പങ്കിടുക
 
Comments

സൗദി അറേബ്യയിലെ റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവി(എഫ്.ഐ.ഐ.)നിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ജോര്‍ദാന്‍ രാജാവ് ബഹുമാനപ്പെട്ട അബ്ദുല്ല രണ്ടാമന്‍ ബിന്‍ അല്‍ ഹുസൈനും കൂടിക്കാഴ്ച നടത്തി. 2018 ഫ്രെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നുവരെ രാജാവ് നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളും കരാറുകളും നടപ്പാക്കുന്നത് ഉള്‍പ്പെടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച വീക്ഷണം ഇരുനേതാക്കളും പങ്കുവെച്ചു. മധ്യപൂര്‍വദേശത്തെ സമാധാന പ്രക്രിയയും മറ്റു മേഖലാതല സംഭവവികാസങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.

ഇന്ത്യയും ജോര്‍ദാനും തമ്മില്‍ ചരിത്രപരമായ ബന്ധവും സാംസ്‌കാരിക യോജിപ്പും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും വളരെക്കാലമായി നിലനിന്നുപോരുന്നു. 2018ല്‍ പ്രധാനമന്ത്രി ജോര്‍ദാന്‍ സന്ദര്‍ശിച്ചതും രാജാവ് ഇന്ത്യ സന്ദര്‍ശിച്ചതും ഉഭയകക്ഷിബന്ധത്തിനു പുതിയ ഊര്‍ജം പകര്‍ന്നു. ഇതു പര്‌സപര ബഹുമാനം വര്‍ധിപ്പിക്കുകയും ഉഭയകക്ഷി, മേഖലതാതല, ബഹുരാഷ്ട്ര വിഷയങ്ങളെക്കുറിച്ചു പഠിക്കാന്‍ സഹായകമാവുകയും ചെയ്തു.

 

സൗദി പരിസ്ഥിതി, ജല, കൃഷി വകുപ്പു മന്ത്രി ശ്രീ. അബ്ദുല്‍ റഹ്മാന്‍ അല്‍-ഫദ്‌ലിയുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സഹകരണത്തിനു കൂടുതല്‍ സാധ്യതയുള്ള മേഖലകളാണു പരിസ്ഥിതിയും ജലവും കൃഷിയുമെന്നു പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പരിസ്ഥിതി മെച്ചമാക്കാനും ജലവിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

HE Ahmad Bin Salman Al Rajhi, Minister of Labour and Social Development called on PM Modi:

Prime Minister Narendra Modi interacted with His Excellency Ahmad Bin Salman Al Rajhi, Saudi Arabia’s Minister of Labour and Social Development. A wide range of issues were discussed during the meeting.

 

HRH Prince Abdulaziz bin Salman, Saudi Arabia’s Minister of Energy had a productive meeting with the PM

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
India is capable of administering a large number of Corona doses, WHO lauds India’s vaccination drive

Media Coverage

India is capable of administering a large number of Corona doses, WHO lauds India’s vaccination drive
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു
September 20, 2021
പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്  രാജകുമാരനുമായി  കൂടിക്കാഴ്ച നടത്തി.

ഇരുരാജ്യങ്ങൾക്കുമിടയിൽ സ്ഥാപിതമായ സ്ട്രാറ്റജിക്  പങ്കാളിത്ത  കൗൺസിലിന്റെ കീഴിലുള്ള വിവിധ ഉഭയകക്ഷി സംരംഭങ്ങളുടെ പുരോഗതി യോഗം അവലോകനം ചെയ്തു. ഊർജ്ജം, ഐടി, പ്രതിരോധ നിർമ്മാണം തുടങ്ങിയ പ്രധാന മേഖലകളിൽ ഉൾപ്പെടെ സൗദി അറേബ്യയിൽ നിന്ന് കൂടുതൽ നിക്ഷേപം ഉണ്ടായിക്കാണാനുള്ള ഇന്ത്യയുടെ താൽപര്യം പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഉൾപ്പെടെ  മേഖലയിലെ  സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും  ഇരുവരും കൈമാറി.

കോവിഡ് -19 മഹാമാരിയുടെ  സമയത്ത് ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം നോക്കിയതിന് സൗദി അറേബ്യയ്ക്ക്   പ്രധാനമന്ത്രി പ്രത്യേക നന്ദിയും അഭിനന്ദനവും അറിയിച്ചു.

സൗദി രാജാവ്, സൗദി അറേബ്യയിലെ കിരീടാ വകാശി എന്നിവർക്കും പ്രധാനമന്ത്രി അഭിവാദ്യ ങ്ങൾ അർപ്പിച്ചു