ആസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാം പോര്‍ട്ടല്‍ ആരംഭിക്കുന്നു
'എന്നെ സംബന്ധിച്ചിടത്തോളം ഈ ഒത്തുചേരല്‍ ജി20യിലും കുറഞ്ഞതല്ല'
'ഈ പരിപാടി ടീം ഭാരതിന്റെ വിജയത്തിന്റെയും എല്ലാവര്‍ക്കുമൊപ്പം എന്നതിന്റെ ഊര്‍ജ്ജപ്രതീകമാണ്'
'സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികച്ച 10 പ്രോഗ്രാമുകളുടെ ഏത് പട്ടികയിലും, വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ പദ്ധതി സുവര്‍ണ്ണ ലിപികളില്‍ ഉണ്ടാകും'
വികസനം കാംക്ഷിക്കുന്ന ജില്ലാ പദ്ധതിയുടെ പുരോഗതി ചാര്‍ട്ട് എനിക്ക് പ്രചോദനം'
'വിഭവങ്ങളുടെ കൂട്ടായ വിനിയോഗവും ഒത്തുചേരലും വികസനത്തിന്റെ അടിസ്ഥാനമായി'
'ഞങ്ങള്‍ ശിക്ഷാ നിയമനങ്ങള്‍ എന്ന ആശയം പ്രചോദനാത്മക നിയമനങ്ങളാക്കി മാറ്റി'
'ആവശ്യമുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യണം'
'ജനപങ്കാളിത്തത്തിനു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ വളരെയധികം സാധ്യത'
'വികസനം കാംക്ഷിക്കുന്ന ജില്ലകളായിരുന്ന 112 ജില്ലകള്‍ ഇപ്പോള്‍ പ്രചോദനാത്മക ജില്ലകളായി മാറി'

'സങ്കല്‍പ് സപ്താഹ്' എന്ന പേരില്‍ രാജ്യത്തെ വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകള്‍ക്കായി ഒരാഴ്ച നീളുന്ന സവിശേഷ പരിപാടിക്ക് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിച്ചു. ആസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാം പോര്‍ട്ടലിന്റെ പ്രകാശനവും പ്രദര്‍ശന ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

ത്രിതല ബ്ലോക്ക് തല ഓഫീസര്‍മാരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

 

ഉത്തര്‍പ്രദേശിലെ ബറേലിയിലെ ബഹേരിയില്‍ നിന്നുള്ള സ്‌കൂള്‍ അധ്യാപിക ശ്രീമതി രഞ്ജന അഗര്‍വാളുമായി സംവദിച്ച പ്രധാനമന്ത്രി, അവരുടെ ബ്ലോക്കില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിബിരത്തില്‍ നിന്നുള്ള ഏറ്റവും ഫലപ്രദമായ ആശയത്തെക്കുറിച്ച് ചോദിച്ചു. ശ്രീമതി രഞ്ജന അഗര്‍വാള്‍ ബ്ലോക്കിന്റെ സര്‍വതോന്മുഖമായ വികസന പരിപാടിയെക്കുറിച്ച് പരാമര്‍ശിക്കുകയും ഗവണ്‍മെന്റ് പദ്ധതികളെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റുന്നതിന് എല്ലാ പങ്കാളികളും ഒരേ വേദിയില്‍ വരേണ്ടതിന്റെ പ്രാധാന്യത്തെ എടുത്തുപറയുകയും ചെയ്തു. സ്‌കൂളുകളുടെ പഠനഫലം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ മാറ്റങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ആരാഞ്ഞു. പരമ്പരാഗത അധ്യാപന രീതികള്‍ക്ക് പകരം പ്രവര്‍ത്തനാധിഷ്ഠിത പഠനം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് അഗര്‍വാള്‍ പറഞ്ഞു. ബാലസഭകള്‍, സംഗീത പാഠങ്ങള്‍, സ്‌പോര്‍ട്‌സ്, ശാരീരിക പരിശീലനം തുടങ്ങിയവ സംഘടിപ്പിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ നല്‍കുകയും ചെയ്തു. സ്മാര്‍ട്ട് ക്ലാസ്റൂമുകളെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു. തന്റെ ജില്ലയിലെ 2,500 സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ലഭ്യതയെക്കുറിച്ച് അവര്‍ അറിയിച്ചു. കുട്ടികളുടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് വികസിത ഭാരതത്തിന്റെ പ്രാഥമിക വ്യവസ്ഥകളിലൊന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ധ്യാപകരുടെ അര്‍പ്പണബോധവും ഇടപെടലും തന്നെ വിസ്മയിപ്പിക്കുന്നു. ഇതാണ് സമര്‍പ്പണത്തിലൂടെ മികവിലേക്കുള്ള വഴി.

