പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ആഗസ്റ്റ് 23നു ഗുജറാത്ത് സന്ദര്‍ശിക്കും.
എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) ഗുണഭോക്താക്കളുടെ സംയുക്ത ഇ-ഗൃഹപ്രവേശത്തിനു വല്‍സാഡ് ജില്ലയിലെ ജുജ്വ ഗ്രാമത്തില്‍ നടക്കുന്ന ബൃഹത്തായ പൊതുസമ്മേളനത്തില്‍ അദ്ദേഹം സാക്ഷ്യം വഹിക്കും.

ഗുജറാത്തില്‍ ഒരു ലക്ഷത്തിലേറെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കപ്പെട്ടിട്ടുണ്ട്. 26 ജില്ലകളിലെ ഗുണഭോക്താക്കളാണ് സംയുക്ത ഗൃഹപ്രവേശത്തില്‍ പങ്കാളികളാവുക. വല്‍സാഡില്‍ ദക്ഷിണ ഗുജറാത്തിലെ വല്‍സാഡ്, നവ്‌സാരി, തപി, സൂറത്ത്, ഡാങ്‌സ് ജില്ലകളിലെ ഗുണഭോക്താക്കളാണു വല്‍സാഡിലെ പരിപാടിയില്‍ സംഗമിക്കുക. മറ്റു ജില്ലകളില്‍ ബ്ലോക്ക് തലത്തില്‍ ഒരുമിച്ചുള്ള ഗൃഹപ്രവേശം നടക്കും. വല്‍സാഡില്‍ നടക്കുന്ന മുഖ്യപരിപാടി കാണാന്‍ ഇത്തരം കേന്ദ്രങ്ങളില്‍ വീഡിയോ ലിങ്ക് വഴി സൗകര്യമൊരുക്കും. രണ്ടു ലക്ഷത്തിലേറെ പേര്‍ ഈ പരിപാടിയില്‍ പങ്കാളികളാകുമെന്നാണു കരുതുന്നത്.

ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്‍ വികാസ് യോജന, മുഖ്യമന്ത്രി ഗ്രാമോദയ യോജന, ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള വികസന പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കുള്ള സാക്ഷ്യപത്രങ്ങളും തൊഴില്‍നിയമന ഉത്തരവുകളും ചടങ്ങില്‍വെച്ചു പ്രധാനമന്ത്രി വിതരണം ചെയ്യും. വനിതാ ബാങ്ക് കറസ്‌പോണ്ടന്റുമാര്‍ക്ക് നിയമന ഉത്തരവുകളും മിനി- എ.ടി.എമ്മുകളും അദ്ദേഹം വിതരണം ചെയ്യും. തുടര്‍ന്നു പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യും.

ജുനഗഢില്‍ അദ്ദേഹം പല വികസന പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കും. ജുനഗഢില്‍ ജനങ്ങള്‍ക്കായുള്ള ആശുപത്രി, ജുനഗഢ് മുനിസിപ്പല്‍ കോര്‍പറേഷന്റെ 13 പദ്ധതികള്‍, ഖോഖാര്‍ദയില്‍ ക്ഷീരസംസ്‌കരണ പ്ലാന്റ് എന്നിവ ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളില്‍പ്പെടും. പ്രധാനമന്ത്രി പൊതുയോഗത്തില്‍ പ്രസംഗിക്കുന്നുമുണ്ട്.

ഗാന്ധിനഗറില്‍ ഗുജറാത്ത് ഫോറന്‍സിക് സയന്‍സസ് സര്‍വകലാശാലയുടെ ബിരുദദാന പ്രഭാഷണവും അദ്ദേഹം നിര്‍വഹിക്കും. ഡെല്‍ഹിക്കു തിരിക്കുംമുന്‍പ് സോംനാഥ് ട്രസ്റ്റിന്റെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Centre releases Rs 1.09 lakh crore tax devolution; Uttar Pradesh gets biggest share to accelerate development spending

Media Coverage

Centre releases Rs 1.09 lakh crore tax devolution; Uttar Pradesh gets biggest share to accelerate development spending
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Jharkhand meets Prime Minister
August 03, 2026