy + People = Tangible Progress Under PM Modi