പങ്കിടുക
 
Comments

'ഷാങ്ഹായി സഹകരണ സംഘടന (എസ്.സി.ഒ) യിലെ രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഞാന്‍ 2019 ജൂണ്‍ 13,14 തീയതികളില്‍ കിര്‍ഗിസ് റിപ്പബ്ലിക്കിലെ ബിഷ്‌കെക്ക് സന്ദര്‍ശിക്കുകയാണ്. 

മേഖലയിലുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മില്‍ രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക, ബഹുതല സഹകരണം പരിപോഷിപ്പിക്കുന്നതിന് എസ്.സി.ഒ പ്രത്യേക പ്രാധാന്യം നല്‍കുന്നു. 

രണ്ട് വര്‍ഷം മുമ്പ് സംഘടനയില്‍ പൂര്‍ണ്ണ അംഗത്വം ലഭിച്ചതുമുതല്‍ എസ്.സി.ഒ യുടെ വിവിധ ചര്‍ച്ചാ സംവിധാനങ്ങളില്‍ ഇന്ത്യ സജീവമായി പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കിര്‍ഗിസ് റിപ്പബ്ലിക്കിന്റെ അധ്യക്ഷപദത്തിന് നാം പൂര്‍ണ്ണ സഹകരണം നല്‍കിയിരുന്നു. 

ആഗോള സുരക്ഷാ സ്ഥിതിഗതികള്‍, ബഹുതല സാമ്പത്തിക സഹകരണം, ജനങ്ങള്‍ തമ്മിലുള്ള കൈമാറ്റം, രാജ്യാന്തര തലത്തിലും മേഖലാ തലത്തിലും പ്രധാന്യമുള്ള മറ്റ് വിഷയങ്ങള്‍ തുടങ്ങിയവ ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഉച്ചകോടിക്കിടെ നിരവധി നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്താനും ഞാന്‍ ഉദ്ദേശിക്കുന്നു. 

എസ്.സി.ഒ ഉച്ചകോടിയുടെ സമാപനത്തിന് ശേഷം കിര്‍ഗിസ് പ്രസിഡന്റിന്റെ ക്ഷണപ്രകാരം വെള്ളിയാഴ്ച (2019 ജൂണ്‍ 14) ഞാന്‍ കിര്‍ഗിസില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. 

ചരിത്രപരവും സാംസ്‌കാരികവുമായ കണ്ണികളാല്‍ ബന്ധിക്കപ്പെട്ട ഇന്ത്യയും കിര്‍ഗിസ് റിപ്പബ്ലിക്കും പരമ്പരാഗതമായി തന്നെ ഊഷ്മളമായ സൗഹൃദബന്ധങ്ങള്‍ പങ്കിടുന്നു. അടുത്ത കാലത്തായി രാജ്യരക്ഷ, സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങി നിരവധി മേഖലകളിലെ ഉഭയകക്ഷി ഇടപാടുകളിലേക്ക് നമ്മുടെ ബന്ധം വികസിച്ച് കഴിഞ്ഞു. 

ഉഭയകക്ഷി സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പുറമെ ഇന്ത്യാ – കിര്‍ഗിസ് ബിസിനസ് ഫോറത്തിന്റെ പ്രഥമ യോഗത്തെ പ്രസിഡന്റ് ജീന്‍ബെക്കോവും ഞാനും സംയുക്തമായി അഭിസംബോധന ചെയ്യുന്നു.

എന്റെ കിര്‍ഗിസ് സന്ദര്‍ശനം ഷാങ്ഹായി സഹകരണ സംഘടനയിലെ അംഗരാഷ്ട്രങ്ങളുമായും കിര്‍ഗിസ് റിപ്പബ്ലിക്കുമായുള്ള നമ്മുടെ സഹകരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഉറപ്പിക്കുകയും ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു''.

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Forex reserves surge by $58.38 bn in first half of FY22: RBI report

Media Coverage

Forex reserves surge by $58.38 bn in first half of FY22: RBI report
...

Nm on the go

Always be the first to hear from the PM. Get the App Now!
...
പങ്കിടുക
 
Comments

യുവർ മജെസ്റ്റി 

എക്സ്സെല്ലെൻസിസ്‌ 

നമസ്കാർ !

