''കഴിഞ്ഞ 6-7 വര്‍ഷങ്ങളായി, അഴിമതി തുടച്ചുനീക്കാനാകുമെന്ന ആത്മവിശ്വാസം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നതില്‍ ഗവണ്‍മെന്റ് വിജയിച്ചു''
''ഇന്ന് അഴിമതി തടയാനും പുരോഗതി തുടരാനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുമുണ്ട്. അത് ഭരണനിര്‍വഹണതലത്തില്‍ നടപ്പിലാക്കുന്നുണ്ട്''
''പുതിയ ഇന്ത്യ ആധുനികത കണ്ടെത്തുന്നു, അത് നടപ്പിലാക്കാന്‍ മുന്‍കൈ എടുക്കുന്നു, നടപ്പിലാക്കുന്നു. അഴിമതിയെ ഭരണസംവിധാനത്തിന്റെ ഭാഗമാക്കാന്‍ പുതിയ ഇന്ത്യ തയ്യാറല്ല. നമുക്ക് സുതാര്യതയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും സുഗമമായ ഭരണനിര്‍വഹണവുമാണ് ആവശ്യം''
''സാധാരണക്കാരുടെ ജീവിതത്തില്‍ ഗവണ്‍മെന്റ് തലത്തിലുള്ള നേരിട്ടിടപെടല്‍ പരമാവധി കുറയ്ക്കുന്നതിന് ഗവണ്‍മെന്റ് തലത്തിലുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നു''
''വിശ്വാസ്യതയുടേയും സാങ്കേതിക വിദ്യയുടേയും സഹായം കാര്യക്ഷമമായ ഭരണനിര്‍വഹണത്തിനും വ്യവസായങ്ങള്‍ നടത്തുന്നത് എളുപ്പമാക്കുന്നതിനും കാരണമായി''
''സാങ്കേതിക വിദ്യയ്ക്കും ജാഗ്രതയ്ക്കുമൊപ്പം നടപടിക്രമങ്ങളില്‍ ലാളിത്യം, വ്യക്തത, സുതാര്യത എന്നിവ കൂടി
''സാധാരണക്കാരുടെ ജീവിതത്തില്‍ ഗവണ്‍മെന്റ് തലത്തിലുള്ള നേരിട്ടിടപെടല്‍ പരമാവധി കുറയ്ക്കുന്നതിന് ഗവണ്‍മെന്റ് തലത്തിലുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നു''
''സാങ്കേതിക വിദ്യയ്ക്കും ജാഗ്രതയ്ക്കുമൊപ്പം നടപടിക്രമങ്ങളില്‍ ലാളിത്യം, വ്യക്തത, സുതാര്യത എന്നിവ കൂടി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഇന്ന്  സിവിസി-സിബിഐ സംയുക്ത യോഗത്തെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന അഭിസംബോധന ചെയ്തു. ഗുജറാത്തിലെ കെവാദിയയിലാണ് യോഗം നടന്നത്.

