പങ്കിടുക
 
Comments
'' ഗവണ്‍മെന്റിന്റെ ഹൃദയത്തിലും ഉദ്ദേശ്യത്തിലും ജനകീയ പ്രശ്‌നങ്ങളുടെ ഉത്കണ്ഠ നിറഞ്ഞിട്ടില്ലെങ്കില്‍, അനുയോജ്യമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയെന്നത് സാദ്ധ്യമാവില്ല''
''ഗുജറാത്തില്‍, പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വളരെ വലുതാണ്, ചിലസമയങ്ങളില്‍ അവ എണ്ണാന്‍ പോലും പ്രയാസമാണ്''
''ഇന്ന് സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് (എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികാസം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം) ഗവണ്‍മെന്റ് ഗുജറാത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നു''
'' ഗവണ്‍മെന്റ് സംവേദനക്ഷമതമാകുമ്പോള്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളും അമ്മമാരും സഹോദരിമാരും ഉള്‍പ്പെടെ ഏറ്റവും വലിയ നേട്ടം കൊയ്യുന്നത് സമൂഹമാണ്''

അഹമ്മദാബാദിലെ അസര്‍വയിലെ സിവില്‍ ഹോസ്പിറ്റലില്‍ ഏകദേശം 1275 കോടി രൂപയുടെ വിവിധ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

വേദിയില്‍ എത്തിയ ശേഷം പ്രധാനമന്ത്രി ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടന്നുകണ്ടു. അതിന് പിന്നാലെ പ്രധാനമന്ത്രി വേദിയിലെത്തുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. (1) മഞ്ജുശ്രീ മില്‍ കാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി ഡിസീസസ് റിസര്‍ച്ച് സെന്റര്‍ (വൃക്കരോഗ ഗവേഷണ കേന്ദ്രം-ഐ.കെ.ഡി.ആര്‍.സി) (2) അസര്‍വയിലെ സിവില്‍ ഹോസ്പിറ്റല്‍ കാമ്പസിലെ ഗുജറാത്ത് കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 1സി ആശുപത്രി കെട്ടിടം, (3) യു. എന്‍ മേത്ത ഹോസ്പിറ്റലിലെ ഹോസ്റ്റല്‍ (4) ഗുജറാത്ത് ഡയാലിസിസ് പരിപാടിയുടെ വിപുലീകരണം, ഒരു സംസ്ഥാനം ഒരു ഡയാലിസിസ് (5) ഗുജറാത്ത് സംസ്ഥാനത്തിനായുള്ള കീമോ പരിപാടി എന്നീ പദ്ധതികളുടെ ശിലാഫലകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഇതിനുശേഷം (1) ഗോധ്രയിലെ പുതിയ മെഡിക്കല്‍ കോളേജ് (2) സോലയിലെ ജി.എം.ഇ.ആര്‍.എസ് മെഡിക്കല്‍ കോളേജിന്റെ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, (3) അസര്‍വയിലെ സിവില്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ഗേള്‍സ് കോളേജ് (4) അസര്‍വയിലെ റെന്‍ ബസേര സിവില്‍ ആശുപത്രി, (5) ഭിലോദയില്‍ 125 കിടക്കകളുള്ള ജില്ലാ ആശുപത്രി, (6) അഞ്ജാറില്‍ 100 കിടക്കകളുള്ള ഉപജില്ലാ ആശുപത്രി എന്നി.വയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്തു.

മോര്‍വ ഹദാഫ്, ജി.എം.എല്‍.ആര്‍എസ് ജുനഗഡ്, സി.എച്ച്.സി വാഗൈ എന്നിവിടങ്ങളിലെ സി.എച്ച്.സി (കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററുകള്‍) കളിലെ രോഗികളുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്തു.

