യുവർ മജെസ്റ്റി 

എക്സ്സെല്ലെൻസിസ്‌ 

നമസ്കാർ !

ഈ വർഷവും നമ്മുടെ പരമ്പരാഗത കുടുംബചിത്രം  എടുക്കാൻ കഴിഞ്ഞില്ല, എന്നാൽ ഫലത്തിൽ ആസിയാൻ-ഇന്ത്യ ഉച്ചകോടിയുടെ പാരമ്പര്യത്തിന്റെ തുടർച്ച നാം  നിലനിർത്തി. 2021-ൽ ആസിയാന്റെ പ്രസിഡന്റായതിന് ബ്രൂണെയിലെ സുൽത്താനെ ഞാൻ അഭിനന്ദിക്കുന്നു.

യുവർ മജെസ്റ്റി 

എക്സ്സെല്ലെൻസിസ്‌ 

കോവിഡ് -19 മഹാമാരി  കാരണം നാമെല്ലാവരും ഒട്ടേറെ  വെല്ലുവിളികൾ നേരിട്ടു. എന്നാൽ ഈ വെല്ലുവിളി നിറഞ്ഞ സമയം ഒരു തരത്തിൽ ഇന്ത്യ-ആസിയാൻ സൗഹൃദത്തിന്റെ പരീക്ഷണം കൂടിയായിരുന്നു. കോ വിഡ് കാലം മുതലുള്ള നമ്മുടെ പരസ്പര സഹകരണവും പരസ്പര സഹാനുഭൂതിയും ഭാവിയിൽ നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നത് തുടരുകയും അത് നമ്മുടെ ജനങ്ങൾക്കിടയിൽ നല്ല മനസ്സിന്റെ അടിത്തറയാകുകയും ചെയ്യും. ഇന്ത്യയും ആസിയാനും ആയിരക്കണക്കിന് വർഷങ്ങളായി ഊഷ്മളമായ ബന്ധം പുലർത്തുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. ഇത് നമ്മുടെ പങ്കിട്ട മൂല്യങ്ങൾ, പാരമ്പര്യങ്ങൾ, ഭാഷകൾ, ഗ്രന്ഥങ്ങൾ, വാസ്തുവിദ്യ, സംസ്കാരം, പാചകരീതി മുതലായവയിലും പ്രതിഫലിക്കുന്നു. അതിനാൽ, കേന്ദ്രസ്ഥാനത്തുള്ള ആസിയാൻ ഐക്യം   ഇന്ത്യയ്ക്ക് എല്ലായ്പ്പോഴും ഒരു പ്രധാന മുൻഗണനയാണ്. മേഖലയിലെ എല്ലാവരുടെയും  സുരക്ഷയും വളർച്ചയും ഞങ്ങളുടെ "സാഗർ" നയത്തിൽ അടങ്ങിയിരിക്കുന്നു. ഇന്ത്യയുടെ ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ്, ആസിയാൻ ഇൻഡോ-പസഫിക്കിനായുള്ള ഔട്ട്‌ലുക്ക് എന്നിവ ഇന്തോ-പസഫിക് മേഖലയിലെ ഞങ്ങളുടെ പങ്കിട്ട കാഴ്ചപ്പാടിന്റെയും പരസ്പര സഹകരണത്തിന്റെയും ചട്ടക്കൂടാണ്.

യുവർ മജെസ്റ്റി 

എക്സ്സെല്ലെൻസിസ്‌ 

2022-ൽ നമ്മുടെ പങ്കാളിത്തത്തിന്റെ 30 വർഷം പൂർത്തിയാകും. ഇന്ത്യയും സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ച് വർഷം പൂർത്തിയാക്കും. ഈ സുപ്രധാന നാഴികക്കല്ല് 'ആസിയാൻ-ഇന്ത്യ സൗഹൃദ വർഷം' ആയി ആഘോഷിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വരാനിരിക്കുന്ന കംബോഡിയയുടെ പ്രസിഡൻസിക്കും സിംഗപ്പൂരിലെ നമ്മുടെ  കൺട്രി കോർഡിനേറ്ററിനു കീഴിലും ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇപ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ ഞാൻ കാത്തിരിക്കുകയാണ്.

ഒട്ടേറെ  നന്ദി!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Net direct tax collection grows 18% to Rs 11.25 trillion: Govt data

Media Coverage

Net direct tax collection grows 18% to Rs 11.25 trillion: Govt data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi participates in Vijaya Dashami programme in Delhi
October 12, 2024

 The Prime Minister Shri Narendra Modi participated in a Vijaya Dashami programme in Delhi today.

The Prime Minister posted on X:

"Took part in the Vijaya Dashami programme in Delhi. Our capital is known for its wonderful Ramlila traditions. They are vibrant celebrations of faith, culture and traditions."