എൻഎസ്‌ജി സ്ഥാപകദിനത്തിൽ എൻഎസ്‌ജി ഉദ്യോഗസ്ഥരുടെ സമാനതകളില്ലാത്ത ധീരതയെയും അർപ്പണബോധത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു. “ഭീകരതയുടെ ഭീഷണിയിൽനിന്നു രാജ്യത്തെ സംരക്ഷിക്കുന്നതിലും നമ്മുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും സുപ്രധാന ദേശീയ ആസ്തികൾ സംരക്ഷിക്കുന്നതിലും എൻഎസ്‌ജി നിർണായക പങ്കുവഹിച്ചിട്ടുണ്ട്” - ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ദേശീയ സുരക്ഷാസേനയുടെ (National Security Guard - NSG) സ്ഥാപകദിനത്തിൽ, എല്ലാ എൻഎസ്‌ജി ഉദ്യോഗസ്ഥർക്കും ഞാൻ ആശംസകൾ നേരുന്നു. സമാനതകളില്ലാത്ത ധീരതയാലും അർപ്പണബോധത്താലും സേന അതിന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഭീകരതയുടെ ഭീഷണിയിൽനിന്നു രാജ്യത്തെ സംരക്ഷിക്കുന്നതിലും നമ്മുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും സുപ്രധാന ദേശീയ ആസ്തികൾ സംരക്ഷിക്കുന്നതിലും നിർണായക പങ്കാണ് എൻഎസ്‌ജി വഹിച്ചിള്ളത്.”
@nsgblackcats
On the occasion of National Security Guard's Raising Day, I extend my best wishes to all NSG personnel. This force has made a mark for its unmatched valour and dedication. NSG has played a vital role in safeguarding the nation from the menace of terrorism, ensuring the security… pic.twitter.com/vouIgNmd69
— Narendra Modi (@narendramodi) October 16, 2025