ഇത് ഗുജറാത്തില്‍ ആരോഗ്യത്തിന്റെ മഹത്തായ ദിനമാണെന്ന് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞ പ്രധാനമന്ത്രി ഈ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ആധുനികമായ മെഡിക്കല്‍ സാങ്കേതികവിദ്യയും മെച്ചപ്പെട്ട ആനുകൂല്യങ്ങളും മെഡിക്കല്‍ അടിസ്ഥാനസൗകര്യങ്ങളും ഗുജറാത്തിലെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും അതുവഴി സമൂഹത്തിന് പ്രയോജനമുണ്ടാകുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതോടെ, സ്വകാര്യ ആശുപത്രികളില്‍ പോകുന്നത് താങ്ങാന്‍ കഴിയാത്തവര്‍ക്ക് അടിയന്തിരചികിത്സയ്ക്കായി മെഡിക്കല്‍ ടീമുകളുടെ വിന്യസിച്ചിട്ടുള്ള ഗവണ്‍മെന്റ് നടത്തുന്ന ഈ ആശുപത്രികളിലേക്ക് ഇപ്പോള്‍ പോകാന്‍ കഴിയുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഏകദേശം മൂന്നര വര്‍ഷം മുമ്പ് 1200 കിടക്ക സൗകര്യമുള്ള മാതൃ-ശിശു ആരോഗ്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ തനിക്ക് അവസരം ലഭിച്ച കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി ഡിസീസസ്, യു.എന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി എന്നിവയുടെ കാര്യശേഷിയും സേവനങ്ങളും വിപുലീകരിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്ത് കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ കെട്ടിടത്തില്‍ നൂതനമായ മജ്ജ മാറ്റിവയ്ക്കല്‍ പോലുള്ള സൗകര്യങ്ങളും ആരംഭിക്കുകയാണ്. ''സൈബര്‍ നൈഫ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാകുന്ന രാജ്യത്തെ ആദ്യത്തെ ഗവണ്‍മെന്റ് ആശുപത്രിയായിരിക്കും ഇത്'', അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് ഗുജറാത്ത് അതിവേഗം കുതിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ വേഗത ഗുജറാത്തിന്റേത് പോലെയാണെങ്കില്‍, പ്രവര്‍ത്തികളും നേട്ടങ്ങളും ചില സമയങ്ങളില്‍ എണ്ണാന്‍ പോലും ബുദ്ധിമുട്ടാകുന്ന തരത്തില്‍ വളരെയധികമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യമേഖലയുടെ പിന്നാക്കാവസ്ഥ, തെറ്റായി കൈകാര്യം ചെയ്ത വിദ്യാഭ്യാസം, വൈദ്യുതി ദൗര്‍ലഭ്യം, ദുര്‍ഭരണം, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നീ രോഗങ്ങളുടെ പട്ടിക നിരത്തികൊണ്ട് 20-25 വര്‍ഷം മുമ്പ് ഗുജറാത്തിലെ വ്യവസ്ഥിതിയുടെ ദൗര്‍ഭാഗ്യങ്ങള്‍ വിവരിച്ചുകൊണ്ട് പ്രധാനമന്ത്രി സംസാരിച്ചു. ഇതിന്റെ ഏറ്റവും മുകളിലായിരുന്നു വോട്ട് ബാങ്ക് രാഷ്ട്രീയം എന്ന ഏറ്റവും വലിയ രോഗം. ഇന്ന് ആ രോഗങ്ങളെയെല്ലാം ഉപേക്ഷിച്ച് ഗുജറാത്ത് മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഹൈടെക് ആശുപത്രികളുടെ കാര്യത്തില്‍ ഗുജറാത്താണ് മുന്നില്‍ നില്‍ക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യമെടുത്താല്‍ ഗുജറാത്തിനോട് കിടപിടിക്കുന്നവരാരുമില്ല. വളര്‍ച്ചയുടെ പുതിയ പാതകളിലൂടെ ഗുജറാത്ത് മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുപോലെ, വെള്ളം, വൈദ്യുതി, ക്രമസമാധാനം എന്നിവ ഗുജറാത്തില്‍ ഗണ്യമായി മെച്ചപ്പെട്ടു. ''ഇന്ന് സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് (എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയൂം വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം) ഗവണ്‍മെന്റ് ഗുജറാത്തിനായി അക്ഷീണം പ്രയത്‌നിക്കുകയാണ് എന്ന് ശ്രീ മോദി പറഞ്ഞു.

ഇന്ന് അനാവരണം ചെയ്ത ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഗുജറാത്തിന് ഒരു പുതിയ വ്യക്തിത്വം നല്‍കിയെന്നും ഈ പദ്ധതികള്‍ ഗുജറാത്തിലെ ജനങ്ങളുടെ കഴിവുകളുടെ പ്രതീകങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മികച്ച ആരോഗ്യ സൗകര്യങ്ങള്‍ക്കൊപ്പം, ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ സൗകര്യങ്ങള്‍ നമ്മുടെ സ്വന്തം സംസ്ഥാനത്ത് തുടര്‍ച്ചയായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു എന്നതില്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് അഭിമാനിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ഗുജറാത്തിന്റെ മെഡിക്കല്‍ ടൂറിസം സാദ്ധ്യതകള്‍ക്കും സംഭാവന നല്‍കും.