ഈ വർഷവും നമ്മുടെ പരമ്പരാഗത കുടുംബചിത്രം  എടുക്കാൻ കഴിഞ്ഞില്ല, എന്നാൽ ഫലത്തിൽ ആസിയാൻ-ഇന്ത്യ ഉച്ചകോടിയുടെ പാരമ്പര്യത്തിന്റെ തുടർച്ച നാം  നിലനിർത്തി. 2021-ൽ ആസിയാന്റെ പ്രസിഡന്റായതിന് ബ്രൂണെയിലെ സുൽത്താനെ ഞാൻ അഭിനന്ദിക്കുന്നു.

യുവർ മജെസ്റ്റി 

എക്സ്സെല്ലെൻസിസ്‌ 

കോവിഡ് -19 മഹാമാരി  കാരണം നാമെല്ലാവരും ഒട്ടേറെ  വെല്ലുവിളികൾ നേരിട്ടു. എന്നാൽ ഈ വെല്ലുവിളി നിറഞ്ഞ സമയം ഒരു തരത്തിൽ ഇന്ത്യ-ആസിയാൻ സൗഹൃദത്തിന്റെ പരീക്ഷണം കൂടിയായിരുന്നു. കോ വിഡ് കാലം മുതലുള്ള നമ്മുടെ പരസ്പര സഹകരണവും പരസ്പര സഹാനുഭൂതിയും ഭാവിയിൽ നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നത് തുടരുകയും അത് നമ്മുടെ ജനങ്ങൾക്കിടയിൽ നല്ല മനസ്സിന്റെ അടിത്തറയാകുകയും ചെയ്യും. ഇന്ത്യയും ആസിയാനും ആയിരക്കണക്കിന് വർഷങ്ങളായി ഊഷ്മളമായ ബന്ധം പുലർത്തുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. ഇത് നമ്മുടെ പങ്കിട്ട മൂല്യങ്ങൾ, പാരമ്പര്യങ്ങൾ, ഭാഷകൾ, ഗ്രന്ഥങ്ങൾ, വാസ്തുവിദ്യ, സംസ്കാരം, പാചകരീതി മുതലായവയിലും പ്രതിഫലിക്കുന്നു. അതിനാൽ, കേന്ദ്രസ്ഥാനത്തുള്ള ആസിയാൻ ഐക്യം   ഇന്ത്യയ്ക്ക് എല്ലായ്പ്പോഴും ഒരു പ്രധാന മുൻഗണനയാണ്. മേഖലയിലെ എല്ലാവരുടെയും  സുരക്ഷയും വളർച്ചയും ഞങ്ങളുടെ "സാഗർ" നയത്തിൽ അടങ്ങിയിരിക്കുന്നു. ഇന്ത്യയുടെ ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ്, ആസിയാൻ ഇൻഡോ-പസഫിക്കിനായുള്ള ഔട്ട്‌ലുക്ക് എന്നിവ ഇന്തോ-പസഫിക് മേഖലയിലെ ഞങ്ങളുടെ പങ്കിട്ട കാഴ്ചപ്പാടിന്റെയും പരസ്പര സഹകരണത്തിന്റെയും ചട്ടക്കൂടാണ്.

യുവർ മജെസ്റ്റി 

എക്സ്സെല്ലെൻസിസ്‌ 

2022-ൽ നമ്മുടെ പങ്കാളിത്തത്തിന്റെ 30 വർഷം പൂർത്തിയാകും. ഇന്ത്യയും സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ച് വർഷം പൂർത്തിയാക്കും. ഈ സുപ്രധാന നാഴികക്കല്ല് 'ആസിയാൻ-ഇന്ത്യ സൗഹൃദ വർഷം' ആയി ആഘോഷിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വരാനിരിക്കുന്ന കംബോഡിയയുടെ പ്രസിഡൻസിക്കും സിംഗപ്പൂരിലെ നമ്മുടെ  കൺട്രി കോർഡിനേറ്ററിനു കീഴിലും ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇപ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ ഞാൻ കാത്തിരിക്കുകയാണ്.

ഒട്ടേറെ  നന്ദി!