സര്‍ ഛോട്ടു റാം ജിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
കര്‍ഷകര്‍ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ അനുസ്മരിച്ച പ്രധാനമന്ത്രി , സര്‍ ഛോട്ടു റാം ജി കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പോരാടുക മാത്രമല്ല, തൊഴിലാളികളുടെയും സമൂഹത്തിലെ ദുര്‍ബലരുടെയും ചൂഷണത്തിനിരയായവരുടെയും ശബ്ദമായി മാറിയെന്നും പറഞ്ഞു. സമൂഹത്തിന്റെ ഉന്നമനത്തിനായി അദ്ദേഹം നല്‍കിയ സംഭാവന എല്ലായ്‌പ്പോഴും ഓര്‍മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
जन सेवा और किसान कल्याण के लिए अपना जीवन समर्पित करने वाले सर छोटू राम जी को उनकी जयंती पर शत-शत नमन। उन्होंने न केवल देश के अन्नदाताओं के अधिकारों के लिए संघर्ष किया, बल्कि वे मजदूरों, वंचितों और शोषितों की भी आवाज बने। समाज के उत्थान में उनका योगदान सदैव अविस्मरणीय रहेगा। pic.twitter.com/8jiTPgzVA7
— Narendra Modi (@narendramodi) November 24, 2020


