ഇന്ത്യയുടെ പൊതുജനാരോഗ്യ-പോഷകാഹാര ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ #NextGenGST പരിഷ്കാരങ്ങളുടെ പരിവർത്തനാത്മക സ്വാധീനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുപറഞ്ഞു. അവശ്യ ഭക്ഷ്യവസ്തുക്കൾ, പാചക അവശ്യവസ്തുക്കൾ, പ്രോട്ടീൻ സമ്പുഷ്ട ഉൽപ്പന്നങ്ങൾ എന്നിവയുടെ നികുതി നിരക്കുകൾ കുറയ്ക്കുന്നതിലൂടെ, പരിഷ്കാരങ്ങൾ രാജ്യത്തുടനീളമുള്ള കുടുംബങ്ങൾക്ക് മെച്ചപ്പെട്ടതും കുറഞ്ഞ ചെലവുള്ളതുമായ ഭക്ഷണ ലഭ്യതയിൽ നേരിട്ട് സംഭാവന നൽകുന്നു.
സമഗ്രമായ ക്ഷേമം, സന്തുലിത പോഷകാഹാരം, ഓരോ പൗരന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയെ ശക്തിപ്പെടുത്തുന്ന ആയുഷ്മാൻ ഭാരത്, പോഷൺ അഭിയാൻ തുടങ്ങിയ മുൻനിര സംരംഭങ്ങളെ ഈ നടപടികൾ പൂരകമാക്കുന്നു.
ശ്രീമതി ചന്ദ്ര ആർ. ശ്രീകാന്തിന്റെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
"അവശ്യ ഭക്ഷ്യവസ്തുക്കൾ, പാചക അവശ്യവസ്തുക്കൾ, പ്രോട്ടീൻ സമ്പുഷ്ട ഉൽപ്പന്നങ്ങൾ എന്നിവ ഇന്ത്യയിലുടനീളമുള്ള കുടുംബങ്ങൾക്ക് കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ, #NextGenGST നടപടികൾ 'സ്വസ്ഥ ഭാരത്' എന്ന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു.
ആയുഷ്മാൻ ഭാരത്, പോഷൺ അഭിയാൻ തുടങ്ങിയ സംരംഭങ്ങളുമായി ചേർന്ന്, ഈ പരിഷ്കാരങ്ങൾ ഓരോ പൗരനും മെച്ചപ്പെട്ട ആരോഗ്യം, സന്തുലിത പോഷകാഹാരം, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയ്ക്കുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയ്ക്കു കരുത്തേകുന്നു."
A big push towards health
— Chandra R. Srikanth (@chandrarsrikant) September 3, 2025
More emphasis on proteins
Carbonated drinks, tobacco, cigarettes get the axe
GST on food items, drinks, cooking items ⏬⏬
Graphics via @moneycontrolcom pic.twitter.com/nAT4dnNVpN


