പ്രതിരോധ മേഖലയിലെ തദ്ദേശീയ ഗവേഷണശേഷി പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള ഡി.ആര്‍.ഡി.ഒയുടെ അഞ്ചു യുവ ശാസ്ത്രജ്ഞ പരീക്ഷണശാലകള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ജനുവരി രണ്ടിനു വ്യാഴാഴ്ച രാഷ്ട്രത്തിനു സമര്‍പ്പിക്കും.

ഡി.ആര്‍.ഡി.ഒയുടെ ബെംഗളുരുവിലുള്ള ഏറോനാട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിലാണു ചടങ്ങു നടക്കുക. ഉദ്ഘാടനഫലകം അനാച്ഛാദനം ചെയ്യുന്ന പ്രധാനമന്ത്രി, ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യും.

ഉദ്ഘാടനത്തോടൊപ്പം നടക്കുന്ന പ്രദര്‍ശനത്തില്‍ ഡി.ആര്‍.ഡി.ഒ. രൂപകല്‍പന ചെയ്ത നൂതന ഉല്‍പന്നങ്ങള്‍ പ്രധാനമന്ത്രിക്കു പരിചയപ്പെടുത്തും.

മുഖ്യമന്ത്രി ശ്രീ. ബി.എസ്.യെദിയൂരപ്പയും ഡി.ആര്‍.ഡി.ഒ. ചെയര്‍മാന്‍ ഡോ. ജി.സതീഷ് റെഡ്ഡിയും ചടങ്ങില്‍ സംബന്ധിക്കും.

2014ല്‍ ഡി.ആര്‍.ഡി.ഒ. അവാര്‍ഡുകള്‍ വിതരണം ചെയ്തശേഷം മുതിര്‍ന്ന പ്രശസ്ത പ്രതിരോധ ശാസ്ത്രജ്ഞരെയും മുതിര്‍ന്ന സൈനികോദ്യോഗസ്ഥരെയും അഭിസംബോധന ചെയ്യവേ, നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്നതിനായി 36 വയസ്സിനു കീഴെ പ്രായമുള്ള യുവ ശാസ്ത്രജ്ഞര്‍ക്കായി ഡി.ആര്‍.ഡി.ഒയുടെ അഞ്ചു പരീക്ഷണശാലകളെങ്കിലും മാറ്റിവെക്കണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.

ഈ മേഖലയിലെ ആഗോള സാങ്കേതിക വളര്‍ച്ചയില്‍ ഇന്ത്യ മുന്‍നിരയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനായി പ്രതിരോധ ഗവേഷണ രംഗത്ത് യുവാക്കളെ വലിയ തോതില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

 
Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Tariff cut to open door wider for exports, lift rupee, fund inflows: Nirmala Sitharaman

Media Coverage

Tariff cut to open door wider for exports, lift rupee, fund inflows: Nirmala Sitharaman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഫെബ്രുവരി 4
February 04, 2026

Under PM Modi's Leadership: Digital Revolution, Trade Victories, and Economic Powerhouse Moments Redefining India