ജമ്മു-കശ്മീരിലെ പൂഞ്ച് മേഖലയിലെ മങ്കോട്ടില്‍ നിന്നുള്ള മൃഗചികില്‍സാ വിഭാഗം അസിസ്റ്റന്റ് സര്‍ജന്‍ ഡോ. സജിദ് അഹമ്മദ്, കുടിയേറ്റക്കാരായ ഗോത്രവര്‍ഗക്കാരായ മൃഗസംരക്ഷകരുടെ പ്രശ്നങ്ങള്‍ വിശദീകരിക്കുകയും കുടിയേറ്റത്തിനിടയിലെ പ്രശ്നങ്ങളും നാശനഷ്ടങ്ങളും പരിമിതപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും പറഞ്ഞു. തന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു. ക്ലാസ് റൂം അറിവും ജീവിതത്തിലെ അനുഭവവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചു. ക്ലാസ് മുറികളില്‍ അവഗണിക്കപ്പെട്ട കരുത്തുറ്റ നാടന്‍ ഇനങ്ങളെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞു. കുളമ്പുരോഗത്തിനുള്ള വാക്സിനേഷന്‍ പ്രചാരണത്തേക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കുകയും പ്രദേശത്ത് വാക്സിന്‍ വന്‍തോതില്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് പറയുകയും ചെയ്തു. കച്ച് നിവാസികളെക്കുറിച്ച് എപ്പോഴും ഓര്‍മ്മപ്പെടുത്തുന്നതിനാല്‍ ഈ മേഖലയിലെ ഗുര്‍ജറുകളുമായുള്ള അടുപ്പം പ്രധാനമന്ത്രി വിവരിച്ചു.

 

മേഘാലയയിലെ (ഗാരോ  മേഖല) റസുബെല്‍പര എന്‍ജിഎച്ചില്‍ നിന്നുള്ള ജൂനിയര്‍ ഗ്രാമ വികസന ഓഫീസര്‍ ശ്രീ മൈക്കെന്‍ചാര്‍ഡ് സി.എച്ച് മോമിനുമായി സംവദിച്ച പ്രധാനമന്ത്രി, മേഖലയിലെ അതിരൂക്ഷമായ കാലാവസ്ഥ കാരണം നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കുള്ള പരിഹാരങ്ങളെക്കുറിച്ച് ആരാഞ്ഞു. അവശ്യ സാധനങ്ങള്‍ സംഭരിക്കാന്‍ പ്രാഥമിക ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതും പുരോഗതി നിരീക്ഷിക്കാന്‍ ഒരു ടീമിനെ രൂപീകരിക്കുന്നതും ശ്രീ മോമിന്‍ പരാമര്‍ശിച്ചു. ഗ്രാമീണ പി എം ആവാസിലെ പ്രാദേശിക ഡിസൈനുകളും ഉടമകള്‍ നയിക്കുന്ന നിര്‍മ്മാണവും അവതരിപ്പിച്ചതിലൂടെ ഉല്‍പ്പാദനത്തിന്റെ ഗുണനിലവാരത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അന്വേഷണത്തിന്, ശ്രീ മോമിന്‍ അനുകൂലമായി മറുപടി നല്‍കി. ഈ മേഖലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കശുവണ്ടിയുടെ ഉല്‍പ്പാദനത്തെയും വിപണനത്തെയും കുറിച്ച് പ്രധാനമന്ത്രി ചോദിച്ചു. ഈ മേഖലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കശുവണ്ടി രാജ്യത്തുടനീളം മികച്ച ഗുണനിലവാരമുള്ളതാണെന്ന് ശ്രീ മോമിന്‍ പറഞ്ഞു. മേഖലയില്‍ കൂടുതല്‍ കശുവണ്ടി സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി മേഖലയിലെ സംഗീതത്തിന്റെ ജനപ്രീതിയെക്കുറിച്ചു ശ്രീ മോദി സ്പര്‍ശിച്ചു. വികസനം കാംക്ഷിക്കുന്ന ബ്ലോക്കിലും ജില്ലാ പരിപാടിയിലും ഗ്രാമപഞ്ചായത്തിന്റെ നിര്‍ണായക പങ്ക് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു.

