സശസ്ത്ര സീമാ ബൽ (SSB) സ്ഥാപകദിനത്തിൽ സേനയു​ടെ ഭാഗമായ എല്ലാ ഉദ്യോഗസ്ഥർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

SSB-യുടെ അചഞ്ചലമായ സമർപ്പണം ഉയർന്ന സേവനപാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അവരുടെ കർത്തവ്യബോധം രാജ്യത്തിന്റെ സുരക്ഷയുടെ കരുത്തുറ്റ സ്തംഭമായി തുടരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽമുതൽ കഠിനമായ പ്രവർത്തനസാഹചര്യങ്ങളിൽവരെ, SSB നിരന്തരം​ ജാഗ്രത പുലർത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“സശസ്ത്ര സീമാ ബലിന്റെ സ്ഥാപകദിനത്തിൽ, ഈ സേനയുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും ഞാൻ ആശംസകൾ നേരുന്നു. SSB-യുടെ അചഞ്ചലമായ സമർപ്പണം സേവനത്തിന്റെ ഏറ്റവും ഉയർന്ന പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. അവരുടെ കർത്തവ്യബോധം നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ കരുത്തുറ്റ സ്തംഭമായി തുടരുന്നു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽമുതൽ കഠിനമായ പ്രവർത്തനസാഹചര്യങ്ങളിൽവരെ, SSB നിരന്തരം ജാഗ്രത പുലർത്തുന്നു. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

@SSB_INDIA”

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Cabinet approves ₹1,570 crore ship repair facility at Vadinar, Gujarat

Media Coverage

Cabinet approves ₹1,570 crore ship repair facility at Vadinar, Gujarat
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 6
May 06, 2026

New India, New Pride: When Self-Reliance Meets Results — A Tribute to PM Modi