Let us view our diaspora not only in terms of 'Sankhya' but let us see it as 'Shakti' : PM Modi
Pravasi Bharatiya Kendra shows what it means to be Indian, the meaning of association with India: PM Modi
World's keenness to engage with India has risen. Our diaspora can play a vital role in furthering India's engagement with the world: PM
Indian community all over the world is a strength that can convert brain drain to brain gain: PM Modi
In the last two years, our Government has rescued people from conflict situations, not just Indians but also foreigners: PM

പ്രവാസി ഭാരതീയ കേന്ദ്രം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡെല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു.

കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ ഉചിതമായ വേളയാണ് മഹാത്മാഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്മവാര്‍ഷികദിനമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി ഒരു ഘട്ടത്തില്‍ ഇന്ത്യ വിട്ടുപോയെന്നും എന്നാല്‍ രാഷ്ട്രം തിരികെ വിളിച്ചപ്പോള്‍ അദ്ദേഹം മടങ്ങിവരികയായിരുന്നെന്നും ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

വിദേശരാഷ്ട്രങ്ങളിലുള്ള ഇന്ത്യക്കാരെ കേവലം എണ്ണമെടുത്തു മാത്രമല്ല, അവരുടെ കരുത്തു കൂടി പരിഗണിച്ചാണു വിലയിരുത്തേണ്ടതെന്നു പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ബൗദ്ധികശേഷി ഇന്ത്യക്കു നഷ്ടമാകുന്നുവെന്നതായിരുന്നു വര്‍ഷങ്ങളായുള്ള പരാതിയെങ്കില്‍ വിദേശത്തുള്ള ഇന്ത്യക്കാരെ നമ്മുടെ കരുത്തായി കാണാന്‍ ശ്രമിക്കുന്നപക്ഷം ബൗദ്ധിക ശേഷിയിലുണ്ടായെന്നു കരുതുന്ന ചോര്‍ച്ച, ബൗദ്ധികരംഗത്തുള്ള നേട്ടമാക്കി മാറ്റിയെടുക്കാന്‍ സാധിക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാന്‍ ലോകം മുഴുവന്‍ ആഗ്രഹിക്കുമ്പോള്‍ അറിയപ്പെടാത്തതവരെന്ന് ഉള്ളിലുള്ള ആശങ്കയാണ് ഭാരതീയര്‍ക്കു മുന്നിലുള്ള ഏറ്റവും വലിയ തടസ്സമെന്നും ഇതു മറികടക്കുന്നതിനു സഹായിക്കാന്‍ വിദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ക്കു സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദേശങ്ങളിലുള്ള ഇന്ത്യക്കാരുമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ചു പരാമര്‍ശിക്കവേ മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി ഈ ഉദ്ദേശ്യത്തോടുകൂടി പ്രവാസി ഭാരതീയ ദിവസ് എന്ന ആശയം അവതരിപ്പിച്ചതും തുടര്‍ന്നുള്ള ഗവണ്‍മെന്റുകള്‍ അതു പിന്തുടരുന്നതും ചൂണ്ടിക്കാട്ടി.

ഇന്ത്യ, വിശേഷിച്ച് വിദേശകാര്യമന്ത്രാലയം, കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ശ്രദ്ധേയമായ തോതില്‍ മാനുഷിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘര്‍ഷവും ദുരന്തവും ഉടലെടുക്കുന്ന പ്രദേശങ്ങളില്‍നിന്ന് ഇന്ത്യക്കാരെ മാത്രമല്ല, മറ്റു രാഷ്ട്രങ്ങളിലെ പൗരന്മാരെപ്പോലും രക്ഷപ്പെടുത്തിയ കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു.

ഇന്ത്യ ഒരിക്കലും ഒരു രാഷ്ട്രത്തെയും ആക്രമിച്ചിട്ടില്ലെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടു ലോകയുദ്ധങ്ങളിലും വിദേശരാജ്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭടന്മാര്‍ ജീവന്‍ കൊടുത്തു പോരാടിയ ചരിത്രം ഉയര്‍ത്തിക്കാട്ടിയ ശ്രീ. മോദി, ലോകം ഈ ത്യാഗത്തെ അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PMAY-U Nears 1.25 Crore Homes: Top 10 States With The Highest PMAY-U Completion Rates

Media Coverage

PMAY-U Nears 1.25 Crore Homes: Top 10 States With The Highest PMAY-U Completion Rates
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam emphasising that collective enthusiasm and actions prosper the nation
June 24, 2026

The Prime Minister, Shri Narendra Modi, shared a Sanskrit Subhashitam emphasising that the prosperity of the nation remains steadfast through collective dedication and endeavor. It is this very spirit that infuses society with new energy and paves the way to fulfill the resolutions of development.

The Prime Minister shared a Sanskrit Subhashitam-

"यत्रोत्साहसमारम्भो यत्रालस्यविहीनता।

नयविक्रमसंयोगस्तत्र श्रीरचला ध्रुवम्॥"

The Prime Minister posted on X:

"सामूहिक समर्पण और पुरुषार्थ से राष्ट्र की समृद्धि अक्षुण्ण रहती है। यही भावना समाज को नई ऊर्जा देती है और विकास के संकल्पों को सिद्धि तक पहुंचाने का मार्ग प्रशस्त करती है।

यत्रोत्साहसमारम्भो यत्रालस्यविहीनता।

नयविक्रमसंयोगस्तत्र श्रीरचला ध्रुवम्॥"