നല്ല ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഉദ്ദേശവും നയങ്ങളും സംയോജിപ്പിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''ഗവണ്‍മെന്റിന്റെ ഹൃദയത്തിലും ഉദ്ദേശ്യത്തിലും ജനകീയ പ്രശ്‌നങ്ങളുടെ ഉത്കണ്ഠ നിറഞ്ഞിട്ടില്ലെങ്കില്‍, അനുയോജ്യമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നത് സാദ്ധ്യമാകില്ല'' അദ്ദേഹം പറഞ്ഞു. പൂര്‍ണ്ണഹൃദയത്തോടെ സമഗ്രമായ സമീപനത്തോടെ പരിശ്രമിക്കുമ്പോള്‍, അവയുടെ ഫലങ്ങളും അതിന് തുല്യമായി ബഹുമുഖമാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ഇതാണ് ഗുജറാത്തിന്റെ വിജയമന്ത്രം'', അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി എന്ന നിലയില്‍ പഴയ അപ്രസക്തമായ സംവിധാനങ്ങളെ ഉദ്ദേശത്തോടെയും ബലപ്രയോഗത്തിലൂടെയും ഇല്ലാതാക്കുകന്നതിന് താന്‍ ശസ്ത്രക്രിയയെ പ്രയോഗിച്ചു. രണ്ടാമത്തെ മരുന്ന് അതായത്, വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള എക്കാലത്തെയും പുതിയ കണ്ടുപിടുത്തവും, മൂന്നാമതായി പരിരക്ഷ, അതായത് ആരോഗ്യ സംവിധാനത്തിന്റെ വികസനത്തിന് സംവേദനക്ഷമതയോടെ പ്രവര്‍ത്തിക്കുകയെന്ന് മെഡിക്കല്‍ സയന്‍സിന്റെ സാദൃശ്യം കൂടുതല്‍ എടുത്തുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. മൃഗങ്ങളെയും പരിപാലിച്ച ആദ്യത്തെ സംസ്ഥാനം ഗുജറാത്താണെന്ന് അദ്ദേഹം പറഞ്ഞു. രോഗങ്ങളുടെയും മഹാമാരികളുടെയും സ്വഭാവം കണക്കിലെടുക്കുമ്പോള്‍, ഒരു ഭൂമി ഒരു ആരോഗ്യ ദൗത്യം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരുതലോടെയാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ഞങ്ങള്‍ ജനങ്ങളുടെ ഇടയിലേക്ക് പോയി, അവരുടെ ദുരവസ്ഥ പങ്കുവച്ചു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുപങ്കാളിത്തത്തിലൂടെ ജനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് നടത്തിയ പരിശ്രമങ്ങള്‍ പ്രതിഫലിപ്പിച്ച പ്രധാനമന്ത്രി, സംവിധാനം ആരോഗ്യകരമായപ്പോള്‍ ഗുജറാത്തിന്റെ ആരോഗ്യമേഖലയും ആരോഗ്യകരമാവുകയും ഗുജറാത്ത് രാജ്യത്തിന് മാതൃകയായി മാറുകയും ചെയ്തുവെന്നും പറഞ്ഞു.

ഗുജറാത്തില്‍ നിന്നുള്ള പാഠങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റില്‍ പ്രയോഗിച്ചുവെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. കഴിഞ്ഞ 8 വര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 22 പുതിയ എയിംസുകള്‍ കേന്ദ്രഗവണ്‍മെന്റ് അവതരിപ്പിച്ചിട്ടുണ്ടെന്നും ഗുജറാത്തിനും ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ''ഗുജറാത്തിന് അതിന്റെ ആദ്യത്തെ എയിംസ് രാജ്‌കോട്ടില്‍ ലഭിച്ചു'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ ഗവേഷണം, ബയോടെക് ഗവേഷണം, ഔഷധ ഗവേഷണം എന്നിവയില്‍ ഗുജറാത്ത് മികവ് പുലര്‍ത്തുകയും ആഗോള തലത്തില്‍ സ്വയം പേരെടുക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ലെന്ന് ഗുജറാത്തിലെ ആരോഗ്യമേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലെ പ്രതിഫലനത്തെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

