‘സ്മാർട്ട്’ പൊലീസിങ് മന്ത്രം വിശദീകരിച്ച പ്രധാനമന്ത്രി, തന്ത്രപരവും സൂക്ഷ്മവും അനുയോജ്യവും വിശ്വസനീയവും സുതാര്യവുമാകാൻ പൊലീസിനോട് ആഹ്വാനം ചെയ്തു
ഡിജിറ്റൽ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, നിർമിതബുദ്ധി എന്നിവയാലുണ്ടാകുന്ന വെല്ലുവിളികളെ ഇന്ത്യയുടെ ഇരട്ട AI ശക്തിയായ നിർമിതബുദ്ധിയും വികസനം കാംക്ഷിക്കുന്ന ഇന്ത്യയും പ്രയോജനപ്പെടുത്തി അവസരമാക്കി മാറ്റാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു
പൊലീസ് സേനയുടെ ജോലിഭാരം കുറയ്ക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി
‘വികസിത ഭാരതം’ എന്ന കാഴ്ചപ്പാടോടെ സ്വയം നവീകരണത്തിനും പുനഃസംഘടനയ്ക്കും പ്രധാനമന്ത്രി പ്രചോദനമേകി
ചില പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഹാക്കത്തോണുകളുടെ വിജയത്തെക്കുറിച്ച് ചർച്ച ചെയ്ത പ്രധാനമന്ത്രി, ദേശീയ പൊലീസ് ഹാക്കത്തണുകൾ നടത്തുന്നത് ആലോചിക്കാൻ നിർദേശിച്ചു
ഭീകരവാദം, ഇടതുതീവ്രവാദം, സൈബർ കുറ്റകൃത്യം, സാമ്പത്തിക സുരക്ഷ, കുടിയേറ്റം, തീരദേശ സുരക്ഷ, മയക്കുമരുന്ന് കടത്ത് എന്നിവ ഉൾപ്പെടെ ദേശീയ സുരക്ഷയുടെ കാര്യത്തിൽ നിലവിലുള്ളതും ഉയർന്നുവരുന്നതിനും വെല്ലുവിളികളെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾക്കു സമ്മേളനം സാക്ഷ്യം വഹി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 നവംബർ 30നും ഡിസംബർ ഒന്നിനും ഭുവനേശ്വറിൽ നടന്ന പൊലീസ് ഡയറക്ടർ ജനറൽമാരുടെ/ ഇൻസ്‌പെക്ടർ ജനറൽമാരുടെ 59-ാം അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുത്തു.

സമാപനസമ്മേളനത്തിൽ, ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥർക്കു വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രധാനമന്ത്രി വിതരണം ചെയ്തു. സുരക്ഷാവെല്ലുവിളികളുടെ ദേശീയ-അന്തർദേശീയ തലങ്ങളെക്കുറിച്ചു സമ്മേളനത്തിൽ വിപുലമായ ചർച്ചകൾ നടന്നതായി പ്രധാനമന്ത്രി സമാപനപ്രസംഗത്തിൽ സൂചിപ്പിച്ചു. ചർച്ചകളിൽ ഉരുത്തിരിഞ്ഞ പ്രതിവിധികളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.

ഡിജിറ്റൽ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, നിർമി‌തബുദ്ധി സാങ്കേതികവിദ്യകൾ- പ്രത്യേകിച്ച്, സാമൂഹ്യവും കുടുംബപരവുമായ ബന്ധങ്ങളെ തകർക്കുന്ന തരത്തിലുള്ള ഡീപ് ഫേക്ക് സാങ്കേതികവിദ്യ- എന്നിവയാലുണ്ടാകുന്ന ഭീഷണികളിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. പ്രതിരോധ നടപടിയെന്ന നിലയിൽ, ഇന്ത്യയുടെ ഇരട്ട ‘എഐ’ ശക്തിയായ നിർമിതബുദ്ധിയും (Artificial Intelligence) വികസനം കാംക്ഷിക്കുന്ന ഇന്ത്യയും (Aspirational India) ഉപയോഗപ്പെടുത്തി വെല്ലുവിളിയെ അവസരമാക്കി മാറ്റാൻ അദ്ദേഹം പൊലീസ് നേതൃത്വത്തോട് ആഹ്വാനം ചെയ്തു.

സ്‌മാർട്ട് പൊലീസിങ്ങിന്റെ മന്ത്രം വിശദീകരിച്ച അദ്ദേഹം, തന്ത്രപരവും സൂക്ഷ്മവും അനുയോജ്യവും വിശ്വസനീയവും സുതാര്യവുമാകാൻ പൊലീസിനോട് ആഹ്വാനം ചെയ്തു. നഗര ക്രമസമാധാനപാലനത്തിൽ സ്വീകരിച്ച സംരംഭങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ഓരോ സംരംഭങ്ങളും സംയോജിപ്പിച്ച് രാജ്യത്തെ നൂറു നഗരങ്ങളിൽ അതു പൂർണമായി നടപ്പാക്കാൻ നിർദേശിച്ചു. പൊലീസ് സേനയുടെ ജോലിഭാരം കുറയ്ക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും വിഭവവിന്യാസത്തിന്റെ കേന്ദ്രബിന്ദുവായി പൊലീസ് സ്റ്റേഷനെ മാറ്റണമെന്നും അദ്ദേഹം നിർദേശിച്ചു.

