കോട്ട, ബുന്ദി, ബാരൻ, ഝലാവർ എന്നിവയുൾപ്പെടെയുള്ള മുഴുവൻ ഹാഡോതി മേഖലയ്ക്കും പുതിയ പ്രതീക്ഷയുടെയും പുതിയ നേട്ടങ്ങളുടെയും ദിനമാണ് ഇന്ന്: പ്രധാനമന്ത്രി
1,500 ഓളം കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ അത്യാധുനിക വിമാനത്താവളം വരുംകാലത്ത് ഈ മേഖലയുടെയാകെ വികസനത്തിന് ആക്കം കൂട്ടും: പ്രധാനമന്ത്രി
വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നതോടെ യാത്രകൾ എളുപ്പമാവുകയും കോട്ട ഉൾപ്പെടെയുള്ള മുഴുവൻ പ്രദേശങ്ങളിലും വ്യാപാരം അതിവേഗം വളരുകയും ചെയ്യും: പ്രധാനമന്ത്രി
കോട്ട ഇന്ന് കണക്റ്റിവിറ്റിയുടെ കാര്യത്തിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്: പ്രധാനമന്ത്രി
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ കോട്ടയിലെ രണ്ട് പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചുകൊണ്ടിരിക്കുന്നു: പ്രധാനമന്ത്രി
കോട്ടയിലൂടെയും ബുന്ദിയിലൂടെയും കടന്നുപോകുന്ന ഡൽഹി-മുംബൈ അതിവേഗ പാത മുഴുവൻ മേഖലയുടെയും വികസനത്തിന് പുതിയ കവാടം തുറക്കുന്നു: പ്രധാനമന്ത്രി

ഹഡോതി മേഖലയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, കോട്ട വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. "രാജസ്ഥാൻ അഭൂതപൂർവമായ വേഗതയിൽ പുരോഗമിക്കുകയാണ്; പുതിയ വിമാനത്താവളം സാമ്പത്തികവും വ്യാവസായികവുമായ വളർച്ചയ്ക്ക് ഉത്തേജകമായി മാറും," ശ്രീ മോദി എടുത്തുപറഞ്ഞു. 

ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും 21,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ കൈമാറുകയും ചെയ്ത തന്റെ സമീപകാല അജ്മീർ സന്ദർശനത്തെക്കുറിച്ച് ചടങ്ങിൽ പ്രധാനമന്ത്രി പരാമർശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ നടന്ന ഇത്തരം തുടർച്ചയായ പരിപാടികൾ സംസ്ഥാനത്തിന്റെ വികസന പാതയെക്കുറിച്ച് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.  "ഇന്ന് രാജസ്ഥാൻ എത്ര വേഗതയിലാണ് മുന്നോട്ട് പോകുന്നത് എന്ന് ഇവ നമുക്ക് കാട്ടിത്തരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം 1,500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അത്യാധുനിക വിമാനത്താവളം യാഥാർത്ഥ്യമാകാൻ തുടങ്ങുന്ന ഈ ദിനം കോട്ട, ബുന്ദി, ബാരൻ, ഝലാവർ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് പുതിയ പ്രതീക്ഷയുടെ ദിനമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ ആധുനിക വിമാനത്താവളം വരും കാലങ്ങളിൽ മുഴുവൻ മേഖലയുടെയും വികസനത്തിന് പുതിയ ആക്കം കൂട്ടും" ജനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് ശ്രീ മോദി പറഞ്ഞു.

2023 നവംബറിലെ തന്റെ സന്ദർശനം അനുസ്മരിച്ചുകൊണ്ട്, വിമാനത്താവളത്തെക്കുറിച്ച് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം ഇപ്പോൾ നിറവേറ്റപ്പെടുന്നതിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. വിമാനയാത്രകൾക്കായി ജയ്പൂരിലേക്കോ ജോധ്പൂരിലേക്കോ പോകേണ്ടി വന്നിരുന്ന മുൻകാല അസൗകര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, "ഈ വിമാനത്താവളം പ്രവർത്തനം ആരംഭിക്കുമ്പോൾ യാത്രകൾ എളുപ്പമാവുകയും കോട്ട ഉൾപ്പെടെയുള്ള മുഴുവൻ പ്രദേശങ്ങളിലും വ്യാപാരം അതിവേഗം വളരുകയും ചെയ്യും" ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

ആണവോർജ്ജം, കൽക്കരി, വാതകം, ജലം എന്നിവയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കോട്ടയെ വിദ്യാഭ്യാസത്തിന്റെയും ഊർജ്ജത്തിന്റെയും സവിശേഷമായ കേന്ദ്രമായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. കോട്ട ഡോറിയ സാരികൾ, കോട്ട സ്റ്റോൺ, ബുന്ദിയിലെ ബസ്മതി അരി തുടങ്ങിയ പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ ആഗോള സ്വത്വത്തെ ശ്രീ മോദി പ്രശംസിച്ചു. "കോട്ടയിലെ ഈ പുതിയ വിമാനത്താവളം ഇത്തരം സാധ്യതകളെ പലമടങ്ങ് വർദ്ധിപ്പിക്കാൻ സഹായിക്കും," അദ്ദേഹം പറഞ്ഞു.

