ഭൂട്ടാൻ്റെ നാലാമത്തെ രാജാവിൻ്റെ 70-ാം ജന്മദിനാഘോഷ പരിപാടിയിൽ വെച്ച് ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് ഭൂട്ടാനിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ നന്ദി അറിയിച്ചു. ഡൽഹിയിലുണ്ടായ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഭൂട്ടാനിലെ ജനങ്ങൾ സവിശേഷ പ്രാർത്ഥന നടത്തി. ആത്മാർത്ഥമായ അനുകമ്പയുടെയും ഐക്യത്തിൻ്റെയും ഈ പ്രവൃത്തിയിൽ കൃതജ്ഞത അറിയിച്ച പ്രധാനമന്ത്രി "ഈ പ്രവൃത്തി ഞാൻ ഒരിക്കലും മറക്കില്ല"എന്ന് പറഞ്ഞു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
"ഡൽഹി സ്ഫോടനത്തെത്തുടർന്ന് ഭൂട്ടാനിലെ ജനങ്ങൾ നാലാമത്തെ രാജാവിൻ്റെ 70-ാം ജന്മദിനാഘോഷ പരിപാടിയിൽ വെച്ച് സവിശേഷ പ്രാർത്ഥനയിലൂടെ ഇന്ത്യയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഈ പ്രവൃത്തി ഞാൻ ഒരിക്കലും മറക്കില്ല."
At the programme to mark the 70th birthday of His Majesty the Fourth King, the people of Bhutan expressed solidarity with the people of India in the wake of the blast in Delhi through a unique prayer. I will never forget this gesture. pic.twitter.com/r4cPDRKZiF
— Narendra Modi (@narendramodi) November 11, 2025