ചില പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഹാക്കത്തോണുകളുടെ വിജയത്തെക്കുറിച്ചു ചർച്ചചെയ്ത പ്രധാനമന്ത്രി, ദേശീയ പൊലീസ് ഹാക്കത്തൺ നടത്തുന്നത് ആലോചിക്കാൻ നിർദേശിച്ചു. തുറമുഖസുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനായി ഭാവികർമപദ്ധതി തയ്യാറാക്കേണ്ടതിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.

ആഭ്യന്തരമന്ത്രാലയത്തിനു സർദാർ വല്ലഭ്ഭായ് പട്ടേൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ അനുസ്മരിച്ച പ്രധാനമന്ത്രി, അടുത്ത വർഷം അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലിയർപ്പിക്കാൻ ആഭ്യന്തര മന്ത്രാലയംമുതൽ പൊലീസ് സ്റ്റേഷൻതലംവരെയുള്ള മുഴുവൻ സുരക്ഷാസംവിധാനങ്ങളെയും ഉദ്‌ബോധിപ്പിച്ചു. ഇതു പൊലീസിന്റെ പ്രതിച്ഛായയും പ്രൊഫഷണലിസവും കഴിവുകളും മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘വികസിത ഭാരതം’ എന്ന കാഴ്ചപ്പാടോടെ സ്വയം നവീകരിക്കാനും പുനഃസംഘാടനത്തിനും അദ്ദേഹം പൊലീസിനെ ഉദ്ബോധിപ്പി‌ച്ചു.

ഭീകരത, ഇടതുതീവ്രവാദം, സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക സുരക്ഷ, കുടിയേറ്റം, തീരദേശ സുരക്ഷ, മയക്കുമരുന്നുകടത്ത് എന്നിവ ഉൾപ്പെടെ, ദേശീയ സുരക്ഷയുടെ കാര്യത്തിൽ നിലവിലുള്ളതും ഉയർന്നുവരുന്നതുമായ വെല്ലുവിളികളെക്കുറിച്ചു സമ്മേളനത്തിൽ ആഴത്തിലുള്ള ചർച്ച നടന്നു. ബംഗ്ലാദേശ്-മ്യാൻമർ അതിർത്തികളിൽ ഉയർന്നുവരുന്ന സുരക്ഷാ ആശങ്കകൾ, നഗര ക്രമസമാധാനപാലന പ്രവണതകൾ, ദോഷകരമായ ആഖ്യാനങ്ങൾ ചെറുക്കുന്നതിനുള്ള തന്ത്രങ്ങൾ എന്നിവയെക്കുറിച്ചും ചർച്ചകൾ നടന്നു. പുതുതായി പ്രാബല്യത്തിൽ വരുത്തിയ പ്രധാന ക്രിമിനൽ നിയമങ്ങൾ, മുൻകൈകൾ, ക്രമസമാധാനപാലനത്തിലെ മികച്ച രീതികൾ എന്നിവ നടപ്പാക്കുന്നതിനെക്കുറിച്ചും, അയൽപക്കത്തെ സുരക്ഷാസാഹചര്യങ്ങളെക്കുറിച്ചും അവലോകനം നടത്തി. നടപടിക്രമങ്ങൾക്കിടയിൽ പ്രധാനമന്ത്രി വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുകയും ഭാവിയിലേക്കുള്ള മാർഗരേഖ തയ്യാറാക്കുകയും ചെയ്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തര സഹമന്ത്രിമാർ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. ഹൈബ്രിഡ് മാതൃകയിൽ നടന്ന സമ്മേളനത്തിൽ, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഡിജിഎസ്‌പിമാരും ഐജിഎസ്‌പിമാരും സിഎപിഎഫ്/സിപിഒ മേധാവികളും നേരിട്ടും, എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുമുള്ള വിവിധ റാങ്കുകളിലുള്ള 750-ലധികം ഉദ്യോഗസ്ഥർ വിർച്വലായും പങ്കെടുത്തു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Private investment to GDP in FY24 set to hit 8-Year high since FY16: SBI Report

Media Coverage

Private investment to GDP in FY24 set to hit 8-Year high since FY16: SBI Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates H.E. Mr. Micheál Martin on assuming the office of Prime Minister of Ireland
January 24, 2025

The Prime Minister Shri Narendra Modi today congratulated H.E. Mr. Micheál Martin on assuming the office of Prime Minister of Ireland.

In a post on X, Shri Modi said:

“Congratulations @MichealMartinTD on assuming the office of Prime Minister of Ireland. Committed to work together to further strengthen our bilateral partnership that is based on strong foundation of shared values and deep people to people connect.”