ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ ഇന്ന് നൂറാം മെഡല്‍ നേടിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ചരിത്ര നേട്ടത്തിന് കായികതാരങ്ങളെയും പരിശീലകരെയും അവരുടെ പിന്തുണാ സംവിധാനങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

''ഏഷ്യന്‍ പാരാ ഗെയിംസില്‍ 100 മെഡലുകള്‍! സമാനതകളില്ലാത്ത സന്തോഷത്തിന്റെ നിമിഷം. ഈ വിജയം നമ്മുടെ കായികതാരങ്ങളുടെ തികഞ്ഞ കഴിവിന്റെയും കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ്.


ശ്രദ്ധേയമായ ഈ നാഴികക്കല്ല് നമ്മുടെ ഹൃദയങ്ങളില്‍ അപാരമായ അഭിമാനം നിറയ്ക്കുന്നു. നമ്മുടെ പ്രതിഭാധനരായ കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും അവരോടൊപ്പം പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പിന്തുണാ സംവിധാനത്തിനും ഞാന്‍ എന്റെ അഗാധമായ അഭിനന്ദനവും നന്ദിയും അറിയിക്കുന്നു.
ഈ വിജയങ്ങള്‍ നമുക്കെല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നു. നമ്മുടെ യുവജനങ്ങള്‍ക്ക് അസാദ്ധ്യമായി ഒന്നുമില്ല എന്ന ഓര്‍മ്മപ്പെടുത്തലായി ഇത് മാറുന്നു.'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Rabi acreage tops normal levels for most crops till January 9, shows data

Media Coverage

Rabi acreage tops normal levels for most crops till January 9, shows data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 13
January 13, 2026

Empowering India Holistically: PM Modi's Reforms Driving Rural Access, Exports, Infrastructure, and Global Excellence