 

വിദൂര പ്രദേശങ്ങളില്‍ വികസനം ശ്രദ്ധിക്കുന്ന ആളുകളെക്കുറിച്ചും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോകകാര്യങ്ങളുടെ ദിശ തീരുമാനിക്കുന്ന ആളുകള്‍ ഒരു മാസം മുമ്പ് ഒത്തുകൂടിയ ജി 20 ഉച്ചകോടിയുടെ വേദിയില്‍ ഇത്തരമൊരു ഒത്തുചേരല്‍ നടക്കുന്നത് ഗവണ്‍മെന്റിന്റെ ചിന്തയുടെ സൂചനയാണ്. അടിസ്ഥാന തലത്തിലുള്ള മാറ്റമുണ്ടാക്കുന്നവരെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. 'എന്നെ സംബന്ധിച്ചിടത്തോളം ഈ ഒത്തുചേരല്‍ ജി20യില്‍ കുറഞ്ഞതല്ല'ശ്രീ മോദി ഊന്നിപ്പറഞ്ഞു.

ഈ പരിപാടി ടീം ഭാരതത്തിന്റെ വിജയത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു

ടീം ഭാരതത്തിന്റെ വിജയത്തിന്റെയും എല്ലാവരെയും വിഷമങ്ങളറിഞ്ഞ് ഉള്‍ക്കൊള്ളുന്നതിന്റെയും പ്രതീകമാണ് ഈ പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യയുടെ ഭാവിക്ക് പ്രധാനമാണ്, 'സങ്കല്‍പ് സേ സിദ്ധി' ഇതില്‍ അന്തര്‍ലീനമാണ്.
'സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികച്ച 10 പരിപാടികളുടെ ഏത് പട്ടികയിലും വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ക്കുള്ള പദ്ധതി സുവര്‍ണ്ണ ലിപികളിലായിരിക്കും', പ്രധാനമന്ത്രി പറഞ്ഞു. 112 ജില്ലകളിലെ 25 കോടി ജനങ്ങളുടെ ജീവിതത്തെ ഇതു മാറ്റിമറിച്ചു. ഈ പരിപാടിയുടെ വിജയമാണ് വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകളുടെ പദ്ധതിക്ക് അടിസ്ഥാനമാണത്, പരിപാടിയുടെ ആഗോള അംഗീകാരങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭൂതപൂര്‍വമായതിനാല്‍ മാത്രമല്ല, അതിനായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ മഹത്തരമായതുകൊണ്ടും ബ്ലോക്കുകളുടെ വികസനത്തിനുള്ള പദ്ധതി വന്‍ വിജയമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