ഗവണ്‍മെന്റ് സംവേദനക്ഷമതമാകുമ്പോള്‍, ഏറ്റവും വലിയ നേട്ടം കൊയ്യുന്നത് ദുര്‍ബല വിഭാഗങ്ങളും അമ്മമാരും സഹോദരിമാരും ഉള്‍പ്പെടെയുള്ള സമൂഹമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശിശുമരണ നിരക്കും മാതൃമരണ നിരക്കും സംസ്ഥാനത്തിന് കടുത്ത ആശങ്കയുണ്ടാക്കിയ സമയവും ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് മുന്‍ ഗവണ്‍മെന്റുകള്‍ വിധിയെ പഴിചാരിയിരുന്ന സമയവും അനുസ്മരിപ്പിച്ച പ്രധാനമന്ത്രി, നമ്മുടെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഇടപെട്ടതും നിലപാടെടുത്തതും നമ്മുടെ ഗവണ്‍മെന്റാണെന്നും പറഞ്ഞു. ''കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍, ഞങ്ങള്‍ ആവശ്യമായ നയങ്ങള്‍ തയ്യാറാക്കുകയും അവ പ്രയോഗത്തില്‍ വരുത്തുകയും ചെയ്തു, ഇത് മരണനിരക്കില്‍ ഗണ്യമായ കുറവുണ്ടാക്കി'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ജനിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം നവജാത ആണ്‍കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്ന് ''ബേഠി ബച്ചാവോ ബേഠി പഠാവോ അഭിയാന്‍'' എന്നതിലേക്ക് വെളിച്ചം വീശിക്കൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗുജറാത്ത് ഗവണ്‍മെന്റിന്റെ ചിരഞ്ജീവി, ഖില്‍ഖിലാഹത് തുടങ്ങിയ നയങ്ങളാണ് ഇത്തരം വിജയങ്ങള്‍ക്ക് കാരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റിന്റെ 'ഇന്ദ്രധനുഷ്', 'മാതൃ വന്ദനം' തുടങ്ങിയ ദൗത്യങ്ങളിലേക്കുള്ള വഴികാട്ടിയാണ് ഗുജറാത്തിന്റെ വിജയവും പരിശ്രമങ്ങളും കാണിക്കുന്നതെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പാവപ്പെട്ടവരുടെയും ദരിദ്രരുടെയും ചികിത്സയ്ക്കായി ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആയുഷ്മാന്‍ ഭാരത്, മുഖ്യമന്ത്രി അമൃതം യോജന എന്നിവയുടെ സംയോജനം ഗുജറാത്തിലെ പാവപ്പെട്ടവരുടെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്ന് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ കരുത്തിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''ഇന്നത്തെ മാത്രമല്ല, ഭാവിയുടെ ദിശ നിര്‍ണ്ണയിക്കുന്ന രണ്ട് മേഖലകള്‍ ആരോഗ്യവും വിദ്യാഭ്യാസവും.മാത്രമാണ്''. 2019-ല്‍ 1200 കിടക്ക സൗകര്യമുള്ള ഒരു സിവില്‍ ആശുപത്രിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടികൊണ്ട്, അതേ ആശുപത്രിയാണ് ഒരുവര്‍ഷത്തിന് ശേഷം ലോകത്തെ ബാധിച്ച കോവിഡ്-19 മഹാമാരിയുടെ കാലത്ത് ലോകത്തെ ഏറ്റവും വലിയ ആരോഗ്യ കേന്ദ്രമായി ഉയര്‍ന്നുവന്നതും ജനങ്ങളെ സേവിച്ചതുമെന്നും പ്രധാനമന്ത്രി പറഞ്ഞു. '' ആ ഒരൊറ്റ ആരോഗ്യ അടിസ്ഥാനസൗകര്യം മഹാമാരിയുടെ സമയത്ത് ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ രക്ഷിച്ചു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഭാവിയിലേക്ക് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു. ''നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും എല്ലാ രോഗങ്ങളില്‍ നിന്ന് മുക്തരായിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു'', ശ്രീ മോദി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, പാര്‍ലമെന്റ് അംഗങ്ങളായ ശ്രീ സി.ആര്‍ പാട്ടീല്‍, ശ്രീ നര്‍ഹരി അമിന്‍, ശ്രീ കിരിത് ഭായ് സോളങ്കി, ശ്രീ ഹസ്മുഖ്ഭായ് പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം :

അഹമ്മദാബാദിലെ അസര്‍വയിലെ സിവില്‍ ഹോസ്പിറ്റലില്‍ ഏകദേശം 1275 കോടികോടി രൂപയുടെ വിവിധ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. പാവപ്പെട്ട രോഗികളുടെ കുടുംബങ്ങളെ പാര്‍പ്പിക്കുന്നതിനുള്ള ഷെല്‍ട്ടര്‍ ഹോമുകളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. യു.എന്‍ മെഹ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ഹൃദ്രോഗ പരിചരണത്തിനുള്ള പുതിയതും മെച്ചപ്പെട്ടതുമായ സൗകര്യങ്ങള്‍, ഹോസ്റ്റല്‍ കെട്ടിടം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി ഡിസീസസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ പുതിയ ആശുപത്രി കെട്ടിടം ഗുജറാത്ത് കാന്‍സര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ കെട്ടിടം എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
World TB Day: How India plans to achieve its target of eliminating TB by 2025

Media Coverage

World TB Day: How India plans to achieve its target of eliminating TB by 2025
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2023 മാർച്ച് 24
March 24, 2023
പങ്കിടുക
 
Comments

Citizens Shower Their Love and Blessings on PM Modi During his Visit to Varanasi

Modi Government's Result-oriented Approach Fuelling India’s Growth Across Diverse Sectors