പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയുടെ വിപ്ലവാത്മകമായ സ്വാധീനത്തെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി

2026-ലെ ജൻ ഔഷധി ദിനത്തോടനുബന്ധിച്ച്, പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയിലൂടെ ഗുണപരമായ മാറ്റങ്ങൾ ലഭ്യമായ എല്ലാവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഓരോ പൗരനും മിതമായ നിരക്കിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയെയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ എണ്ണമറ്റ കുടുംബങ്ങൾക്ക് ആരോഗ്യ സംരക്ഷണ ചെലവുകൾ ലാഭിക്കാനും ശരിയായ ചികിത്സ നേടാനും കഴിയുന്നുണ്ടെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയുടെ വിപ്ലവകരമായ സ്വാധീനത്തിന്റെ ഒരു നേർക്കാഴ്ചയും പ്രധാനമന്ത്രി പങ്കുവെച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;

“#JanAushadhiDiwas2026 -ൽ, പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയിലൂടെ ഗുണപരമായ മാറ്റങ്ങൾ ഉണ്ടായ എല്ലാവർക്കും എന്റെ ആശംസകൾ. ഓരോ പൗരനും താങ്ങാവുന്ന നിരക്കിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ, എണ്ണമറ്റ കുടുംബങ്ങൾ ആരോഗ്യ സംരക്ഷണ ചെലവുകൾ ലാഭിക്കുകയും ശരിയായ ചികിത്സ നേടുകയും ചെയ്യുന്നു.”

 

 

“പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയുടെ പരിവർത്തനാത്മക സ്വാധീനത്തിൻ്റെ ഒരു നേർക്കാഴ്ച.

#JanAushadhiDiwas2026”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
ISRO Successfully Tests CE20 Cryogenic Engine At Uprated 220 KN Thrust For C32 Stage Of Upcoming LVM3 Mission

Media Coverage

ISRO Successfully Tests CE20 Cryogenic Engine At Uprated 220 KN Thrust For C32 Stage Of Upcoming LVM3 Mission
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 11
September 11, 2026

Seva Pakhwada to Superpower Status: Why Citizens Are Hailing PM Modi’s Relentless Push