കുറച്ച് മുമ്പ് ത്രിതല ബ്ലോക്ക് ഓഫീസര്‍മാരുമായുള്ള ആശയവിനിമയം അനുസ്മരിച്ചുകൊണ്ട്, താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനോവീര്യം കണ്ടതിന് ശേഷം തന്റെ ആത്മവിശ്വാസം പലമടങ്ങ് വര്‍ദ്ധിക്കുന്നതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. താഴേത്തട്ടിലെ ഓഫീസര്‍മാരോടൊപ്പം അവരുടെ ടീമിലെ ഒരു അംഗമായി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. പരിപാടിയുടെ ലക്ഷ്യങ്ങള്‍ സമയത്തിന് മുമ്പ് കൈവരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അവരുടെ കഴിവുകള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടല്ല, മറിച്ച് താഴേത്തട്ടിലെ വിജയങ്ങള്‍ അശ്രാന്തമായി പ്രവര്‍ത്തിക്കാനുള്ള കൂടുതല്‍ ഊര്‍ജവും ഉത്സാഹവും നല്‍കുന്നതിനാലാണ് പരിപാടി താന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ടു. വികസനം കാംക്ഷിക്കുന്ന ജില്ലകളെ സംബന്ധിച്ച പദ്ധതിയുടെ പുരോഗതി ചാര്‍ട്ട് എനിക്ക് പ്രചോദനമായി', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതി 5 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. പരിപാടിയുടെ ലളിതമായ തന്ത്രത്തെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, ഭരണത്തിന്റെ വെല്ലുവിളി നിറഞ്ഞ ദൗത്യങ്ങള്‍ നേരിടുന്നതിനുള്ള പാഠങ്ങളാണിവയെന്ന് പറഞ്ഞു. സമഗ്രമായ വികസനത്തിന്റെ  അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും പ്രദേശങ്ങളും ശ്രദ്ധിക്കണം. ''എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിന്റെ അഭാവം, എല്ലാവരേയും സ്പര്‍ശിക്കുക, എല്ലാവര്‍ക്കും പ്രയോജനം ചെയ്യുന്നത് സംഖ്യാപരമായ വികസനം കാണിക്കാം, പക്ഷേ അടിസ്ഥാന വികസനം നടക്കുന്നില്ല. അതുകൊണ്ടാണ് താഴേത്തട്ടിലെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് നമ്മള്‍ നീങ്ങേണ്ടത് പ്രധാനമാണ്.

ഓരോ സംസ്ഥാനത്തിന്റെയും ദ്രുതഗതിയിലുള്ള വികസനം, പിന്നാക്ക ജില്ലകളുടെ കൈത്താങ്ങ് എന്നിങ്ങനെ രണ്ട് പുതിയ ദിശകളില്‍ പ്രവര്‍ത്തിക്കാന്‍ ചടങ്ങില്‍ പങ്കെടുത്ത വകുപ്പുകളുടെ സെക്രട്ടറിമാരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. അതത് വകുപ്പുകളില്‍ പിന്നാക്കം നില്‍ക്കുന്ന രാജ്യത്തെ 100 ബ്ലോക്കുകള്‍ കണ്ടെത്തി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുത്ത 100 ബ്ലോക്കുകള്‍ രാജ്യത്തിന്റെ ശരാശരിയേക്കാള്‍ ഉയര്‍ന്നുകഴിഞ്ഞാല്‍ വികസനത്തിന്റെ എല്ലാ മാനദണ്ഡങ്ങളും മാറുമെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. കേന്ദ്രത്തില്‍ നിന്നുള്ള എല്ലാ വകുപ്പുകളും മെച്ചപ്പെടുത്താന്‍ ഇടമുള്ള ബ്ലോക്കുകളുടെ വികസനത്തിന് ഊന്നല്‍ നല്‍കണം. സംസ്ഥാന ഗവണ്‍മെന്റുകളുടെ പങ്ക് എടുത്തുകാണിച്ചുകൊണ്ട്, ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 100 ഗ്രാമങ്ങള്‍ കണ്ടെത്തി അവ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാതൃക സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു, അത് അടുത്ത 1000 ഗ്രാമങ്ങള്‍ വികസിപ്പിക്കുന്നതിന് കൂടുതല്‍ ആവര്‍ത്തിക്കാനാകും.

