വിയറ്റ്‌നാമിലെ ഫു ക്വോക്കിന് സമീപം ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ട ദാരുണമായ ബോട്ട് അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ പ്രധാനമന്ത്രി  അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

നമ്മുടെ എംബസിയും കോൺസുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരികയാണെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യൻ ഉദ്യോഗസ്ഥർ വിയറ്റ്‌നാം അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീ മോദി എക്സിൽ കുറിച്ചു:

"വിയറ്റ്‌നാമിലെ ഫു ക്വോക്കിന് സമീപം ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ട ബോട്ട് അപകടത്തെക്കുറിച്ചുള്ള ദൗർഭാഗ്യകരമായ വാർത്ത അറിഞ്ഞതിൽ അങ്ങേയറ്റം ദുഃഖിക്കുന്നു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ എന്റെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന്  പ്രാർത്ഥിക്കുന്നു.

നമ്മുടെ എംബസിയും കോൺസുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നുണ്ട്. നമ്മുടെ ഉദ്യോഗസ്ഥർ വിയറ്റ്‌നാം അധികൃതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നുമുണ്ട്." 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
UPI — an eventful journey

Media Coverage

UPI — an eventful journey
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 25
August 25, 2026

Nari Shakti to Capital Markets: PM Modi’s Reforms Are Rewiring India’s Growth Story