രാജ്യത്തിന്റെ പുരോഗതി, പൊതുജന ആശങ്കകള്‍, പൊതുജന ക്ഷേമം എന്നിവ അടിസ്ഥാനപ്പെടുത്തി ഭരണ നിര്‍വഹണം നടത്തുന്നതിന് പ്രഥമ പരിഗണന നല്‍കിയ സര്‍ദാര്‍ പട്ടേലിന്റെ സാന്നിധ്യമുള്ള കെവാദിയയില്‍ യോഗം നടത്തുന്നതിന്റെ പ്രധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ''ഇന്ന് അമൃത് കാലത്തില്‍ ഇന്ത്യ അതിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കുമ്പോള്‍, ഇന്ത്യ ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഭരണസംവിധാനം ശക്തിപ്പെടുത്താനും കുടൂതല്‍ സജീവമായ ഭരണം നടത്താനും പ്രതിജ്ഞാബദ്ധമാകുമ്പോള്‍ നിങ്ങളുടെ കര്‍മനിരതമായ ജാഗ്രത സര്‍ദാര്‍ സാഹിബിന്റെ ആശയങ്ങള്‍ക്ക് കരുത്ത് പകരുന്നു'' പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ എല്ലാ മേഖലകളില്‍ നിന്നും അഴിമതി തുടച്ചു നീക്കുന്നതിന് സിബിഐ-സിവിസി ഉദ്യോഗസ്ഥരോട് സ്വയം സജ്ജരാകാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അഴിമതി ജനങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുകയും എല്ലാവര്‍ക്കും അര്‍ഹമായ നീതി തടയുകയും രാജ്യത്തിന്റെ പുരോഗതിയേയും അധികാരത്തേയും ബാധിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ 6-7 വര്‍ഷങ്ങള്‍ കൊണ്ട് അഴിമതി തടയാന്‍ കഴിയുമെന്ന വിശ്വാസം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇടനിലക്കാരും കൈക്കൂലിയുമില്ലാതെ ജനങ്ങള്‍ക്ക് ഗവണ്‍മെന്റില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നേടാനാകുമെന്ന വിശ്വാസമുണ്ട്. വമ്പന്‍മാരായാലും അഴിമതി നടത്തിയാല്‍ രക്ഷപെടില്ലെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. ''മുന്‍ ഗവണ്‍മെന്റുകള്‍ക്ക് രാഷ്ട്രീയപരവും അധികാരപരവുമായ ഇച്ഛാശക്തി ഇല്ലായിരുന്നു. ഇന്ന് അഴിമതിയെ തുടച്ചുനീക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുണ്ട്.  ഭരണനിര്‍വഹണ തലത്തില്‍ അത് തുടര്‍ച്ചയായി നടപ്പിലാക്കുന്നുമുണ്ട്'' അദ്ദേഹം പറഞ്ഞു. മാറിയ ഇന്ത്യയെക്കുറിച്ച് സംസാരിക്കവേ ''21ാം നൂറ്റാണ്ടിലെത്തി നില്‍ക്കുന്ന ഇന്ത്യ ആധുനിക ചിന്തകള്‍ക്കൊപ്പം മാനവകുലത്തിനായി സാങ്കേതിക വിദ്യയുടെ ഉപയോഗം കൂടി ഉപയോഗിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നു. പുതിയ ഇന്ത്യ ആധുനികത കണ്ടെത്തുന്നു, അത് നടപ്പിലാക്കാന്‍ മുന്‍കൈ എടുക്കുന്നു, നടപ്പിലാക്കുന്നു. അഴിമതിയെ ഭരണസംവിധാനത്തിന്റെ ഭാഗമാക്കാന്‍ പുതിയ ഇന്ത്യ തയ്യാറല്ല. നമുക്ക് സുതാര്യതയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും സുഗമമായ ഭരണനിര്‍വഹണവുമാണ് ആവശ്യം''

കൂടിയ നിയന്ത്രണം കൊണ്ട് കൂടിയ ദോഷങ്ങള്‍ എന്നതില്‍ നിന്ന് കുറഞ്ഞ ഗവണ്‍മെന്റ് ഇടപെടലും കൂടുതല്‍ ഭരണനിര്‍വഹണവും എന്നതിലേക്കുള്ള ഗവണ്‍മെന്റിന്റെ മാറ്റത്തെക്കുറിച്ച് സംസാരിക്കവേ ഗവണ്‍മെന്റ് നടപടിക്രമങ്ങള്‍ കുറയ്ക്കുന്ന ദൗത്യത്തിലൂടെ സാധാരണക്കാരുടെ ജീവിതത്തില്‍ ഗവണ്‍മെന്റ് ഇടപെടല്‍ കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ചു. ജനങ്ങളെ ശാക്തീകരിക്കുന്നതിന് വിശ്വാസ്യതയും സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവണ്‍മെന്റ് ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതിനാല്‍ ഡോക്യുമെന്റ് പരിശോധനകളുടെ പല ഘട്ടങ്ങള്‍ ഒഴിവാക്കുകയും ജനന സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ളവ ഇടനിലക്കാരെ ഒഴിവാക്കി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് സി, ഡി റിക്രൂട്ട്മെന്റിലെ അഭിമുഖങ്ങള്‍ ഒഴിവാക്കുകയും ഗ്യാസ് സിലിണ്ടര്‍ ബുക്കിംഗ് മുതല്‍ നികുതി ഫയല്‍ ചെയ്യല്‍ വരെ ഓണ്‍ലൈന്‍ മുഖേന ആക്കിയതും ആ മേഖലകളിലെ അഴിമതി ഇല്ലാതാക്കുന്നതിന് കാരണമായി.