വികസിത മെട്രോ നഗരങ്ങളും പിന്നാക്ക ഗ്രാമങ്ങളും വികസിക്കണമെന്നല്ല അര്‍ത്ഥമാക്കുന്നത്, 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള പ്രാണിനെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ''ഞങ്ങള്‍ ആ മാതൃക പിന്തുടരുന്നില്ല, 140 കോടി ജനങ്ങളോടൊപ്പം നീങ്ങാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു''. വികസേഛയുടെ ജില്ലകള്‍ക്കുള്ള പദ്ധതിയില്‍ ജില്ലകള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുകയും ഗുജറാത്തിലെ കച്ച് ജില്ല ഉദാഹരണം നല്‍കുകയും ചെയ്തു, ഇത് ഒരു കാലത്ത് ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷാ നിയമനത്തിനുള്ള സ്ഥലമായി കണക്കാക്കപ്പെട്ടിരുന്നു, എന്നാല്‍ ഇപ്പോള്‍ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ അര്‍പ്പണബോധവും ഉത്സാഹവും കൊണ്ട് ഏറ്റവും മാന്യമായ സ്ഥലമായി മാറിയിരിക്കുന്നു. ഭൂകമ്പത്തിന് ശേഷം അവിടെ. രാജ്യത്തെ വികസനേഛയുള്ള ജില്ലകളില്‍ നടത്തിയ വികസനത്തിന് യുവ ഉദ്യോഗസ്ഥരെ അദ്ദേഹം പ്രശംസിച്ചു. വികസനം കാംക്ഷിക്കുന്ന ബ്ലോക്ക് പ്രോഗ്രാമിനായി, ബ്ലോക്ക് തലത്തില്‍ വിജയിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി യുവ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി സംസ്ഥാന ഗവണ്‍മെന്റിനോട് നിര്‍ദ്ദേശിച്ചു.

 

മികച്ച പ്രകടനത്തിന്റെ വശങ്ങളില്‍ ഫലങ്ങളെ അമിതമായി ആശ്രയിക്കുന്നതിന്റെയും അവയിലേക്ക് വിഭവങ്ങള്‍ തള്ളുന്നതിന്റെയും വീഴ്ചയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ''വിഭവങ്ങളെ ധൂര്‍ത്തിലേക്ക് തള്ളിവിടുന്നത് പാഴാക്കുന്നതിലേക്ക് നയിക്കുന്നു, അതേസമയം അത് ആവശ്യമുള്ള മേഖലകള്‍ക്ക് നല്‍കിയാല്‍, വിനിയോഗം വളരെ മികച്ചതാണ്. ആവശ്യമുള്ള പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യണം,'അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ ആശ്രയിക്കുക എന്ന മാനസികാവസ്ഥയില്‍ നിന്ന് പുറത്തുവരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി, മഹത്തായ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സമൂഹത്തിന്റെ കരുത്ത് എടുത്തുകാട്ടി. 'ജന്‍ ഭാഗിദാരി'യുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി എല്ലാ മേഖലയിലും ഒരു നേതാവിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.  ' സല്‍പ് സപ്താഹം'പരിപാടിയില്‍ ടീം സ്പിരിറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നതിന്റെ വശം അദ്ദേഹം എടുത്തുകാണിച്ചു, ഇത് നേതാക്കളുടെ ഉദയത്തിനും ജന്‍ ഭാഗിദാരിയുടെ പുതിയ ആശയങ്ങള്‍ക്കും ഇടയാക്കും. പ്രകൃതിദുരന്തത്തില്‍ പരസ്പരം താങ്ങായി സമൂഹം ഒന്നിക്കുന്നതിന്റെ ഉദാഹരണം അദ്ദേഹം പറഞ്ഞു. ജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ബ്ലോക്ക് തലത്തില്‍ കൂട്ടായി കാര്യങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം സ്പര്‍ശിക്കുകയും പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ പ്രാദേശിക സ്ഥാപനങ്ങളുടെ വാര്‍ഷികം ആഘോഷിക്കുകയും സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. 'ജന്‍ ഭാഗിദാരി അല്ലെങ്കില്‍ ജനങ്ങളുടെ പങ്കാളിത്തത്തിന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സാധ്യതകളുണ്ട്', ശ്രീ മോദി ഊന്നിപ്പറഞ്ഞു.

