ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ബാഡ്മിന്റൺ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റുകളുടെ ശ്രേണിയിൽ പ്രധാനമന്ത്രി പറഞ്ഞു :
"കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ മെഡൽ നേടിയതിന് കിഡംബി ശ്രീകാന്ത്, സാത്വിക് സായിരാജ്, രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, ലക്ഷ്യ സെൻ, ട്രീസ ജോളി, ആകർഷി കശ്യപ്, അശ്വിനി പൊന്നപ്പ, ഗായത്രി ഗോപിചന്ദ്, പി വി സിന്ധു എന്നിവരടങ്ങിയ ഇന്ത്യൻ ബാഡ്മിന്റൺ ടീമിന് അഭിനന്ദനങ്ങൾ. അവരുടെ നേട്ടത്തിൽ അഭിമാനിക്കുന്നു."
"ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക ഇനങ്ങളിലൊന്നാണ് ബാഡ്മിന്റൺ. കോമൺവെൽത്തിലെ വെള്ളി മെഡൽ ഗെയിമിനെ കൂടുതൽ ജനപ്രിയമാക്കുന്നതിനും വരും കാലങ്ങളിൽ കൂടുതൽ ആളുകൾ അത് പിന്തുടരുമെന്ന് ഉറപ്പാക്കുന്നതിനും വലിയൊരളവിൽ സഹായമാകും ."
Badminton is among the most admired sports in India. The Silver medal in the CWG will go a long way in making the game even more popular and ensuring more people pursue it in the times to come. 🏸 pic.twitter.com/RypZ0r3Lca
— Narendra Modi (@narendramodi) August 3, 2022


