പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് പ്രസിഡന്റ് ശ്രീ മസാതോ കംഡയുമായി കൂടിക്കാഴ്ച നടത്തി. "കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കാഴ്ചവെച്ച അതിശയകരമായ മാറ്റം എണ്ണമറ്റ ആളുകളെ ശാക്തീകരിച്ചു, ഈ യാത്ര ഇനിയും ദൃതഗതിയിലാക്കാനായി ഞങ്ങൾ പരിശ്രമിക്കും", ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
"മിസ്റ്റർ മസാതോ കംഡയുമായുള്ള കൂടിക്കാഴ്ച അത്യന്തം സന്തോഷം നിറഞ്ഞതായിരുന്നു, അതിൽ ഞങ്ങൾ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കിട്ടു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കാഴ്ചവെച്ച അതിശയകരമായ മാറ്റം എണ്ണമറ്റ ആളുകളെ ശാക്തീകരിച്ചു, ഈ യാത്ര ഇനിയും ദൃതഗതിയിലാക്കാനായി ഞങ്ങൾ പരിശ്രമിക്കും!"
@ADBPresident
Had a wonderful meeting with Mr. Masato Kanda, in which we shared perspectives on a wide range of issues. India’s rapid transformation over the last decade has empowered countless people and we are working to add further momentum in this journey!@ADBPresident https://t.co/40TZ9BsrHV
— Narendra Modi (@narendramodi) June 1, 2025