വിശ്വാസ്യതയുടേയും സാങ്കേതിക വിദ്യയുടേയും ഈ സമീപനത്താല്‍ കാര്യക്ഷമമായ ഭരണനിര്‍വഹണം നടപ്പിലാകുകയും വ്യവസായങ്ങള്‍ നടത്തുന്നത് എളുപ്പമാകുകയും ചെയ്തു. വ്യവസായങ്ങള്‍ നടത്തുന്നതിന് ആവശ്യമായിരുന്ന നിരവധി കാലാഹരണപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കുകയും നിലവിലെ സാഹചര്യത്തിനനുസരിച്ചുള്ള പുതിയ നിയമങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. സങ്കീര്‍ണവും കാലാഹരണപ്പെട്ടതുമായ നിരവധി നിയമങ്ങള്‍ നീക്കം ചെയ്യാനും നടപടിക്രമങ്ങള്‍ ഓണ്‍ലൈനായി ചെയ്യുന്നതും സ്വയം വിലയിരുത്തലും സ്വയം പ്രഖ്യാപനവും പോലുള്ളവ പ്രോത്സാഹിപ്പിക്കാനും ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലെയ്സായ ജെഎം ഇ-ടെന്‍ഡറിംഗില്‍ സുതാര്യത കൊണ്ടുവന്നു. ഡിജിറ്റല്‍ ഫൂട്പ്രിന്റുകള്‍ അന്വേഷണം വളരെ വേഗത്തിലാക്കുന്നു. അതുപോലെ തന്നെ പി എം ഗതിശക്തി ദേശീയ പ്ലാന്‍ തീരുമാനങ്ങളെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ഇല്ലാതാക്കും. ഇത്തരത്തിലുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍ സിവിസി-സിബിഐ ഉദ്യോഗസ്ഥരില്‍ രാജ്യം കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു. ''നാം എല്ലായ്പ്പോഴും ആദ്യം രാജ്യ താല്‍പര്യം എന്ന തത്വം മുറുകെ പിടിക്കുകയും നമ്മുടെ പ്രവൃത്തികള്‍ പൊതുതാല്‍പര്യത്തിന് അനുസൃതമാണോയെന്ന് പരിശോധിക്കുകയും വേണം '' പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന 'കര്‍മയോഗി'യായ ഏതൊരാളേയും താന്‍ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'പ്രതിരോധിക്കാനായുള്ള ജാഗ്രത'യെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും പ്രധാനമന്ത്രി പങ്ക് വച്ചു. പ്രതിരോധിക്കാനായുള്ള ജാഗ്രത മുന്നറിയിപ്പുകളിലൂടെ ലഭിക്കുകയും സാങ്കേതിക വിദ്യയും അനുഭവ പരിചയവും കൊണ്ട് ശക്തിപ്പെടുത്തുകയും ചെയ്യും. സാങ്കേതിക വിദ്യയ്ക്കും ജാഗ്രതയ്ക്കുമൊപ്പം നടപടിക്രമങ്ങളില്‍ ലാളിത്യം, വ്യക്തത, സുതാര്യത എന്നിവ കൂടി കൊണ്ടുവരുന്നതിനാല്‍ അഴിമതിക്കെതിരെ എപ്പാഴും ജാഗരൂകരായിരിക്കാന്‍ കഴിയും. ഇത് നമ്മുടെ ജോലികള്‍ എളുപ്പമാക്കുകയും രാജ്യത്തിന്റെ വിഭവങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ ഉദ്യോസ്ഥരോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി രാജ്യത്തേയും രാജ്യത്തെ ജനങ്ങളേയും കബളിപ്പിക്കുന്ന ആര്‍ക്കും ഇവിടം സുരക്ഷിതമായിരിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും പാവപ്പെട്ടവരുടെ മനിസില്‍ നിന്ന് പോലും ഇവിടുത്തെ സംവിധാനങ്ങളേക്കുറിച്ചുള്ള ഭയം ഇല്ലാതാക്കണം. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുമുള്ള നടപടികള്‍ ഉണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

നിയമങ്ങളും നടപടിക്രമങ്ങളും ലളിതമാക്കണമെന്ന സ്വാതന്ത്ര്യ ദിനത്തിലെ തന്റെ പ്രസംഗം ഉദ്ധരിച്ച പ്രധാനമന്ത്രി പുതിയ ഇന്ത്യയില്‍ അക്കാര്യങ്ങളില്‍ നടപടി സ്വീകരിക്കുന്നതിന് സിവിസി, സിബിഐ പോലുള്ള അഴിമതി വിരുദ്ധ സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു. ''അഴിമതിയോട് ഒരു ശതമാനം പോലും സന്ധിയില്ലാത്ത പുതിയ ഇന്ത്യയാണ് നമുക്കാവശ്യം. പാവപ്പെട്ടവര്‍ സംവിധാനങ്ങളോട് അടുക്കുകയും അഴിമതിക്കാര്‍ അകലുകയും ചെയ്യുന്ന നിയമങ്ങളാണ് നടപ്പിലാക്കേണ്ടത്'' അദ്ദേഹം പറഞ്ഞു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails ‘important step towards a vibrant democracy’ after Cabinet nod for ‘One Nation One Election’

Media Coverage

PM Modi hails ‘important step towards a vibrant democracy’ after Cabinet nod for ‘One Nation One Election’
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 സെപ്റ്റംബർ 19
September 19, 2024

India Appreciates the Many Transformative Milestones Under PM Modi’s Visionary Leadership