PM to launch special digital exhibition marking 100 years of Champaran Satyagraha

 മഹാത്മഗാന്ധി ചമ്പാരനില്‍ നടത്തിയ ഒന്നാം സത്യാഗ്രഹത്തിന്റെ 100 വര്‍ഷങ്ങള്‍ അനുസ്മരിച്ച് ദേശീയ തലസ്ഥാനത്ത് 'സ്വഛഗ്രഹ-ബാപ്പു കോ കാര്യാഞ്ജലി- ഏക് അഭിയാന്‍, ഏക് പ്രദര്‍ശിനി' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. ദേശീയ പുരാവസ്തു വിഭാഗം സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ആശയവിനിമയ പ്രശ്‌നോത്തരിക്കും ചടങ്ങില്‍ അദ്ദേഹം തുടക്കം കുറിക്കും. 

 അസാധാരണമായ ഫലപ്രാപ്തി ഉണ്ടാക്കിയ ചരിത്രപരമായ ജനകീയ മുന്നേറ്റമായിരുന്നു ചമ്പാരന്‍ സത്യാഗ്രഹം എന്ന് ഈ ചടങ്ങിനേക്കുറിച്ച് നിരവധി ട്വീറ്റുകളിലൂടെ പരാമര്‍ശിച്ച പ്രധാനമന്ത്രി, സ്വഛഗ്രഹികളാകാനും ഒരു ശുചിത്വഭാരതം സൃഷ്ടിക്കാനും രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. 

 ''നാളെ ഞാനൊരു സവിശേഷ പരിപാടിയില്‍ പങ്കെടുക്കും, ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ 100 വര്‍ഷങ്ങളെ അനുസ്മരിക്കുന്ന 'സ്വഛഗ്രഹ-ബാപ്പു കോ കാര്യാഞ്ജലി.' 

 ശുചിത്വമാര്‍ന്ന ഇന്ത്യയ്ക്കു വേണ്ടി ജനകീയ പ്രസ്ഥാനം സൃഷ്ടിക്കുന്നതില്‍ ശുചിത്വഭാരത ദൗത്യം എത്രമാത്രം പശ്ചാത്തലമൊരുക്കിയെന്നും പ്രദര്‍ശനം വ്യക്തമാക്കും.

 ഒരു നൂറ്റാണ്ട് മുമ്പ് ഇന്ത്യക്കാര്‍ സത്യാഗ്രഹികളായി മാറുകയും കോളനിവല്‍ക്കരണത്തിനെതിരേ പൊരുതുകയും ചെയ്തു. ഇന്ന്, നമുക്ക് സ്വഛഗ്രഹികളാവുകയും ഒരു ശുചിത്വഭാരതം സൃഷ്ടിക്കുകയും ചെയ്യാം.

 ബാപ്പുവിന്റെ നേതൃത്വത്തിലുള്ള ചരിത്രപരമായ ഒരു ജനകീയ മുന്നേറ്റമായിരുന്നു ചമ്പാരന്‍ സത്യാഗ്രഹം. അതിന്റെ ഫലപ്രാപ്തി അസാധാരണമായിരുന്നു. '', പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions