PM Modi interacts with scientists from the Indian Institute of Science Education and Research in Pune
Develop low-cost technologies that would cater to India specific requirements and help in fast-tracking India's growth: PM urges IISER scientists

മഹരാഷ്ട്രയിലെ പൂനെയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി(ഐസര്‍)ലെ ശാസ്ത്രജ്ഞരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു.

മാലിന്യമുക്തമായ ഊര്‍ജം സംബന്ധിച്ച നൂതന വസ്തുക്കളും ഉപകരണങ്ങളും, കാര്‍ഷിക ബയോടെക്‌നോളജി, പ്രകൃതിവിഭവങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച അവതരണങ്ങള്‍ ഐസറിലെ ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു.

അറിവു പകരുന്ന അവതരണങ്ങള്‍ നടത്തിയതിനു ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്നതും ഇന്ത്യയുടെ വളര്‍ച്ചയുടെ വേഗം വര്‍ധിപ്പിക്കുന്നതുമായ ചെലവു കുറഞ്ഞ സാങ്കേതിക വിദ്യ വികസിപ്പിക്കണമെന്ന് അവരോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ഐസറിന്റെ പൂനെ ക്യാംപസ് നേരത്തേ സന്ദര്‍ശിച്ച പ്രധാനമന്ത്രി, വിദ്യാര്‍ഥികളും ഗവേഷകരുമായി സംവദിച്ചു. ഐസറില്‍ സി-ഡാക് പ്രദര്‍ശിപ്പിച്ച 797 ടെറഫ്‌ളോപ്‌സ് കംപ്യൂട്ടിങ് ശേഷിയുള്ള മികച്ച സൂപ്പര്‍ കംപ്യൂട്ടറായ പരം ബ്രഹ്മയും അദ്ദേഹം കണ്ടു.

ഐസറുകള്‍ ഇന്ത്യയിലെ മുന്‍നിര ശാസ്ത്രപഠന, ഗവേഷണ കേന്ദ്രങ്ങളാണ്.
പൂനെയില്‍ ഡി.ജ.പിമാരുടെ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണു പ്രധാനമന്ത്രി.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Small towns emerge big growth driver for connected TV in India

Media Coverage

Small towns emerge big growth driver for connected TV in India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates H.E. President Hakainde Hichilema on re-election as President of Zambia
August 20, 2026

The Prime Minister, Shri Narendra Modi, has extended his heartiest congratulations to President H.E. Hakainde Hichilema on his re-election as the President of Zambia.

The Prime Minister said that India greatly values its multifaceted partnership with Zambia.

Shri Modi expressed his desire to work together with President Hakainde Hichilema to further strengthen the relations between India and Zambia under his leadership.

The Prime Minister said in a X post;

“Heartiest Congratulations to President Hakainde Hichilema on being re-elected as the President of Zambia.

India greatly values its multifaceted partnership with Zambia and I look forward to working together to further strengthen our relations under his leadership.

@HHichilema”