മേഖലയിലെ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ച് സംസാരിക്കവെ, മുകുന്ദര ഹിൽസ് പോലുള്ള വന്യജീവി കേന്ദ്രങ്ങൾക്കൊപ്പം ശ്രീ മഥുരാധീഷ് ജിയുടെയും, ഗരാഡിയ മഹാദേവിന്റെയും ആത്മീയ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. "മെച്ചപ്പെട്ട വ്യോമയാന സൗകര്യം ആഗോള വിനോദസഞ്ചാരികളെ ഈ മേഖലയിലേക്ക് എത്തിക്കും, ഇതിന്റെ നേരിട്ടുള്ള പ്രയോജനം ഇവിടുത്തെ യുവാക്കൾക്കും വ്യാപാരികൾക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ലഭ്യമാകും," ശ്രീ മോദി എടുത്തുപറഞ്ഞു. 

അമൃത് ഭാരത് പദ്ധതിക്ക് കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവും ഡൽഹി-മുംബൈ അതിവേഗപാതയുടെ സ്വാധീനവും ഉൾപ്പെടെ കോട്ടയിലെ വിപുലമായ കണക്റ്റിവിറ്റി വിപ്ലവത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. കാർഷികാധിഷ്ഠിത വ്യവസായങ്ങളിലേക്കുള്ള മാറ്റത്തെ എടുത്തുപറഞ്ഞുകൊണ്ട് ,"റെയിലിനും റോഡിനും പിന്നാലെ വ്യോമയാന സൗകര്യത്തിന്റെ ഈ പുതിയ അധ്യായം കോട്ടയുടെ വികസനത്തിന് കൂടുതൽ വേഗത നൽകും." ശ്രീ മോദി അഭിപ്രായപ്പെട്ടു. 

പ്രാദേശിക നേതൃത്വത്തിന്റെ പരിശ്രമങ്ങളെ അംഗീകരിച്ച പ്രധാനമന്ത്രി,, മേഖലയുടെ പുരോഗതിക്കായുള്ള കോട്ട എം.പി.യും ലോക്‌സഭാ സ്പീക്കറുമായ ഓം ബിർളയുടെ അർപ്പണ മനോഭാവത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. പാർലമെന്റിലെ ശ്രീ ബിർളയുടെ പങ്കിനെക്കുറിച്ച് പരാമർശിക്കവെ, "ചില വലിയ കുടുംബങ്ങളിൽ നിന്നുള്ള അനുസരണയില്ലാത്ത വിദ്യാർത്ഥികളെ നേരിടുമ്പോൾ പോലും മുഴുവൻ ക്ലാസിനെയും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന ഒരു അധ്യാപകനാണ് അദ്ദേഹം" എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ദേശീയ വ്യോമയാന മേഖലയെക്കുറിച്ച് സംസാരിക്കവെ, 2014-ൽ 70 ആയിരുന്ന വിമാനത്താവളങ്ങളുടെ എണ്ണം ഇന്ന് 160-ലധികമായി വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വികേന്ദ്രീകൃതമായ വളർച്ചയുടെ ഉദാഹരണങ്ങളായി ഡൽഹിക്കടുത്തുള്ള പുതിയ ടെർമിനലുകളെയും വിമാനത്താവളങ്ങളെയും ചൂണ്ടിക്കാട്ടിക്കൊണ്ട്, "കോട്ടയിലെ ഈ പുതിയ വിമാനത്താവളവും ഇതേ രീതിയിൽ ഈ പ്രദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്."ശ്രീ മോദി പറഞ്ഞു.

അതിവേഗത്തിലുള്ള പുരോഗതി കൈവരിക്കുന്നതിന് "ഇരട്ട എഞ്ചിൻ"ഗവൺമെന്റിന്റെയും വ്യക്തമായ ലക്ഷ്യങ്ങളുടെയും പ്രാധാന്യം  പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സമൃദ്ധവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു സംസ്ഥാനത്തെ വിഭാവനം ചെയ്തുകൊണ്ടും "വികസിത രാജസ്ഥാന്റെ ഈ ശക്തമായ അടിത്തറ വികസിത ഭാരതം എന്ന ലക്ഷ്യത്തിന് കൂടുതൽ കരുത്ത് പകരുകയാണ്." എന്ന് അഭിപ്രായപ്പെട്ടുകൊണ്ടും അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Hope for productive monsoon session': PM Modi highlights India's gains ahead of Parliament proceedings

Media Coverage

'Hope for productive monsoon session': PM Modi highlights India's gains ahead of Parliament proceedings
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister expresses anguish over the loss of lives due to tunnel collapse in Namchi, Sikkim
July 21, 2026
PM announces ex-gratia from PMNRF

Prime Minister Shri Narendra Modi today expressed anguish over the loss of lives due to the collapse of an under-construction tunnel in Namchi, Sikkim. He extended his deepest condolences to the bereaved families and prayed that those injured recover at the earliest.

The Prime Minister announced that an ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. Shri Modi stated that the injured would be given Rs. 50,000.

In a post on X, the Prime Minister shared:

"Anguished by the loss of lives due to the collapse of an under-construction tunnel in Namchi, Sikkim. I extend my deepest condolences to the bereaved families. I pray that those injured recover at the earliest.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi"