പങ്കിടുക
 
Comments
PM Modi to visit Karnataka, address three public meetings
PM Modi in Karnataka: To distribute RuPay cards to beneficiaries at the Shri Kshetra Dharmasthala Rural Development Project at Ujire
PM Modi to address the gathering at the Dashamah Soundarya Lahari Parayanotsava Mahasarmapane in Bengaluru
Karnataka: PM Modi to inaugurate the Bidar - Kalaburagi New Railway Line

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (29-10-2017) കര്‍ണാടക സന്ദര്‍ശിക്കും. അദ്ദേഹം സംസ്ഥാനത്തു മൂന്നു പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. 
ധര്‍മസ്ഥലയിലെ ശ്രീ മഞ്ജുനാഥ സ്വാമി ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചശേഷമായിരിക്കും പ്രധാനമന്ത്രി സന്ദര്‍ശനത്തിനു തുടക്കമിടുന്നത്. തുടര്‍ന്ന് ഉജിറെയില്‍ ശ്രീ ക്ഷേത്ര ധര്‍മസ്ഥല ഗ്രാമവികസനപദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് റൂപേ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്യും. ഇതു സ്വയംസഹായ സംഘങ്ങള്‍ക്കു ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിനു സഹായകമാകും. 
പിന്നീട് ബംഗളുരുവിലേക്കു തിരിക്കുന്ന പ്രധാനമന്ത്രി അവിടെ ദശമ സൗന്ദര്യലഹരി പാരായണോത്സവ മഹാസര്‍മപനെ സദസ്സിനെ അഭിസംബോധന ചെയ്യും.
ആദി ശങ്കാരാചാര്യര്‍ രചിച്ച ശ്ലോകങ്ങളാണു സൗന്ദര്യലഹരി. ഈ ശ്ലോകങ്ങള്‍ സംഘമായി ചൊല്ലുന്നതിനാണ് പാരായണോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. 
അന്നു തന്നെ ബിദറില്‍ പുതിയ ബിദര്‍-കലബുര്‍ഗി റെയില്‍പ്പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. അവിടെ പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്യും.

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
21 Exclusive Photos of PM Modi from 2021
Explore More
ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

ജനപ്രിയ പ്രസംഗങ്ങൾ

ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
Kevin Pietersen Applauds PM Modi As Rhino Poaching In Assam Drops To Lowest Under BJP Rule

Media Coverage

Kevin Pietersen Applauds PM Modi As Rhino Poaching In Assam Drops To Lowest Under BJP Rule
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോമനാഥിലെ പുതിയ സർക്യൂട്ട് ഹൗസ് പ്രധാനമന്ത്രി ജനുവരി 21-ന് ഉദ്ഘാടനം ചെയ്യും
January 20, 2022
പങ്കിടുക
 
Comments

സോമനാഥിലെ പുതിയ സർക്യൂട്ട് ഹൗസിന്റെ ഉദ്ഘാടനം 2022 ജനുവരി 21ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും. ചടങ്ങിനെ അദ്ദേഹം അഭിസംബോധനയും ചെയ്യും. 

രാജ്യത്തിനകത്ത്‌ നിന്നും വിദേശത്തു നിന്നുമുള്ള ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വർഷവും സോമനാഥ ക്ഷേത്രം സന്ദർശിക്കുന്നത്. നിലവിലുള്ള ഗവണ്മെന്റ്  താമസ സൗകര്യം ക്ഷേത്രത്തിൽ നിന്ന് വളരെ അകലെയായതിനാലാണ് പുതിയ സർക്യൂട്ട് ഹൗസ് വേണമെന്ന ആവശ്യം ഉയർന്നത്. സോമനാഥ ക്ഷേത്രത്തിന് സമീപമാണ് 30 കോടിയിലധികം രൂപ ചെലവിൽ പുതിയ സർക്യൂട്ട് ഹൗസ് നിർമ്മിച്ചിരിക്കുന്നത്. സ്യൂട്ടുകൾ, വിഐപി, ഡീലക്സ് മുറികൾ, കോൺഫറൻസ് റൂം, ഓഡിറ്റോറിയം ഹാൾ തുടങ്ങി ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ മുറികളിൽ നിന്നും കടൽ കാഴ്ച ലഭ്യമാകുന്ന തരത്തിലാണ് രൂപകൽപന  ചെയ്തിരിക്കുന്നത്.