അതുപോലെ, രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആഗോള പ്രതിഛായയില്‍ പ്രവാസികളുടെ പങ്കിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി സാമൂഹിക പങ്കാളിത്തത്തിന്റെ ശക്തി വിശദീകരിച്ചു, കാരണം അവരുടെ സജീവത ഗവണ്‍മെന്റിന്റെ നയതന്ത്ര ശ്രമങ്ങളെ പിന്തുണച്ചു. സങ്കല്‍പ സപ്താഹത്തിന്റെ പരമാവധി പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി പ്രതിനിധികളോട് ആവശ്യപ്പെട്ടു. പരമാവധി ആഘാതത്തിനായി വിഭവങ്ങള്‍ ശേഖരിക്കുകയും  ശ്രമങ്ങള്‍ കേന്ദ്രീകരിക്കുകയും ചെയ്യണം. ഇത് തടസ്സങ്ങള്‍ നീക്കുകയും ഗവണ്‍മെന്റിന്റെ എല്ലാ സമീപനങ്ങളും മൊത്തത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ആശയവിനിമയത്തില്‍ സാങ്കേതികവിദ്യയുടെ പങ്ക് അംഗീകരിക്കുമ്പോള്‍, ഭൗതിക സാന്നിധ്യത്തിന് ബദലില്ല. അവിടെ സന്ദര്‍ശിക്കുമ്പോള്‍ ശക്തി അറിയാമെന്നും അതില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. 'സങ്കല്‍പ സപ്താഹ'ത്തില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒരാഴ്ച ഇരിക്കുന്നത് പരസ്പരം ശക്തികളെയും ആവശ്യങ്ങളെയും കുറിച്ച് അവരെ ബോധവാന്മാരാക്കുമെന്നും ടീം സ്പിരിറ്റ് മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

5 മാനദണ്ഡങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നല്ല ഫലങ്ങള്‍ നേടാനും പ്രധാനമന്ത്രി പ്രതിനിധികളോട് ആവശ്യപ്പെട്ടു. ഇത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ക്രമാനുഗതമായ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതോടെ ബ്ലോക്ക് മറ്റുള്ളവര്‍ക്ക് അഭിലാഷത്തിന്റെ ഉറവിടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വികസനം കാംക്ഷിക്കുന്ന ജില്ലകളായിരുന്ന 112 ജില്ലകള്‍ ഇപ്പോള്‍ പ്രചോദനാത്മക ജില്ലകളായി മാറിയിരിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 100 അഭിലാഷ ബ്ലോക്കുകളെങ്കിലും പ്രചോദനാത്മക ബ്ലോക്കുകളായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്,'' അദ്ദേഹം പറഞ്ഞു.
 

പശ്ചാത്തലം

'സങ്കല്‍പ സപ്താഹം' ആസ്പിരേഷനല്‍ ബ്ലോക്ക്‌സ് പ്രോഗ്രാമിന്റെ (എബിപി) ഫലപ്രദമായ നടത്തിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. 2023 ജനുവരി 7-ന് പ്രധാനമന്ത്രി രാജ്യവ്യാപകമായി പരിപാടി ആരംഭിച്ചു. പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി ബ്ലോക്ക് തലത്തില്‍ ഭരണം മെച്ചപ്പെടുത്താന്‍ ഇത് ലക്ഷ്യമിടുന്നു. രാജ്യത്തെ 329 ജില്ലകളിലായി 500 ആസ്പിറേറ്റല്‍ ബ്ലോക്കുകളിലാണ് ഇത് നടപ്പാക്കുന്നത്. അഭിലാഷ ബ്ലോക്ക്‌സ് പ്രോഗ്രാം നടപ്പിലാക്കുന്നതിനും ഫലപ്രദമായ ബ്ലോക്ക് വികസന തന്ത്രം തയ്യാറാക്കുന്നതിനുമായി രാജ്യത്തുടനീളം ഗ്രാമ-ബ്ലോക്ക് തലങ്ങളില്‍ ചിന്തന്‍ ശിബിരങ്ങള്‍ സംഘടിപ്പിച്ചു. 'സങ്കല്‍പ സപ്താഹം ഈ ചിന്തന്‍ ശിബിരങ്ങളുടെ ഒരു പരിസമാപ്തിയാണ്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jan Dhan accounts hold Rs 2.75 lakh crore in banks: Official

Media Coverage

Jan Dhan accounts hold Rs 2.75 lakh crore in banks: Official
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles loss of lives due to a mishap in Nashik, Maharashtra
December 07, 2025

The Prime Minister, Shri Narendra Modi has expressed deep grief over the loss of lives due to a mishap in Nashik, Maharashtra.

Shri Modi also prayed for the speedy recovery of those injured in the mishap.

The Prime Minister’s Office posted on X;

“Deeply saddened by the loss of lives due to a mishap in Nashik, Maharashtra. My thoughts are with those who have lost their loved ones. I pray that the injured recover soon: PM @narendramodi”